Monday, 18 June 2007

ഗള്‍ഫിലെ ഭക്ഷണക്രമികരണം

ഗള്‍ഫ്‌നാടുകളില്‍ വേനല്‍ചൂട്‌ ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്‌. വേനല്‍ച്ചൂടകറ്റാന്‍, ആരോഗ്യം കാത്ത്‌സൂക്ഷികുവാന്‍ കാലാവസ്ഥക്കനുസരിച്ച്‌ ഭക്ഷണക്രമികരണം അത്യവശ്യമാണ്‌.

ചക്കപ്പഴവും മങ്ങയും, വാഴപ്പഴവും ഞാവല്‍പ്പഴവും ധാരാളമായി ഭക്ഷിക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍, "എവടെ വടി, അല്ലെങ്കില്‍ തനെ റൂം വടകകൊടുത്തിട്ടില്ല, നാട്ടിലേക്ക്‌ കാശയച്ചിട്ടില്ല അങ്ങനെ നൂറ്‌കൂട്ടം ഗുലുമാലിനിടയിലാ ഇവന്റെ ഒരു ഭക്ഷണരീതി, ചക്കപ്പഴവും ഞാവല്‍പ്പഴവും വാങ്ങി കഴിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, എന്റെ പെന്ന് ബീരാനെ ഞങ്ങള്‍ എന്നെ ഈ മരുഭൂമിയിലെ ദുരിതങ്ങളോട്‌ വിടപറഞ്ഞെനെ" എന്ന് പറഞ്ഞ്‌ പോവാന്‍ വരട്ടെ.

അറബ്‌ രാജ്യങ്ങളില്‍ ഇപ്പോള്‍ സുലഭമായി, ചുരുങ്ങിയനിരക്കില്‍ ഇഷ്ടം പോലെ കിട്ടുന്ന തണ്ണിമത്തനും, കക്കരിക്കയും, (കിയാര്‍)ഷമാമും (ഇതിന്റെ മലയാളം കണ്ട്‌പിടിച്ച്‌ അറിയിച്ചാല്‍ നന്നായിരുന്നു) ഓറഞ്ചും ഉപയോഗിക്കാമല്ലോ.

നിങ്ങളുടെ പ്രധാന ഭക്ഷണം കോഴിയിറച്ചിയല്ലെ, അത്‌ ചൂട്‌ കാലത്ത്‌ കഴിയുന്നതും ഒഴിവാക്കുക. മീന്‍ നല്ലതാണെങ്കിലും വറുത്ത്‌ കഴിക്കരുത്‌. ബീരിയാണി കഴിവതും ഒഴിവാക്കണം. പഴവര്‍ഗങ്ങല്‍ളും, പച്ചക്കറികളും കൂടുതലുപയോഗിക്കുക.

ശ്രദ്ധിക്കുക,
കോഴിയിറച്ചിയും കോഴിമുട്ടയും കഴിയുന്നതും ഉപയോഗിക്കരുത്‌.
അച്ചാറുകള്‍ ഉപയോഗിക്കുന്നത്‌ കുറക്കുക.
ബീരിയാണി ഓഴിവാക്കുക. (സോറിട്ടോ ഐഷുത്താ)
ഉപ്പും മസാലയും കുറക്കുക.
എളുപ്പം ദഹിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക.
തൈരില്‍ പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുന്നത്‌ ശരീരപുഷ്‌ടിക്കും ക്ഷീണമകറ്റാനും ഉത്തമമാണ്‌.
ഇഡ്ഡലി, ദോശ, പുട്ട്‌ എന്നിവ വേനലില്‍ നല്ലതാണ്‌.
ചൂട്‌ കാലത്ത്‌ ചെറുപയറിട്ട്‌ വെച്ച കുറിയരികഞ്ഞിയില്‍ അല്‍പ്പം തെങ്ങ ചിരകിയത്‌ ചേര്‍ത്ത്‌ കഴിക്കുക. (Nostalgia).
തക്കാളി, കുമ്പളങ്ങ, കോവയ്ക, കയ്പക്ക, വെള്ളരിക്ക, പടവലങ്ങ, ചെറുകായ്കള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുക.

അയുരാരോഗ്യ സൗക്യത്തിനുവേണ്ടി പ്രര്‍ഥിച്ച്‌കൊണ്ട്‌.
ബീരാന്‍

Sunday, 17 June 2007

തമ്മില്‍ പോരടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ബ്ലൊഗര്‍മാരോട്‌

തമ്മില്‍ പോരടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ബ്ലൊഗര്‍മാരോട്‌, ദയവായി ഒരപേക്ഷ.

വിലപ്പെട്ട സമയവും കായിയകാധ്വാനവും വെറുതെ കളയാതെ, കഴിഞ്ഞ സംഭവങ്ങള്‍ ഒരു നേര്‍ത്ത മഞ്ഞുതുള്ളിയായി മനസ്സില്‍ സൂക്ഷിക്കുവാന്‍ കഴിവുള്ള, സരസ്വതിവരം അവോളം ലഭിച്ച ബ്ലോഗര്‍മാരെ, നിങ്ങളുടെ പ്രയത്നം നല്ല രീതിയില്‍, പൂര്‍വ്വാധികം ശക്തിയോടെ തുടരുവാന്‍ ദൈവം അനുഗ്രഹിക്കുമറക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഒരു വലിയ ജനക്കുട്ടത്തെ പൊട്ടിച്ചിരിപ്പിക്കുന്ന നിങ്ങളില്‍ പലരും ഇന്ന് പല വഴിയിലാണ്‌, ചിലരോക്കെ ഒരു തുറന്ന യുദ്ധത്തിലുമാണ്‌. ഹാസ്യം വിളമ്പുന്ന നിങ്ങള്‍ക്ക്‌തനെ അതിന്റെ കൂട്ട്‌ മനസിലാവതെ പോയതില്‍ ഖേദം തോന്നുന്നു.

നര്‍മ്മത്തിന്റെ ഭാഷ കൈമുതലായുള്ള നിങ്ങള്‍ എന്തിനീവിധം പെരുമാറുന്നു എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. പക്ഷെ, നിങ്ങളുടെ കഴിവുകള്‍ കെട്ട്‌പോവതെ സുക്ഷിക്കുക. വിചാരങ്ങളെയും, വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ ശ്രമിക്കാതെ, പച്ചയായ നിങ്ങളുടെ കൃതികള്‍ക്ക്‌ പത്തരമാറ്റ്‌ തങ്കത്തിന്റെ തിളകമാണെന്ന് അനുഭവിച്ചറിഞ്ഞ ആയിരങ്ങളില്‍ ഒരുവനാണ്‌ ഞാന്‍. തുറന്ന് പറയാന്‍ മടികാണിച്ച്‌, നിസങ്കോചം കൈയും കെട്ടിനില്‍ക്കുന്ന പരിചയസമ്പനത അവകാശപ്പെടുന്ന, പലരുടെയും അവസ്ഥകണ്ട്‌ "ഹ, കഷ്ടം" എന്നല്ലതെ ഞാന്‍ എന്ത്‌ പറയണമെന്നറിയതെ തളര്‍ന്ന് പോവുന്നു.

ഉദാത്തമായ കൃതികള്‍ വളരെ വിരളമായ ഈ ബൂലോകത്ത്‌, ഹാസ്യംകൊണ്ട്‌ ഒരു സമ്രാജ്യം കെട്ടിപോക്കിയ നിങ്ങള്‍ക്ക്‌ മുന്നില്‍ എന്നും മലയാള ബ്ലോഗ്‌ ശിരസ്സ്‌ നമിക്കും. ഇത്‌വരെയുള്ള മലയാള ബ്ലോഗിന്റെ വളര്‍ച്ച, ഹാസ്യ സാഹിത്ത്യത്തിന്റെ മാത്രം സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വളര്‍ച്ചയില്‍ നെടുംതൂണായി നിന്ന നിങ്ങളില്‍ പലരും പലവഴി തിരഞ്ഞെടുത്തത്ത്‌, വ്യക്തിപരമായ കരണങ്ങള്‍ക്കപ്പുറം, മറക്കുവാനും പൊറുക്കുവാനും കഴിയണം.

തെറ്റുകള്‍ ചൂണ്ടികാണിച്ച്‌, നേര്‍വഴി കാണിച്ച്‌, ശാസിച്ച്‌, വളര്‍ത്തെണ്ടത്‌ തറവാട്ടിലെ കാരണവന്മാരാണ്‌.

ബ്ലോഗിലെ ബന്ധങ്ങള്‍ ക്ഷണികമാണ്‌, എരിയുന്ന വിളക്കിനു ചുറ്റും ചുവട്‌വെക്കുന്ന അതിന്റെ ആയുസ്സ്‌ എത്രയാണെന്നും നിങ്ങള്‍ക്കറിയാം. വന്ന്‌പോയ തെറ്റുകള്‍ പരസ്പരം ക്ഷമിച്ച്‌, സഹിച്ച്‌, മലയാള ബ്ലോഗിനെ കൈപിടിച്ചുയര്‍ത്തുവാന്‍ എല്ലാവരും കുട്ടായി ശ്രമിക്കുക.

സാഗരം പോലെ പരന്ന് കിടക്കുന്ന ജനക്കുട്ടത്തിനുമുന്നില്‍ പ്രസംഗിക്കുകയാണ്‌ എതോരു പ്രസംഗികനും നിര്‍വൃതിയുള്ള കാര്യം. അടച്ചിട്ട മുറിയിലിരുന്ന് ആരും പ്രസംഗിക്കാറില്ല.

ക്ഷണികമായ ന്യായങ്ങള്‍നിരത്തി ഇതിനെ തകര്‍ക്കാതിരിക്കുക. മരുഭൂമിയിലെ ചുട്ട്‌പോള്ളുന്ന അവസ്ഥയില്‍ ഒരുകുളിരായ്‌ കടന്ന്‌വരുന്ന നിങ്ങളുടെ സൃഷ്ടികളുടെ മാഹത്മ്യം വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ്‌ നിങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍ക്കുമാറാക്കട്ടെ. എല്ലാവരും ഒരുമിച്ച്‌, പ്രാര്‍ഥിക്കുക. എല്ലാ എഴുത്തുകാരും ഒരുമിച്ചിരുന്ന് പരസ്പര ബഹുമനത്തോടെ, പകരംവെക്കാനില്ലാത്തെ ഈ കൂട്ടായ്മയില്‍ നിന്നുയരുന്ന അല്‍ഭുത സൃഷ്ടിക്കായി.

ഒപ്പം ബന്ധപ്പെട്ടവര്‍ അനുഭാവപൂര്‍വം പരിഗണിക്കും എന്ന പ്രതിക്ഷയോടെ.

(ആരെയും വേദനിപ്പിക്കനല്ല, നന്മ കാണാന്‍ അഗ്രഹിക്കുന്ന ഒരു കുഞ്ഞു മനസ്സിന്റെ തെങ്ങലാണ്‌)

Thursday, 14 June 2007

സാഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌

മലയാളത്തിലെ പ്ര"മുഖ"രായ സഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌,

തങ്ങളുടെ രചനകള്‍ വായിച്ച്‌ നെറികെട്ട വായനക്കാര്‍ എഴുതുന്ന പുകഴ്‌ത്തലുകള്‍ സഹിക്കവയ്യതെ, വായിക്കരുതെന്ന് പറഞ്ഞിട്ടും വിണ്ടും വിണ്ടും പുതിയ രചനകള്‍ വാങ്ങി വായിക്കുന്ന വൃത്തികെട്ട വായനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌, കത്തുകള്‍ വെണ്ടെന്ന് പലവുരു പറഞ്ഞിട്ടും അനുസരിക്കാത്ത പോസ്റ്റ്‌മാനെതിരെ, ഉദാത്തമായ സൃഷ്ടികള്‍ ബുസ്‌സ്റ്റന്റിലെ പെട്ടികടയില്‍ വില്‍ക്കരുതെന്ന് അവശ്യപ്പെട്ട്‌, കേരളത്തിലെ എല്ലാ പോസ്റ്റ്‌ഒഫിസുകളും അടച്ച്‌ പുട്ടാണമെന്നാവശ്യപ്പെട്ട്‌, വായനക്കരെ ഉല്‍മൂലനം ചെയ്യണമെന്നവശ്യപ്പെട്ട്‌, കാര്യം സാധിക്കുന്നത്‌വരെ ഉല്‍കൃഷ്ട കൃതികള്‍ നിര്‍മ്മിച്ച്‌ സമരം ചെയ്യുവാന്‍ തിരുമാനിച്ചിരിക്കുന്നു.

Wednesday, 13 June 2007

ബീരാന്‍ വിട പറയുന്നു

ചിരിക്കാനും, ചിരിപ്പിക്കനും മാത്രമയി ഇവിടെ വന്ന ഞാന്‍, ഒന്നിലും ഉറച്ച്‌ നില്‍ക്കാന്‍ മനസ്സിലാത്ത ഞാന്‍, വ്യക്തിപരമായ കാരണങ്ങളാല്‍ (എന്റെ കുമ്പിനിടിച്ചതും, തെറിവിളിച്ചതും, പിന്മൊഴി ഉപയോഗിക്കാന്‍ നീ അരെടാ പുല്ലെ എന്ന് ചോദിക്കുകയും ചെയ്തത്‌ എന്റെ വ്യക്തിപരമല്ലെന്ന്) ബ്ലോഗ്‌ നിര്‍ത്തുന്നു.

എല്ലാര്‍ക്കും, നന്ദി, പിന്മൊഴിക്കും, തനിമലയാളത്തിനും, അക്ഷരം പഠിക്കാത്ത എന്നെ അക്ഷരം പഠിപ്പിച്ച ഗുരുകന്മര്‍ക്കും, എനിക്ക്‌ ചിരിക്കാന്‍ ഞാന്‍ കരയിപ്പിച്ച, ചിരിപ്പിച്ച, അങ്ങനെ അങ്ങനെ... എല്ലാര്‍ക്കും നന്ദി.

ഇസ്സെ പഹലെ കെ യാദ്‌ തൂ അയെ,
മെരി അകോമെ പിര്‍ ലഹു അയെ,
തുജ്‌സെ രിഷ്ട മെ തോട്‌ ജഹുഘ,
മെ തെര സഹര്‌ ചോട്‌ ജഹൂഘ
.........
.........
തൂ ഗുല ചോട്‌ ദെക്ക്‌ ദര്‍വാഷ,
പീര്‍ ഗലത്ത്‌ ഹെ, യെ തെരി അന്ദാജ.

എന്നെങ്കിലും, എപ്പോയെങ്കിലും, എവിടെയെങ്കിലും വെച്ച്‌ കണ്ടുമുട്ടാം എന്ന പ്രതിക്ഷയോടെ.

ബീരാന്‍ കുട്ടി, കൊണ്ടോട്ടി.

Tuesday, 12 June 2007

ഏറനാടന്‍ വാക്കുകള്‍ സുക്ഷിക്കുക

എന്റെ ഒരു പ്രേമലേഖനം എന്ന കഥക്ക്‌ എറനാടന്‍ എഴുതിയ കമന്റ്‌ ഇങ്ങനെ:-

"ബീരാനെ ഇപ്പോ നോക്കിയാല്‍ വേഗം ഭേതപ്പെടും. ഇല്ലേല്‍ ചങ്ങലക്കും കലിപ്പാകും"

എന്നെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രം എഴുതിയ കമന്റ്‌.
എന്നോട്‌ ബ്ലോഗ്‌ പൂട്ടി വിട്ടിലിരിക്കണം എന്ന ഒരു ധ്വനി ഞാന്‍ ഇതില്‍ കാണുന്നു.
ഞാന്‍ എന്തെഴുതണം എന്ന് തിരുമാനിക്കുന്നത്‌ ഞാനാണ്‌, അല്ലതെ നിങ്ങളല്ല.
നിങ്ങള്‍ വായിക്കണം എന്നെനിക്കില്ല. (പിന്നെ ഞാന്‍ എന്തിനാ എഴുതുന്നത്‌ എന്ന് ചോദിക്കരുത്‌).

എന്നോക്കെ എനിക്ക്‌ പറയാം, ഇതാണ്‌ ഇപ്പോഴത്തെ ബൂലോകത്ത്‌ നടക്കുന്നത്‌. പക്ഷെ എറനാടന്‍ എന്ന എന്റെ പ്രിയ സുഹൃത്തെ, ഇതിന്‌ എന്റെ നിഘണ്ടുവിലെ അര്‍ഥം ഇങ്ങനെയാണ്‌.

"ബീരാനെ നന്നായി, ആരും പറയാന്‍ മടിക്കുന്ന കാര്യമാണ്‌ നീ പറഞ്ഞത്‌, ഞമ്മക്ക്‌ അന്നെ പെരുത്ത്‌ ഇഷ്ടായി" എന്നോക്കെയാണ്‌.
(എല്ലാരുടെ കൈയിലും ഈ നിഘണ്ടു ഇല്ലെന്നറിയാം, അവശ്യമുള്ളവര്‍ എറനാടനുമായി ബന്ധപ്പെടുക).

ഇനി ഇപ്പോ അതല്ല, ഒരു അനോനി വന്നിട്ട്‌ എന്നെ ചീത്ത പറഞ്ഞാലും, ഞാന്‍ ക്ഷമിക്കും, കാരണം അവന്‌ എന്നെ വേദനിപ്പിക്കനാവില്ല. ഒരു കമന്റ്‌ കണ്ട്‌ വേദനിച്ച്‌ ബ്ലോഗ്‌ പൂട്ടാന്‍ മത്രം വിഡിയല്ല ഇവിടെ വരുന്ന ആരും.

എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരുടെ ലിസ്റ്റില്‍ എവ്വൂരാന്‍ മുതല്‍, കരീം മാഷ്‌, അഗ്രജന്‍, കൈതമുള്ള്‌, തറവാടി, കെ.മെനോന്‍, അരീക്കോടന്‍, ഇരിങ്ങല്‍, ഇട്ടിമാളു, കുറുമാന്‍, ഉണ്ണി, ഇടിവാള്‍, ഇത്തിരി, ദീപ്പു, കൈപ്പള്ളി, സിയ, സൂല്ല്, നിക്ക്‌, സുജിത്‌, അഞ്ചരകണ്ടി, സുഹൃത്ത്‌, അപ്പു, ദേവന്‍, ശിവപ്രസാദ്‌, വക്കാരി, അരവിന്ദ്‌, അതുല്ല്യ, അപ്പൂസ്‌, അത്തിക്കുര്‍ശി, കുഞ്ഞാപ്പു, ബെന്യാമിന്‍, സ്വപ്ന, എതിരവന്‍, ദ്രൗപതിവര്‍മ്മ, രാജു, സുദീപ്പ്‌, സ.മനസ്‌ക്കന്‍, വി.മനസ്‌ക്കന്‍, നെയ്യന്‍, രധെയന്‍, ആവനാഴി, ഇക്കാസ്‌, പെരിങ്ങോടന്‍, ആഷ, റാല്‍മിനോവ്‌, വനജ, വല്യമ്മായി, ശോണിമ, നറാണിപുഴ, പത്മനാദന്‍, കിരണ്‍സ്‌, ഇഞ്ചി, വികടന്‍, സുനിഷ്‌ തോമസ്‌, കുട്ടിചാത്തന്‍, വെണു, സുനില്‍ മാഷ്‌, വില്യൂസ്‌, ഫാര്‍മാര്‍, രാജന്‍, ലക്ഷ്മി, കുട്ടന്‍, അനിലന്‍, സാദിഖ്‌, സന്തോഷ്‌, ഗന്ധര്‍വന്‍, കണ്ണൂരാന്‍, മനു, ദില്‍ബു, ഹരി, പൊതുവാള്‌, മിന്നമിനുങ്ങ്‌,സോന, മുസഫിര്‍, സിജൂ, ധ്വനി, പ്രിന്‍സി, ഡിങ്കന്‍, സാജന്‍, ...... (പൂര്‍ണമല്ല, പൂര്‍ണമാവില്ല) അങ്ങനെ ഒരുപാട്‌ ഒരുപാട്‌ എഴുതുക്കാര്‍. എല്ലാം വഴിക്കും, ചിലത്‌ ഇഷ്ടമാവില്ല. ഞാന്‍ മിണ്ടാതിരിക്കും. എറ്റവും കൂടുതലിഷ്ടം .... (ബാക്കിയുള്ളോര്‍ക്ക്‌ എന്നെ തല്ലാനല്ലെ, നടക്കൂല)

അപ്പോ, പറഞ്ഞ്‌ വന്നത്‌, ഒരു സമൂഹതില്‍ ജീവിക്കുന്ന നാം, ഒന്നോ, രണ്ടോ, വികൃതികളെ കണ്ടെക്കാം, ക്ഷമിക്കു സോദരെ, കല്ലി, വല്ലി (അതിന്‌ എന്തെങ്കിലും ബാഡ്‌ അര്‍ഥമുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദി അല്ല) എന്ന് മനോഭാവമാണ്‌ നല്ലത്‌. എലിയെ പേടിച്ച്‌ ഇല്ലം ചുടരുത്‌.

ഒരു സംശയം ചോദിച്ചോട്ടെ, പ്രഫഷണലായി, ഞാന്‍ എഴുത്തുന്ന പോലെ ഒരു കവിത, ഒരു കഥ എഴുതാന്‍ കഴിവുള്ള ആരെങ്കിലും ഇവിടെ ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞാന്‍ അവരെ നമിക്കുന്നു (മുണ്ടിട്ട്‌ പിടിക്കാന്‍ എറനാടന്‌ ക്വട്ടേഷന്‍ കൊടുത്തുന്ന ദൂഫായ്‌ ന്യൂസ്സ്‌) അല്ലാതെ ഒരു മാരുതി സെന്റിയടിച്ച്‌ എന്നെ കോഞ്ഞാനം കുത്തി, എന്നെ പിച്ചി എന്നോക്കെ പറയാന്‍ തുടങ്ങിയാല്‍, എന്റെ റബ്ബെ.ബീരാന്‍ ഇവിടെ വരുന്നത്‌ ചിരിക്കാന, ചിരിപ്പികാനും.

(എറനാടോ, നിനക്കിട്ട്‌ ഒന്ന് കൊട്ടാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു മോനെ, ക്ഷമീടാ, അഫ്രിക്കയുടെ മുതല്‍ അമേരിക്കയുടെ, അന്റര്‍ട്ടികയുടെ,... അങ്ങനെ ആലിക്കുന്നിന്റെ വരെ മാപ്പ്‌ ഇന്ന് ഞാന്‍ കൊടുത്തയക്കം ട്ടാ എറൂ)