ബ്ലോഗ് മീറ്റ് ജിദ്ധയിലും.
പ്രിയ ബ്ലോഗ് സുഹൃത്തുകളെ,
ബ്ലോഗ് എന്താണെന്നും, എങ്ങനെ ബ്ലോഗാമെന്നും ചോദിച്ച്‌കൊണ്ട്, മലയാളം ബ്ലോഗിലേക്ക് കാലെടുത്ത് വെക്കുവാന്‍ തല്‍പര്യം പ്രകടിപ്പിക്കുന്ന സധാരണകാരന്‍ മുതല്‍, പ്രശസ്തരായ എഴുതുകാര്‍ വരെ ജിദ്ധയിലുണ്ടെന്ന വിവരം വളരെ സങ്കടത്തോടെയാണ് മനസിലാക്കിയത്.
പരിമിതികളും, കുറ്റന്‍ മതില്‍കെട്ടുകളുമുണ്ടെങ്കിലും, അവയ്കുളില്‍ നിന്ന്‌കൊണ്ട് തന്നെ, മലയാളം ബ്ലോഗിങ്ങിനെക്കുറിച്ചുള്ള ഒരു മീറ്റ് സംഘടിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെട്ടത്, നമ്മുടെ പ്രിയ സുഹൃത്ത് ശെഫിയാണ്.
ശെഫി, ജിദ്ധയിലുള്ള ബ്ലോഗര്‍മാരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുന്നു.
ജിദ്ധയിലെ ബ്ലോഗര്‍മരുടെ ചിരകാല സ്വപ്നമായ ഒരു മീറ്റ്, വിജയിപ്പിക്കണമെന്നു, ജിദ്ധയിലെ ബ്ലോഗര്‍മാരും, ബ്ലോഗ് എഴുതുവാന്‍ തല്‍പര്യമുള്ളവരും, ബ്ലോഗിനെക്കുറിച്ചറിയാന്‍ തല്‍പര്യമുള്ളവരും, സ്ഥലം, തിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തിരുമാനിക്കുന്നതിന് വേണ്ടി, തഴെ പറയുന്ന ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടണമെന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു.
shafeeqizzudheen@gmail.com
Biirankutty@gmail.com
മറുനാട്ടിലാണെങ്കിലും, മലയാളത്തെ മറോട് ചേര്‍ത്ത് പിടിക്കുവാന്‍ അഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍, വളരെ സന്തോഷത്തോടെ ഞാന്‍ എന്റെ സ്വപ്നങ്ങളെ കൂട്ടിലടക്കുന്നു. എന്റെ സ്വപ്നങ്ങളെക്കാള്‍ വലുത്, ഈ ഭാഷയുടെ വളര്‍ച്ചയാവണമെന്ന തിരിച്ചറിവ് എനിക്ക് തന്ന ശെഫി, എങ്ങനെ ഞാന്‍ നന്ദി പറയും നിന്നോട്?.
23 comments:
മറുനാട്ടിലാണെങ്കിലും, മലയാളത്തെ മറോട് ചേര്‍ത്ത് പിടിക്കുവാന്‍ അഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍, വളരെ സന്തോഷത്തോടെ ഞാന്‍ എന്റെ സ്വപ്നങ്ങളെ കൂട്ടിലടക്കുന്നു. എന്റെ സ്വപ്നങ്ങളെക്കാള്‍ വലുത്, ഈ ഭാഷയുടെ വളര്‍ച്ചയാവണമെന്ന തിരിച്ചറിവ് എനിക്ക് തന്ന ശഫി, എങ്ങനെ ഞാന്‍ നന്ദി പറയും നിന്നോട്?.
മറുനാട്ടിലാണെങ്കിലും, മലയാളത്തെ മറോട് ചേര്‍ത്ത് പിടിക്കുവാന്‍ അഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍, വളരെ സന്തോഷത്തോടെ ഞാന്‍ എന്റെ സ്വപ്നങ്ങളെ കൂട്ടിലടക്കുന്നു. എന്റെ സ്വപ്നങ്ങളെക്കാള്‍ വലുത്, ഈ ഭാഷയുടെ വളര്‍ച്ചയാവണമെന്ന
പേടിപ്പിക്കല്ലേ
മുന്നോട്ട് പോകൂ. എല്ലാ പിന്തുണയും പ്രഖ്യാപിച്ചു കൊള്ളുന്നു. എന്‍റെ ജിമെയില്‍ ഐഡിയില്‍ ബന്ധപ്പെടൂ. ശെഫിയുടെ കയ്യില്‍ എന്‍റെ മൊബൈല്‍ നന്പറും കാണും.
അല്‍ഹംദുലില്ലാ.....ഞാന്‍ സന്തോഷവാനാണ്‍. പൊട്ടന്‍ കമ്മ്പ്യൂട്ടറ് കണ്ട മാതിരി എന്ന് പറഞ്ഞ് കേട്ടിട്ടെയുള്ളു. ഞാന്‍ അത് അനുഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ ഒരു ബ്ലോഗറാണ്‍. എന്നെയും കൂട്ടണെ...നന്ദി
നന്ദി സാദിഖ് ഭായി, നിങ്ങളുടെ മെയില്‍ ശെഫിഭായി മുന്നോട്ടാക്കി തന്നിട്ടുണ്ട്.
നമ്മുടെ കടവനും പങ്കെടുക്കാമെന്ന് പ്രഖ്യാപ്പിച്ചിട്ടുണ്ട്. എന്തായാലും ധീരതയോടെ മുന്നോട്ട് തന്നെ.
ചിലരോക്കെ, എങ്ങനെ മലയാളത്തില്‍ ടൈപ്പാം എന്ന് ചോദിക്കുന്നു. അവര്‍ക്ക് വേണ്ടി, ഷിബുവിന്റെ വരമൊഴിയും പിന്നെ ബ്ലോഗിംഗ് സംബന്ധമായ ചില പോസ്റ്റുകളും ഒരു സി.ഡിയില്‍ ആക്കിയാലോ എന്നാലോചിക്കുന്നു. ഷിബുവിന്റെയും മറ്റും സമ്മതം അതിനാവശ്യമാണ്.
OAB, വിവരങ്ങള്‍ മെയില്‍ അയക്കുമല്ലോ?.
അങനെയെങ്കിൽ ബ്ലോഗേഴ്സ് അല്ലാത്ത താല്പര്യമുള്ളവരെ അറിയിക്കാൻ പത്രത്തിൽ ഔട്ട് ചെയ്യണോ??
എന്ന്, എങനെ?? എവിടെ എന്നീ കാര്യങളിൽ ആദ്യം തീരുമാനിച്ച ശെഷം മുന്നോട്ട് നിങുന്നതല്ലേ നല്ലത്??
എല്ലാവരുടെയും മെയിൽ ഐ ഡി കിട്ടിയിട്ടുണ്ടെങ്കിൽ ഈ വിഷയം ഈ മെയിലുലൂടെ ചർച്ച ചെയ്ത് തീരുമാനിക്കാമായിരുന്നു.
ശെഫി, ബീരാന്‍ കുട്ടിയും ശെഫിയും ചേര്‍ന്ന് ഒരു പത്രക്കുറിപ്പ് തയാറാക്കിക്കൊടുക്കുക. അത് എല്ലാ പത്രത്തിലും വരട്ടെ. അപ്പോള്‍ നിലവില്‍ ബ്ലോഗര്‍മാരല്ലാത്തവര്‍ ബന്ധപ്പെട്ടുകൊള്ളും. നിലവിലെ ബ്ലോഗര്‍മാര്‍ മിക്കവാറും ബീരാന്‍ കുട്ടിയുടെ ഈ പോസ്റ്റിനോട് പ്രതികരിക്കുമെന്നാണ് തോന്നുന്നത്. ഏതായാലും രണ്ട് ദിവസം കാത്തിരിക്കാം. എന്നിട്ട് അടുത്ത ദിവസം പത്രത്തില്‍ വാര്‍ത്ത കൊടുക്കാം. റിസല്‍ട്ട് പോലെ മറ്റു കാര്യങ്ങള്‍ തീരുമാനിക്കാം.
ആശംസകള്‍..
ഇതില്‍ മാത്രം ഒതുക്കുന്നതിന്‍റെ കാര്യം നേരിട്ട് പറയാം.
പൊന്നുരുക്കുന്നിടത്തു പൂച്ചക്ക് കാര്യമൊന്നും ഇല്ല , കാരണം ഞാന്‍ ജിദ്ധയിലല്ല....
എന്നാലും... ആശംസകള്‍... .
ഷെഫിയുടെയും , ബീരാന്കുട്ടിയുടെയും ശ്രമങ്ങള്‍ക്ക്....
ശെഫി,
കോബാറില്‍നിന്നും, റിയാദില്‍ നിന്നും ചില സുഹൃത്തുകള്‍ എങ്ങനെ കംപ്യൂട്ടറില്‍ മലയാളം സെറ്റ് ചെയ്യാമെന്നും, എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യമെന്നും ചോദിക്കുന്നു. അവരെ സഹായിക്കുവാന്‍ ആ ഭാഗത്തുള്ള ആരെങ്കിലും മുന്നോട്ട് വന്നാല്‍ സൗകര്യപ്രദമായിരുന്നു.
ഷിബുവിന്റെ വരമൊഴിയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഉപകരിക്കുക. ഞാന്‍ ഷിബുവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
വളരെ നല്ല പ്രതികരണമാണ് ഇത് വരെ കിട്ടിയത്. പലര്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യാം എന്ന് കേള്‍ക്കുന്നത് തന്നെ അവേശമുണര്‍ത്തുന്ന ഒന്നാണ്.
ഒന്ന് രണ്ട് ഹാളുകള്‍ ഞാന്‍ ഇന്നലെ അന്വേഷിച്ചിരുന്നു. നിര്‍ഭഗ്യവശാല്‍, ആര്‍ക്കും നെറ്റ് കണക്ഷനില്ല. ബ്ലോഗര്‍മാരെയല്ല, മറിച്ച് ബ്ലോഗാന്‍ തല്‍പര്യമുള്ളവരെയാണ് നാം ലക്ഷ്യം വെക്കുന്നത്.
ജിദ്ദയിലെ ബ്ലോഗര്‍മാരുടെ കൂട്ടായ്‌മയ്‌്‌ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. സ്വന്തം ചിന്തകള്‍ക്ക് നിറം നല്‍കാനും ആശയസംവാദം നടത്താനും തീര്‍ച്ചയായും ബ്ലോഗ് ഉപകരിക്കും. ഞാന്‍ ബ്ലോഗില്‍ ഒരു ശിശുവാണ്. മലയാള ലിപിയായിരുന്നു എന്റെ മുന്നിലെ കടമ്പ. അത് നീക്കി തന്നതിന് സാദിഖ് മുന്നൂരിനോട് അതിയായ നന്ദിയുണ്ട്. ബ്ലാഗ് ചിന്തകളുടെ തെളിഞ്ഞ ആകാശമാണ് മുന്നില്‍ തുറന്നിടുന്നത്. ധൈര്യമായി മുന്നോട്ട് പോകുക.
ഈ ബ്ലോഗ് ദയവായി വായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ഹക്കിം ഭായി,
ഒരു മെയില്‍, അതില്‍ ഒരു മൊബൈല്‍ എന്നിവ എന്റെയോ, ശെഫിയുടെയോ ഈമെയിലില്‍ അയച്ച് തരിക.
സോറി, മൊബൈല്‍ നമ്പരാണ്. (അതോരു നമ്പരാണ് എന്ന് മാത്രം പറയല്ലെ)
ഇംപാലയില്‍ നെറ്റ് കണക്ഷനുണ്ട്. പക്ഷേ മേലേ ഓഡിറ്റോറിയത്തില്‍ കിട്ടുമോ എന്ന് നോക്കണം.
മൊബിലിയുടേയോ അൽ ജവാലിന്റേയോ നെറ്റ് കണക്ഷനുകൾ ആരുടേയും കൈവശം ഉണ്ടെങ്കിൽ സ്ഥലം പ്രശ്നമാവില്ല.
ജിദ്ദയില്‍ ബ്ലോഗ് മീറ്റ് നടത്താന്‍ മുന്നിട്ടു നില്ക്കുന്ന എല്ലാ ബ്ലോഗ് സ്നേഹികള്ക്കും ആശംസകള്‍
സാദിഖ് ഭായി,
ഇംപാലയില്‍ ഞാന്‍ മറ്റോരു വഴിയിലൂടെ ശ്രമിക്കുന്നുണ്ട്. നെറ്റ് കണക്‌ഷന്‍ മുകളില്‍ ഇല്ലെങ്കിലും അതോപ്പിക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം. താഴെ DSL ഉണ്ട്. വ്യാഴം വെള്ളി ഭിവസങ്ങളില്‍ അവിടെ അത്ര സുഖകരമാവില്ല.
ശെഫി, നെറ്റ് കണക്‌ഷന്‍ കിട്ടുമെങ്കില്‍, എന്ത്‌കൊണ്ട് നമ്മുക്ക് ഒരു പാര്‍ക്കില്‍ ഒത്ത് കൂടികൂട. ഫമിലിയുള്ളവര്‍ക്കും അത് സൗകര്യമാവില്ലെ?.
ഓ.കെ. ശ്രമങ്ങള്‍ തുടരട്ടെ....
ശെഫി, സാദിഖ്,
വളരെ സന്തോഷത്തോടെ സിബു, വരമൊഴി ഡൗണ്‍ലോഡ് ചെയ്ത് കോപ്പിയെടുത്ത് ബ്ലോഗ് മീറ്റില്‍ വിതരണം ചെയ്യുവാന്‍ സമ്മതിച്ചിരിക്കുന്നു. ഇനി ഒരു പുതുമുഖ ബ്ലോഗര്‍ക്ക് എങ്ങനെ, എവിടുന്ന് തുടങ്ങണമെന്ന വിശദ വിവരങ്ങളടങ്ങിയ പോസ്റ്റുകള്‍ ശേഖരിക്കണം. അതിനും, നമ്മുക്ക് അവരുടെ അനുമതി അവശ്യമാണ്.
എന്റെ പ്രിയ സുഹൃത്തുകളെല്ലാം, ഈ വിഷയികമായുള്ള നല്ല ലേഖനങ്ങള്‍ ഞങ്ങള്‍ക്ക് ചൂണ്ടികാണിച്ച് തരുമെന്ന് കരുതുന്നു.
ഞാനും ആ ഒരു വഴിയാണ് ആലോചിക്കുന്നത്. പാർക്കിൽ ഒത്തുകൂടാൻ പങ്കെടുത്തേക്കാവുന്ന ആളുകളുടെ എണ്ണം അറിയേണ്ടതുണ്ട്.
അത്തരം ഒരു നെറ്റ് കണക്ഷൻ ഞാൻ തപ്പിക്കൊണ്ടിരിക്കുന്നു, ആർക്കെങ്കിലും ഒരു ദിവസത്തേക്ക് മൊബൈലിയുടെ കണക്റ്റ് സർവീസ് ആരുടേയെങ്കിലും കയ്യിൽ നിന്ന് ഒപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.
http://bloghelpline.blogspot.com/2008/04/5.html
ഈ ലിങ്ക് നോക്കൂ
ജിദ്ധയിലെ മലയാളം ബ്ലോഗർമ്മാരുടെ കുട്ടയ്മക്ക് ഉചിതമായ ഒരു പേര് നിർദ്ദേശിക്കുമോ?.
തെരഞ്ഞെടുകപ്പെട്ടവർക്ക് ഞങ്ങളുടെ ബ്ലോഗിൽ, ലൈഫം ടൈം മെമ്പർഷിപ്പ് നൽക്കുന്നതാണ്.
ചില നിർദ്ദേശങ്ങൾ:-
മലയാളം ബ്ലോഗർമാർ ജിദ്ധയിൽ.
മലയാളം ബ്ലോഗെഴ്സ് ഫോറം - ജിദ്ധ.
ജിദ്ദ മീറ്റിന് എല്ലാ ആശംസകളും.
നമ്മുടെ മാതൃഭാഷ ഇന്റര്‍നെറ്റില്‍ കൂടി വളരട്ടെ എന്നാശംസിക്കുന്നു. ബീരാനും, ശെഫിക്കും ഇതിന്റെ സംഘാടകര്‍ക്കും വിജയാശംസകള്‍.
ജിദ്ദ മീറ്റിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു കൊള്ളുന്നു.
വിജയാശംസകള്‍.
Post a Comment