103 - ബ്ലോഗ് ഇലൿഷൻ 2010
ബ്ലോഗ് ഇലൿഷൻ 2010
ബൂലോകം മുഴുവൻ വീറും വശിയും നിറഞ്ഞ്‌നിന്ന ബ്ലോഗ് ഇലൿഷൻ 2010 ന്റെ വിശേഷങ്ങളിലേക്ക് നേരിട്ട് എടുത്ത്‌ചാടി തയ്യാറാക്കിയ റിപ്പോർട്ട്.
ചിലിയിലെ ഖാനിയപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുവാൻ താമസിച്ചതാണ് നമ്മുടെ പാർട്ടിയുടെ പരാജയത്തിന്റെ പ്രധാന കാരണം, മാത്രമല്ല, ഗെയിംസ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം കാക്ക വന്നിരുന്ന് തകർന്നത് കാരണം ജോലി നഷ്ടപ്പെട്ട അധ്വാനിക്കുന്ന വലിയോരു വിഭഗം നമ്മുടെ പർട്ടിക്കെതിരായി. പിന്നെ പതിവ് പോലെ, റഷ്യയിലെ മൂടൽമഞ്ഞ്, ചൈനയിലെ ഫാക്ടറിയുടെ മെഷീൻ കേട്‌വന്നത് തുടങ്ങി സ്ഥിരം കാരണങ്ങൾ വെറെയും".
പരാജയത്തിന്റെ കാരണം വിലയിരുത്തുവാൻ കൂടിയ, നോൺ ഒഫന്റബിൾ നേതാകളുടെ യോഗത്തിൽ പാർട്ടി സെക്യൂരിറ്റിയുടെ പ്രസംഗം വള്ളിപുള്ളി വിടാതെ ശ്രാദ്ധിച്ചിരിക്കുകയാണ് ബീരാൻ.
"അത്‌കൊണ്ട്, ശതമാന കണക്കിൽ, നമ്മുക്ക് വൻ മുന്നേറ്റം നടത്തുവാൻ കഴിഞ്ഞു"
"അല്ല നേതാവെ, പത്തറുനൂഋ് പഞ്ചായത്തിന്റെ ഭരണം കൈയീന്ന് പോയിട്ടും ശതമാനം എങ്ങിനെ നമ്മുടെ മാനം രക്ഷിച്ചു" ഞാൻ സംശയരോഗിയായി.
"അതായത്, കഴിഞ്ഞ പ്രവശ്യം നമ്മൾ ജയിച്ചത് 98 വർഡിലാണ്. ഈ പ്രാവശ്യം 9 വാർഡിൽ വിജയത്തിന്റെ വെന്നികൊടി പാറിക്കുവാൻ നമ്മുക്ക് കഴിഞ്ഞു"
"മാത്രമല്ല, ഹിന്ദുകളും കൃസ്ത്യാനികളും, മുസ്ലിങ്ങളും നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്തില്ല. അവർ നമ്മെ കാല് വാരി"
"അപ്പോ ജയിച്ച സ്ഥലത്തോക്കെ, ഹിന്ദുവും മുസ്ലിമും കൃസ്ത്യനിയും ഇല്ലായിരുന്നോ" ചോദ്യം ന്യായമാണെന്ന് തോന്നിയത്‌കൊണ്ടാവും നേതാവ് പറഞ്ഞു
"ഇതാ ഞാൻ പറഞ്ഞത്, സ്റ്റഡി ക്ലാസിന് വരണമ്ന്ന്. ഇടയലേഖനം ഇറക്കിയത്‌കൊണ്ടാണ് ഞമ്മൾക്ക് കെട്ടിവെച്ച കാശ്‌പോലും കിട്ടാതെ പോയത്"
"അപ്പോൾ 13% വരുന്ന കൃസ്ത്യാനികളാണോ, ലക്ഷം ലക്ഷം പിന്നാലെ എന്ന് നാം കൈചുരുട്ടി ആകാശത്തിട്ടിടിച്ച് പറയാറ്" ചോദ്യം ഡിലീറ്റ് ചെയ്യുവാൻ നേതാവ് ശ്രമിച്ചു. എന്നാൽ
"ഞമ്മളെ ഉസ്താദിനെ പിടിക്കാൻ ബ്ലോഗ് പോലീസ് സഹായിച്ചില്ലെ. അത്‌കൊണ്ട് ഞങ്ങളെ പാർട്ടിക്കാര് മുഴുവനും പച്ചയിൽകുത്തി"
"ഇലക്ഷൻ കഴിഞ്ഞിട്ടും, പാർട്ടിക്കാരോ, നേതാകളോ ഈ വിവരം അറിഞ്ഞില്ലല്ലോ റബ്ബെ. ഇങ്ങള് ഇന്നലെം കൂടി പറഞ്ഞത്, മരിച്ചാലും ഉസ്താദ് ഇടതെന്റെ കൂടെയാണെന്നല്ലെ പൂ തറ സിറാജ്ജെ"
"മാറ്റുവിൻ അഭിപ്രായങ്ങളെ, എന്ന് അഭിപ്രായമുള്ള ഒരു പാർട്ടിയുടെകൂടെയാണ് നാമ്മിപ്പോൾ"
ബെസ്റ്റ്.
-------------
ബ്ലോച്ചി കേർപ്പറേഷൻ ഭരണം പിടിച്ചടക്കിയവർ തമ്മി തല്ലുന്നു. മസാലദോശയായി, സോറി, മദാലസയായി, അധികരം ബികിനിയിട്ട് നിൽക്കുമ്പോൾ, ആരായാലും തല്ലും. പ്രതേകിച്ച് കോൺഗ്രസുകാർ. അത് അവരുടെ ചാരിത്രത്തിലുള്ളതാണെന്ന് ചരിത്രം സാക്ഷി.
അധികാരം പങ്ക്‌വെച്ച്, ചിലവഴിച്ചത് വെട്ടിപിടിച്ച്, നടുനിവർത്തിനിന്ന് നോക്കുക. സമയം ബാക്കിയുണ്ടെങ്കിൽ, കാണാൻ കണ്ണുണ്ടെങ്കിൽ, വരാന്തയിലിരിക്കുന്ന വോട്ടറെ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ, ഇലക്‌ക്ഷൻ ഇനിയും വരും, വോട്ടുകൾ ഇനിയും മറിയും. ശതമാനം മാത്രം ബാക്കിയാവും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും എഴുതരുതെന്ന് കരുതിയതാണ്. പക്ഷെ, ഒരുളുപ്പുമില്ലാതെ ക്യാമറക്ക് മുന്നിൽ കുരച്ച്‌കൊണ്ടിരിക്കുന്ന നേതാകളെകാണുബോൾ, ഞാനും ഒരു വോട്ടറാണെ. ഞാനും മലയാളിയാണെ. സത്യത്തിൽ സഖകളോട് സഹതാപം തോന്നുന്നു, ഇങ്ങനെ ഒരു നേതാവിനാൽ നയിക്കപ്പെടനാണല്ലോ നിങ്ങളുടെ വിധി എന്നോർത്ത്.
ഇടതനും വലതനുമല്ല ഈ വിജയം. അരാഷ്ടിയവാദികളെന്ന്‌പറഞ്ഞ് നിങ്ങൾ മുഖത്ത് കാർക്കിച്ച് തുപ്പുന്നു സാധരണകാരന്റെ വിജയമാണിത്.
ബഹുഭൂരിപക്ഷം വരുന്ന സാധരണ ജനമാണ് ആര് ജയിക്കണം, ആര് തോൽക്കണമെന്ന് തീരുമാനിക്കുന്നത്.
തമ്മിൽ ഭേദം തൊമ്മൻ, അത്രേള്ളൂ.

38490