tag:blogger.com,1999:blog-7485606663800467805.post2540303662092191632..comments2023-05-14T17:56:17.233+03:00Comments on ബീരാന് കുട്ടിയുടെ ലോകം: ഗൾഫ് ഭാര്യമാരുടെ കഥകൾ -02- ഹൈദ്രുവിന്റെ കഥബീരാന് കുട്ടിhttp://www.blogger.com/profile/10078922899073563173noreply@blogger.comBlogger47125tag:blogger.com,1999:blog-7485606663800467805.post-64914265581699541062011-01-17T13:56:19.644+03:002011-01-17T13:56:19.644+03:00ഗള്‍ഫുകാരന്റെ ഭാര്യ, ബീരാന് മുസ്ലിയാര്, ഇസ്ലാം.....ഗള്‍ഫുകാരന്റെ ഭാര്യ, ബീരാന് മുസ്ലിയാര്, ഇസ്ലാം..... ഈ വിഷയങ്ങള്‍ക്ക് വായനക്കാര്‍ കൂടുമെന്ന് ബീരാന് കുട്ടിക്ക് നന്നായിട്ടറിയാം അല്ലെ???? എന്ത് frustration തീര്‍ക്കാനാണ് ഈ എഴുത്ത്... അന്യനെ കിടക്കയിലേക്ക് വിളിച്ചു കയറ്റാന്‍ ഭര്‍ത്താവ് ഗുല്ഫിലായിരിക്കണം എന്ന്നില്ല.... പിക്ക് അപ്പ് കുറഞ്ഞത് കൊണ്ടുമാത്രവുമായിരിക്കില്ല... പിന്നെ പ്രവാസികള്‍ക്ക് മാത്രമാണോ ലൈഗിക പ്രശ്നങ്ങള്‍ ഉള്ളത്???? dont generalise things illogically , mr beerankutty .Riyas Aboobackerhttps://www.blogger.com/profile/10682159658633183529noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-5391935022157856892010-06-19T10:53:43.002+03:002010-06-19T10:53:43.002+03:00ചിലപ്പോള്‍ മാത്രം യാഥാര്ഥ്യമായേക്കാവുന്ന നല്ലൊരു പ...ചിലപ്പോള്‍ മാത്രം യാഥാര്ഥ്യമായേക്കാവുന്ന നല്ലൊരു പൈങ്കിളിക്കഥMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-49983657529828869312008-12-01T08:34:00.000+03:002008-12-01T08:34:00.000+03:00ashkarതാങ്കളൂടെ അഭിപ്രായത്തിനേട് 100% യേജിക്കുന്ന...ashkar

താങ്കളൂടെ അഭിപ്രായത്തിനേട് 100% യേജിക്കുന്നൂസക്കാഫ് vattekkadhttps://www.blogger.com/profile/15766998071600968236noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-62712315039492410082008-12-01T05:16:00.000+03:002008-12-01T05:16:00.000+03:00ബീരാനെ.എല്ലാ പ്രവാസികളുടെ ഭാര്യമാരെയും ഓരോ കണ്ണിലൂ...ബീരാനെ.എല്ലാ പ്രവാസികളുടെ ഭാര്യമാരെയും ഓരോ കണ്ണിലൂടെ നോക്കി ക്കണംരുത് നമ്മുടെ നാട്ടുകാർക്ക് ഒരു ധാരണയുണ്ട് എല്ലാ പ്രവാസികളുടെ ഭാര്യമാരം വികാരം അണകെട്ടീ നിർത്തിയിരിക്കയാണെന്നും
ഒന്ന് തൊട്ടാൽ പൊട്ടിത്തെറിക്കുമെന്നും മുട്ടിയാൽവീഴുമെന്നൊക്കെയുള്ള ധാരണ.അത് തെറ്റണ്
അത് ഉള്‍ക്കൊള്ളാന്‍ സാധ്യമാർല്ല.Unknownhttps://www.blogger.com/profile/08486166303417996384noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-82352880563646443282008-11-11T15:10:00.000+03:002008-11-11T15:10:00.000+03:00പതിനാലു വേഗങ്ങള്‍ എന്ന വിഖ്യാത ശ്ലോകത്തില്‍ ഇങ്ങനെ...പതിനാലു വേഗങ്ങള്‍ എന്ന വിഖ്യാത ശ്ലോകത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശമുണ്ട്:

പന്ത്രണ്ടാമനിവന് കണ്ണുനീരും
പതിമൂന്നമനിവന് ചര്ദിയും
പതിനാലാമനോ ശുക്ലവുമല്ലോ!

*വേഗധാരാണമൊട്ടും നന്നല്ല-
യെങ്കിലും സാധ്യമാണുതാനും

അത് സാധ്യമാക്കല്‍ സാധ്യമല്ലെന്ന് പറഞ്ഞ കവിക്ക് പ്രണാമം.

നല്ല കഥ.almitrahttps://www.blogger.com/profile/18347469130739953925noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-20275915037258207452008-10-30T09:01:00.000+03:002008-10-30T09:01:00.000+03:00ഈ കഥ വായിച്ചപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന നടക്കാവു...ഈ കഥ വായിച്ചപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന നടക്കാവുന്ന ഒരു സംഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നുവെന്ന് തോന്നി.

കമന്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് കിട്ടിയ പ്രവാസികളുടെ ചിത്രം ഇതാണ്.

*നാട്ടില്‍ ജീവിക്കാന്‍ വകയുണ്ടായിട്ടും ഭാര്യയുടെ കാമദാഹത്തിനെ വകവെയ്ക്കാതെ ഗള്‍ഫില്‍ പണം കൊയ്യുന്നവരാണ് പ്രവാസികള്‍.

*പ്രവാസികള്‍ക്ക് കാമമെന്ന വികാരമില്ല.ഉണ്ടെങ്കില്‍ അതിന് ഗള്‍ഫില്‍ ആവശ്യമോളം മരുന്ന് ഉണ്ട്.

*ലീവിനു നാട്ടില്‍ പോകണമെന്ന ആഗ്രഹമില്ലാത്തവരാണ് പ്രവാസിവര്ഗ്ഗങ്ങള്

പ്രവാസികളുടെ ഭാര്യമാര്‍ മിക്കവരും ഭര്‍ത്താവ് തന്ന രതിസുഖത്തിനെക്കാള് മനസില്‍ തോലോലിക്കുന്നത് അയല്‍ വാസി പരപുരുഷന് തരാവുന്ന രതിസുഖത്തിന്റെ സ്വപ്നം മനസില്‍ സൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ കയറുപൊട്ടിച്ചേക്കാം.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-25534288330882383092008-10-29T17:01:00.000+03:002008-10-29T17:01:00.000+03:00ഒരു സാദാ പൈങ്കിളി നോവലിന്റെ തീം മാത്രമായ ഈ പോസ്റ്റ...ഒരു സാദാ പൈങ്കിളി നോവലിന്റെ തീം മാത്രമായ ഈ പോസ്റ്റ് ഇത്രക്കും ശ്രദ്ധിക്കപ്പെട്ടത് ആ ടൈറ്റില്‍ കൊണ്ടാണെന്ന് തോന്നുന്നു. അല്ലേ?

ആറ് മാസം കൂടുമ്പോള്‍ ഓടിപിടിച്ചു നാട്ടില്‍ ചെന്നു ആര്‍ഭാടം കാണിക്കണ്ട (ആവുകയുമില്ല. അങ്ങനെ പോവാന്‍ നോക്കിയാല്‍ ഈ പ്രവാസജീവിതത്തിന്റ്റെ ഗുണം പിന്നെ ഉണ്ടാകില്ല.) പക്ഷെ പറ്റിയാല്‍ ദിവസവും അല്ലെങ്കില്‍ ഒരു രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒന്നു ഫോണ്‍ ചെയ്താല്‍,സുഖവിവരം അന്യോഷിച്ചാല്‍ ഒരു ഭാര്യക്കും (ഗള്‍ഫ്കാരന്റെ മാത്രമല്ല ഭര്‍ത്താവ് അകലെ ഉള്ള ഒരു പെണ്ണിനും) പരാതികള്‍ ഉണ്ടാകില്ല. ഇട്ടെറിഞ്ഞു പോകുന്ന മടുപ്പും.

(ഒരു സുഹൃത്ത് ഒരിക്കല്‍ ഒരു ചേട്ടനെ കുറിച്ചു പറഞ്ഞു. വര്‍ഷങ്ങള്‍ ആയി ഇവിടെ ജീവിക്കുന്നു. ടാക്സി ഡ്രൈവര്‍. അദ്ദേഹം ദിവസവും വൈകിട്ട് വീട്ടില്‍ വിളിക്കും.ചിലപ്പോള്‍ സംസാരം മിക്കവാറും വെറും രണ്ടു മിനിട്ട് മാത്രം ആയിരിക്കും. പക്ഷെ ആ ഭാര്യക്കും കുട്ടികള്‍ക്കും അത് മതി.)

(വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഭര്‍ത്താവിനെ/അച്ഛനെ ആഴ്ച്ചയില്‍ ഒരിക്കല്‍ കൃത്യമായി വരുന്ന കത്തിലൂടെ കണ്ടു കൊണ്ടിരുന്ന ഒരു ജീവിതം ഉണ്ടായിരുന്നു. ഇന്നും അങ്ങനെ ഉള്ള ഭാര്യമാരും മക്കളും ഉണ്ടാവില്ലേ നാട്ടില്‍)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-56819211287922321222008-10-29T14:27:00.000+03:002008-10-29T14:27:00.000+03:00ശ്രീ.കുഞ്ഞന്ഈ പോസ്റ്റുമായി ബന്ധപ്പെട്ട് എന്റെ അവസ...ശ്രീ.കുഞ്ഞന്‍

ഈ പോസ്റ്റുമായി ബന്ധപ്പെട്ട് എന്റെ അവസാനത്തെ പ്രതികരണമാണിത്. ഇവിടെ ഗള്‍ഫുകാരുടെ ഭാര്യമാരുടെ ആസക്തിയും മറ്റ് നാടന്‍ ഭാര്യമാരുടെ ആസക്തിയും തമ്മിലുള്ള താരതമ്യം പഠനം അല്ലല്ലോ നടക്കുന്നത്. അത് തിരിച്ചും മറിച്ചും ഒക്കെ സംഭവിക്കാം. ദീര്‍ഘകാലത്തെ ഭാര്യാ /ഭര്ത്താ വിയോഗം ഉണ്ടാക്കിയ മലയാളിയുടെ പുതിയ പ്രവാസ ജീവിത ക്രമത്തിന്റെ രസതന്ത്രമാണിവിടെ വിവരിക്കുന്നത്. ലൈംഗികാസക്തി ഒരു പക്ഷെ ആളുകല്‍ക്കിടയില്‍ കൂടിയും കൂറഞ്ഞു മൊക്കെയിരിക്കാം അതല്ലല്ലോ ഈ പോസ്റ്റിലെ പ്രതിപാദ്യ വിഷയം.

ലൈംഗീകമായ അഭിനിവേശം കെട്ടിയപെണ്ണുങ്ങളേക്കാള്‍ കെട്ടാത്ത പെണ്ണുങ്ങള്‍ക്കുതന്നെയെന്ന സത്യം കാണാത്തതെന്താണ്?

ഇക്കാര്യം എനിക്കറിയില്ല കുഞ്ഞാ :) . ഒരു പക്ഷെ ഒന്ന് ആകാംക്ഷയും മറ്റൊന്ന് ആസാദനത്തിനുള്ള അഭിനിവേശവും ആയിരിക്കും. അത് മറ്റൊരു തലക്കെട്ടില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-15101511084665018012008-10-29T12:30:00.000+03:002008-10-29T12:30:00.000+03:00ithu postinulla comment alla. commentukalkkulla co...ithu postinulla comment alla. commentukalkkulla commentanu.

oru kadhayundakkiya pukilu kandittu pedi thonnunnu. pakshe rathi pravaasiyudeyo pravaasi bharymaarudeyo prasnamalla. oru kadha ithrapere chodippichengil. ningalude vrunangal potti ennathinu thelivaanu athu.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-59811338743087955652008-10-29T07:53:00.000+03:002008-10-29T07:53:00.000+03:00വിശയം പെണ്ണിന്റ്റെ കാമാസക്തിയാണെങ്കില്‍, അതിന് ഭര്...വിശയം പെണ്ണിന്റ്റെ കാമാസക്തിയാണെങ്കില്‍, അതിന് ഭര്‍ത്താവ് ഗള്‍ഫ് വരെ പോകണ്ട, അടുത്ത് സൂപ്പര്‍മാര്‍ക്കറ്റ് വരെ പോയി വന്നാ മതി!

പ്രയാസ്യേ ഇജ്ജാ ആ കയ്യൊന്നിങ്ങട്ട് നീട്ടിക്കാണിംകുഞ്ഞയമുhttps://www.blogger.com/profile/06671626042614525160noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-90342576291177628572008-10-28T20:34:00.000+03:002008-10-28T20:34:00.000+03:00ഇതുകൂടി വായിയ്ക്കുമല്ലൊഇതുകൂടി വായിയ്ക്കുമല്ലൊഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-57289743349884046062008-10-28T17:57:00.000+03:002008-10-28T17:57:00.000+03:00ഞാനിവിടെ എന്റെ അനുഭവമാ പറഞ്ഞത്, ഞാന്‍ ഒരു പെണ്ണിനെ...ഞാനിവിടെ എന്റെ അനുഭവമാ പറഞ്ഞത്, ഞാന്‍ ഒരു പെണ്ണിനെം കാണാന്‍ പോയില്ല, കെട്ട് പ്രായം കഴിഞ്ഞ് കുഞ്ഞേട്ടന് പറഞ്ഞ ആ അഭിനിവേഷം മൂത്ത് നില്ക്കുന്ന എന്നെക്കാണാന്‍ വന്ന ചിലര്‍ പെണ്ണിനെക്കൂടെ കൊണ്ടു പോകാനുള്ള ഗപ്പാസിറ്റി എനിക്കില്ലന്നറിഞ്ഞപ്പോള് പിന്നീട് വന്നില്ലാന്നാ ഞാന്‍ പറഞ്ഞത്, ഇത് തിരോന്തരം കാരനായ എന്റെ സ്വന്തം അനുഭവം.

ഗള്‍ഫ് ഭാര്യമാരെന്ന തലക്കെട്ടിനോട് എനിക്കും യോജിപ്പില്ലെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു.

വിശയം പെണ്ണിന്റ്റെ കാമാസക്തിയാണെങ്കില്‍, അതിന് ഭര്‍ത്താവ് ഗള്‍ഫ് വരെ പോകണ്ട, അടുത്ത് സൂപ്പര്‍മാര്‍ക്കറ്റ് വരെ പോയി വന്നാ മതി!

വെടിവെക്കാനറിയാത്ത നല്ലൊരു തോക്ക് പോലും സ്വന്തമായില്ലാത്ത
ഹൈദ്രൂനെ ഒരു വ്യക്തിയായി കണ്ടാല്‍ പ്രശ്നം സ്വാഹ!

തലക്കഷണം: ഗള്ഫന്മാര്ക്ക് പൊതുവെ സന്താനോല്പാദനം കുറവാന്നും കൂടിയൊരു ധ്വനിയുണ്ട്, അങ്ങനെയാണെങ്കില്‍ അത് ജനപ്പെരുപ്പത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിനൊരു ആശ്വാസമായി നിങ്ങള്‍ക്കൊന്നും കണ്ടൂടെ!?പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-39020078471431665862008-10-28T17:05:00.000+03:002008-10-28T17:05:00.000+03:00ജോക്കര്‍ ജീ..കല്യാണം കഴിഞ്ഞ് രണ്ടുമാസം ഭര്‍ത്താവുമ...ജോക്കര്‍ ജീ..

കല്യാണം കഴിഞ്ഞ് രണ്ടുമാസം ഭര്ത്താവുമൊത്തുകഴിയാന് പറ്റിയ സ്ത്രീയേക്കാള്‍ അപകടകരമായ ലൈംഗീക അഭിനിവേശം പ്രായപൂര്‍ത്തിയായ കെട്ടാത്ത പെണ്ണുങ്ങള്ക്കുണ്ടാവില്ലെ..?

കല്യാണം കഴിഞ്ഞാല്‍ പര പുരുഷ ബന്ധത്തിന് ന്യായീകരണം ലൈംഗീക തൃഷ്ണ കൂടിയതുകൊണ്ടൊ..?

ലൈംഗീകമായ അഭിനിവേശം കെട്ടിയപെണ്ണുങ്ങളേക്കാള്‍ കെട്ടാത്ത പെണ്ണുങ്ങള്‍ക്കുതന്നെയെന്ന സത്യം കാണാത്തതെന്താണ്?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-46009848641463594702008-10-28T15:01:00.000+03:002008-10-28T15:01:00.000+03:00ജോക്കർ,സുഖം ആയിരിക്കുമല്ലോ അല്ലേ..കമന്റിലെ പരിഹാസം...ജോക്കർ,
സുഖം ആയിരിക്കുമല്ലോ അല്ലേ..

കമന്റിലെ പരിഹാസം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. ഇവിടെ പ്രവാസി ആരാണെന്നും അവരുടെ കുടുബം എന്താണെന്നും, എങ്ങനെയാണന്നും ഇനിയും പറഞ്ഞ് നേരം കളയേണ്ടതില്ല. ഇവിടെ ആരും ഉറഞ്ഞ് തുള്ളുന്നില്ല. ആരും ക്ഷോഭിക്കുന്നില്ല. പക്ഷേ, ആരോഗ്യകരമായ ഒരു ചർച്ച ഈ വിഷയങ്ങളിൽ ആവശ്യമാണ്. ഇല്ല മാഷേ, ഈ മനസ്സിൽ ഒരു നീറ്റലും ഇല്ല. ഒരിക്കൽ പോലും ഈ ഒരു പോസ്റ്റിന്റെ പേരിൽ സംശയത്തിന്റെ നാമ്പുകൾ മുളക്കുകയും ഇല്ല.

90 ശതമാനം കുടുംബത്തിലും ഗൾഫ്കാരുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതിൽ തന്നെ 5ഓ അതിൽ താഴെയോ മാത്രം പേർ മാത്രമാണ് കുടുംബവുമായി ഗൾഫിൽ ജീവിക്കുന്നത്. ബാക്കി മുഴുവൻ പ്രവാസികളും രണ്ട് ദ്രുവങ്ങളിൽ സ്വപ്നങ്ങൾ നെയ്ത് ജീവിക്കുന്നു. ഇങ്ങനെയുള്ള എന്റെ നാട്ടിലും 6 മാസം കൂടുമ്പോൾ നാട്ടിൽ പോകുന്ന ഒരു പ്രവാസിയേയും ഞാൻ കണ്ടിട്ടില്ല. എന്നിട്ട് പോലും ഈ ജമീലയെപ്പോലെ ഒരു പെണ്ണും ഉള്ളതായി എന്റെ നാട്ടിൽ ഞാൻ അറിഞ്ഞിട്ടില്ല. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക. നാട്ടിൽ കല്യാണം കഴിഞ്ഞ ഗൾഫ്കാരന്റെ ഭാര്യ അയാൾ മടങ്ങി വരുന്നത് വരെ ലൈംഗിക ചിന്തകളുമായി മാത്രം കഴിഞ്ഞ് കൂടുന്നു എന്ന മൂഢധാരണ മാറ്റണം. അവൾ ഭാര്യയാണ് അമ്മയാണ്, സഹോദരിയാണ്, അനിയത്തിയാണ്, ഒരു കുടുംബത്തിന്റെ നാഥയാണ്. തന്റെ ഭർത്താവിന്റെ അഭാവത്തിൽ കുടുംബത്തെ, മക്കളെ നേർവ്വഴിക്ക് കൊണ്ട് പോകാൻ നിയോഗിക്കപ്പെട്ടവരാണ്. ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് അശ്രദ്ദരാകുന്നവർ ഇല്ലന്നെല്ല. അവർ പക്ഷേ ന്യൂനപക്ഷം ആണെന്ന് വീണ്ടും വീണ്ടും പറയേണ്ടതില്ല.

സുഹൃത്തേ, ഗൾഫ്ഭാര്യമാരുടെ കഥകൾ എന്ന പേരിൽ ഒരു ഹൈദ്രുവിന്റേയും ജമീലാന്റെയും കഥ പറയുന്നതിലാണ് ഇവിടെ എതിർപ്പ്. ഹൈദ്രുവിന്റെ ഭാര്യ എന്ന പേരിൽ എഴുതാമായിരുന്നു...എഴുത്തുകാരന്റെ അവകാശങ്ങളാകാം തലക്കെട്ട് നിർണ്ണയിക്കുന്നത്. വായനക്കാരന് ഈ തലക്കെട്ട് ശരിയല്ല അത് മാറ്റണം എന്ന് പറയാനും അവകാശം ഉണ്ടെന്നോർക്കുക. അതല്ലാതെ, എന്ത് എഴുതിയാലും, കോള്ളാം, നന്നായിരിക്കുന്നു, ഉഗ്രൻ, കിടിലൻ, അടിപൊളി എന്നൊക്കെ പറഞ്ഞ് എഴുത്ത് കാരനെ സന്തോഷിപ്പിക്കാമായിരുന്നു. തന്റെ ബ്ലോഗിൽ ഒരു കമന്റ് പ്രതീക്ഷിച്ച് ഇത്തരം വേണ്ടാതീനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് മനസ്സാക്ഷി സമ്മതിക്കുന്നില്ല.

ഭാര്യ ഭർത്താക്കന്മാർ 6 മാസത്തിൽ കൂടുതൽ പിരിഞ്ഞ് താമസിക്കരുത്. അഥവാ ഇങ്ങനെ വിട്ട് നിൽക്കേണ്ടി വന്നാൽ ഭാര്യക്ക് വിവാഹ മോചനം ആവശ്യപ്പെടാം. ഇത് ഞാനും വായിച്ച് കിട്ടിയ അറിവാണ്. ഇസ്ലാം മതത്തിൽ സ്ത്രീകളുടെ വൈകാരിക പ്രശ്നങ്ങളിൽ എടുത്ത നല്ല നിലപാടുകളുടെ ഉദാഹരണമായി ഇതിനെ കാണുന്നു. പക്ഷേ, ഇത് എഴുതി വക്കാനും പാതിരാ പ്രസംഗം നടത്താനും പറ്റിയ നിയമം മാത്രമാണ്. കേരളത്തിൽ നിന്ന് പ്രവാസികളായ പതിനെട്ടര ലക്ഷത്തോളം ഗൾഫ്കാരിൽ എത്ര പേർ മുസ്ലിംഗളുണ്ടെന്നും അതിൽ എത്ര പേർ ഈ നിയമം അനുസരിച്ച് ജോകർ പറഞ്ഞ പോലെ 6 മാസം കഴിയുമ്പോൾ നാട്ടിൽ പോകുന്നുണ്ടെന്നും, എത്ര സ്ത്രീകൾ ഭർത്താവ് വരാത്തതിനാൽ വിവാഹ മോചനം തേടിയെന്നും അന്വേഷിക്കുക.

ഗൾഫിൽ നിന്നൊഴുകുന്ന പണം കൊണ്ടാണ് കേരള സമ്പത്ഘടന പിടിച്ച് നിൽക്കുന്നതെന്ന് നാഴികക്ക് നാൽപത് വട്ടം പറയുകയും ഗൾഫ് കാരന് ഇവിടെ പെണ്ണില്ലന്ന് പരിഹസിക്കുകയും ചെയ്യുന്നവരുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി തിരിഞ്ഞ് നടക്കാൻ ശീലിക്കുക. അതേ പെണ്ൺ കിട്ടാത്തവരോട് എനിക്ക് പറയാനുള്ളൂ.

ബീരാന്റെ കഥയിൽ എന്ത് സംഭവിക്കുന്നു എന്ന് മുൻ കൂട്ടി അറിയാനുള്ള സിദ്ധി എനിക്കില്ല. ഇതുവരെ പറഞ്ഞതിനെയാണ് ഞാൻ വിലയിരുത്തിയത്. അതിലെ വേണ്ടാതീനങ്ങളെയാണ് ഞാൻ വിമർശ്ശിച്ചത്. ഇതൊക്കെ എന്റെ മാത്രം അഭിപ്രായങ്ങൾ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-83443076819130977272008-10-28T12:18:00.000+03:002008-10-28T12:18:00.000+03:00പ്രിയപ്പെട്ട ഗള്ഫുകാരേഗള്ഫുകാരുടെ ഭാര്യമാരെ പറ്റ...പ്രിയപ്പെട്ട ഗള്‍ഫുകാരേ

ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റി പറയുന്ന മാത്രയില്‍ ഉറഞ്ഞു തുള്ളുന്ന സഹോദരന്മാരേ.നിങ്ങള്‍ ഇങ്ങനെ അരക്ഷിതരാവരുത്. നിങ്ങള്‍ തന്നെ പറയുന്നു നിങ്ങളുടെ ഭാര്യമാര്‍ വ്യാഴവട്ടങ്ങളോളം മോഹങ്ങളും സ്വപ്നങ്ങളും അടക്കി പ്പിടിച്ച് കോണ്‍ക്രീറ്റ് കെട്ടുകള്‍ക്കകത്ത് കഴിഞ്ഞോളാമെന്ന്. അങ്ങനെ ഒരു ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ഉറഞ്ഞു തുള്ളുകയില്ല. ഈ വികാര പ്രകടനങ്ങളുടെ കാതല്‍ എന്ന് പറയുനത് നിങ്ങളുടെ മനസ്സിന്റെ നീറ്റലാണ്. ജീവിതം മണല്‍ക്കാറ്റില്‍ ഒഴുകിപോകുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്ന ഒരു ഉറപ്പ് കുറവ് ആണ്. ഗള്‍ഫുകാരുടെ ഭാര്യമാരെയല്ല ഇവിടെ വിമര്‍ശനവിധേയമാക്കുന്നത് പകരം അവര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ് സംസാരിക്കുന്നത് എന്നാണ് എന്റെ കാഴ്ചപാട്.

കല്യാണം കഴിഞ്ഞ് വെറും ദിവങ്ങള്‍ മാത്രം നിന്ന് ഗള്ഫിളേക്ക് പോരുന്ന ഭരത്താവിനും ഉണ്ട് ഒരു പാട് വേദനകള്‍. എന്നാല്‍ അത് പോലെ തന്നെ വിരഹവും വേദനയും ഭാര്യക്കൌമുണ്ട്.എന്നാല്‍ ഈ വേദനയുടെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ് എന്നതാണ് യാഥാര്ത്യം.

ഇനി പ്രയാസി പറഞ്ഞ കാര്യം പച്ച പരമാര്‍ഥം.എന്റെ ഒരു സുഹ്യത്തിന് കല്യാണം ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഗള്ഫിലെക്ക് കൊണ്ടുപോകുന്നെങ്കില്‍ മാത്രമേ കല്യാണം ചെയ്ത് തരൂ എന്നാണ്. കഴിവും തന്റേടവൌം ഉള്ളവര്‍ അങ്ങനെയൊക്കെ പറയുന്നു ചെയ്യുന്നു. അല്ലാത്ത പാവപ്പെട്ട സഹോദരിമാര്‍ വിരഹവും തിന്ന് ജീവിക്കുന്നു. വര്‍ഷങ്ങളോളം ഗള്‍ഫില്‍ നിന്ന് വെറുംഒട്ടകമായി അയാള്‍ നാട്ടിലേക്ക് തിരിക്കുന്നു. മനസ്സ് മുരടിക്കുന്ന പ്രവാസിയും അവരുടെ ഭാര്യമാരും ഒടുക്കം എല്ലാവരുടെയും പരിഹാസ പാത്രമായി മാറുന്നു.

ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റി പറയുന്നേ അടിയെടാ..... എന്ന് പറയുന്ന ആവേശം കേരളീയ സമൂഹം അനുഭവിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കാണിച്ചിരുനുവെങ്കില് എത്രയോ നന്നായിരുന്നു.

ഖലീഫാ ഉമറിന്റെ ഭരണ കാലം. രാത്രിയില്‍ പ്രജാ ക്ഷേമം അന്വേഷിച്ച് നാടു ചുറ്റുന്ന ഏര്‍പ്പാടുണ്ടായിരുന്ന ഖലീഫാ ഉമര്‍ , ഒരു രാത്രി വേഷ പ്രച്ചന്നനായി നടക്കുന്നതിനിടയില്‍ അങ്ങകലെ നിന്ന് ഒരു പാട്ട് കേള്‍ക്കുന്നു. “ഖലീഫാ ഉമറിന്റെ ഭരണമായിരുന്നില്ലെങ്കില്‍ , ഞാനീ കട്ടില് ഇന്ന് കിലുക്കുമായിരുന്നല്ലോ .......”

ഉമര്‍ പാട്ട് കേട്ട ദിക്കിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ ഒരു യുവതി ഉമറിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് പട്ടാളത്തില്‍ ആണെന്നും ....തന്റെ ആശയുടെ പാരമ്യത്തിലാണ് താന്‍ പാട്ട് പാടിയതെന്നും ആ യുവതി പറഞ്ഞു .. ഇത് കേട്ട ഉമര്‍ ഒന്നും മിണ്ടാതെ .വീട്ടിലേക്ക് നടന്നു തന്റെ മകളോട് അന്വേഷിച്ചു “ ഒരു സ്ത്രീക്ക് ഭരത്താവിന്റെ സാമീപ്യമില്ലാതെ എത്രമാസം വരെ നിക്കാം പരമാവധി എന്നന്വേഷിച്ചു. അപ്പോള്‍ മകള്‍ പറഞ്ഞത് 6 മാസം എന്നായിരുന്നു. ഉടനെ ഖലീഫാ ഉമര്‍ തന്റെ പട്ടാളക്കാര്‍ക്ക് 6 മാസം കൂടുമ്പോള്‍ നിര്‍ബന്ധിത അവധി നല് കാന്‍ ഉത്തരവിട്ടു...
(കഥയില്‍ പിഴവുകള്‍ ഉണ്ടാവാം ഏതോ ഒരു പുസ്തകത്തില്‍ വായിച്ചതാണ്)Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-45629514012135004102008-10-28T11:11:00.000+03:002008-10-28T11:11:00.000+03:00പ്രയാസി,നിങ്ങൾ സത്യം പറഞ്ഞു, വിവാഹ കമ്പോളത്തിൽ ഗൾഫ...പ്രയാസി,
നിങ്ങൾ സത്യം പറഞ്ഞു, വിവാഹ കമ്പോളത്തിൽ ഗൾഫുകാരന് വിലയുണ്ടായിരുന്നു പണ്ട്, ഇന്ന് അതില്ല. കാരണം, വിരഹത്തിന്റെ വേദന അനുഭവിക്കാൻ പെൺകുട്ടികൾ തയ്യറല്ല.

പ്രയോഗികമായ പരിഹാരത്തിന് നാം ശ്രമിക്കണം. എങ്ങനെ വിരഹത്തെ സുഖമുള്ള സ്വപ്നമാക്കാം എന്ന് പഠിക്കണം. വേർപ്പിരിഞ്ഞിരിക്കുന്നവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം.

നല്ല ഭർത്താവാകുവാൻ, നല്ല അഛനാക്കുവാൻ നമ്മുക്ക് കഴിയണം.

വിഷയം എത്തുന്നു അവിടേക്ക്.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-49006475435610774422008-10-28T10:51:00.000+03:002008-10-28T10:51:00.000+03:00ഇത്രെം പ്രശ്നങ്ങളുള്ള സ്ഥിതിക്ക് പ്രവാസം മതിയാക്കി...ഇത്രെം പ്രശ്നങ്ങളുള്ള സ്ഥിതിക്ക് പ്രവാസം മതിയാക്കിയിട്ടേ ഉള്ളു കല്യാണം
ആഹാ..അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ!

ബീരാനെ തലക്കെട്ടിലെ കുഴപ്പം ബല്യ കുഴപ്പം തന്നെയാ..

“കെട്ട്യോന്മാരടുത്തില്ലാത്ത കെട്ട്യോളുമാരുടെ കഥ!“ ഇതാണെ നന്നാരുന്നു.

ഇങ്ങനെ ഓരോന്നു എഴുതിപ്പിടിപ്പിച്ചാ എന്നെപ്പോലുള്ള ഗള്ഫന്മാര്ക്ക് ആരും പെണ്ണ് തരില്ല, കഴിഞ്ഞ വെക്കേഷന് പോയപ്പൊ നന്നായി അനുഭവിച്ചതാ..

ചെക്കന് എന്താ ജോലി!?
ഗള്‍ഫ്

കേട്ട പെണ്ണിന്റെ ഉപ്പ പ്പിന്നീട് തിരിച്ചു വന്നില്ല

ബീരാനേ നിങ്ങളൊക്കെ കെട്ടു കഴിഞ്ഞോരാ..
വല്ലതും എഴുതുമ്പൊ ഞങ്ങളെപ്പോലുള്ള ബാച്ചീസിന്റെ കഞ്ഞീ പാറ്റാ ഇടാതെ എഴുതണേ..

ഓ:ടോ ജോക്കറേ.. ആ ആറുമാസം കൂടുമ്പൊ നാട്ടിപോകുന്ന ജോലി..എന്റെ മെയില്‍ അഡ്രസ്സ് അറിയാമല്ലൊ..ആര്‍ക്കെങ്കിലും കൊടുക്കുന്നതിന് മുന്‍പ് എനിക്കാദ്യം പ്ലീസ്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-41393640114916805872008-10-28T09:36:00.000+03:002008-10-28T09:36:00.000+03:00ശെഫിയുടെ, മൈഥുനം എണ്ണിയെടുക്കുന്നവര്‍ ഇവിടെ ശെഫിയുടെ, മൈഥുനം എണ്ണിയെടുക്കുന്നവര്‍ ഇവിടെ ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-33468717923938466562008-10-28T01:35:00.000+03:002008-10-28T01:35:00.000+03:00ജോക്കര്‍ , താങ്കളുടെ കമന്റ് താങ്കളുടെ പേരിന്റെ അതേ...ജോക്കര്‍ , താങ്കളുടെ കമന്റ് താങ്കളുടെ പേരിന്റെ അതേ അരത്ഥില് എടുക്കാനേ തോന്നുന്നുള്ളൂ. 10 കുടുംബത്തില്‍ പ്രശനം കണ്ട താങ്കള്‍ എത്ര പ്രവാസി കുടുംബത്തെ കണ്ടു എന്നു കൂടി ചിന്തിക്കുക അപ്പോള്‍ ആ കണക്കെടുപ്പില്‍ ഈ സംഭവം ഒറ്റപ്പെട്ടതാണെന്ന് തിരിച്ചറിയും.കൂടുതല്‍ മറുപടി വളരെ നിണ്ടു പോയതിനാല്‍ അത് ഇവിടേ പോസാക്കി ഇടുന്നു.
http://shefees.blogspot.com/2008/10/blog-post_27.htmlശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-59788102354780217962008-10-27T18:14:00.000+03:002008-10-27T18:14:00.000+03:00പ്രിയ ജോകർ,രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് ജോലി ...പ്രിയ ജോകർ,

രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് ജോലി ചെയ്ത് നാട്ടിൽ പോകണമെങ്കിൽ കടം മേടിക്കേണ്ട ഗതികേടുള്ള ഒരുപാട് പ്രവാസികൾ ഇന്നും ഇവിടെ ജീവിക്കുന്നു. താങ്കളുടെ വാദം 100 % അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടേ ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. പക്ഷേ, എത്ര അനുഭവിച്ചാലും മാറാത്ത മലയാളിയുടെ സ്വതസിദ്ധമായ ശൈലികൊണ്ടാകാം ഇന്നും ഇങ്ങനത്തെ ആളുകൾ അവശേഷിക്കുന്നത്. താങ്കളുടെ വാക്കിലെ പരിഹാസം മനസ്സിലാക്കാൻ കഴിയുന്നതാണ്. അവർക്ക് വണ്ടിക്കാശില്ലാതായത്, ഇവിടെ ധൂർത്തടിച്ച് നടന്നത് കൊണ്ടല്ല. അങ്ങനെ ഉള്ളവർ ഇല്ലന്ന് പറയുന്നില്ല. എങ്കിലും സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ഒരു ജന്മം പാഴാക്കുന്നവർതന്നെയാണ് ഭൂരിപക്ഷം. ആ ചുറ്റുപാട് മാറണം. ഇതിൽ എനിക്കും സംശയമില്ല. എങ്കിലും 600 റിയാലിന് റോഡ് വൃത്തിയാക്കാൻ കോൺട്രാക്റ്റ് വിസയിൽ വരുന്ന ഒരുപാട് പേർ ഇന്നും ഉണ്ട്. നാട്ടിൽ ഇവർക്കെന്ത് ചെയ്ത്കൂട എന്ന ചോദ്യത്തിന് ഇവിടെ പ്രസ്ക്തിയുണ്ടോ? ഇവിടെയുള്ള പ്രവാസികൾ മുഴുവൻ നാട്ടിലേക്ക് വണ്ടി കയറി അവിടെ ജോലിയന്വേഷിച്ച് നടന്നാൽ ആ മഹാഭൂരിപക്ഷം വരുന്ന വിഭാഗത്തെ ഉൾകൊള്ളാൻ നമ്മുടെ സർക്കാറിനാവുമോ? അവറേജ് ശംബളം 2000 ആണെങ്കിൽ പോലും എത്ര പേർക്ക് 6 മാസം കൂടുമ്പോൾ നാട്ടിൽ പോയി വരാൻ കഴിയും? ഇവിടെ ജോലി ചെയ്യുന്നത് സ്വന്തം ഇഷ്ടത്തിനും, സുഖത്തിനും ആണെന്ന ഒരു ധാരണ താങ്കളുടെ വരികളിൽ വായിക്കാൻ കഴിയുന്നു. അല്ല സഹോദരാ, അങ്ങനെ നേരമ്പോക്കിന് ഗൾഫ് നാടുകളിൽ പണിയെടുക്കുന്ന ആളുകൾ ഉണ്ടാകാം. ജീവിക്കാൻ, രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവരാണ് അധികം പ്രവാസികളും. എന്തെങ്കിലും വഴി കണ്ടിരുന്നെങ്കിൽ ഈ പ്രവാസം മതിയാക്കാൻ എല്ലാവരും മുന്നിട്ട് വരും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. താങ്കളുടെ കമന്റിൽ പറയുന്നത് പോലെ 6 മാസം കൂടുമ്പോൾ നാട്ടിൽ പോയി വരുന്ന എത്ര പ്രവാസികളുണ്ട്? ആർക്കാണതിന് കഴിയുക? ഇനി കഴിഞ്ഞാൽ തന്നെ ലീവ് തരുന്ന എത്ര കമ്പനികളുണ്ട്? സ്വന്തമായി ബിസിനസ്സുള്ള ആളുകൾക്ക് ഒരുപക്ഷേ ഇതൊക്കെ കഴിയുമായിരിക്കും. ഇനി താങ്കൾ ഇത്തരം ഒരു സ്ഥാപനത്തിന്റെ മുതലാളിയാണെങ്കിൽ താങ്കളുടെ ജൊലിക്കാരെ 6 മാസം കഴിയുമ്പോൾ നാട്ടിലേക്ക് പറഞ്ഞയക്കുമോ? ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുമല്ലോ, നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ഗൾഫിൽ ബിസിനസ്സ് നടത്തുന്ന പ്രവാസികളെ കുറിച്ചല്ല. അവരെ സംബന്ധിച്ചോളം പ്രവാസം ഒരു ബിസിനസ്സ് ടൂർ മാത്രമാണ്.

കല്യാണം കഴിച്ച് രണ്ടോ മൂന്നോ മാസം നിന്ന് ഭർത്താവ് പോരുമ്പോൾ ഒറ്റക്കാകുന്നത് ഭാര്യമാത്രമല്ല സുഹൃത്തേ, ഈ വേദനയിൽ നീറി നീറി കഴിയുന്നത് പ്രവാസിയായ ഭർത്താവും കൂടിയാണ്. എല്ലാം സഹിച്ച്, തന്റെ ഭാര്യയുടെ മധുരിക്കുന്ന ഓർമ്മകളുമായി വർഷങ്ങൾ കാത്തിരിക്കുന്നത് പ്രവാസിയായ ഭർത്താവും കൂടിയാണ്. ഭാര്യക്ക് മാത്രമാണോ കാമാസക്തിയുള്ളത്? എന്നാൽ ഞാൻ മനസ്സിലാക്കുന്നു ഇതൊക്കെയാണ് ജീവിതം. നാം ആഗ്രഹിക്കുന്നതെന്തും നേടി, എല്ലാ സൌഭാഗ്യങ്ങളോടും കൂടി, ഒരു അല്ലലും അലട്ടലുമില്ലാതെ, ജീവിക്കാൻ എത്ര പേർക്ക് കഴിയും.

ഇവിടെയാണ് സഹനം എന്ന വാക്കിന്റെ പ്രസക്തി. ഇന്നും ബീരാന്റെ കഥയിൽ പറയുന്ന ജമീലയെപ്പോലെയുള്ളവരേക്കാൾ കൂടുതൽ സ്വന്തം ഭർത്താവിന്റെ ഓർമ്മകളുമായി കഴിയുന്ന നല്ല സഹന ശക്തിയുള്ള കുടുംബത്തെ സ്നേഹിക്കുന്ന ഭാര്യമാർതന്നെയാണ് ഭൂരിപക്ഷം. അത് കൊണ്ടാണ് ഇത്തരം തലക്കെട്ടിലൂടെ ഒരുപാട് നല്ല മനസ്സുകളെ വേദനിപ്പിക്കരുതെന്ന് വീണ്ടും വീണ്ടും പറയുന്നത്.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-15756582620545966032008-10-27T14:51:00.000+03:002008-10-27T14:51:00.000+03:00ഭൂരിപക്ഷം പ്രവാസികളുടെ മനസ്സിനെ ഇങ്ങനെ പെടിപ്പക്കര...ഭൂരിപക്ഷം പ്രവാസികളുടെ മനസ്സിനെ ഇങ്ങനെ പെടിപ്പക്കരുത്
ബീരാന് കുട്ടീ-സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിതകാലം മുഴുവനായും സഹിച്ചും സ്നേഹിച്ചും ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന പ്രവാസി ഭാര്യമാരും ഉള്ള നാടാന്ന് നംമ്മൂടേ മലയാള്ള നാട് .സക്കാഫ് vattekkadhttps://www.blogger.com/profile/15766998071600968236noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-36825889325202924042008-10-27T14:18:00.000+03:002008-10-27T14:18:00.000+03:00നരിക്കുന്നവന്ക്ഷേമം നേരുന്നുഎന്റെ അഭിപ്രായം മാത്ര...നരിക്കുന്നവന്‍
ക്ഷേമം നേരുന്നു
എന്റെ അഭിപ്രായം മാത്രമാണ് ഞാന്‍ പറയുന്നത്.പറഞ്ഞ അഭിപ്രായമാകട്ടെ എനിക്കു ചുറ്റുമുള്ള ഏറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലും. ശ്രീമാന്‍ നരീ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഇങ്ങനെ മൂന്നും നാലും വര്‍ഷം ഈ മണല്കാട്റ്റില് വന്ന് ജോലിചെയ്തിട്ടും നാട്റ്റിലേക്ക് പോകാന്‍ വണ്ടികാശില്ലാത്തവന് എന്തിനാണ് പിന്നെ ഇങ്ങോട്ട് പോരുന്നത്.നാട്ടില്‍ തന്നെ വല്ല ജോലിയും നോക്കി നിന്നാല്‍ പോരെ ?
അങ്ങനെയുള്ള ആളുകള്‍ക്ക് ജീവിതവും നഷ്ടമാകുന്നു ഉറ്റവരും നഷ്ടപ്പെടുന്നു.എന്നതാണ് സത്യം.എന്നാല്‍ രോഗത്താലും മറ്റു പ്രശ്നങ്ങളാലും കടം വന്ന ഹത ഭാഗ്യരെ മാറ്റി നിര്‍ത്തുന്നു.കാരണം ഇത്തരക്കാര്‍ എത്ര പേര് വരും. വളരെ കുറച്ച് പേര് മാത്രം.

കല്യാണം കഴിഞ്ഞ് രണ്ട്മാസം മാത്രം നാട്ടില്‍ നിന്ന് തിരിച്ച് പോരുന്ന ഭര്‍ത്താവിനെ കാത്ത് രണ്ടോ മൂന്നോ വര്‍ഷം ഭാര്യ കാത്തിരുന്നു കൊള്ളണം. അവന് രണ്ട് വര്‍ഷം കഴിഞ്ഞ് സ്പപ്നങ്ങളുമായി തിരിച്ചെത്തുമ്പോള്‍ അവന് അതിലൊന്നും താല്പര്യവുമില്ല. എല്ലാം ശരിയായി വരുമ്പോള്‍ അവന് തിര്ച്ച് പോകാനുമായി. പിന്നെ ഈ ചക്ര തുടരുന്നു. സജീവമായ ലൈഗിക ജീവിതം നയിക്കുന്ന ദമ്പതികള്‍ക്ക് ലഭിക്കുന്ന പത്തോ പതിനഞ്ചോ വര്‍ഷത്തിനിടക്ക് ഒന്നിച്ച് ജീവിക്കുന്നത് വെറും പതിനഞ്ചോ അതില്‍ കുറവോ മാസങ്ങള്‍ മാത്രം !!!!!

സുഹ്യത്തെ ഇവിടെ ഗള്‍ഫുകാരന്റെ ഭാര്യയെ ആരെങ്കിലും അവഹേളിച്ചോ ? ഇല്ല . കല്യാണം കഴിഞ്ഞ് വെറും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ് അവളുടെ വികാരങ്ങളെല്ലാം ഉണര്‍ത്തി കടല്‍ കടക്കുന്ന ഭരത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ എത്ര ദ്യഡമായ ബന്ധമായിരിക്കും സുഹ്യത്തെ ഉണ്ടായിരിക്കുക. അതിന്റെ ദ്യഡതക്ക് അനുസരിച്ചിരിക്കും മറ്റ് കാര്യങ്ങളും.

പരിഹാര നിർദ്ദേശങ്ങളിൽ ഇത്തരം പ്രവാസികൾ തീരെ കല്യാണം കഴിക്കരുതെന്നും, അഥവാ കഴിക്കാൻ നിർബന്ധമാണെങ്കിൽ 50ഉം 55 വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് നിർത്തി പോയതിന് ശേഷം കിട്ടിയെങ്കിൽ കല്യാണം കഴിച്ചാൽ മതിയെന്നും കൂടി കൂട്ടിചേർക്കുക.

പരിഹാരങ്ങളില്‍ താങ്കള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളും ഞാന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.കാരണം. ഒന്നിച്ച് ജീവിക്കാതെയോ പരസ്പരം കാണുകയോ സമ്പര്‍ക്കം പുലര്‍ത്താതെയോ ഉള്ള ഈ ജീവിതം പിന്നെന്തിനാണ് ? വെറുതെ ഒരു പെണ്ണിന്റെ ജീവിതവും നമ്മുടെ മനസ്സമാധാനവും നശിപ്പിക്കുനതെന്തിന്. കാത്തിരിപ്പിന്റെ മാത്രം വര്‍ഷങ്ങളോ ? ലോകത്ത് എവിടെയെങ്കിലും കാണിച്ചു തരാമോ ഇങ്ങനെ ഒരു രീതി.?

മാസാ മാസം 600 ദിര്‍ഹത്തിന് ജോലി ചെയ്യാന്‍ വേണ്ടി സുഹ്യത്തെ എന്തിനാണ് ആളുകള്‍ ഇങ്ങോട്ട് വരുന്നത്. ഈ പൈസ നാട്ടില്‍ തന്നെ സമ്പാദിക്കാവുന്നതല്ലേ ഉള്ളൂ. !!!

വിവാഹം കഴിച്ച ഭാരയമാരോട് 10 ശതമാനം പോലും നീതിപുലര്‍ത്താന്‍ കഴിയാത്ത പ്രവാസികള്‍ കല്യാണം കഴിക്ക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ അഭൊപ്രായം.

മനുഷ്യന് എന്ന ജീവിയുടെ സാമുഹ്ഹിക ജീവിത ക്രമത്തില്‍ ശാരീരികവും ക്രിയാത്മകമായ മറ്റ് ബാന്ധവങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട് അതില്‍ നിന്നും പ്രവാസിക്ക് മാത്രം ഒഴിഞ്ഞു നില്‍ക്കാനാവില്ല. കാരണം പ്രവാസി എന്നത് ഒരു പ്രത്യേക ജീവി വര്‍ഗ്ഗം അല്ലല്ലോ.

ബീരാന് കുട്ടിയുടെ ഈ കഥ വായിച്ച് എല്ലാ ഗള്‍ഫ്ഫ് ഭര്ത്താക്കന്മാരുടെയും ഉള്ളുരുകേണ്ടതില്ല.മറിച്ച് സ്വന്തം ജീവിതത്തിന്റെ മുന്‍ ഗണനാ ക്രമങ്ങളും ആയുസ്സില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന യൌവനത്തിന്റെ വിലയെയും കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കുന്നതും നന്നു. അതിന് വേണ്ടിയാവണം ഇത്തരം ചര്‍ച്ചകള്‍.

പിന് കുറി

“ പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭര്‍ത്താവ് .......അവസരമാണാവശ്യത്തിന്റെ മാതാവ് അതിനിട കൊടുക്കുന്നവന് വിഡ്ഡികളുടെ നേതാവ്..........”Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-63408419128521736452008-10-27T12:59:00.000+03:002008-10-27T12:59:00.000+03:00മുകളിൽ പറഞ്ഞ കമന്റുകളോട് കൂടുതലായി പ്രതികരിക്കുന്ന...മുകളിൽ പറഞ്ഞ കമന്റുകളോട് കൂടുതലായി പ്രതികരിക്കുന്നില്ല. കാരണം, ബീരാൻ കുട്ടി കഥ പറയട്ടേ.. ബാക്കി പിന്നീട്.

എന്നാലും ജോകറിന്റെ കമന്റിലെ ഒരു പരിഹാര മാർഗ്ഗം എനിക്കത്ര പിടിക്കുന്നില്ല. എല്ലാ പ്രവാസിയും 6 മാസം കൂടുമ്പോൾ നാട്ടിൽ പോകുക.

മാഷേ, ചില്ലിട്ട റൂമിലിരുന്ന് ഏസിയുടെ തണുപ്പിൽ മനസ്സ് മരവിച്ച് പുറത്തെ നഗരക്കാഴ്ചയിലേക്ക് നോക്കി എല്ലാരും തന്നെപ്പോലെ തണുത്ത് വിറക്കുകയായിരിക്കുമെന്ന് തോന്നൽ സ്വാഭാവികം. ലക്സ്വറി കാറിൽ നഗരം ചുറ്റുമ്പോൾ കഷ്ടപ്പെടുന്ന പാവം പ്രവാസിയുടെ ലോകം ഇത്തരക്കാർക്ക് കാണാൻ കഴിയില്ല. പക്ഷേ, മാസം 800 ഉം ആയിരവും ശബളം വാങ്ങി കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന പാവപ്പെട്ട മഹാഭൂരിപക്ഷം വരുന്ന പ്രവാസി 2ഉം 3ഉം അതിലധികവും വർഷം കഴിഞ്ഞ് നാട്ടിൽ പോകുന്നത് തന്നെ ആരുടെയെങ്കിലും കയ്യിൽ നിന്ന് കാശ് കടം വാങ്ങിയിട്ടായിരിക്കും. പരിഹാര നിർദ്ദേശങ്ങളിൽ ഇത്തരം പ്രവാസികൾ തീരെ കല്യാണം കഴിക്കരുതെന്നും, അഥവാ കഴിക്കാൻ നിർബന്ധമാണെങ്കിൽ 50ഉം 55 വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് നിർത്തി പോയതിന് ശേഷം കിട്ടിയെങ്കിൽ കല്യാണം കഴിച്ചാൽ മതിയെന്നും കൂടി കൂട്ടിചേർക്കുക.

വ്യായാമം ചെയ്യുന്നത് നല്ലത് തന്നെ. തീർച്ചയായും ഒരു ദിവസം 1 മണിക്കൂറെങ്കിലും നടക്കണം എന്ന് നിർബന്ധം പിടിക്കുന്നവനാണ് ഞാൻ. പക്ഷേ, ഇവിടെ പ്രവാസി വ്യായാമം ചെയ്ത് ലൈംഗിക ശേഷി വർദ്ദിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നറിയാഞ്ഞിട്ടാണോ ഭാര്യ അന്യനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നത്? ഇതൊന്നുമല്ല ഇവിടെ പ്രശ്നം. പ്രവാസി ഭാര്യമാരെ കുറിച്ച് വളരെ വികൃതമായ ഒരു ചിത്രം മനപ്പൂർവ്വം ബൂലോഗത്ത് പ്രചരിപ്പിക്കുക എന്നതാണ് ബീരാൻ കുട്ടിയുടേയും അദ്ദ്യേഹത്തിന് പിന്നിൽ ഉണ്ടെന്ന് പറയുന്ന ചില ആളുകളുടേയും ലക്ഷ്യം. ഇവിടെ വില്ലൻ ആരാവട്ടേ, ഇപ്പോഴത്തെ വില്ലൻ ബീരാൻ കുട്ടിയാണ്. ഒരൊറ്റ തലക്കെട്ട് കൊണ്ട് നല്ലവരായ മൊത്തം പ്രവാസി ഭാര്യമാരേയും അവഹേളിച്ചിരിക്കുന്നു.

ഇത് ഞാനെന്ന വായനക്കാരന്റെ അഭിപ്രായം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-19714655007025867732008-10-27T09:02:00.000+03:002008-10-27T09:02:00.000+03:00ജോക്കർ (അങ്ങനെ വിളിക്കുന്നതിൽ ഒരു അസ്കിതം ഇല്ലാതില...ജോക്കർ (അങ്ങനെ വിളിക്കുന്നതിൽ ഒരു അസ്കിതം ഇല്ലാതില്ല)

അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങളുടെ ശ്രമം വിജയിച്ചിരിക്കുന്നു. ഒരാൾക്കെങ്കിലും ഞാൻ പറഞ്ഞതിന്റെ, പറയാൻ പോവുന്നതിന്റെ പൊരുൾ മനസ്സിലായി.

അവേശത്തോടെ തന്നെ ബീരാൻ കുട്ടി തുടരും, മുഖംമൂടിയണിഞ്ഞ പ്രവാസിയുടെ കഥയുമായി...

ഒരിക്കൽകൂടി, നന്ദി, ജോക്കറിന്...ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-8734664289546484312008-10-27T08:32:00.000+03:002008-10-27T08:32:00.000+03:00പ്രവാസിയുടെ ബുദ്ധിമുട്ടുകളും പ്രവാസ ജീവിതത്തിനൊപ്പ...പ്രവാസിയുടെ ബുദ്ധിമുട്ടുകളും പ്രവാസ ജീവിതത്തിനൊപ്പിച്ച് മലയാളി ഉണ്ടാക്കിയെടുത്ത ജീവിത ശൈലിയും പലപ്പോഴും ആരോഗ്യകരമയിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ കഥയുടെ അന്തസത്ത. ബീരാന് കുട്ടി ഈ ആശങ്ക ഒട്ടും ചോരാതെ കഥയില്‍ അവതരിപ്പിച്ചിരിക്കുനു അഭിനന്ദനങ്ങള്‍.

ശെഫിയോട് ഒരു കാര്യം

ഞാന്‍ ഒരു പ്രവാസിയായിട്റ്റ് ഇപ്പോള്‍ 4 വര്‍ഷത്തോളമായി പ്രവാസിയുടെ എല്ലാ വൈഷമ്യങ്ങളും അറിയുന്നുണ്ട്. ഈ പ്രവാസത്തിന് മുമ്പ് എനിക്കു ചുറ്റും ഉള്ള പ്രവാസികളുടെ കുടുംബ പശ്ചാത്തലങ്ങള്‍ ശരിക്കറിയാവുന്ന ഒരാളാണ് ഞാന്‍. അതു എന്റെ ബന്ധങ്ങളില്‍ തന്നെ. എനിക്കറിയവുന്ന പത്തിലധികം കുടുംബങ്ങളില്‍ ശ്രീ.ബീരാന് കുട്ടി പറഞ്ഞത് പോലെയുള്ള കാര്യങ്ങള്‍ നടക്കുന്നു എന്ന് വേണം കരുതാന്‍.

ഗള്ഫ്ഫുകാരുടെ ഭാര്യമാരെല്ലാം പിഴയാണ് എന്ന് ഇവിടെ ആരും പറയുന്നില്ല.എന്നാല്‍ അങ്ങനെ സംഭവിച്ചു പോകുന്നു എന്നത് നമ്മള് വിശ്വസിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല. ഉത്തരവാദികള്‍ എന്റെ അഭിപ്രായത്തില്‍ 60% പുരുഷന്മാര് തന്നെയാണ്. കാരണം വര്‍ഷത്തില്‍ ഒരുമാസം അവധികുട്ടുന്നവരും രണ്ട് വര്‍ഷം കൂടുമ്പോള്‍ അവധികിട്ടുന്നവരും പ്രവാസികളായിട്ടുണ്ട്. നല്ല ഭക്ഷണവും അത്യാവശ്യം മസാലകളടങ്ങുന്ന ടിവി പരിപാടികളും കണ്ട് അര്‍മാദിക്കുന്ന മനുഷ്യരെ സംബന്ധിച്ചേടത്തോളം മറ്റെന്തിനേയും പോലെ സെക്സും അനിവാര്യം തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ ഇതെല്ലാം അടക്കി പീടിച്ച് കിടന്നു കൊള്ളണം എന്ന് പറയുന്നതൊക്കെ വെറും സാങ്കേതികത മാത്രമാണ്. തെറ്റുകള്‍ പറ്റുന്നതെല്ലാം മനുഷ്യ സഹജം തന്നെയാണ്. നമ്മുടെ നാട്ടില്‍ മറ്റ് ഭാര്യമാരില്‍ നിന്നും വ്യത്യസ്ഥമായി ഗള്‍ഫ് ഭാര്യ്മാര് വേലി ചാടുന്നു എന്നത് യാഥാര്ത്യംതന്നെയാണ് എന്ന് വിനയപൂര്‍വ്വം പറയട്ടെ.

പരിഹാരങ്ങള്‍

1.ആറ് മാസം കൂടുമ്പോഴെങ്കിലും അവധികിട്ടുന്ന തരത്തില്‍ തന്റെ ജോലിയില്‍ മാറ്റം വരുത്താന്‍ ഓരോ പ്രവാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്‍ ഇഅതല്ല രണ്ട് വര്‍ഷം മൂന്ന് വര്‍ഷം എന്നൊക്കെയാണ് ദൈര്‍ഘ്യമെങ്കില്‍ പിന്നെ അതതരം ആളുകള്‍ ഭാര്യയെ പറ്റി കേള്‍ക്കുന്ന അപവാദങ്ങള്‍ വിശ്വക്കുന്നതിനോ , കുറ്റപ്പെടുത്തുന്നതിനോ യാതൊരു അര്‍ഹതയും ഇല്ലാത്തവരാണ്.

കൂടിയ വിമാനയാത്രാ കൂലി താങ്ങാനാവാത്ത സാഹചര്യത്തില്‍ പല കുറഞ്ഞ വരുമാനക്കാര്‍ക്കും കുറഞ്ഞ ഇടവേളകളില്‍ നാട്ടില്‍ പോകുവാന്‍ സാധ്യമാവില്ല.എന്നാല്‍ പ്രവാസികളുടെ പണം കേരളത്തിന്റെ പ്രധാന സാമ്പത്തികസ്രോദസ്സ് ആയിട്ടു പോലും പ്രവാസിയുടെ യാത്രാ പ്രശ്നത്തില്‍ യാതൊരു വിധ അനുകൂല നിലപാടുകളും കാണിക്കാത്ത സര്‍ക്കാറുകള്‍ പ്രവാസിയുടെ ശത്രു തന്നെയാണ്. ഭദ്രമല്ലാത്ത കുടുംബങ്ങള്‍ നാടിനും ആപത്തും ആശങ്കയുമാണ്.

വ്യായാമം ഇല്ലാത്ത തികച്ചും അനാരോഗ്യകകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന പ്രവാസിയില്‍ ലൈംഗിക മരവിപ്പ് അടക്കമുള്ല രോഗങ്ങള്‍ സര്‍വ്വ സാധാരണമായികൊണ്ടിരിക്കുകയാണ് .മാനസികവും ശാരീരികവും ആയിടുള്ള കാരണങ്ങള്‍ ഉണ്ട് ഇതിന്.അത് കൊണ്ട് തന്നെ ഫലപ്രദമയ കൌണ്‍സിലിങ് സെന്ററുകളും മറ്റു തുടങ്ങാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുനു.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com