Tuesday, 14 October 2008

ബീരാൻ വന്നൂൂൂൂ....

"അടിച്ചാൽ തിരിച്ചടിക്കണം കോപ്പെ, ഇല്ലെങ്കിൽ അടിക്കാൻ നടക്കരുത്‌"

തൊട്ടടുത്ത ബെഡിൽ, ഭാര്യയുടെ പാതി കടിച്ച ചോക്ലേറ്റ്‌ (കടപ്പാടും, ഇടിപ്പടും രസികന്‌) സ്വപ്നം കണ്ട്‌കിടക്കുകയായിരുന്ന സഹമുറിയൻ ഹൈദ്രൂസ്‌ എന്താണ്‌ സംഭവിച്ചതെന്നറിയാതെ ഞെട്ടിയെഴുന്നേറ്റു.

അടിച്ചാൽ തിരിച്ചടിക്കാനല്ല, മറിച്ച്‌ അടികെള്ളാതിരിക്കാൻ അവൻ രണ്ടടി പിന്നോട്ട്‌ മാറി.

"പിന്നെ എന്തിനാ നീ എനിക്ക്‌ മിസ്സടിച്ചത്‌. ഞാൻ തിരിച്ചടിച്ചിട്ടും നീ എടുത്തില്ല, എനിക്ക്‌ തിരിച്ചടിച്ചതുമില്ല"

"ശരി, നീ നാളെ വാ, ഞാൻ റൂമിൽതന്നെയുണ്ടാവും: ഞാൻ ഫോൺ കട്ടാക്കി.

"അത്‌ ശരി, വെറുതെ മനുഷ്യനെ പേടിപ്പിച്ചു. നീ ആരെയാ ഫോണിൽ അടിക്കുന്നത്‌" ഭാര്യ ചോക്ലേറ്റ്‌ കടിച്ചു കടിച്ചില്ല എന്ന പരുവത്തിൽ സ്വപ്നം നഷ്ടപ്പെട്ടവന്റെ ചോദ്യം.

"അല്ല ബീരാനെ, എന്താ ഇപ്പോ ബ്ലോഗ്‌ എഴുതാറില്ലെ. നാട്ടീന്ന് വന്നിട്ട്‌ പുതിയ പോസ്റ്റോന്നും കണ്ടില്ല". സ്വപ്നം നഷ്ടപ്പെട്ടവൻ ബീഡിക്ക്‌ തീ കൊടുത്തു.

"അതിന്‌ അവൾ വരുന്നില്ല"

"ആ...ഹ...ആര്‌?"

"ഹൈദ്രൂസെ, കഥ എഴുതണമെങ്കിൽ അവൾ വരണം"

"അവളോ, അപ്പോ നിനക്ക്‌ അവളാണല്ലെ ബ്ലോഗെഴുതി തരുന്നത്‌. അങ്ങനെ പറ മോനെ, അല്ലാതെ നിന്റെയീ ഗൾഫ്‌ഗേറ്റ്‌ തലയിൽ അകത്തും പുറത്തും ഒന്നുമില്ലെന്ന് എനിക്കറിയാം".

"അതല്ലെടാ പ്രശ്നം, ഞാൻ നാട്ടിൽ പോയി വന്ന ശേഷം അവൾ വരുന്നില്ല. അത്‌കൊണ്ടാണ്‌ പോസ്റ്റിന്‌ താമസം. അവൾ വരാതെ ഞാൻ എന്തെഴുതാൻ"
-------------------------
രണ്ട്‌ മൂന്ന് ദിവസം ഹൈദ്രു എന്റെ പിന്നലെതന്നെയുണ്ടായിരുന്നു. ബങ്കുകാർ ലോണുംകൊണ്ട്‌ പിന്നാലെ നടക്കുന്നപോലെ. അതിനുള്ള കാരണം മനസിലായത്‌....

...മുന്നാം ദിവസം, സുര്യൻ തന്റെ പതിവ്‌ കോസ്റ്റ്യും അഴിച്ച്‌വെച്ച്‌ കുളിച്ച്‌ ഫ്രഷായി, ഇത്തിരി ഫയർ അന്റ്‌ ലൗലി തേച്ച്‌ വരാമെന്ന് കരുതിയ സമയം.

ജോലി കഴിഞ്ഞ്‌, ഇത്തിരി സമയം ബ്ലോഗാം എന്ന് കരുതി, വലവിരിക്കാൻ പോകുബോഴാണ്‌ വാതിലിൽ മുട്ട്‌. ദാരാപ്പോ എന്ന് ചിന്തിച്ച്‌ വാതിൽ തുറന്നതും അളിയൻ മുന്നിൽ. സയമീസ്‌ ഇരട്ടകളെ പോലെ രണ്ട്‌ തടിമാടന്മർ അളിയനു പിന്നിൽ. വാതിൽ തള്ളിതുറന്ന് അകത്ത്‌കടന്നതും അളിയൻ വൺ അന്റ്‌ ഒൺലി കോസ്റ്റ്യ്‌അൻ.

"ആരാണവൾ, അവൾ എവിടെയാണ്‌"

"ആ, ഹാ... ആര്‌" ഇത്തിരികഴിഞ്ഞ്‌ ഞെട്ടാമെന്ന് കരുതിയ ഞാൻ അപ്പോൾ തന്നെ ഞെട്ടി.

"നിനക്ക്‌ കംപ്യൂട്ടറിൽ എന്തോ ഒരത്‌ എഴുതിതരുന്നവൾ. മീൻ വിഴുങ്ങാനാണെന്ന് പറഞ്ഞ്‌ ഹൈദ്രബാദിൽ പോയത്‌ ഇതിനായിരുന്നു അല്ലെ".

സമ്പത്തികമായി ഞാനിപ്പോ ശ്വാസമുട്ടുന്നു എന്ന് പറഞ്ഞപ്പോൾ, മീൻ വിഴുങ്ങാൻ എന്നെ ഹൈദ്രബാദിലേക്ക്‌ രയ്ക്ക്‌രാമനം ഒട്ടോറിക്ഷയിൽ കൊണ്ട്‌പോയ എന്റെ ചെറിയ അളിയൻ.

"അളിയാ, കുട്ടികൾ ആറെണ്ണമല്ലെ ആയിട്ടുള്ളൂ (പെങ്ങൾ വിട്ടീന്ന് പോന്നിട്ട്‌ ആറ്‌ വർഷമെ ആയുള്ളൂ എന്ന സത്യം അളിയൻ മറന്നു) സരല്ല, പെങ്ങൾക്ക്‌ ഞങ്ങൾ വെറെ പുതിയപ്ലയെ നോക്കാം. എന്നാലും അളിയന്റെ തോന്ന്യാസം സഹിക്കാം പറ്റില്ല".

"ഇപ്പോ തിരുമാനിക്കണം രണ്ടില്ലോന്ന്, നിനക്ക്‌ അവൾ വേണോ അതോ എന്റെ പെങ്ങള്‌ വേണോന്ന്"

എന്റെ കൈയെങ്ങാനും അളിയന്റെ മേൽ വീണാൽ..... വീണാൽ പിന്നെ, എന്നെ പപ്പടം പൊടിക്കണപോലെ പൊടിക്കുമെന്ന സത്യം അറിയാവുന്നത്‌കൊണ്ട്‌, അളിയന്റെ കൈ എന്റെ മേൽ വീഴുന്നതൊഴിവാക്കുവാൻ ഞാൻ രണ്ടടി പിന്നോട്ട്‌ മാറി.

"അളിയാ, അത്‌..."

"ഉം.." എന്റെ നേരെ കൈചൂണ്ടി അളിയൻ പറഞ്ഞു "രണ്ടിലോന്ന് ഇപ്പോ തിരുമാനിക്ക്‌"

ആറ്‌ വർഷംമുൻപ്‌ വാങ്ങിയ അമ്പതിനായിരം എങ്ങനെയെങ്കിലും തിരിച്ച്‌കൊടുക്കാം. പക്ഷെ അന്ന് വാങ്ങിയ അമ്പത്‌ പവൻ തിരിച്ച്‌കൊടുക്കാൻ ഇനിയും ഒരമ്പത്‌ വർഷം ഞാൻ ഇവിടെ...

വേസ്റ്റായിപോയ എന്റെ ഫ്യൂച്ചർ, കമന്റില്ലാത്ത പോസ്റ്റ്‌, ബ്ലോഗറെ നോക്കി പല്ലിളിക്കുന്നപോലെ, എന്നെ നോക്കി കൊഞ്ഞനം കുത്തി.

ഒരു കാര്യത്തിൽ തിരുമാനമായി. ഇന്ന് അറബികുട്ടികൾക്ക്‌ കീറിമുറിച്ച്‌ കളിക്കാൻ ഒരു മയ്യത്ത്‌. അതൊഴിവാക്കുവാൻ പരമാവധി വോളിയം കുറച്ച്‌ ഞാൻ ചോദിച്ചു.

"അല്ല, അളിയൻ എന്താപ്പോ ഇ പറയുന്നത്‌, ഞാൻ എന്ത്‌ ചെയ്തുന്നാ, ആരെപറ്റിയാണ്‌ നിങ്ങൾ ചോദിക്കുന്നത്‌".

"നിനക്ക്‌ കഥ എഴുതി തരുവാൻ ഏതോ ഒരു പെണ്ണ്‌ വരാറുണ്ടെന്നും, ഇപ്പോ അവൾ ഹൈദ്രബാദിലാണെന്നും ഹൈദ്രു പറഞ്ഞല്ലോ".

ഞാൻ ഹൈദ്രൂസിനെ നോക്കി പല്ല് ഫുൾവോളിയത്തിൽ കടിച്ചിട്ടും എന്റെ ഫ്യൂസായ തലക്കകത്ത്‌ ബൾബ്‌ കത്തിയില്ല.

"ആരാ ഹൈദ്രു നിന്നോട്‌ പറഞ്ഞത്‌, എനിക്ക്‌ കഥ എഴുതി തരുവാൻ ഇവിടെ പെണ്ണ്‌ വരാറുണ്ടെന്നും അവൾ ഹൈദ്രബാദിലാണെന്നും".

"രണ്ട്‌ ദിവസം മുൻപ്‌ നീ തന്നെയല്ലെ പറഞ്ഞത്‌, ഇപ്പോ അവൾ വരാറില്ല, അത്‌കൊണ്ട്‌ ബ്ലോഗ്‌ എഴുതാറില്ല, അവളിപ്പോ ഹൈദ്രബാദിലാണ്‌ എന്നോക്കെ"

ബ്ലോഗെന്ന് കേട്ടപ്പോൾ കാശിക്ക്‌ പോയ എന്റെ ജീവൻ തിരിച്ച്‌വന്നു.

ചിരിയടക്കാൻ പാട്‌പെടുന്ന എന്നെനോക്കി അളിയൻ വിയർത്തു.

"അളിയ, അതെയ്‌, എനിക്ക്‌ കഥ എഴുതാനുള്ള ഒരു അതുണ്ടല്ലോ (പടച്ചോനെ, ഞാൻ ഇതെങ്ങനെ എന്റെ അളിയനെ പറഞ്ഞ്‌ മനസിലാക്കും) അതായത്‌, കഥയെഴുതാനുള്ള സാധനം, സംഗതി, വരുന്നില്ലാന്നാണ്‌ ഞാൻ ഇവനോട്‌ പറഞ്ഞത്‌"

എന്നിട്ടും ഞാൻ അവളുടെ പേര്‌ പറഞ്ഞില്ല. പറഞ്ഞാൽ.....

15 comments:

  1. ബീരാന്‍ കുട്ടി said...

    "അടിച്ചാൽ തിരിച്ചടിക്കണം കോപ്പെ, ഇല്ലെങ്കിൽ അടിക്കാൻ നടക്കരുത്‌"

    തൊട്ടടുത്ത ബെഡിൽ, ഭാര്യയുടെ പാതി കടിച്ച ചോക്ലേറ്റ്‌ (കടപ്പാടും, ഇടിപ്പടും രസികന്‌) സ്വപ്നം കണ്ട്‌കിടക്കുകയായിരുന്ന സഹമുറിയൻ ഹൈദ്രൂസ്‌ എന്താണ്‌ സംഭവിച്ചതെന്നറിയാതെ ഞെട്ടിയെഴുന്നേറ്റു.

    ബീരാൻ വന്നൂൂൂൂ....

  2. രസികന്‍ said...

    ഫീരാന്‍ ലവളെയും കൊണ്ട് വടിയും കുത്തി ഫൂലോകത്ത് വീണ്ടും കാലുകുത്തി അല്ലെ....
    പണ്ട് ലവള് പണിമുടക്കിയത്കൊണ്ടായിരുന്നോ ബീരാന്റെ പണി പോയത് ? അതോ ഫീരാന്‍ മുടക്കിയത്കൊണ്ട് ലവള്‍ക്കും മുടക്കമായൊ?...
    ഞാനൊന്നും പറഞ്ഞില്ലേ.... എന്തിനു ഞാനിതിലെ വന്നിട്ടുപോലുമില്ലേ...

  3. അനില്‍ശ്രീ... said...

    ഭാര്യ കണ്ണില്‍ പച്ചമുളക് അരച്ചു തേച്ച അന്ന് നാടുവിട്ട ബീരാന്‍ തിരികെ നാട്ടിലെത്തിയതില്‍ ഉള്ള സന്തോഷം അറിയിച്ചു കൊള്ളുന്നു...

    സംഗതികള്‍ ഒക്കെ വന്നു തുടങ്ങി എന്ന് കരുതുന്നു..

  4. നരിക്കുന്നൻ said...

    ബീരാൻ കുട്ടി തിരിച്ച് വന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു.

    അപ്പോൾ ലവൾ വന്ന് തുടങ്ങിയല്ലേ. എങ്കിലും ലവളെന്തിനാ ഹൈദരാബാദിൽ പോയത്. മീൻ വിഴുങ്ങിയതിന് ശേഷം ലവൾ തൊണ്ടയിൽ കുരുങ്ങി കിടക്കുകയാണോ?

  5. ബീരാന്‍ കുട്ടി said...

    രസികൻ, അവളില്ലാതെ ഞമ്മക്ക്‌ എന്ത്‌ ബ്ലോഗ്‌. അവൾ വരുന്നതനുസരിച്ച്‌ ബ്ലോഗിലെ പലരുടെയും ഉറക്കം നഷ്ടപ്പെടുമല്ലോ എന്ന ദുഖം മാത്രം.
    പിന്നെ ഞമ്മളെ മൊയ്‌ലാളി ഞമ്മക്കിട്ട്‌ പണിതന്നത്‌കൊണ്ട്‌, തിരിച്ച്‌ നിങ്ങൾക്ക്‌ തരാൻ എന്റെ കൈയിൽ പണിയില്ലതെ പോയി.

    അനിൽ,
    എരിവിപ്പഴും മാറുന്നില്ല. കാന്താരിമുളകായിരുന്നു. അതും കുടുംബശ്രീ ഉൽപന്നം.

    നരിക്കുന്നൻ,
    അത്രക്ക്‌ സന്തോഷം വേണ്ട, കാരണം അവൾ വന്നത്‌ ബൂലോകത്തിലെ പലവികൃതമുഖങ്ങളും കണ്ട്‌കൊണ്ടാണ്‌. മീൻ വിഴുങ്ങുന്നതിന്‌ മുൻപ്‌ ലവൾ കൊളുത്തികിടക്കുകയായിരുന്നു. ഇപ്പോൾ കുരുങ്ങികിടക്കുകയാണ്‌.

    എല്ലാവർക്കും നന്ദി. കമന്റുകൾ ഗംഭീരമാവുബോൾ അവൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്‌.

  6. അലി കരിപ്പുര്‍ said...

    ബീരാൻ കുട്ടി,
    തിരിച്ച് വന്നതിൽ സന്തോഷം, എനിക്കൊരു മെയിൽ അയക്കുമോ? ഞാനും ജദ്ധയിൽ തന്നെയാണ്.

  7. കുറുക്കൻ said...

    ബീരാനേ അന്നോട് ഞാം പറഞ്ഞക്കുണു മേലിൽ ഇവിടെ കാ‍ണർത്ന്ന്. എറങ്ങിപോ ഹമുക്കേ... ഇനി മേലിൽ അവളെന്നും പറഞ്ഞിവിടെ വന്നാ‍ൽ ഞാൻ അന്റെ അളിയന്മാരോട് പറയും....ഇത് കട്ടായം.

  8. കുഞ്ഞന്‍ said...

    ഹഹ..

    ബീരാന്‍ കുട്ടി ഭായി.. വീണ്ടും ബൂലോഗത്തേക്ക് വന്നതില്‍ സന്തോഷം..

    പഷ്ട് അളിയന്മാര്‍..എന്നാലും അവരുടെ സ്നേഹം കണ്ടൊ അദാണ് അതാണ് ആങ്ങള പെങ്ങള്‍ ബന്ധം.

    അപ്പോള്‍ ഇനി മര്യാദരാമനായിട്ട് ഇവിടെയൊക്കെ നിന്നൊ ഇല്ലെങ്കില്‍..അളിയാ ദേ ഈ ബീരാ...

  9. യാരിദ്‌|~|Yarid said...

    ബീരാനെ ജ്ജ് മയ്യത്തായിന്നാ കരുതീത്. തിരിച്ചു വന്നുവല്ലെ. ബ്ലെല്‍കം ബാക്ക്..!

  10. മുസാഫിര്‍ said...

    നല്ല അളിയന്‍,കാണുമ്പോള്‍ ഇന്‍സ്പിരേഷന്‍ താനെ വരുന്നുണ്ടല്ലോ,പിന്നെ എന്തിനാ ലവള് ?

  11. ബീരാന്‍ കുട്ടി said...

    കുറുക്കൻ, ഞമ്മള് വേണോങ്കി ബ്ലോഗൽ നിർത്താ, ഇന്നാലും ഇന്റെ അളിയമാരോട് പറയല്ലെ.

    കുഞൻ, പസ്റ്റ് അളിയന്മരാ, പസ്റ്റ് പെങളും. നബിയും അബൂജാഹിലും ഒത്താൽ പടച്ചോൻ പൊറത്താണ് - ന്ന് പറഞപ്പോലെ, അവര് ഒരുമിച്ചാൽ പിന്നെ ഞാൻ പൊറത്ത്. നാലും പറയല്ലെ...

    യാരിദെ, ഞാൻ പോരാൻ നേരത്ത് ബീവി പറഞതാ, റ്റെക്ക് കയർ ന്ന്,

    ശ്രിവലഭൻ, ഒരു ഇസ്മയില് അനക്കും.

    മുസഫിർ, ഇൻസ്പിരേഷന് ഇപ്പോ എന്താ വെല.

    എല്ലാവർക്കും നന്ദി, കാത്തിരിക്കുക. ബൂലോകത്തെ ഞെട്ടിക്കുന്ന ഒത്തിരി സത്യങളും, അർദ്ധ സത്യങളും അസത്യങളുമായി, ബീരാൻ മുസ്ലിയാർ അവളെ കണ്ടു. ആ കഥ....

  12. Lathika subhash said...

    നമസ്കാരം.
    കണ്ടതില്‍ സന്തോഷം.

  13. Areekkodan | അരീക്കോടന്‍ said...

    ബീരാനെ...അന്നെ ഞമ്മള്‌ കൊണ്ടോട്ടി മുയ്മന്‍ തെരഞ്ഞ്‌.....പഹ്യാ ജ്ജ്‌ ജിദ്ദേല്‌ പോയി ഇര്‌ന്ന്‌ട്ട്‌ ഞമാള്‌ ബ്‌ടെ തെരഞ്ഞ്‌ട്ട്‌ എത്താ കാര്യം.....ന്നാലും ജ്ജ്‌ ബ്‌ള്‍ച്ചാത്തത്‌ സര്യായ്‌ല.

  14. ബീരാന്‍ കുട്ടി said...

    മാഷെ, (കരഞ്ഞ്‌ കൊണ്ട്‌)
    മാപ്പ്‌, നമ്പർ ഉണ്ടായിരുന്നു. വിളിക്കണമെന്ന് കരുതിയതുമാണ്‌. പക്ഷെ കഴിഞ്ഞില്ല. പരിഭവമരുത്‌, മാപ്പ്‌.

  15. Unknown said...

    വെല്‍കം ബാക്ക്.