Monday, 17 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 1

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 1

സ്വന്തമായി ഒരു വണ്ടിവാങ്ങുവാന്‍ പങ്ങുണ്ടായിട്ടല്ല ഞാന്‍ സ്വന്തമായിട്ടോരു ലൈസന്‍സിന്‌ ശ്രമിച്ചത്‌. വാഹനം ഓടിക്കുന്നത്‌ പോയിട്ട്‌ അതില്‍ കയറുന്നത്‌ പോലും ഭയമാണ്‌. പക്ഷെ ജോലികിട്ടുവാന്‍ "റുഖ്‌സ" സഹായിക്കുമെന്ന തിരിച്ചറിവിലാണ്‌ ഞാന്‍ ആ സാഹസത്തിന്‌ തുനിഞ്ഞത്‌.

കമ്പനിയില്‍ നിന്നും ലെറ്റര്‍ സംഘടിപ്പിച്ച്‌, നാട്ടിലെ ലൈസന്‍സിന്റെ കോപ്പി എബസിയില്‍ നിന്നും ഇത്‌ ഡുഫ്ലിക്കേറ്റാണെന്ന് സാക്ഷ്യപ്പെടുത്തി, രക്തവും കഫവും മൂത്രവും പരിശോധിച്ച്‌, അതും ഡുഫ്ലിക്കേറ്റാണെന്ന് ഉറപ്പുവരുത്തി, സ്റ്റുഡിയോയില്‍ ചെന്ന്, റ്റൈയും കോട്ടുമിട്ട്‌ ഒരു ഫോട്ടോ എടുത്ത്‌, ഫോട്ടോ കാണുബോള്‍ എനിക്ക്‌ തന്നെ രോമാഞ്ചം വന്നു, ഞാന്‍ അത്രക്ക്‌ സുന്ദരനായി പോയി, എല്ലാം കൂടി ഒരു ഫയലില്‍ ചവിട്ടികൂട്ടി ഒരു സുപ്രഭാതത്തില്‍ സുബഹി നമസ്കരിച്ച ശേഷം ദല്ലയിലേക്ക്‌ പോയി.

പതിവ്‌ പോലെ, മ്മടെ കാക്കമാര്‍ "ലൈസന്‍സ്‌ ഞമ്മളെടുത്ത്‌ തരട്ടോ, ഇന്‍ഷുറന്‍സ്‌ ഞമ്മള്‍ ശരിയാക്കട്ടോ, ട്രന്‍സലെഷന്‍ ഇവിടെണ്ട്‌ ട്ടോ" എന്നീ ഡയലോഗുകളുമായി, കോഴികുഞ്ഞിനെ കണ്ട പരുന്തിനെപോലെ എനിക്ക്‌ ചുറ്റും വട്ടം കറങ്ങി. ടെസ്റ്റില്ലാതെ ഞമ്മള്‍ ശരിയാക്കിതരാട്ടോന്ന് പറഞ്ഞ നിണ്ടുമെലിഞ്ഞ കുഞ്ഞാപ്പുവിനോട്‌ എനിക്കിത്തിരി സ്നേഹം തോന്നി. ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. ഇനി എങ്ങാനും ടെസ്റ്റ്‌ പോട്ടിപോയാല്‍, ഇവനെ ശരണം, അഡ്വന്‍സായി ഒരു ചിരി അവനിരിക്കട്ടെ.

ചാടികയറി, ഓഫിസിനകത്ത്‌ ചെന്ന് ഞാന്‍ ചുറ്റും കണോടിച്ചു. വരുന്നവരോക്കെ, ചില്ലിട്ട കൂട്ടിരിക്കുന്ന ഒരാളുടെ അടുത്തേക്ക്‌ പോവുന്നത്‌ ഫോറം വാങ്ങാനാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍മ്മ വന്നപ്പോള്‍ ഞനും നടന്നു.

4 ഫോട്ടോ എടുത്ത്‌ കറുത്ത്‌ തടിച്ച ഫോറം വിതരണക്കാരനെയേല്‍പ്പിച്ചു. എന്നെയും എന്റെ ഫോട്ടോയും തിരിച്ചും മറിച്ചും നോക്കി, അവന്‍ പറഞ്ഞു. സവ്വി, സൂറ ജതീത്‌, ഒറ-അല്‍ അബിയത്‌. നീല ബഗ്രൗണ്ട്‌ ഫോട്ടോ ആയത്‌കൊണ്ടല്ല, മറിച്ച്‌, ഞാന്‍ കോട്ടും അതിന്‌ മുകളില്‍ ടൈയും കെട്ടിയത്‌ സഹിക്കവയ്യതെ അവന്‍ പറഞ്ഞ്‌ പോയതാണ്‌. എന്തായാലും കോബൗണ്ടിനകത്ത്‌ തന്നെയുള്ള ബംഗാളിയുടെ അടുത്ത്‌ ചെന്ന് ഫോട്ടോയെടുത്തു. സ്റ്റുഡിയോ കം ഫോട്ടോ കോപ്പി കം ലമിനേഷന്‍ എന്നിത്യാധി പലവക കാര്യങ്ങള്‍ ഒരു മുറിയില്‍ സെറ്റപ്പ്‌ ചെയ്ത പഹയന്‍ 4 ഫോട്ടോക്ക്‌ 30 റിയാല്‍ വാങ്ങി. ഫ്ലസില്ലാന്നുള്ളത്‌ പോട്ടെ, ബാഗ്രൗണ്ട്‌ കളര്‍ വെളുത്തിട്ടുണ്ട്‌, എന്റെ മുഖം കറുത്തിട്ടണെങ്കിലും, അത്‌ ക്യാമറയുടെ കുറ്റമല്ലെങ്കിലും.

തിരിച്ച്‌ വീണ്ടും ചില്ലിട്ട രൂപത്തിന്‌ മുന്നില്‍ വന്ന് ഞാന്‍ ഫോട്ടോ നീട്ടി. അയാള്‍ സംതൃപ്തനാണെന്ന് മുഖത്തെ ചിരിയില്‍നിന്നും എനിക്ക്‌ മനസിലായി. ഒരു ഫോറത്തില്‍ എന്റെ ഫോട്ടോയോട്ടിച്ച്‌, സീല്‍ ചെയ്ത്‌, സവ്വി ഫാസ്സ്‌, എന്ന് പറഞ്ഞത്‌ ഫാക്സയകനാല്ലെന്ന് മനസിലായി. മലയാളം മുഴുവന്‍ എഴുതാനറിയാത്ത എന്റെ കൈയിലാണ്‌ അറബിയില്‍ ഒരു മുഴുനീളന്‍ പേപ്പര്‍, ഫില്‍ ചെയ്യാനുള്ള ഫീലിങ്ങ്‌സില്‍ എന്റെ കൈകള്‍ വിറച്ചു. ഇനി ഇതെങ്ങാനും ടെസ്റ്റിനുള്ള പരീക്ഷയാണോ എന്ന് സംശയത്തില്‍ മറ്റോരു പരീക്ഷണത്തിന്‌ നില്‍ക്കാതെ, ആളോഴിഞ്ഞ കോണില്‍ ആരും കാണതെ, ഇതോന്ന് ഫില്‍അപ്പ്‌ ദ ബ്ലാങ്ക്സ്‌ എന്ന കടമ്പ കടക്കുവാന്‍, എന്നെ സഹായിക്കുവാന്‍ ഏതെങ്കിലും ഒരു അറബി വരുമെന്ന പ്രതീക്ഷയില്‍ ഞാനിരുന്നു.

ഫോറത്തില്‍ പിന്‍ ചെയ്ത്‌ എന്റെ ഫോട്ടോയുടെ സൗന്ദര്യമസ്വദിച്ച്‌കൊണ്ടിരുന്ന സമയത്താണ്‌ ഒരു ചോദ്യം.ഇതോന്ന് പൂരിപ്പിച്ച്‌ തര്യോ, തോട്ടടുത്ത്‌ സ്ഥനം പിടിച്ച ഒരാളുടെ സഹായഭ്യര്‍ഥന. എന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സഹായമായിട്ട്‌ ചോദിച്ചിരുന്നെങ്കില്‍ ഞാനിത്രേം വിഷമിക്കില്ല. 110-ല്‍ ഒരു ചിരി ചിരിച്ചിട്ട്‌ അറീല്ലട്ടോ ന്ന് ഒരു മറുപടി. ഒന്നും ചെയ്യാതിരിക്കുന്ന ഒരറബിയുടെ അടുത്ത്‌ചെന്ന് വലിച്ച്‌നീട്ടി ഒരു സലാം പറഞ്ഞു. കൂടെ കാര്യവും. അദ്ദേഹത്തിന്റെ കാരുണ്യത്തില്‍, അങ്ങനെ സംഗതി എകദേശം പൂര്‍ത്തിയാക്കി, മറ്റോരു മുറിയിലെത്തി. നിരനിരയായി രക്തകുപ്പികള്‍ കട്ടിലിനടിയില്‍ തൂങ്ങി കിടക്കുന്നു. ഞാനു കൊടുത്തു ഒരു കുപ്പി രക്തം. അവിടുന്നും കിട്ടി ഒരു കുത്ത്‌, മ്മടെ ഫോറത്തില്‍.

കണ്ണ്‌ പരിശോധനയാണടുത്തത്‌. അടുത്ത കാലത്തോന്നും ഞാന്‍ സ്വന്തമായി കണ്ണ്‌ പരിശോധിച്ചിട്ടില്ല, കഴ്ചക്കുറവില്ല, ഇനി എങ്ങാനും അത്‌ അധികമയാലോ എന്ന് കരുതി, മുരിങ്ങയിലയും മുരിങ്ങക്കോലും മെസ്സിലെ മെനുവില്‍നിന്നും ഒഴിവാക്കുകയാണ്‌ പതിവ്‌. ഞാന്‍ പരിശോധന മുറിക്ക്‌ പുറത്ത്‌ ഒന്ന് രണ്ട്‌ റൗണ്ടടിച്ചു. ഡോക്‌ടറുടെ കിടപ്പുവശം മനസിലാക്കി. ചാടികയറി ക്യൂവില്‍ നിന്നു. അകത്ത്‌ കടന്നതും ഒരു കസേരയിലിരുന്നു, ഡോക്ടര്‍ വടിയെടുത്ത്‌, അക്ഷരങ്ങളെ ചൂണ്ടികാണിക്കുന്നതിന്‌ മുന്‍പ്‌ ഞാന്‍ പറഞ്ഞു V. കുത്ത്‌ അവിടുന്നും കിട്ടി. 5-8 ആളുകളോട്‌ പഹയന്‍ ചോദിച്ചത്‌ ആകെ ഒരക്ഷരം. പിന്നെ എങ്ങനെ ഞാന്‍ തോല്‍ക്കും.

അപ്ലിക്കേഷന്‍ കൊടുക്കുന്നതിന്റെ പാതിവഴി വിജയിച്ചു.

12 comments:

 1. ബീരാന്‍ കുട്ടി said...

  ലൈസന്‍സെടുക്കാനുള്ള മാര്‍ഗ്ഗമന്വേഷിച്ച്‌ എന്റെ അരികിലെത്തിയ പ്രിയ സുഹൃത്തുകള്‍, അഷ്‌റഫിനും സലീമിനും, മുന്ന് പ്രവശ്യവും ടെസ്റ്റില്‍ തോറ്റതിന്‌, ഇന്ത്യന്‍ ലൈസന്‍സ്‌ പോലും വലിച്ചെറിഞ്ഞ നൗഫലിനും ഞാനീ കഥ സമര്‍പ്പിക്കുന്നു.

  ഇതിലെ കഥപാത്രങ്ങള്‍ ജീവിച്ചിരുന്നവരും, ഇനിയും ജീവിക്കുവാന്‍ അഗ്രഹമുള്ളവനുമായ ഞാന്‍ തന്നെയാണ്‌. എഴുതിവന്നപ്പോള്‍ സംസുന്ദറിന്റെ സീരിയല്‍ പോലെ നീണ്ട്‌വരികയാണ്‌, കഴിയുന്നത്ര ആറ്റികുറുക്കി, എരിവിന്‌ ഇത്തിരി അതിശയോക്തി കൂട്ടിചേര്‍ത്താലും സംഭവങ്ങള്‍ സത്യമാണ്‌. അത്‌ സത്യം.

 2. ശ്രീ said...

  എന്തായാലും മടുപ്പില്ലാതെ വായിച്ചു, ബാക്കി കൂടെ എഴുതൂ...
  :)

 3. പൊറാടത്ത് said...

  എന്നിട്ടെന്തു സംഭവിച്ചൂ.,ബീരാന്‍...?

  പിന്നെ, ഈ അക്ഷരതെറ്റുകള്‍ മനപൂര്‍വം വരുത്തുന്നതാണോ..? അല്ലെങ്കില്‍ ശ്രദ്ധിയ്ക്കുമല്ലോ..
  ധാ‍രാളമുണ്ട്..

 4. വാല്‍മീകി said...

  കൊള്ളാം, പോരട്ടെ അടുത്ത ഭാഗം.

 5. തറവാടി said...

  ഒക്കെ മനസ്സിലായി ആ 110 ന്റെ ചിരിയൊഴികെ :)

 6. ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

  മിസ്റ്റര്‍ ബീരാങ്കുട്ടി, ദെന്‍, വാട്ട് ഹാപ്പന്‍ഡ്? ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ കുത്തിനിറുത്താതെ വേം കാര്യം പറയൂ.. കിട്ട്യോ അതോ പൊട്ട്യോ????????

 7. സുബൈര്‍കുരുവമ്പലം said...

  ഹെന്റെ ബീരാന്‍ കുട്ട്യേ...... ഇതേ അനുഭവമുള്ള ഒരാള്‍ തന്നെയാണ്.ഞാനും .... ദല്ലയിലെ ബ്രോക്കര്‍മാര്‍
  കൊറേപിന്നലെ നടന്നു....
  ഏതായാലും വളരെ നല്ല അവതരണം ...... നന്നയി രസിഛുട്ടോ.......

 8. ശ്രീവല്ലഭന്‍ said...

  ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ ആണെന്ന് തോന്നുന്നു. പെട്ടന്ന് പറയൂ ബാക്കി :-)

 9. ബീരാന്‍ കുട്ടി said...

  എല്ലാവര്‍ക്കും നന്ദി,

  പൊറാടത്ത്‌, ഒരു കഥ എഡിറ്റ്‌ ചെയുബോള്‍, വീണ്ടും പലതും കുത്തി നിറക്കണമെന്നു, പലതും ഡിലീറ്റണമെന്നും തോന്നും. അത്‌കൊണ്ട്‌, ഡിറ്റെയിലായി എഡിറ്റിങ്ങിന്‌ ശ്രമിക്കാറില്ല. പിന്നെ അക്ഷര പിശാച്ച്‌ എന്റെ കൂടെപിറപ്പ. കഴിവതും ഞാന്‍ അവനെ അഫ്രിക്കയിലേക്ക്‌ കയറ്റിവിടുവാന്‍ ശ്രമിക്കാറുണ്ടെങ്കിലും, കര കടത്തിയ പൂച്ചയെ പോലെ അവന്‍ വീണ്ടും തിരിച്ച്‌ വരും, ഞമ്മളോട്‌ സ്നേഹമുണ്ടായിട്ടല്ലെ. (ഇതിനര്‍ഥം ഞാന്‍ നന്നാവില്ല എന്നല്ല, ഒരു പാട്‌ മെച്ചപെട്ടിട്ടുണ്ട്‌, എന്റെ അദ്യ കഥ വായിക്കുവാന്‍, തറവാടിയും, ഏറുവും അഞ്ചെട്ട്‌ കണ്ണട ചിലവഴിച്ചിട്ടുണ്ട്‌, അതോര്‍ക്കുബോള്‍ എനിക്കിന്നും രോമഞ്ചം) നന്ദി, എന്റെ തെറ്റുകള്‍ ചുണ്ടികാണിച്ചതിന്‌.

  തറവാടി, ഗള്‍ഫ്‌ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍, ചീത്ത പറയുന്നവരോട്‌ സുക്‌റന്‍ എന്ന് പറയുന്നവന്റെ മുഖത്ത്‌ വിരിയുന്ന സന്തോഷം, അത്‌ 60 വട്ട്‌സ്‌, പിന്നെ അറബി അറിയില്ലെന്ന കരണത്താല്‍ Termination ലെറ്റര്‍ കൈയ്യില്‍ കിട്ടുന്ന സമയത്ത്‌, വിസക്ക്‌ കടം വാങ്ങിയ കാശ്‌ ചോദിച്ച്‌, വീടിന്റെ ആധാരം കടക്കാര്‌ പിടിച്ച്‌കൊണ്ട്‌ പോയെന്ന വിവരം കേള്‍ക്കുബോഴുള്ള ഒരു സന്തോഷം, ഇതോക്കെ 110-ല്‍ വരും. ഇനി 220... ഞാനോടി.

  ഏറൂ, എവിടെയാണ്‌, സുഖമായിരിക്കുന്നോ?,

  2-3 ദിവസം ഞാനനുഭവിച്ച ടെന്‍ഷനില്‍ നിന്നും ഒരു സ്പൂണ്‍ ടെന്‍ഷന്‍ നിങ്ങള്‍ക്ക്‌ തന്നില്ലെങ്കില്‍ പിന്നെ ഇത്‌ എന്ത്‌ കഥ, ക്ഷമിരി.

  ബീവിയോടും കുഞ്ഞുങ്ങളോടും എന്റെ സ്നേഹന്വേഷണങ്ങള്‍ അറിയിക്കുമല്ലോ, ഇന്‍സ അല്ല, വിധിയുണ്ടെങ്കില്‍ ജൂണില്‍ നേരിട്ട്‌ കാണാം.

  സുബൈര്‍, ഇതും പിറകെ വരുന്ന സംഭവങ്ങളും സത്യമാണ്‌, അടര്‍ത്തിമാറ്റുവാന്‍ പറ്റാത്ത ചില വാക്കുകള്‍ മാത്രം എന്റെ വക, വന്നതിന്‌ നന്ദി.

  ശ്രീ, ബാക്കി ചോദിക്കുന്ന നിങ്ങളുടെ ആവേശം കാണുബോള്‍, ഇത്‌ ഒരു നോവലാക്കിയാലോ എന്ന് ഞാന്‍ ചിന്തിക്കുകയാണ്‌. ഞാനോടി,

  എന്തായാലും ദാ, ഭാഗം രണ്ട്‌.
  (ക്ഷമീരി, പോസ്റ്റുകള്‍ അധികം നീണ്ട്‌ പോവരുതെന്നാണ്‌ ബ്ലോഗ്‌ ശാസ്ത്രം, അല്ലെല്‍, ഞനിത്‌ മുഴുവന്‍ ഒരു പോസ്റ്റാക്കിയെനെ)

 10. ബീരാന്‍ കുട്ടി said...

  ബാക്കി ഇവിടെ..

 11. Anu said...

  hey entha muzuvan parayane, che....

  what happend, man?


  with love

  ayoo pavam

 12. anwarkochi said...

  pravasiyude prayasanghal hasiyathinte masalayil pakappeduthy.........nannayettundu ente vaka oru 220 chiry sammanam