Monday 28 April 2008

ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്ങനെ ബാക്കപ്പ്‌ ചെയ്യാം.

ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്ങനെ ബാക്‌ ‍അപ്പ്‌ ചെയ്യാം.

Blogspot-ലെ നിങ്ങളുടെ ബ്ലോഗുകള്‍ നിഷ്‌പ്രയാസം ബാക്‌ ‍അപ്പ്‌ ചെയ്യുവാന്‍ ഇതാ ഒരെളുപ്പ മാര്‍ഗ്ഗം.

http://blogname.blogspot.com/feeds/posts/default?max-results=1000

Blogname എന്നതിന്‌ പകരം നിങ്ങളുടെ ബ്ലോഗിന്റെ പേരെഴുതുക. 1000 എന്നത്‌ പോസ്റ്റുകളുടെ എണ്ണമാണ്‌. അത്‌ എത്രയാണെന്ന് ഡാഷ്‌ബോര്‍ഡില്‍ പോയി കണ്ട്‌പിടിക്കുക.

നിങ്ങളുടെ ബ്ലോഗിലെ കമന്റുകളും ഇങ്ങനെ ബാക്‌ ‍അപ്പ്‌ ചെയ്യാം.

http://blogname.blogspot.com/feeds/comments/default?max-results=1000

ഈ ലിങ്കുകള്‍ കോപ്പി പെസ്റ്റ്‌ ചെയ്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ ടൈപ്പ്‌ ചെയ്യുക.

ഹാപ്പി ബ്ലോഗിങ്ങ്‌.

20 comments:

  1. ബീരാന്‍ കുട്ടി said...

    ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്ങനെ ബാക്‌ക്‍അപ്പ്‌ ചെയ്യാം.

    Blogspot-ലെ നിങ്ങളുടെ ബ്ലോഗുകള്‍ നിഷ്‌പ്രയാസം ബാക്‌ക്‍അപ്പ്‌ ചെയ്യുവാന്‍ ഇതാ ഒരെളുപ്പ മാര്‍ഗ്ഗം.

  2. യാരിദ്‌|~|Yarid said...

    ഡാങ്കൂ ബീരാന്‍ കുട്ടീ...;)

  3. siva // ശിവ said...

    ....നന്ദി....

  4. ശ്രീവല്ലഭന്‍. said...

    എന്തെല്ലാം പരിപാടികള്‍! നന്ദി.

  5. Sujith Bhakthan said...

    കൊള്ളാം. നന്നായി. ഇതുപോലെയുള്ള അറിവുകള്‍ പോസ്റ്റുകളായി ഇനിയും പബ്ലിഷ് ചെയ്യുക.

  6. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഐഡ്ബയൂ..

  7. ഏറനാടന്‍ said...

    ബ്രേവോ ബീരാങ്കുട്ടീ..

  8. നന്ദു said...

    ബ്ലോഗര്‍ക്ക് ഉപകാരപ്രദമായ ഈ അറിവുകള്‍ പങ്കുവച്ചതിന് വളരെ നന്ദി

  9. ബാബുരാജ് ഭഗവതി said...

    നന്ദി...
    ബീരാന്‍

  10. ...പാപ്പരാസി... said...

    ഹുറേയ്...ഹുറേയ്...ശുക്രന്‍ ബീങ്കൂ....

  11. നിരക്ഷരൻ said...

    നന്ദി മാഷേ...
    പക്ഷെ ഇത് എവിടെ ബാക്ക് അപ്പ് ചെയ്യുന്നു, ഏത് രൂപത്തില്‍ ചെയ്യുന്നു, എന്നുകൂടെ വിശദമായി എഴുതിയിരുന്നെങ്കില്‍‍‍ എന്നെപ്പോലുള്ള നിരക്ഷരന്മാര്‍ക്ക് കൂടുതല്‍ സൌകര്യമായേനേ ...

    നന്ദി.

  12. വേണു venu said...

    ബീരാന്‍ കുട്ടി, ഇതു വളരെ പ്രയോജനകരം തന്നെ.:)

  13. [ nardnahc hsemus ] said...

    തികച്ചും വിജ്ഞാനപ്രദം!

  14. കുറുമാന്‍ said...

    ബീരാങ്കുട്ടി, ഇത് മൊത്തം പോസ്റ്റുകളുടെ ഫീഡ് കാണിക്കുന്നു എന്നല്ലേയുള്ളൂ? അല്ലാതെ ബാക്ക് അപ്പ് എടുക്കുന്നുണ്ടോ‍? എടുക്കുന്നുണ്ടെങ്കില്‍ എവിടെ സേവ് ചെയ്യുന്നു. നമുക്ക് പിന്നീട് എങ്ങിനെ ഇത് റിട്രീവ് ചെയ്യാം?

    ഈ വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ കൃതാര്‍ത്ഥനായി.

  15. ബീരാന്‍ കുട്ടി said...

    ഇത്‌ മൊത്തം പോസ്റ്റുകളുടെ XML ഫീഡ്‌ എടുത്ത്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ്‌ ചെയ്യുന്നു. ഇത്‌ തിരിച്ച്‌ എങ്ങനെ റിക്കവര്‍ ചെയ്യാമെന്നത്‌ എനിക്കും അക്ജ്ഞതമാണ്‌. ടെക്കനിക്കല്‍ അറിവുകളുള്ള ആരെങ്കിലും വിശധമായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    ഒരുപാട്‌ സൈറ്റുകള്‍ ബാക്കപ്പിനുണ്ട്‌, പക്ഷെ എല്ലാം നിഷ്‌ഫലമായിടത്ത്‌ നിന്നാണ്‌ ഞാന്‍ ഇങ്ങനെ ഒരു വിദ്യ കേള്‍ക്കുന്നതും, പരീക്ഷിക്കുന്നതും. എന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ മുഴുവന്‍ ശേഖരിച്ച്‌ എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കണമെന്ന അഗ്രഹത്തിന്‌ ഈ വിദ്യ സഹായകമായി എന്നത്‌ സത്യം. XML ഫീഡുകള്‍ ഒരു ഫയലായി സേവ്‌ ചെയ്ത്‌, WEB Browser ഉപയോഗിച്ച്‌ തുറക്കമെന്നത്‌ മാത്രമാണ്‌ ഇതിന്റെ പ്രതേകത.

    വിശദമായി, ആരെങ്കിലും എഴുതുമെന്ന് പ്രതിക്ഷിക്കുന്നു.

  16. ടോട്ടോചാന്‍ said...

    നന്ദി ബീരാന്‍, പഴയ പോസ്റ്റുകള്‍ ഇങ്ങിനെ വീണ്ടും ഇടുന്നതിന്. XML ഫയല്‍ ആയി വന്നത് നേരേ പോകുന്നത് ഗൂഗില്‍ റീഡറിലേക്കാണ്.
    എന്തുമാകട്ടെ ഇത് നല്ല കാര്യം തന്നെ..
    ഇത്തരം സൂത്രങ്ങള്‍ ഇതിനു മുന്‍പ് ഇട്ടിട്ടുണ്ടെങ്കില്‍ വീണ്ടും ഇടുക...

  17. പ്രയാസി said...

    നന്ദി ബീരാനിക്കാ...

  18. ശ്രീ said...

    കൊള്ളാമല്ലോ.

    നന്ദി
    :)

  19. ഉഗ്രന്‍ said...

    വളരെയധികം നന്ദി
    :)

  20. kochi kazhchakal said...

    uddhishtta kariyathenupakarasmarana