Saturday 30 October 2010

102 - ഗൾഫ്‌ ഭാര്യമാർ സൂക്ഷിക്കുക.

ഗൾഫ്‌ ഭാര്യമാർ സൂക്ഷിക്കുക.

രണ്ട്‌ വർഷത്തിലൊരിക്കൽ കിട്ടുന്ന ഏതാനും ദിനരാത്രങ്ങൾക്ക്‌ വേണ്ടി കണ്ണിലെണ്ണയൊഴിച്ച്‌, മണിയറയുടെ മണിവിളക്കുകൾ കത്തിക്കുവാൻ വെമ്പിനിൽക്കുന്ന പ്രവാസികളുടെ ഭാര്യമാരെ, നിങ്ങൾ സൂക്ഷിക്കുക.

സങ്കേതികവിദ്യയുടെ അതിപ്രസരം മൂലം, ടെക്‌നോളജിയുടെ സൗകര്യം ആവോളം നൊട്ടിനുണയുമ്പോൾ, സ്വകാര്യ ജീവിതത്തിൽ മയാത്തെ കറുത്ത ചായങ്ങൾകൊണ്ടവ ചിത്രം കോറിയിട്ട്‌ കടന്ന്‌പോവുന്നു.

മൊബൈൽ ഫോണിന്റെ ഉപയോഗംകൊണ്ട്‌, എഴാംകടന്നകരെയിരുന്ന്, പാതിരാത്രിയിൽ വികാരം മൂർച്ചകൾ സമ്മാനിച്ച്‌, നിങ്ങളെ ലാസ്യനിന്ദ്രയിലേക്ക്‌ തള്ളുവാൻ ഇന്ന് അധികപേരും ശ്രമിക്കുന്നു. ഒരു പരിതി വരെ, വിരഹിണിയുടെ വിരഹതീച്ചുളയിൽ വെന്തെരിയുവാൻ മൊബൈലിന്‌ സാധിച്ചു. ഒപ്പം സ്നേഹവും വിശ്വാസവും, ഊട്ടിയുറപ്പിക്കുവാനും.

എന്നാൽ, ക്യാമറ ഫോണുകൾ വ്യപകമായതോടെ, നഷ്ടപ്പെട്ടത്‌, വിരഹിണികളുടെ സ്വകര്യതയാണ്‌.

മിക്ക പ്രവാസികളുടെയും, നെറികെട്ട ഹോബിയാണ്‌, ഭാര്യയുമായുള്ള സ്വകാര്യനിമിഷങ്ങൾ അവരുടെ സമ്മതമില്ലാതെയും, സമ്മതത്തോടെയും പകർത്തുക എന്നത്‌. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതി നിങ്ങൾ സൂക്ഷിക്കുന്ന അത്തരം മെമ്മറികൾ, അബദ്ധത്തിൽ മറ്റോരാളുടെ കൈയിൽ കിട്ടിയാൽ, നഷ്ടപ്പെടുന്നത്‌, ഭാര്യയുടെ തുറന്ന്‌വെച്ച മാദനചെപ്പ്‌ മാത്രമല്ല, ആണത്തം നഷ്ടപ്പെട്ട നിങ്ങളുടെ ഗദ കൂടിയാണ്‌.

ഇത്തരം സംസ്കാര ശൂന്യമായ പ്രവർത്തികൾക്കെതിരെ എന്ത്‌കൊണ്ട്‌ സ്ത്രികൾ പ്രതികരിക്കുന്നില്ല?. ആശ്ചര്യം തോന്നുന്നു.

കൈയികിട്ടിയ ഭർത്താവിനെ പരമാവധി സുഖിപ്പിക്കുക എന്ന തന്ത്രത്തിൽ, ഇഷ്ടന്റെ ആഗ്രഹത്തിനെതിര്‌ പറയാതെ, ഭവിഷ്യത്ത്‌ ചിന്തിക്കാതെ, എല്ലാം മലർത്തി കിടക്കുമ്പോൾ, സഹോദരി നീ ഒർക്കുന്നോ, എന്നെങ്കിലുമൊരിക്കൽ, മറ്റോരാൾ, ഇത്‌ കാണുമെന്ന്?.

ഇത്തരം വൃതികേട്ട പ്രവർത്തി ചെയ്യുന്നവരിൽ അധികവും പ്രവാസികളാണെന്നത്‌, ഏറെ വേദനയുളവാക്കുന്നു.

സ്നേഹത്തോടെ, നിരസികാവുന്ന ഭർത്താവിന്റെ ആവശ്യങ്ങളിലൊന്നാണിതെന്ന്, ഭാര്യമാർ തിരിച്ചറിയണം. "എനിക്ക്‌ കാണാനാണെടീ" എന്ന മറുപടിക്ക്‌, "കൈയീന്ന് പോവും, മെമ്മറിയും, ഞാനും " എന്ന താക്കിത്‌ മതിയാവും.

------

പ്രവാസികളെ സൂക്ഷിക്കുക.

ഏത്‌ തരം ഡാറ്റ സ്റ്റോറേജുകളിൽനിന്നും, മെമ്മറി കാർഡായാലും,യു.എസ്‌ ബി ആയാലും, ഹാർഡ്‌ ഡിസ്കായാലും, നിങ്ങൾ ഡിലിറ്റ്‌ ചെയ്ത്‌, ഭാര്യ സുരക്ഷിതയാണെന്ന് ഉറപ്പ്‌വരുത്തുന്നവയിൽനിന്ന് പോലും, ഡാറ്റ തിരിച്ചെടുക്കാം.

കഴിവതും, ഭാര്യമാരുടെ നഗ്നമേനികൾ എവിടെയും പതിയാതെ സൂക്ഷിക്കുക. വിഡിയോ ഷൂട്ട്‌ ചെയ്യുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക.

ഡാറ്റ സുരക്ഷിതമാക്കാം എന്ന മോഹം വ്യമോഹം മാത്രമാണ്‌.

കുടുംബത്തിന്റെ ഭാരം നെഞ്ചിലേറ്റി ജീവിക്കുന്നവരെ, നിങ്ങൾ അവർക്കൊരു ഭാരമാവതിരിക്കട്ടെ.

ഓടോ.

ഇങ്ങനെ ഒരു കുറിപ്പിനാധാരം കൈയിൽകിട്ടിയ മെമ്മറികളിൽനിന്നും യാതൃശ്ചികമായി കണ്ട രംഗങ്ങളാണ്‌. കൂടുതൽ അന്വേഷിച്ചപ്പോൾ അവയിൽ പലതും വലയിൽ തന്നെ കറങ്ങുന്നു.

പ്രബുദ്ധരായ പ്രവാസികളോട്‌ ഒന്നെ പറയാനുള്ളൂ.

നിങ്ങൾ യൂട്യൂബിൾ ഇല്ലെന്ന് ഉറപ്പ്‌വരുത്തിക്കോളൂ, നിങ്ങൾ ഇത്തരം പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ.

38063

Thursday 28 October 2010

101 - വീണ്ടുമവൾ

ഒരു തണുത്ത വെളുപ്പാൻ കാലത്ത്‌, മഞ്ഞുകണങ്ങളെപുൽകി കിടന്നുറങ്ങുന്ന പുൽകൊടികളെ തെട്ടുണർത്തി, ഇനിയും ജീവികണമെന്ന അത്യഗ്രഹത്തിനാൽ, ഡോക്ടർ വിധിച്ച പ്രഭാത സവാരിയിലാണ്‌ ഞാൻ. മരണം മുന്നിൽവന്ന് "ഞാൻ ഇവിടെയുണ്ട്‌" എന്ന് പറഞ്ഞപ്പോഴാണ്‌ സത്യത്തിൽ ഞാൻ ജീവിക്കാൻ തുടങ്ങിയത്‌.

വിദ്യക്ക്‌ വേണ്ടിയുള്ള അഭ്യാസം നിർത്തി, പണത്തിന്‌ വേണ്ടിയുള്ള അഭ്യാസം തുടങ്ങിയത്‌, വിശക്കുന്ന നാല്‌ വയറുകൾ നിറക്കുവാനായിരുന്നു. വയറുകൾ നിറയാൻ തുടങ്ങിയപ്പോൾ, പദവിക്ക്‌ വേണ്ടിയുള്ള അഭ്യാസം. കൂട്ടുകാരും നാട്ടുകാരും അകന്ന്‌പോവുന്നത്‌ അറിഞ്ഞില്ലെന്ന് നടിച്ചു.

സ്നേഹവും വിശ്വാസവും ആവോളം തന്നിട്ടും, തണലായി കൂടെ നടന്നിട്ടും, കനകത്തിന്റെ തൂക്കം ഒപ്പിക്കുവാനാവില്ലെന്ന കാരണത്താൽ, കാമുകിയെ വലിച്ചെറിഞ്ഞു ഞാൻ. ഉപയോഗ ശൂന്യമായ പാനപാത്രത്തിന്‌ വിലയില്ലല്ലോ.

നഗരത്തിൽനിന്നും കൈപിടിച്ചെത്തിയവൾ സംസ്കാര സമ്പന്നയായിരുന്നു. പക്ഷെ, വിളമ്പുവാൻ സ്നേഹവും, ആശ്വാസ കുമ്പിളും അവൾക്കന്യമായിരുന്നു.

അംഗലാവണ്യങ്ങളെ സ്നേഹിച്ചവൾക്കെന്റെ അഗ്നിസ്പുലിംഗങ്ങളെ ഊതികെടുത്താനായില്ല.

വെട്ടിപിടിച്ച സാമ്രാജ്യങ്ങൾ തുണയാവുമെന്ന് മൂഡമായ ഞാൻ വിശ്വസിച്ചു. പക്ഷെ,

കാത്തിരിപ്പുണ്ടായിരുന്നു, വിധി.

പടുത്തുയർത്തിയ ദന്തഗോപുരങ്ങൾക്ക്‌ പകരം തരാനായില്ല എനിക്കൊരു ജന്മം.

എല്ലാം വലിച്ചെറിഞ്ഞെന്റെ ഗ്രാമത്തിലേക്കുള്ള യാത്രയിൽ, വീണ്ടും ഞാങ്ങൾ കണ്ട്‌മുട്ടി. ഒട്ടിയ കവിളിനും, കുഴിഞ്ഞ കണ്ണുകൾക്കും നരച്ച മുടികൾക്കും എന്നെ വിണ്ടുമുണർത്താനായി. ശുഷ്‌കിച്ച കൈവിരലുകൾകൊണ്ടവൾ സുരക്ഷവലയം തീർത്തു. ചിലമ്പിച്ച വാക്കുകൾ "ധൈര്യമായിട്ടിരിക്ക്‌, ഞാനില്ലെ കൂടെ"

അടർന്നുവിഴാൻ കണ്ണുനീരില്ല. പെട്ടികരയാൻ ആവതില്ല.

"ഇത്രേം സ്പീഡിൽ നടക്കല്ലെ, എനിക്ക്‌ വയ്യ. പതുക്കെ നടക്കൂ" എനിക്ക്‌ നിഴലായി വീണ്ടുമവൾ.

സമർപ്പണം:-

ബസ്സ്‌ നിർത്തി ബ്ലോഗിലേക്ക്‌ കയറൂ എന്ന് പറയുന്ന, ഡോ. ജയേട്ടന്‌.

Wednesday 27 October 2010

ജനങ്ങൾ കഴുതകളല്ല.



അഖിലലോക തൊഴിലാളികളുടെ കണ്ണുനീരൊപ്പാൻ പടച്ചുണ്ടാക്കിയ ഒരു പാർട്ടിയുടെ അടിത്തറ മാന്തി കയ്യിൽകൊടുത്ത, പ്രിയ സുഹൃത്ത്‌, മഞ്ഞളാംകുഴി അലിക്ക്‌ അഭിവാദ്യങ്ങൾ.

കൃമിയെന്നും കീടമെന്നും, അരികച്ചവടക്കാരനെന്നും, സ്പ്രേ കച്ചവടക്കാരനെന്നും, കൂടെ കിടന്നും തിന്നും നടന്ന ഇരുകാലി മൃഗങ്ങൾ വിളിച്ച്‌കൂവിയപ്പോഴും മാന്യത കൈവിടാതെ പ്രതികരിച്ച, എന്റെ മറുപടി ബാലറ്റിലൂടെ കാണിക്കാമെന്ന് മൗനമായി പറഞ്ഞ, അലീ, നീയാണ്‌ ആൺകുട്ടി.

ബാലറ്റ്‌ പേപ്പർ വെറും പേപ്പറല്ലെന്നും, വോട്ടർമ്മാർ കഴുതകളല്ലെന്നും, ഒരിക്കൽകൂടി തെളിയിച്ചതിന്‌, പ്രിയ വോട്ടർമ്മാർക്ക്‌ നന്ദി.

ധികാരിയായ ഏകാദിപധിയായ നേതാവിനെയും, കുഴലൂത്ത്‌കാരനായ മന്ത്രിയുടെയും അദർശ്ശം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എവിടെയായിരുന്നു?.

രാജിവെക്കുന്നവരെ, വ്യക്തിഹത്യചെയ്യുന്ന, കൊലപാതക പാർട്ടിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടിയ മങ്കടയിലെ സഖാകളെ നന്ദി.

നേതാവെ, ഓർക്കുക, വോട്ട്‌ ചെയ്യുന്നത്‌ ജനങ്ങളാണ്‌.

ജനങ്ങൾ കഴുതകളല്ല.