Monday, 26 May 2008

ബീരാന്‍ മുസ്ലിയാര്‍

ബീരാന്റെ വരും കാല ജീവിതത്തില്‍ നിന്നും റൈറ്റ്‌ മോസ്സ്‌ ഞെക്കി, ചവിട്ടിപിടിച്ച്‌, വലിച്ച്‌ പറിച്ചെടുത്ത ഒരേട്‌.
------------------------------------------

ജോലിയെന്നുമില്ലാതെ നാട്ടില്‍ തെക്ക്‌ വടക്ക്‌ നടക്കുന്ന സമയത്താണ്‌, എന്റെ അയല്‍ക്കാരനായ ഉസ്താദ്‌ എന്നെ ദൂരെയുള്ള ഒരു പള്ളിയിലേക്ക്‌ വിളിച്ചത്‌. ദര്‍സ്‌ പഠിക്കാന്‍. രണ്ട്‌ നേരവും സമൃദമായി ഭക്ഷണം കിട്ടുമെന്ന വാര്‍ത്തയേക്കാള്‍ വല്യ ഒരു വാര്‍ത്ത അന്ന് വേറെയില്ലായിരുന്നു.

എങ്ങും മണിമാളികള്‍ നിറഞ്ഞ ആ മഹലില്‍ ഞങ്ങള്‍ 10-30 കുട്ടികള്‍ ദര്‍സ്‌ പഠനം തുടങ്ങി. ഗള്‍ഫില്‍നിന്നും വരുന്ന പണത്തിന്റെ അളവും തൂക്കവും, സ്ത്രികളുടെ ശരീരത്തിലും അവരണിഞ്ഞ പൊന്നിലും കണാമായിരുന്നു. പ്രയപൂര്‍ത്തിയായ ഒരാണ്‍കുട്ടിയെയും അവിടെ ഞങ്ങള്‍ കണ്ടില്ല. വിഭവ സമൃദമായ ഭക്ഷണവും കൂടെ കനമുള്ള ദക്ഷിണയും പതിവായി കിട്ടിയിരുന്നു.

എന്റെ ചിലവ്‌ ഏല്‍പ്പിച്ച വീട്ടിലെ താത്ത എന്നെ പലതും പഠിപ്പിച്ചു. പ്രായപൂര്‍ത്തിയായി വരുന്ന മകളുടെ മേല്‍ എനിക്കോരു കണ്ണുള്ളത്‌ കണ്ടില്ലെന്ന് വരെ അവര്‍ നടിച്ചു. അതിന്‌ കാരണം ഗ്രീന്‍ സോണിലുള്ള ഞങ്ങളുടെ ബന്ധമായിരുന്നു. പക്ഷെ, അധികനാള്‍ കഴിയുന്നതിന്‌ മുന്‍പ്‌ തന്നെ നാട്ടിലെ പകല്‍മാന്യന്മരായ ചിലര്‍ ഞങ്ങളുടെ വിശദമായ പ്രോജക്റ്റ്‌ റിപ്പ്പ്പോര്‍ട്ട്‌ ഉസ്താദിനെ എല്‍പ്പിച്ചു. ആദ്യമോക്കെ കണ്ണടച്ചെങ്കിലും പള്ളികമ്മറ്റിക്കാരുടെ നിര്‍ബദ്ധത്തിന്‌ വഴങ്ങി, എന്നെ അവിടുന്ന് പിരിച്ചയച്ചു. ഉസ്താദ്‌ ഞങ്ങള്‍ക്ക്‌ സപ്പോര്‍ട്ട്‌ ചെയ്യാന്‍ കാരണം, ഉസ്താദിന്റെ 3-4 ചിന്നവീടുകള്‍ ഞങ്ങള്‍ക്കറിയാമായിരുന്നത്‌കൊണ്ടാണ്‌.

എന്തായാലും വയറ്റത്തടിക്കിട്ടിയതിലായിരുന്നില്ല എനിക്ക്‌ പ്രയാസം, മറിച്ച്‌ സ്വര്‍ഗത്തിലെ ഹൂറിമാരെ സ്വപ്നംകണ്ട്‌ ഞെട്ടിയുണര്‍ന്ന രാവുകളെക്കുറിച്ചോര്‍ത്തായിരുന്നു.

അത്യാവശ്യം ഓത്ത്‌ പഠിച്ചത്‌കൊണ്ടും, ജോലിചെയ്ത്‌ ഭക്ഷണം കഴിച്ച്‌ ശീലമില്ലാത്തത്‌കൊണ്ടും ജീവിതം എന്റെ മുന്നില്‍ ചോദ്യചിഹ്നമായി നിന്നിരുന്ന സമയത്താണ്‌....
സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ വിട്ടിലേക്ക്‌ വരുന്ന സമയത്താണ്‌, അവറാനാജിയുടെ വിട്ടില്‍നിന്നും വേലായുധന്‍ ഇറങ്ങിപോവുന്നത്‌ കണ്ടത്‌. വതില്‍ക്കല്‍ അഴിച്ചിട്ട മുടി വാരികെട്ടി അലാസ്യത്തിലമര്‍ന്ന സഫിയാത്തയും. രംഗം പന്തിയില്ലെന്നറിയാവുന്നത്‌കൊണ്ട്‌ ഞാന്‍ പതിയെ ഒരു കുറ്റികാട്ടില്‍ ഒളിച്ചിരുന്നു. സഫിയാത്ത വരാന്തയിലേക്കിറങ്ങി വേലായുധന്റെ കൈയില്‍ വെച്ച്‌കൊടുത്ത സാധനം വീട്ടിനക്കതെ വെളിച്ചത്തില്‍ മിന്നിതിളങ്ങി. രണ്ടോ മുന്നോ വര്‍ഷം കഴിഞ്ഞെത്തുന്ന ഹാജിയാര്‍ക്ക്‌ തീര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല സഫിയാത്തയുടെ പ്രശ്നങ്ങള്‍.

പിറ്റേന്ന് രാവിലെ കോയാക്കയുടെ ചായക്കടയിലെ പ്രധാന സംസാര വിഷയം സഫിയാത്തയുടെ നഷ്ടപ്പെട്ട അഞ്ച്‌ പവന്റെ മാലയെക്കുറിച്ചായിരുന്നു. രാത്രി കള്ളന്‍ വന്ന് ജനവാതിലിലൂടെ കൈയിട്ട്‌ സഫിയാത്തയുടെ കഴുത്തില്‍നിന്നും മല പൊട്ടിച്ചെന്നും കത്തികാട്ടി ഭീഷണിപെടുത്തിയെന്നും സഫിയാത്ത തന്നെ പലരോടും സക്ഷ്യം വഹിച്ചതായി പലരും പറഞ്ഞു. വിമാനത്താവളത്തിന്റെ പണിക്ക്‌ വന്ന മറുനാട്ടുകാരാണ്‌ കള്ളന്മരെന്നും ഈ നാട്ടില്‍ ഇത്‌ പതിവായിരിക്കുകയാണെന്നും മറ്റുചില പാതിര കള്ളന്മര്‍ എഫ്‌.ഐ.ആര്‍ തയ്യറാക്കി.

നാല്‍കവലയില്‍ കൂടി നില്‍ക്കുന്ന നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച്‌കൊണ്ട്‌ ഞാന്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു"സഫിയാത്തയുടെ മാല ആരും മോഷ്ടിച്ചിട്ടില്ല. അവിടെ കള്ളന്‍ വന്നിട്ടില്ല. മാല 24 മണിക്കുറ്‌കൊണ്ട്‌ അവരുടെ വിട്ടില്‍ തന്നെയെത്തും. അത്‌ എവിടെയുണ്ടെന്ന് ഞാന്‍ കാണുന്നു"

ആളുകള്‍ പരസ്പരം നോക്കി, പിന്നെ എന്നെ നോക്കി. "കോയാ, മോല്യാര്‍ക്ക്‌ ഒരു ചായ കൊണ്ട" പറഞ്ഞത്‌ ഇന്നെ വരെ സ്വന്തമായി ഒരു ചായപോലും കുടിച്ചിട്ടില്ലാത്ത മരക്കാര്‍ കാക്ക.

"ആരാണ്‌ മോല്യാരെ ആള്‌?, എവടെ സാധനം?." തുടങ്ങി ചോദ്യങ്ങള്‍ നാല്‌ ഭാഗത്ത്‌നിന്നും വന്ന്‌കൊണ്ടിരുന്നു. പക്ഷെ തികഞ്ഞ പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു"ഇങ്ങക്ക്‌ സാധനം കിട്ടിയ പോരെ, അത്‌ ഇന്ന് രാത്രി കൊണ്ട്‌പോയവന്‍ തന്നെ തിരിച്ച്‌കൊണ്ട്‌ വരും"

വിവരമറിഞ്ഞ സഫിയാത്തയുടെ നെഞ്ചിനകത്ത്‌ വേദന. വേദന കുറഞ്ഞ്‌തുടങ്ങിയ മറ്റു പല ഭാഗങ്ങളും നീറിപുകഞ്ഞു.

സൂര്യന്‍ അതിന്റെ പാട്ടിനും ആളുകള്‍ അവരുടെ പാട്ടിനും പോയ സമയത്ത്‌ ഞാന്‍ വേലായുധനെ തിരക്കിയിറങ്ങി. അവനോട്‌ ഞാന്‍ ഇന്നലെ രാത്രിയിലെ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞില്ല, അതിന്‌ മുന്‍പെ അവന്‍ എന്റെ കാലില്‍ വീണു. "മാല ഞാന്‍‍ തരാം, മാത്രമല്ല എന്തെങ്കിലും ചില്ലറയും തരാം, പക്ഷെ എന്റെ പേര്‌ പറയരുത്‌".

എനിക്ക്‌ ചിന്തിച്ചിരിക്കാന്‍ പുഴയുടെ വക്കോ, വെള്ളത്തിലിട്ട്‌ ചിന്തിക്കാന്‍ കൈയില്‍ കല്ലോ കിട്ടിയില്ല. എന്നാലും ഞാന്‍ ചിന്തിച്ചു. "ശരി, ചില്ലറ ആദ്യം പോരട്ടെ. പിന്നെ മാല അവരുടെ കൈയില്‍ തന്നെ ആരും കാണതെ കൊടുക്കുക"

വൈകുന്നേരം സഫിയാത്ത വിട്ടില്‍ വന്നു. എന്നെ സ്വകാര്യമായി വിളിച്ചിട്ട്‌ പറഞ്ഞു. "ഇജി ഈ കാര്യം ആരോടും പറയരുത്‌. ഞാന്‍ എന്ത്‌ വാണെങ്കിലും തെര". "പൈസ ഞമ്മക്ക്‌ വാണ്ട"ന്ന് പറഞ്ഞ്‌ ഞാന്‍ നോക്കിയപ്പോള്‍ സഫിയാത്ത കാല്‌കൊണ്ട്‌ മണ്ണില്‍ ചിത്രം വരച്ചു.

അന്ന് മുതല്‍ ഞാന്‍ ബീരാന്‍ മോല്യാരായി.

മന്ത്രിച്ചൂതലും, നൂല്‌കൊടുക്കലും, ഒറക്ക്‌ എഴുതലും, ഞമ്മക്ക്‌ കഴിയാത്ത ഒരു കുണ്ടമണ്ടിയും അല്ലാന്റെ ദുനിയാവില്‌ ഇല്ല.

ഭാര്‍ത്താക്കന്മരുടെ പ്രരാബ്ദങ്ങള്‍ പറഞ്ഞെത്തുന്ന, ഗള്‍ഫുക്കാരുടെ ഭാര്യമാരായിരുന്നു എന്റെ കസ്റ്റമേഴ്സില്‍ അധികവും. പണത്തിനോട്‌ ഒരിക്കലും ഞാന്‍ ആര്‍ത്തി കാണിച്ചില്ല. മറ്റുപലതും ഫ്രീയായി കിട്ടുബോ, പണമെന്തിന്‌ അല്ലെ. അത്‌കൊണ്ട്‌ തന്നെ ഏത്‌ സിബിഐ വന്നന്വേഷിച്ചാലും ഞമ്മളെ ഒരു ചുക്കും ചെയ്യുല്ലാ. പിന്നെ രാഷ്ട്രിയക്കാര്‌, ഓലോട്‌ പോകാന്‍ പറീം. ഞമ്മള്‌ എല്ലാ പാര്‍ട്ടിന്റിം വോട്ട്‌ ബാങ്കാണ്‌.

ഞമ്മളെ പ്രധാന പാര്‍ട്ട്‌ണര്‍ ആരാന്നറിയോ?. മഹാകാളി ക്ഷേത്രത്തില്‍ ഉറഞ്ഞ്‌തുള്ളുന്ന സുബ്രമണ്യന്‍ തന്നെ. ഇടക്ക്‌ ഓന്റെ ആള്‍ക്കാര്‌ വരുബോള്‍ ഒരു കോഴിയോ, കള്ളോ അവന്‌ കൊടുക്കാന്‍ ഞാന്‍ നേര്‍ച്ചയാകും. തിരിച്ച്‌ അവന്റെ കൈയീന്ന് പോയത്‌, നൂല്‌ കെട്ടാനും മന്ത്രിച്ചുതാനും ഓന്‍ ഞമ്മളെ അടുത്ത്‌ക്കും വിടും. അത്‌കൊണ്ട്‌ തന്നെ ഞമ്മളെ നാട്ടില്‌ മതസൗഹര്‍ദം ഇത്തിരികൂടുതലാണ്‌. പല ഹിന്ദുക്കളുടെ വിട്ടിലും വിസിറ്റിങ്ങ്‌ വിസയടിച്ച്‌, രാത്രികാലങ്ങളില്‍ പോയിവരുന്ന ഹാജിമാരും, ഭാര്യക്കും മക്കള്‍ക്കും പേടിക്ക്‌, സ്വന്തം കൂടപിറപ്പുകളെ ഏല്‍പ്പിക്കതെ, അടുത്ത വിട്ടിലെ രാമനെയും കൃഷ്ണനെയും എല്‍പ്പിച്ച്‌ പോയ പ്രവാസികളും, ഒറ്റക്ക്‌ കിടന്നാല്‍ പേടിവരുന്ന ഗള്‍ഫുകാരന്റെ ഭാര്യമരും തിങ്ങിനിറഞ്ഞ ഈ നാട്ടില്‍ മതസൗഹര്‍ദം എങ്ങനെ തകരും?.

ജീവിതം ആസ്വദിക്കുവാന്‍ എറ്റവും നല്ല മാര്‍ഗം ദീനിനെ കൂട്ട്‌പിടിക്കുകയാണെന്ന് ഞമ്മളെ ഉസ്താദ്‌ പഠിപ്പിച്ചത്‌.

പലരും പലതും കുത്തിപോക്കാന്‍ നോക്കി, സ്വന്തം വീട്ടുകാരെ ക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ ആരെങ്കിലും നടന്നത്‌ പറഞ്ഞ്‌ നടക്കുമോ?. അത്‌കൊണ്ട്‌ തന്നെ ഞമ്മള്‌ സുഖമായി ജീവിക്കുന്നു. ഞമ്മളെ സമുദായത്തിന്‌ അങ്ങനെ ഒരു ഗുണമുണ്ട്‌, ലക്ഷം പോയാലും ലക്ഷ്യം പോയാലും മാനം കളയില്ല. അത്‌ കളയാത്തിടത്തോളം ഞമ്മള്‌ ഇങ്ങനെ തന്നെ ജീവിക്കും.
--------------------------
ഈ പോസ്റ്റിന്റെ പേരില്‍ എന്നെ കല്ലെറിയുവാന്‍ വരുന്നവരോട്‌:-
ഇത്‌ ഒരു കഥ മാത്രമല്ല, ഒരുപ്പാടനുഭവങ്ങളില്‍ ഒന്ന് മാത്രം.
മുസ്ലിങ്ങള്‍ക്കിടയിലെ കപടസധാചാരത്തിന്റെ മുഖംമൂടി എന്നാല്‍ കഴിയുന്ന വിധം വലിച്ച്‌ കിറുകയെന്നതാണ്‌ എന്റെ ലക്ഷ്യം.

38 comments:

 1. ബീരാന്‍ കുട്ടി said...

  ഈ പോസ്റ്റിന്റെ പേരില്‍ എന്നെ കല്ലെറിയുവാന്‍ വരുന്നവരോട്‌:-
  ഇത്‌ ഒരു കഥ മാത്രമല്ല, ഒരുപ്പാടനുഭവങ്ങളില്‍ ഒന്ന് മാത്രം.

  മുസ്ലിങ്ങള്‍ക്കിടയിലെ കപടസധാചാരത്തിന്റെ മുഖംമൂടി എന്നാല്‍ കഴിയുന്ന വിധം വലിച്ച്‌ കിറുകയെന്നതാണ്‌ എന്റെ ലക്ഷ്യം.

 2. തറവാടി said...

  ഉം

 3. തറവാടി said...

  നടന്നതും നടക്കുന്നതും.

  ഡിസ്ക്ലൈമര്‍ വെച്ചായാലും എഴുതാന്‍ കാണിച്ച തന്‍‌റ്റേടം ഇഷ്ടായി.

  നല്ല ഒഴുക്കുള്ള എഴുത്ത് :)

 4. ബീരാന്‍ കുട്ടി said...

  തറവാടി ഭായി,
  ആരും കമന്റാതെ പോയപ്പോള്‍ ഇത്തിരി വിഷമം തോന്നിയിരുന്നു. എന്നാല്‍ നിങ്ങളുടെ അഭിപ്രായത്തോടെ അത്‌ അലിഞ്ഞില്ലാതായി. പറയാന്‍ മടിക്കാണിക്കുന്നതാണ്‌ നമ്മുടെ വിഴ്ചയും അവരുടെ വളര്‍ച്ചയും.

  എന്തായാലും നന്ദി, സധൈര്യം അഭിപ്രായം പറഞ്ഞതിന്‌.

 5. കണ്ണൂസ്‌ said...

  ഇങ്ങനെയൊക്കെയായിരിക്കുമല്ലേ എല്ലാ കള്ളന്‍‌മാരുടേയും തുടക്കം.

  സലാം ബീരാനേ.

 6. വേണു venu said...

  ഭക്തി മാര്‍ഗ്ഗം പുഷ്ടിപ്പെടുന്നതു ചുമ്മാതല്ല. ബീരാങ്കുട്ടിയുടെ ഈ എഴുത്തു് പുതുമയുള്ളതു്.:)

 7. പാമരന്‍ said...

  ഇതു സൂപ്പറെന്നെ ബീരാന്‌ക്കാ..

  ഞമ്മള്‌ കൊണ്ടോട്ടീന്‍റെ അയല്‌ബാസി ആയെതോണ്ട്` ഇമ്മാരിത്തദൊക്കെ കണ്ട്ക്കണ്‌..

 8. Rasikan said...

  bബീരാന്‍ എഴുതിയത് വായിച്ചു... എനിക്ക് തോനിയ കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുന്നു .

  സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ബീരാന്‍ തുറന്നെഴുതി, പ്രശംസാര്‍ഹനീയം.! ഇതില്‍ ബീരാന്‍ മറന്നു പോയി എന്ന് രസികന് തോന്നുന്ന ഒരു കാര്യം ഓര്‍മ്മപെടുത്തട്ടെ . എല്ലാ ഗള്‍ഫുകാരുടെ ഭാര്യമാരും ഒരുപോലെ അല്ല , എല്ലാ മുസ്ലിയാര്‍ മാരും ബീരാന്‍ മുസ്ലിയരെ പോലെ അല്ല എന്ന സത്യം കഥയിലൂടെ പറയാന്‍ ബീരാന്‍ മറന്നതോ അതോ ....

  "ജീവിതം ആസ്വദിക്കുവാന്‍ എറ്റവും നല്ല മാര്‍ഗം ദീനിനെ കൂട്ട്‌പിടിക്കുകയാണെന്ന് ഞമ്മളെ ഉസ്താദ്‌ പഠിപ്പിച്ചത്‌. " എന്ന് പറഞ്ഞ ബീരാന്‍ മുസ്ലിയാരോദ് രസികന്‍ ചോദിക്കട്ടെ കേരളത്തിലെ എല്ലാ ഉസ്താദ് മാരും ഇങ്ങനെ പറയുന്നുണ്ടോ? . മനുഷ്യരെ വഴിതെറ്റിക്കുന്ന ധാരാളം ആളുകള്‍ സമൂഹത്തില്‍ ഉണ്ടാവാം, അല്ല ഉണ്ട് അവരെ പകല്‍ വെളിച്ചത്തില്‍ കൊണ്ടുവരണം മാന്യതയുടെ മുഖം മൂടി വലിച്ചു കീറുകയും വേണം കൂടത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്നവരെ വെറുതെ വിടുകയും aആവാം

 9. ബീരാന്‍ കുട്ടി said...

  രസികന്‍,
  വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  നിങ്ങളുടെ അഭിപ്രായത്തോട്‌ നൂറ്‌ ശതമാനം യോജിക്കുന്നു. എല്ലാവരെയും ഞാന്‍ കുറ്റം പറഞ്ഞില്ല. അത്‌ ഗള്‍ഫുകാരുടെ ഭാര്യമാരായാലും, മുസ്ലിയാരായാലും.

  പിന്നെ, ജീവിതം ആസ്വദിക്കുവാന്‍ നല്ല മാര്‍ഗ്ഗം, സേഫായ മാര്‍ഗ്ഗം, അതേത്‌ മതത്തിലായാലും അത്മിയതയുടെ മുഖംമൂടി അണിയുക എന്നതാണ്‌. വളരെ കുറച്ച്‌ നല്ല ആളുകളും, വലിയോരു വിഭാഗം കപടന്മരുമാണ്‌ ഇന്ന് എത്‌ മതത്തേയും നയിക്കുന്നതും നിയന്ത്രിക്കുന്നതും.

  ഞാന്‍ കാടടച്ച്‌ വെടിവെച്ചില്ല. അങ്ങനെ തോന്നിയത്‌ നല്ലവരെ മാത്രം കണ്ട്‌പരിചയമുള്ള രസികന്റെ മനസ്സിലെ നന്മയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

  എന്റെ ചുറ്റും നേരെ മറിച്ചാണ്‌. മദ്യവും മധിരാക്ഷിയും വിറ്റ്‌ജീവിക്കുന്ന ഫൈസിമാരും ദാരിമികളും തിങ്ങിനിറഞ്ഞ ഷറഫിയയുടെ തെരുവില്‍, ഞാന്‍ കണ്ട സത്യങ്ങള്‍ എത്രയോ ഭീകരമാണ്‌.

  ഇതോക്കെ, തെറ്റാണെന്ന് പ്രസഗിക്കുകയും, മറിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്ലാണെന്റെ എതിര്‍പ്പ്‌.

  ഇത്രയെങ്കിലും പ്രതിഷേധിക്കുവാന്‍ എനിക്ക്‌ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ പഠിച്ച സുക്തങ്ങള്‍ക്ക്‌ പ്രസ്ക്തിയില്ലാതാവും.

  ഒരു കാലത്ത്‌ മലപ്പുറം ജില്ലയിലെ മിക്ക വീടുകളിലും മുസ്ലിയാര്‍ കുട്ടിക്ക്‌ ചിലവിന്‌ കൊടുക്കുകയെന്ന ആചാരം നിലനിന്നിരുന്നു. അതിന്റെ പ്രത്യഘാതം കൂടുതല്‍ എറ്റുവാങ്ങിയത്‌ പ്രവാസികള്‍ തന്നെയാണെന്റെ സുഹൃത്തെ.

  നല്ലവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാറുണ്ട്‌. അവരേത്‌ മതത്തിലായാലും.

  രസികന്‍, ഒരിക്കല്‍ കൂടി പറയട്ടെ, ഇത്‌ വ്യക്തിപരമായി എടുക്കരുത്‌. എന്റെ പ്രയാസങ്ങള്‍ എഴുതിയപ്പോള്‍ അതിത്തിരി നിയന്ത്രണം വിട്ടു. ക്ഷമിക്കുക. പൊതുവെ ഒരഭിപ്രായം പറഞ്ഞതാണ്‌.

 10. OAB said...

  ലക്ഷം പോയാലും ലക്ഷ്യം പോയാലും മാനം കളയില്ല. ഈ വാക്കുകള്‍ക്ക് ഞാന്‍ അടിവരയിടുന്നു. ബീരാന്‍ കുട്ട്യെ എഴുത്ത് വളരെ നന്നായി. കൊറ്ച്ചൊക്കെ ഞമ്മളും കണ്ടതാണ്‍ ഇതൊക്കെ. നന്നായി വരട്ടെ.

 11. Areekkodan | അരീക്കോടന്‍ said...

  എഴുത്ത് വളരെ നന്നായി.മനുഷ്യരെ വഴിതെറ്റിക്കുന്ന ധാരാളം ആളുകള്‍ സമൂഹത്തില്‍ ഉണ്ട് .അവരെ പകല്‍ വെളിച്ചത്തില്‍ കൊണ്ടുവരണം ..

 12. മഹിമ said...

  ശ്രീ ബീരാന്റെ ആക്ഷേപ ഹാസ്യം നന്നായിരിക്കുന്നു. പക്ഷെ, എനിക്കു ചിലതു പറയാതിരിക്കാന്‍ വയ്യ.

  ബീരാന്‍ കണ്ട എല്ലാ ഗള്‍ഫ് ഭാര്യമാരും ഇങ്ങനെയായിരുന്നോ? അതൊ അവരില്‍ ചെറിയൊരു വിഭാഗം മാത്രമോ? എല്ലാവരും അങ്ങനെയാണെങ്കില്‍ അത് ബീരാന്റെ കാഴ്ചയുടെ പരിമിതിയെന്ന് പറയാതിരിക്കാന്‍ വയ്യ.

  ഗള്‍ഫുകാരുടെ ഭാര്യമാരെ നോട്ടമിടുന്ന കഴുകന്‍ മാരുടെ കഥയെന്തേ ബീരാനേ മുഖ്യ വിഷയമാകാത്തത്?
  വിവാഹം കഴിഞ്ഞ്, ഒരുമാസം പോലും കൂടെ നില്‍ക്കാന്‍ നിങ്ങള്‍ ഗള്‍ഫുകാര്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെ, നിങ്ങളെന്തിനാണ് വിവാഹിതനായത്? വിദേശത്ത് പോയി അന്യ സ്ത്രീയെ പ്രാപിക്കുന്ന പുരുഷനെന്തേ ഒരിടത്തും ആരും പരാമര്‍ശിക്കാത്തത്? വര്‍ഷങ്ങള്‍ കെട്ടിയ പുരുഷനില്‍ നിന്നും അകന്നു നില്‍ക്കാന്‍ വിധിക്കപ്പെട്ട പെണ്ണ്, പരപുരുഷ ബന്ധം സ്ഥാപിക്കുന്നതില്‍ അവള്‍ മാത്രമാണോ ഉത്തരവാദി? നിങ്ങളുല്‍പ്പാതിപ്പിക്കുന്ന കുട്ടികളെ നോ‍ക്കി, വസ്ത്രം കഴുകി, ഭക്ഷണം വെച്ച്, വീട്ടുവേല ചെയ്ത്, മനുഷ്യ സഹചമായ എല്ലാ വികാരങ്ങളും അടക്കിക്കെട്ടി അട്ടത്തിട്ട്, ഒരു യന്ത്രത്തെപ്പോലെ കഴിയേണ്ടവളാണ് സ്ത്രീ എന്നാണോ ബീരാനേ കരുതേണ്ടത്?

  ഗള്‍ഫുകാരന്റെ ഭാര്യമാര്‍ തെറ്റുചെയ്യുന്നെങ്കില്‍ ഒന്നാം പ്രതി, അവളുടെ ഭര്‍ത്താവും പിന്നെ അവളെ പുല്‍കുന്ന പുരുഷനും തന്നെയാണ്. പിന്നെയേ അവളെ കുറ്റപ്പെടുത്തേട്ണതുള്ളൂ.

  ബീരാനേ, 90% ഗള്‍ഫ് ഭാര്യമാരും തന്റെ ഭര്‍ത്താവിനെ, അതെത്രകാലം വരെയാണെങ്കിലും കാത്തിരിക്കുന്നവരാണ്. എന്നാല്‍, എന്തുകൊണ്ടോ ഈ സാമൂഹിക പ്രശ്നം, സമൂഹം ഗൌരവമായി ചര്‍ച്ച ചെയ്യുന്നില്ല എന്നോര്‍ക്കുമ്പോള്‍ പ്രയാസം തോന്നുന്നു.

  ബീരാന്റെ കുറിപ്പിലെ വിഷയം ഇതൊന്നുമല്ല എന്നറിയാം. എങ്കിലും ഗള്‍ഫുകാരന്റെ ഭാര്യമാരെക്കുറിച്ച്, പൊതുവായൊരു പരാമര്‍ശമുണ്ടായപ്പോള്‍ ഇടപെട്ടതാണ്, സോറി!!

 13. Snehithan said...

  പോസ്റ്റ് നന്നായിരിക്കുന്നു, പക്ഷെ കൂട്ടത്തില്‍ മഹിമയുറെ കമ്മന്റിലെ ഒരു വാചകം കണ്ടില്ലാന്നു നടിക്കാന്‍ വയ്യ... "വിവാഹം കഴിഞ്ഞ്, ഒരുമാസം പോലും കൂടെ നില്‍ക്കാന്‍ നിങ്ങള്‍ ഗള്‍ഫുകാര്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെ, നിങ്ങളെന്തിനാണ് വിവാഹിതനായത്? ".

 14. ബീരാന്‍ കുട്ടി said...

  മഹിമ,
  അത്യാവശ്യം നന്നായി തന്നെ എന്റെ കഥ തെറ്റിധരിച്ചതില്‍ ദുഖമുണ്ട്‌.

  ഈ കഥ തന്നെ മുഴുവന്‍ വായിച്ചാല്‍ എന്റെ നിലപ്പാട്‌ അറിയാം.

  ചൂഷണത്തിന്‌ അതിവേഗം വിധേയമാവുന്നത്‌ പ്രവാസികളുടെ ഭാര്യമാര്‍ തന്നെയാണ്‌. അതിന്‌ കാരണം, വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വിളയില്‍ ഫസീല പടിയ പാട്ടിന്റെ രണ്ട്‌വരി ഞാന്‍ കടമെടുത്തോട്ടെ.

  "അവസരമാണവശ്യത്തിന്റെ മാതവ്‌
  അതിനിടം കൊടുക്കുന്നവന്‍ വിഢികളുടെ നേതാവ്‌"
  കാരണങ്ങള്‍ ഒരുപടുണ്ട്‌. വിശദമായി ഞാന്‍ പറയാന്‍ ശ്രമിക്കാം.

  വീണ്ടും ഒരു വിവാദത്തിനല്ല, എങ്കിലും പറയാതിരിക്കാന്‍ വയ്യ.

  എറ്റവും കൂടുതല്‍ സ്ത്രീക്കള്‍ ചൂഷണത്തിനിരയാവുന്നത്‌ സ്വന്തം കുടുംബങ്ങളില്‍ നിന്ന് തന്നെയാണെന്ന് ഞാന്‍ പറഞ്ഞാല്‍, എതിര്‍ക്കാന്‍ കഴിയുമോ?.

  ഒരു കഥ പറഞ്ഞപ്പോള്‍ അതിലെ കഥപത്രങ്ങള്‍ എങ്ങിനെ ഭൂരിപക്ഷത്തെ പ്രതിനിധികരിക്കും?. സത്യമതാണെങ്കിലും.

  മലപ്പുറം ജില്ലയില്‍ ലഹരി ഉപയോഗിക്കുന്ന മുസ്ലിം സ്ത്രികളുടെ ഏണ്ണം ക്രമാതീതമായി ഉയരുകയാണ്‌ മഹിമ.

  ആരെയും വേദനിപ്പിക്കാനല്ല, മറിച്ച്‌ നഗ്ന സത്യങ്ങള്‍ അതാണ്‌.

 15. മഹിമ said...

  “ഒരു കഥ പറഞ്ഞപ്പോള്‍ അതിലെ കഥപത്രങ്ങള്‍ എങ്ങിനെ ഭൂരിപക്ഷത്തെ പ്രതിനിധികരിക്കും?. സത്യമതാണെങ്കിലും“.

  ഒരു കഥയും അതിലെ കഥാപാത്രങ്ങളും ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കില്ലെങ്കിലും, ഒരു വരി പ്രസ്താവനക്കു പോലും, സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ ഉപകരിക്കും. മുകളില്‍ കോട്ടു ചെയ്ത വരികളില്‍നിന്ന്, ഭൂരിപക്ഷം അങ്ങനെ തന്നെയാണെന്ന് ഇപ്പോഴും ബീരാന്‍ വിശ്വസിക്കുന്നുവെന്ന് മനസ്സിലാക്കാം.

  ഇവിടെ വാദത്തിനോ വിവാദത്തിനോ വേട്ണിയല്ല ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. മലപ്പുറം ജില്ലയില്‍ സ്ത്രീകള്‍ക്കിടയില്‍ മാത്രമല്ല, പുരുഷന്മാര്‍ക്കിടയിലും ഇത്തരം പ്രവണതകള്‍ വളര്‍ന്നു വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ ഏറ്റവും കൂടുതല്‍ ( കേരളത്തില്‍ ) വില്‍പ്പന നടക്കുന്ന വില്‍പ്പന കേന്ദ്രം തിരൂരിലേതാണ് ബീരാനേ! അവിടെ സ്ത്രീകളല്ല ലഹരിവാങ്ങാന്‍ വേണ്ടി വരിയില്‍ നില്‍ക്കുന്നത് എന്നറിയാന്‍ കഴിഞ്ഞു.

  സ്ത്രീകളില്‍ ലഹരിയുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെങ്കില്‍, അവര്‍ക്കത് ഏത് സ്രോതസ്സില്‍ നിന്നും ലഭിക്കുന്നു എന്ന് കണ്ടെത്തിയാല്‍ അതിനു പിന്നിലും ദുഷ്ടലാക്കോടെ ഒരു വര്‍ഗ്ഗം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാം. സമൂഹത്തില്‍ നിന്നും അത്തരം ദുഷിപ്പുകളെയാണ് നിര്‍മാര്‍ജ്ജനം ചെയ്യേണ്ടത്. അല്ലാതെ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ടൊന്നും രോഗം മാറില്ല ബീരാനേ!

  ഞാന്‍ ബീരാന്റെ നിലപാടുകളെ ചോദ്യം ചെയ്തിട്ടില്ല. ‘ബീരാന്‍ മുസ്ലിയാര്‍ ഓതിയ മഹല്ലില്‍, ഒട്ടു മിക്ക ഗള്‍ഫ് വീടുകളും അങ്ങനെയാണെന്നും ഖത്തീബിനു പോലും അതിനെതിരായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നുവെന്നും ബീരാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചിന്തിച്ചു പോയതാണ്’.

 16. Rasikan said...

  ബീരനെ ഇത്രയൊക്കെ ഈ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ വനന്തു കൊണ്ട് രസികന്‍ ഒന്നുകൂടി പറയട്ടെ ബീരാന്‍ അനുവദിക്കും എന്ന് തന്നെ രസികന്‍ വിശ്വസിക്കുന്നു

  എനിക്ക് ഓര്‍മ വരുന്നതു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഭവം ആണ് ഒരിക്കല്‍ എന്‍റെ ഒരു കൂട്ടുകാരനെ കണ്ടു മുട്ടി കുശലാന്വേഷ്വണത്തിനിടയില് അവന്‍ ചോദിച്ചു " അല്ല നീ ഇപ്പൊ എന്താ ചെയ്യുന്നത് ?" ഞാന്‍ കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുകയാണ് എന്നും കമ്പ്യൂട്ടര്‍ ഒരു സംഭവമാണ് എന്നും ആകാംഷയോടെ നോക്കുന്ന അവനെ നോകി ഞാന്‍ വാചാലനായി അവന്‍റെ അടുത്ത ചോദ്യം "നീ ഇന്‍റര്‍നെറ്റ് നോക്കാറുണ്ടോ " എന്നായിരുന്നു ഞാന്‍ അഭിമാനത്തോടെ പറഞ്ഞു അതെ അത് കേട്ടതും അവന്‍ അയ്യേ !!! എന്ന് പറഞ്ഞു എന്നെ ഹമ്പട കള്ളാ എന്ന രീതിയില്‍ ഒരു നോട്ടവും അവന്‍റെ മനസ്സില്‍ ഇന്‍റര്‍നെറ്റ് എന്നാല്‍ അശ്ലീല മായ എന്തോ സംഭവം എന്നായിരുന്നു ഇന്‍റര്‍നെറ്റ് എന്നത് അശ്ലീലത്തിനു വേണ്ടി മാത്രം ഉള്ളത് അല്ല എന്നും , എന്നുവേണ്ട എനിക്ക് അറിയാവുന്നതും അറിയാതതുമായ പല നല്ല വശങ്ങളും അവന് ഞാന്‍ പറഞ്ഞു കൊടുത്തു

  അന്ന് കോഴിക്കോട് സിറ്റിയില്‍ മാത്രം ഉണ്ടായിരുന്നതും ഒരു മണിക്കൂര്‍ യുസ് ചെയ്യാന്‍ വന്‍ തുക ഈടാകിയിരുന്നതുമായിരുന്ന ഇന്റെര്‍നെറ്റില്‍ യാഹൂ ഡോട്ട് കോം അടിച്ച് സൈറ്റ് വരാന്‍ അര മണിക്കൂറോളം കാത്തിരിക്കണമായിരുന്നു ഇന്നു ഇന്‍റര്‍നെറ്റ് സ്പീഡ് , ഉപയോകം എന്നിവ കൂടുകയും ചിലവ് കുറഞ്ഞു വരികയും ചെയ്യുന്നു,

  ഇത്രയും രസികന്‍ പറഞ്ഞത് ഇന്നു കേരളത്തില്‍ ഒരു വിധം വീടുകളില്‍ എല്ലാം തന്നെ ഇന്‍റര്‍നെറ്റ് യുസ് ചെയ്യുന്നുണ്ട് . അതിലും കൂടുതലാണ് മൊബൈല് ഫോണിന്‍റെ ഉപയോഗം . ഇതെല്ലം നല്ലത് തന്നെ പക്ഷെ ഇന്നു സമൂഹത്തില്‍ പ്രത്യേകിച്ചും കൌമാര പ്രായക്കാരും വീട്ടമ്മമാരും വഴിതെറ്റുന്നതിനു ഈ മീഡിയകല്‍ ഒരു കാരണ മാകുന്നില്ലേ? സൌകര്യങ്ങള് കൂടാന്‍ വേണ്ടി പ്രവാസികള്‍ ചെയ്യുന്ന പല കാര്യങ്ങളും അവന് തന്നെ ഭീഷണി ആയി വരികയാണ് വഴിതെറ്റിക്കുന്നവരും അതിന് അവസരം ഒരുക്കുന്നവരും ഒപ്പം വഴിതെറ്റുന്നവരും തെറ്റുകാര്‍ തന്നെ അല്ലെ ?

  പണ്ടു ഇന്റെര്‍നെറ്റിനെ പുഛിച്ച എന്‍റെ പ്രിയ കൂട്ടുകാരനെ ഞാന്‍ ഇന്നു സ്മരിക്കുന്നു അവന്‍റെ കാഴ്ചപാട് ശരിയായിരുന്നു എന്ന സത്യം മനസ്സിലാക്കാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു !!!!

 17. ബീരാന്‍ കുട്ടി said...

  മഹിമ,
  കാര്യങ്ങള്‍ എന്റെ കൈവിട്ട്‌ പോവുന്നു. പ്രവാസികളുടെ നാഡി സ്പദനം ശരിക്കും തിരിച്ചറിഞ്ഞവനാണ്‌ ബീരാന്‍. 14 വര്‍ഷമായി ഈ പ്രയാസമുള്ള പ്രവാസം അനുഭവിക്കാന്‍ തുടങ്ങിയിട്ട്‌. കരളലിയിക്കുന്ന ഒരുപാട്‌ കഥകള്‍ ഒരോ പ്രവാസിക്കും പറയാനുണ്ട്‌. വളര്‍ന്ന്‌വരുന്ന മക്കളെയോര്‍ത്ത്‌ ജീവിതത്തിന്റെ കൈപ്പ്‌നീര്‌ സ്വയം അസ്വദിച്ചിറക്കുന്ന ഒരുപാടാളുകള്‍ എനിക്ക്‌ ചുറ്റുമുണ്ട്‌. ഇതില്‍ തെറ്റുകാര്‍ അരോക്കെ, തെറ്റുകള്‍ എങ്ങനെ എന്നോക്കെ വിശകലനം ചെയ്താല്‍ അത്‌ പിന്നെയും കോപ്ലികെറ്റടാവും. മഹിമയുടെ അഭിപ്രായങ്ങളോട്‌ പൂര്‍ണ്ണമായും യോജിക്കുബോള്‍ തന്നെ, പുരുഷ വര്‍ഗ്ഗത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള മഹിമയുടെ ശ്രമം തെറ്റല്ലെ. ഒരു സ്ത്രീയുടെ സമ്മതമില്ലതെ, ഒരിക്കലും, ഒരാള്‍ക്കും, അവളെ കിഴ്‌പ്പെടുത്തുവാന്‍ കഴിയില്ല മഹിമ. മറിച്ച്‌ ഒരു പുരുഷനെ കിഴ്‌പ്പെടുത്തുവാന്‍ എതോരു സ്ത്രീക്കും കഴിയും. അത്‌ മനശാസ്ത്രപരമാണ്‌. ശക്തിയോ ബുദ്ധിയോ അല്ല. തല്‍ക്കാലം നമ്മുക്ക്‌ സ്ത്രി, അല്ലെങ്കില്‍ പുരുഷന്‍ എന്ന വിവചനം നിര്‍ത്താം. രക്ഷപ്പെടുവാന്‍ നമ്മുക്ക്‌ മാര്‍ഗ്ഗങ്ങള്‍ പലതുമുണ്ട്‌. മറ്റോന്ന്, ഇത്തരം പ്രശ്നങ്ങളില്‍ എപ്പോഴും സ്ത്രികളെ മാത്രം കുറ്റംപറയുന്ന സമൂഹത്തിന്റെ കഴ്ചപ്പാടും തെറ്റാണ്‌. തെറ്റുകളില്‍ സമമായിട്ട്‌ പോലും സ്ത്രികളെയാണ്‌ എല്ലായ്‌പ്പോഴും കുറ്റവാളിയായി ചിത്രികരിക്കുന്നത്‌.

  പിന്നെ, ഒരു മാസമെങ്കിലും കൂടെ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന്‌ വിവാഹം ചെയ്തു എന്നത്‌ തെറ്റിനെ ന്യായികരിക്കാനല്ലെങ്കില്‍, ഒരു ദിവസം തന്നെ മുന്നോ നലോ പേരോടോത്ത്‌ നടക്കുന്നത്‌ ഒരു മാസത്തെ ജീവിതം കിട്ടാഞ്ഞിട്ടാണോ?. ഒന്നാണെങ്കില്‍ മഹിമയുടെ അഭിപ്രായം ശരിയാവുമായിരുന്നു.

  ഞാന്‍ നിര്‍ത്തി, തെറ്റ്‌ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ രണ്ട്‌കുട്ടരുമാണെന്ന് മാത്രം ബീരാന്‍ അടിവരയിട്ട്‌ പറയുന്നു.

  രസികന്‍, എല്ലാറ്റിലും നന്മയും തിന്മയുമുണ്ട്‌, ഡെസ്പാവതെ, നന്മ തിരിച്ചറിയുക. അത്‌ പ്രോല്‍സാഹിപ്പിക്കുക. ചീര്‍ അപ്പ്‌ മാന്‍.

 18. മഹിമ said...

  ഇല്ല, B.കുട്ടീ, (ബീക്കുട്ടിയല്ല., ബീരാന്‍ കുട്ടി )ഞാന്‍ പുരുഷ വര്‍ഗത്തെ മാത്രമായെടുത്തു പറഞ്ഞിട്ടില്ല. പകരം ഒരു സ്ത്രീ തെറ്റു ചെയ്യുമ്പോള്‍ ഒരു വശത്ത് തീര്‍ച്ചയായും ഒരു പുരുഷനായിരിക്കും എന്ന് ഓര്‍മ്മപ്പെടുത്തിയെന്നേയുള്ളു. ഇവിടെ ആര്‍ തെറ്റുകാര്‍ എന്നതല്ല പ്രശ്നം, മറിച്ച് അതുണ്ടാകാനുള്ള കാരണങ്ങളും സാഹചര്യവുമാണ്. ഭര്‍തൃമതിയായ ഒരു സ്ത്രീ ഒരു തെറ്റു ചെയ്തുവെന്നിരിക്കട്ടെ, മുഴുവന്‍ കുറ്റങ്ങളും അവളുടെ തലയില്‍ ചാര്‍ത്തി അവളുടെ വീട്ടില്‍ കൊണ്ടാക്കുന്ന അവസ്ഥയാണല്ലോ ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്? മറുഭാഗത്ത് തെറ്റുകാരനായ പുരുഷന്‍ വളരെ മാന്യനായി സമൂഹത്തില്‍ ജീവിക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അല്ലാതെ, തെറ്റു ചെയ്യുന്നവരെ വെള്ളപൂശിയതല്ല.
  പിന്നെ, വസ്ത്രം മാറുന്ന ലാഘവത്തോടെ കൂട്ടാളിയെ മാറുന്നവര്‍ പാവം ഗള്‍ഫുകാരന്റെ ഭാര്യമാരല്ല., മറിച്ച് നാട്ടിലുള്ള ഉന്നതന്മാരുടെ പങ്കാളികളാണ്.

 19. ബീരാന്‍ കുട്ടി said...

  മഹിമ,
  ഈ പോസ്റ്റ്‌ എഴുതിയപ്പോള്‍ തന്നെ, എന്റെ ബ്ലോഗിനെക്കിതിരെ ബീരാന്‍ മുസ്ലിയാര്‍ കുടോത്രവും ഹിക്‌മത്തിന്റെ പണിയും ചെയ്തിട്ടുണ്ടെന്ന് എനിക്ക്‌ തോന്നിയിരുന്നു. ദാ, അതിപ്പോ സത്യമായി.

  മഹിമ പറയുന്ന വിഷയത്തിന്റെ കാര്യങ്ങളും കാരണങ്ങളും അന്വേഷിക്കുവാന്‍ എന്തായാലും ബീരാന്‍ യോഗ്യനല്ല. ഇവിടെ ഞാന്‍ എന്റെ സകല യോഗ്യതകളും അടിയറവ്‌ വെക്കുന്നു. വിഷമത്തോടെയാണെങ്കിലും, എന്റെ വിഷയം അതല്ലെങ്കിലും, ക്ഷമിക്കുക.

 20. Rasikan said...

  എന്റെ ബീരനെ അടിയറവു മഹിമക്ക് കൊടുത്തു പോകുന്ന വഴി ഇവിടെ തുടക്കകാരനായ രസികന്റെ ബ്ലോഗില്‍ ഒന്നു കമന്റിയാല്‍ വളരെ ഉപകാരം കൂട്ടത്തില് രസികന്റെ വക കുറച്ചു നന്ദിയും കിട്ടും !!!!!!!!! രസികന്റെ എഴുത്തിലെ തെറ്റുകള്‍ തിരുത്തിയാല്‍ രസികന് വളരെ ഉപകരിക്കും . കാരണം അഭിപ്രായങ്ങള്‍ എപ്പോഴും ഒരു ജീവന്‍ ടോണ്‍ ആണല്ലോ

 21. പിരിക്കുട്ടി said...

  beeranu......
  namo vakam........
  mahimachechu arem kuttapeduthendatto.........
  manushyanayaal vikaarangal undakum......athoru kuttamalla.......but kalyanathinu shesham 100% honest ayirikkanam k to ....allathavare enikkum ariyamm...athu kondu beeranodu yojikunnu

 22. RASHEED VETTICHIRA said...

  BEERAANE ONNU ORTHU NOKEE NEEYUM ORU GULFUKAARAN ANNALLO NINTE BAARYAUM E KATHAYILE POLE YANENKIL NEE ETHU TURANNEYUTHUMO NINAKKUM E GATHI VANNILENKIL
  ENTHINNA SWANTHAM PALLU KUTHI MANAKUNNE

 23. കൊട്ടോട്ടിക്കാരന്‍... said...

  കൊട്ടോട്ടിക്കാരന്‍ ഈ പോസ്റ്റിനെ നൂറു ശതമാനം അനുകൂലിയ്ക്കുന്നു. (ഗള്‍ഫുകാരുടെ) എല്ലാ ഭാര്യമാരും ഈ കാറ്റഗറിയില്‍ വരുന്നില്ല. മറുനാട്ടില്‍നിന്നു വന്നു താമസിക്കുന്നവന്‍ എന്നനിലയില്‍ കൂടുതല്‍ എനിയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അല്ലാത്തവര്‍ ഒരുപക്ഷേ ഇത് അറിയുന്നുണ്ടാവില്ല. ഒരുദാഹരണം, എന്റെ സുഹൃത്ത് ചാത്തന്‍കോടന്‍ നാസര്‍ (പേര് ഒര്‍ജിനല്‍) അദ്ദേഹത്തിന്റെ ഗള്‍ഫിലുള്ള സുഹൃത്തിന്റെ ഭാര്യയോട് മൊബൈലില്‍ സംസാരിയ്ക്കുന്നത് സ്പീക്കര്‍ ഫോണില്‍ ഞാന്‍ കേട്ടു. പലതും പറഞ്ഞ കൂട്ടത്തില്‍ ഒരുമാസത്തെ ലീവിനു കെട്ട്യോനോടു വരാന്‍ പറഞ്ഞപ്പോള്‍ “ ഒരുമാസത്തെ ലീവിനു വരണ്ട, അതില്‍ത്തന്നെ എട്ടീസം ലീവായിരിയ്ക്കും” എന്നാണ് അവള്‍ പറഞ്ഞത്. ഇതു ചാത്തങ്കോടനോടു പറയേണ്ട ആവശ്യകതയെന്താണ് ? ഇതുശരിയാണോന്നു ചാത്തങ്കോടനോടു ചോദിച്ചപ്പൊ ഇതൊക്കെ ഒരു രസം എന്നാണു അവന്‍ പറഞ്ഞത് ! കമന്റായെഴുതാന്‍ പറ്റാത്ത ഒരുപാടു കാര്യങ്ങള്‍ എനിയ്ക്കു തെളിവായി നിരത്താനാകും ബീരാന്‍ കുട്ടി ഡിലീറ്റു ചെയ്യാതിരുന്നാല്‍.

  ബീരാന്‍ കുട്ടി, എസ് എ ജമീല്‍ ആണു പാടിയത്, വിളയില്‍ ഫസീലയുടെ കത്തിനു മറുപടിയായി (രണ്ടും എഴുതിയത് ജമീലാണ്).

  പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭര്‍ത്താവ്
  പൊണ്ണന്‍ അവനാളവളുടെ തെറ്റിന്റെ കര്‍ത്താവ്
  അവസരമാണാവശ്യത്തിന്റെ മാതാവ്
  അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെനേതാവ്...

  ഏറ്റവും കൂടുതല്‍ ഇമ്മാതിരി തോന്ന്യാസങ്ങള്‍ നടക്കുന്നത് മുസ്ലീം സമൂഹത്തിലാണ്. അതൊക്കെ പറയാനാണെങ്കില്‍ ഈ പോസ്റ്റിനെക്കാള്‍ നീളം വരും...

 24. വെള്ളക്കാരന്‍‍‍‍ said...

  ഓ കൊട്ടോട്ടിക്കാരനേ താനല്ലേ ഇവിടെ മുസ്ലിം സമുദായത്തിലുള്ള അനാചാരത്തിന്റെ സെൻസസ് എടുക്കാന്‍‍ നടക്കുന്നത്.

  അനാചരങ്ങളും ഇമ്മാതിരി തോന്ന്യാസങ്ങളു ഒരു മതത്തില്‍‍ മാത്രമല്ല, എല്ലാ മതങ്ങളിലുമുണ്ട്.

  കൂടുതല്‍‍ നമ്മളെകൊണ്ട് പറയിപ്പിക്കല്ലേ എന്ന ഒരഭ്യർഥന വെക്കുന്നു.

 25. കൊട്ടോട്ടിക്കാരന്‍... said...

  വെള്ളക്കാരന്‍,
  താങ്കള്‍ ഒരു സംവാദത്തിനാണെങ്കില്‍ വേണ്ട. പല്ലില്‍ കുത്തിനാറ്റിയ്ക്കുന്നത് അത്ര നല്ല ഏര്‍പ്പാടാണെന്നു എനിയ്ക്കു തോന്നുന്നില്ല.
  ഞാനും അഞ്ചുനേരം നിസ്കരിയ്കുന്നുണ്ട്.. സന്ദര്‍ഭത്തിനൊത്തു കുറിച്ചുപോയെന്നേയുള്ളൂ.
  സുഹൃത്തേ, ഞാന്‍ ഏതു മതത്തെയാണു
  അവഹേളിച്ചത് ? എന്റെ സമുദായത്തിലുള്ള
  തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത് തെറ്റായി
  എനിയ്ക്കു തോന്നുന്നില്ല. താങ്കള്‍ നല്ലവണ്ണം
  ഒന്നാലോചിയ്ക്കൂ... ബീരാന്‍ പറഞ്ഞ വിഷയത്തില്‍
  മാത്രമല്ല, വിശ്വാസത്തിന്റെ കാര്യത്തിലും
  കുഴപ്പങ്ങള്‍ കാണാം. തെറ്റുകള്‍ ഒഴിവാക്കുന്നതല്ലേ നല്ലത് ?

 26. വെള്ളക്കാരന്‍‍‍‍ said...

  സുഹൃത്തേ, ഞാന്‍ ഏതു മതത്തെയാണു
  അവഹേളിച്ചത് ?

  ഇതാര്, എവിടെ, എപ്പോള്‍‍ പറഞ്ഞു?


  എന്റെ സമുദായത്തിലുള്ള
  തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത് തെറ്റായി
  എനിയ്ക്കു തോന്നുന്നില്ല.

  മി. ജബ്ബാറിനും ഇതു തന്നെയാണ് ജോലി.


  തെറ്റുകള്‍ ഒഴിവാക്കുന്നതല്ലേ നല്ലത് ?

  എല്ലോവരോടുമായിട്ട് പറയുക. ഒരു വ്യക്തിയിലോ സമൂഹത്തിലോ കേന്ദ്രീകരിക്കാതെ പറയൂ.


  ഒന്നു കൂടി....പ്രത്യേക സമുദായത്തിന്റെ അനാചാരത്തിന്റെ അളവെടുക്കേണ്ടത് നിന്നെ പോലെയുള്ള ഒറ്റപ്പെട്ട വ്യക്തികളുടെ ബുദ്ധിയില്‍‍ നിന്നും വരുന്ന തോന്നലുകള്‍ക്കനുസരിച്ചല്ല.

  സാധ്യമെങ്കില്‍‍ ഒരു ഡോകറ്ററെ കാണുന്നത് നന്നായിരിക്കും. നീ മുസ്ലിമായതിനാല്‍‍ മുസ്ലിങ്ങളെ മൊത്തം അങ്ങോട്ട് ചെളിയറിയാന്‍‍ ആരും നിനക്ക് അവകാശവും പതിച്ചു തന്നിട്ടില്ല ട്ടോ.. കോട്ടോട്ടിക്കാരാ...

  ന്നാ പോയ്യാട്ടേ ..

  qw_er_ty

 27. കൊട്ടോട്ടിക്കാരന്‍... said...

  വെള്ളക്കാരന്‍,
  ഞാന്‍ നിര്‍ത്തി.
  താങ്കള്‍ പറഞ്ഞതു തന്നെയാണു ശരി.

 28. AbuShafi said...

  മറ്റൊരു കൊണ്ടോടടികകാരന് ഞമമളും ഇങളെ പോലെ ചിന്ദിക്കുന്ന ആളാണ് പൊസ്റ്റ് വളരെ നന്നായി

 29. Pigeon said...

  മുസ്ലിങ്ങള്‍ക്കിടയിലെ കപടസധാചാരത്തിന്റെ മുഖംമൂടി എന്നാല്‍ കഴിയുന്ന വിധം വലിച്ച്‌ കിറുകയെന്നതാണ്‌ എന്റെ ലക്ഷ്യം


  but we have so many good muslims and so many good wifes maybe your wife like this but we are not like ..... your sexy cheply minded ladies so ..... keep quiet about muslim ladies and muslim womens ..Do you have mother ? your mother like prostitute ? i think no 100% but you made she is a prostitute so please think before what your write on .....

 30. ബീരാന്‍ കുട്ടി said...

  Pigeon said...
  keep quiet about muslim ladies and muslim women.

  മുസ്ലിൻ സ്ത്രികളുടെയും, അവരുടെ ആവശ്യങ്ങളുടെയും മൊത്തകച്ചവടം എറ്റെടുത്തിരിക്കുന്ന നിയുമായി തർക്കത്തിന് ഞാനില്ല മോനെ.

  ഇന്നലെയും, ഒരു സുഹ്ര്‌ത്ത് പറഞു, പുതുതായി ചാറ്റിൽ കിട്ടിയ മലപ്പുറത്തെ ഒരു താത്ത 3 കുട്ടികളുടെ ഉമ്മ, പാതിര മുതൽ നേരം പുലരുവോളം യാഹൂചാറ്റിലുണ്ടാവാറുണ്ടെന്നും, പാപിയായ ഭാർത്താവ് മണൽക്കാട്ടിലാണെന്നും. വീട്ടിലെ നമ്പർ അടക്കം കൊടുത്തു ആ സ്ത്രി, അവനോട് വിളിക്കാനും പറഞു.

  പിന്നെ എന്റുമ്മയുടെ കോളിഫിക്കേഷൻ, അത് നീ ചിന്തിക്കുന്നതിനും അപ്പുറത്താണെന്ന് ഇനിയും മനസിലായില്ലെ മോനെ.

  എന്റെ ഭാര്യക്ക് ആവശ്യമുള്ളത് ഞാൻ തന്നെ കൊടുക്കുന്നുണ്ട്. നിന്റെ ഭാര്യയുടെ കാര്യം നോക്കുവാൻ ശ്രമിക്കുക. പെണ്ണിനെ കിഴ്പ്പെടുത്തുവാൻ, മീശയുള്ളത്‌കൊണ്ട കാര്യമില്ല. മറ്റ് പലതും വേണം, ഒപ്പം ഇത്തിരി ക്ഷമയും.

  Pigeon, shall i continue with the naked true story about the malappuram muslim woman? shall i continue, the story of gulf wife, who is interested to take naked pictures by boy friends and enjoying herself? do you want the story behind the bevarage in tirur?

  Pigeon, better you shut your mouth. otherwise, i will pull my tongue out. its a word.

 31. ashraf manjeri said...

  birankutty nigallparanath satyam ayirikam muslim samuthayatinthe samskarika apchayaman kanikunath ethin ootharavathegall nam ouruthautaruman evipathen ethere namuk anicheram thanks beeran

 32. Abdurahman said...

  ബീരാനേ,
  ഒരു കാര്യം ചോദിച്ചോട്ടെ. നേരത്തെ സ്വാമിമാരെക്കുറിച്ച് പോസ്റ്റിയതു കാരണം ഏതെങ്കിലും ഹിന്ദുവായനക്കാരെ നഷ്ടപ്പെട്ടേക്കാം എന്നും അത് നികത്താം എന്നും കരുതിയാണോ ബീരാന്മുസ്ലിയാര് എന്ന പോസ്റ്റിട്ടത്. ആണെന്ന് ഒരു സ്വാഭാവിക സംശയം.
  (മുസ്ലിങ്ങള്‍ക്കിടയിലെ കപടസധാചാരത്തിന്റെ മുഖംമൂടി എന്നാല്‍ കഴിയുന്ന വിധം വലിച്ച്‌ കിറുകയെന്നതാണ്‌ എന്റെ ലക്ഷ്യം)കപടസദാചാരത്തിന് മുഖം മൂടിയുണ്ടെങ്കില് അത് വലിച്ചുകീറാതിരിക്കുന്നതല്ലേ നിങ്ങള്ക്കും, മറ്റു അഞ്ചു നേരം നിസ്കരിക്കുന്നവര്ക്കും കൂടുതല് സദാചാരം.
  സ്വന്തം ഉമ്മയെയും ഭാര്യയെയും പറ്റി കേട്ടപ്പോള് ചോര തിളച്ചു പോയല്ലെ. കഷ്ടം. ഇതെന്തുകൊണ്ട് ഒരു സമുദായത്തിലെയും പ്രദേശത്തിലെയും സഹോദരിമാരെ ആക്ഷേപിക്കുന്നതിന് മുന്പ് മനസ്സില് തോന്നിയില്ല.
  (shall i continue with the naked true story about the malappuram muslim woman? shall i continue, the story of gulf wife, who is interested to take naked pictures by boy friends and enjoying herself? do you want the story behind the bevarage in tirur?)
  കണ്ണിന് മഞ്ഞളിപ്പ് രോഗം ബാധിച്ചിട്ടുണ്ടെങ്കില് അത് ആദ്യം മാറ്റാന് നോക്ക്, അല്ലാത്തിടത്തോളം കാണുന്നതെല്ലാം ...... മാത്രമായിരിക്കും.
  (... otherwise, i will pull my tongue out. its a word.) നാവിന്റെ കൂടെ ആ കുടലും കൂടി ഇങ്ങ് പോന്നേക്കാം. അപ്പോഴും ചില വായനക്കാര്ക്കും നിങ്ങള്ക്കും സുഗന്ധം തന്നെയായിരിക്കും. എട്ടുകാലി മമ്മൂഞ്ഞ്...

 33. ബീരാന്‍ കുട്ടി said...

  അബ്ദുക്കാ,

  ഒരു മുസ്ലിയാരെപറ്റി ഇത്രെം പറഞ്ഞപ്പോഴെക്കും, ഇസ്ലാമിനും മുസ്ലിമിനും കോട്ടം തട്ടുമെന്നും, അതിടിഞ്ഞ്‌ എന്റെ തലയിൽതന്നെ വീഴുമെന്നും ഞാൻ കരുതിയില്ല. അതെന്റെ തെറ്റ്‌. പക്ഷെ, ഒരു ചോദ്യം ബാക്കിയാവുന്നു. അഞ്ച്‌നേരം നമസ്കരിക്കുന്നവർ ചെയ്യുന്ന നെറികെടുകൾക്ക്‌ മുഴുവൻ ഇസ്ലാമിന്റെ ചുമല്‌ കാണിച്ച്‌കൊടുക്കുവാനുള്ള ബാധ്യതയുണ്ടോ?.

  മലപ്പുറത്ത്‌ക്കാരനായത്‌കൊണ്ടും, വിവിധ യതിംഖാനകളിൽ പഠനം നടത്തിയത്‌കൊണ്ടും, ഞാൻ അനുഭവിച്ചതും, കണ്ടതും കേട്ടതും മുഴുവൻ എഴുതിയാൽ, കുടൽമാല മാത്രമല്ല, നിങ്ങളുടെയോക്കെ അടിപണ്ടംവരെ, കരിഞ്ഞുണങ്ങി ഇങ്ങ്‌ പോരും.

  മുസ്ലിങ്ങൾ മുഴുവൻ 916 തങ്കകട്ടികളാ എന്ന് ഇക്ക വിശ്വസിക്കാൻ ശ്രമിക്ക്‌. ആ കൂട്ടത്തിൽ പക്ഷെ ബീരാനെ കൂട്ടല്ലെ.

  അവസാനമായി, സ്വാമിമാരെക്കുറിച്ചെഴുതിയതിന്‌, ഒരാളും എന്നെ ഒന്നും പറഞ്ഞില്ല. കാരണം അവർ ഇത്തരം ആസ്വാമിമാരുണ്ടെന്നംഗീകരിക്കുന്നു. എന്നാൽ ചെറിയ, വളരെ ചെറിയ ഒരു മോല്യാരെ തോട്ടപ്പോൾ, എന്നെ അക്രമിക്കാൻ വരുന്നവർ, പറയുന്നത്‌, ഇങ്ങനെ പരസ്യമായി പറയരുതെന്ന് മാത്രമാണ്‌. ഇല്ലെന്ന് വരുതിതീർക്കുവാനുള്ള വെപ്രാളം കാണുബോൾ, ബിരാന്‌ ചിരിവരുന്നു. പാവം പടച്ചോൻ.

 34. Abdurahman said...

  ബീരാന്കുട്ട്യാക്കാ, ഛെ തെറ്റി, ബീരാന് മൂല്യാരെ,

  എനിക്ക് തെറ്റിയതാ. ഈ പോസ്റ്റും, കമന്റിയതുമെല്ലാം ഒരു മുസ്ലിയാരെപ്പറ്റിയാണെന്ന് മനസ്സിലാക്കാനുള്ള വിശേഷബുദ്ധി എനിക്കുണ്ടായില്ല.(ഒരു മുസ്ലിയാരെപറ്റി ഇത്രെം പറഞ്ഞപ്പോഴെക്കും, ഇസ്ലാമിനും മുസ്ലിമിനും കോട്ടം തട്ടുമെന്നും, അതിടിഞ്ഞ്‌ എന്റെ തലയിൽതന്നെ വീഴുമെന്നും ഞാൻ കരുതിയില്ല)

  (ഞാൻ അനുഭവിച്ചതും, കണ്ടതും കേട്ടതും മുഴുവൻ എഴുതിയാൽ, കുടൽമാല മാത്രമല്ല, നിങ്ങളുടെയോക്കെ അടിപണ്ടംവരെ, കരിഞ്ഞുണങ്ങി ഇങ്ങ്‌ പോരും) പോരട്ടേ മൂല്യാരേ, ഇങ്ങോട്ട് പോരട്ടെന്ന്. അതും കൂടി ചാര്ത്തിയാല് പോസ്റ്റില് നിന്നു പിന്നെ വായനക്കാരൊന്നും മറ്റെങ്ങും പോവുകയുമില്ല. ഇനി അങ്ങ് പോയി എന്നുവച്ചാല് തന്നെ ഞമ്മക്ക് ഒലക്കേടെ മൂടാ, ന്തേയ്.

 35. വെള്ളക്കാരന്‍‍‍‍ said...

  but we have so many good muslims and so many good wifes maybe your wife like this but we are not like ..... your sexy cheply minded ladies so ..... keep quiet about muslim ladies and muslim womens ..Do you have mother ? your mother like prostitute ? i think no 100% but you made she is a prostitute so please think before what your write on .....

  ഹ ഹ ഹ മുകളില്‍ ബീരാന്‌ ഇങ്ങനെ കമന്റിട്ടത് എനിക്കിഷട്ടപ്പെട്ടു..


  ഇവന്‍ നല്ലമൊരു മനോരോഗിയാണെന്ന് തിരിച്ചറിയാന്‍ ഇവന്റെ തന്നെ മറ്റു പോസ്റ്റുകള്‍ വായിച്ചാല്‍ മതിയാകും.

  സാധ്യമെങ്കില്‍ തന്റെ വീട്ടില്‍ നടക്കുന്ന വല്ല കഥകളുമുണ്ടെങ്കില്‍ എഴുതൂ.. അതാകുമ്പോള്‍ ഒരു ഒരു റിയല്‍ ഫീലിങ്ങ് കിട്ടല്ലോ..

 36. Mammootty Kattayad said...

  പ്രിയപ്പെട്ട ബീരാൻ സാഹിബ്‌, താങ്കൾ കാണിച്ച ധൈര്യത്തിന്‌ നന്ദി!. പക്ഷേ, വഴിതെറ്റിപോകുന്ന ചില സന്ദർഭങ്ങൾ താങ്കൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. വിശ്വസിച്ച്‌ ചിലവിനേൽപ്പിച്ച ഒരാളുടെ ഭാര്യയേ ഉപയോഗിക്കുക എന്ന മഹാപാപം ചെയ്തപ്പോഴും അതു തെറ്റാണെന്ന് താങ്കൾക്ക്‌ തോന്നിയില്ല. ദുർമന്ത്രവാദം നടത്തുമ്പോഴും അത്‌ തെറ്റാണെന്ന് കരുതി താങ്കൾക്കു പിന്മാറാൻ കഴിഞ്ഞില്ല. അപ്പോൾ വ്യവസ്ഥിതികളെ കുറ്റം പറയുന്നതിന്റെ മന:ശാസ്ത്രം പിടികിട്ടുന്നുണ്ട്‌. ചില തോന്നിവാസങ്ങൾക്കെതിരെ പ്രതികരിച്ചത്‌ നല്ലതു തന്നെ. എന്നാലും കാടടച്ചു വെടിവെക്കരുതായിരുന്നു.
  മലപ്പുറം ജില്ലയിൽ മാത്രമല്ല കേരളത്തിൽ നൂറുക്കണക്കിനു മഹല്ലുകളിൽ ഇപ്പോഴും മുസ്‌ലിയാരു കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്ന അനേകം വീടുകളുണ്ട്‌. ഭക്ഷണം കഴിക്കാൻ വകയുണ്ടായിട്ടും അറിവിനു വേണ്ടി ദർസു ജീവിതം സ്വീകരിച്ചവനാണ്‌ ഈയുള്ളവനും. എനിക്കു ഭക്ഷണം തരികയും മാതാക്കളെ പോലെ സ്നേഹിക്കുകയും ചെയ്ത അത്തരം വീടുകളിലെ ഉമ്മമാർക്കു ആയിരം പുണ്യം ചെയ്താലും കടം വീടുമെന്ന് തോന്നുന്നില്ല. മനുഷ്യൻ എന്ന നിലക്ക്‌ സുന്ദരിമാരെ കാണുമ്പോൾ ഞാനും അസ്വസ്ഥനാകാറുണ്ട്‌. എന്നാലും ഉസ്താതുമാരുടെ കർശന നിർദ്ദേശങ്ങളും (വീട്ടിനകത്തു കയറരുത്‌. ഭക്ഷണം കഴിച്ചാൽ ഒരു നിമിഷം അവിടെ നിൽക്കരുത്‌. വിശേഷങ്ങൾ പറയരുത്‌. തുടങ്ങി..) അല്ലാഹുവിന്റെ കാവലും കൊണ്ടു മാത്രമാണ്‌ ഒന്നും സംഭവിക്കാതിരുന്നത്‌.
  പിന്നെ ഇസ്ലാം മതത്തിലെ ഒരു തത്വം താങ്കൾ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. "പതിവ്രതനല്ലാത്ത ഭർത്താവും ഭാര്യയുടെ പാതിവൃത്ത്യത്തിനു കൽപ്പിക്കൽ നിർബന്ധമാണ്‌". അതായത്‌ നല്ല കാര്യത്തിന്‌ നാമെപ്പോഴും പ്രഘോഷണം നടത്തണം. നാമതു ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത്‌ മറ്റൊരു പ്രശ്നം. അതിനു നമുക്കു കുറ്റം കിട്ടും. എന്നാലും സാരോപദേശം നടത്തിയതിന്‌ നാ ആക്ഷേപിക്കപ്പെടില്ല. അതു പുണ്യവും കൂടിയാണ്‌. തെറ്റു ചെയ്യാത്തവർ പ്രവാചകന്മാർ മാത്രമാണ്‌. അവരുടെ കാലം കഴിഞ്ഞു പോവുകയും ചെയ്തിരിക്കുന്നു.

 37. nomad I നാടോടി said...

  Beeran Kutty...
  I was going through this post and read all the comments, including your 'reply' to certain comments.
  I agree with your observations, but it be improper to generalise those single incidents? What i cud understand from a hasty reading that it you only that Beeran Musliyar... Then what you are trying to convey??????

  And you have intentionally tried not to give a reply to Mammootty Kattayad comment. what do you say?

  And you have given an ultimatum to one of your readers to put his tongue in or you wil put yours out...!!!!!!

  Be calm and cool. expect both bouquets and brickbats...

 38. habeeba said...

  paapam cheyyathavan kalleriyatte.

  Beeran is a sinner. He must stand up against vices in the community or society. Instead he is the one who is talking to the world without repenting and putting shame on Muslim community.

  Beeranty or Brandy? Ninakku mappilla.