Tuesday 17 June 2008

പ്രതിഷേധ പ്രകടനം

ഈ കഥയിലെ കഥപാത്രങ്ങള്‍ വെറും സങ്കല്‍പ്പിക്കമാണെന്ന് പറഞ്ഞാല്‍, എന്നെ ബ്ലോഗോടെ ചൂട്ട്‌കരിക്കുവാന്‍ മലയാള ബ്ലോഗ്‌ റീഡേഴ്സ്‌ തിരുമാനിക്കുമെന്ന സന്തോഷം കാരണം, അങ്ങനെ പറയുന്നില്ല. മറിച്ച്‌, കഥപാത്രങ്ങള്‍ ഇന്ന് ബ്ലോഗില്‍ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, മരിക്കാന്‍ കിടക്കുന്നവരോ, ജനിക്കാന്‍ തയ്യാറാവുന്നവരോ, അങ്ങനെ ആരുമായും ഒരു ബന്ധവുമില്ല. ഇനി ഞാന്‍ അറിയാതെ നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍, ഞാന്‍ അതിന്‌ ഉത്തരവാദിയല്ല.

MBRF - മലയാളം ബ്ലോഗ്‌ റീഡേഴ്സ്‌ ഫെഡറേഷന്‍ - (ഫെഡറേഷന്‍ എന്ന് ചുരുക്കാം) അതു വിപുലമായി സംഘടിപ്പിച്ച പ്രതിഷേധ ജാഥ ഈ തെരുവുകളിലൂടെ കൊടകരയിലേക്ക്‌ പോവുകയാണ്‌.

അര്‍ത്തലച്ച്‌ വരുന്ന ജനസമുദ്രത്തെ തടുത്ത്‌നിര്‍ത്തുവാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യമുള്ള പോലിസുകാര്‍, ഗ്രനൈഡും, കുഴിബോംബും, മിസെയിലും പിന്‍വലിച്ച്‌, സ്ഥലം കാലിയാക്കി. പ്രതിഷേധ പ്രകടനക്കര്‍ ഉയര്‍ത്തി പിടിച്ച ചില പ്ലേകാര്‍ഡുകളും ബാനറുകളും ഇങ്ങനെ വായിക്കാം.

"വിശാല മനസ്കനെ നാടുകടത്തിയ സര്‍ക്കാര്‍ തുലയട്ടെ".
"അരവിന്ദനെ ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തിക്കുക".
"കൊടകര പാടത്ത്‌ വിമാനത്താവളം പണിയാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക".
"കുറുമാന്‍ സ്വപ്നം കാണരുതെന്ന് പറയുവാന്‍ സര്‍ക്കാരിനെന്ത്‌ അവകാശം?"
"ഭരണങ്ങാനം ആശ്രമ മീറ്റില്‍ നടന്ന പോലിസ്‌ വെടിവെപ്പ്‌, ബെര്‍ളിയെകൊണ്ട്‌ അന്വേഷിപ്പിക്കുക".
"പാച്ചുവിന്റെ ലോകത്തിന്‌ നല്‍കിയ ലോണ്‍ സര്‍ക്കര്‍ എഴുതി തള്ളുക"
"അരീക്കോടന്‍ മാഷിന്റെ നമ്പൂതിരി ഫലിതതിന്‌ പെറ്റന്റ്‌ നല്‍കുക".
"ബ്രിജ്‌ വിഹാര്‍ എന്ന പേര്‌ മലയാളത്തിലാക്കുവാന്‍ സര്‍ക്കര്‍ ഗ്രന്റ്‌ അനുവദിക്കുക".
"മലപ്പുറത്തെ നവോദയ സ്കുള്‍ ബ്ലോഗ്‌ പരിശീലന കേന്ദ്രമാക്കുക"
"സര്‍ക്കര്‍ ബെര്‍ളിയോട്‌ നീതി പാലിക്കുക".
"ബ്ലോഗിലെ ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ദുബൈ സിറ്റി സര്‍ക്കാര്‍ തിരിച്ചെടുക്കുക"
"മപ്രാണം ഷാപ്പ്‌ മ്യൂസിയമാക്കുക".
"ബ്ലോഗര്‍മാര്‍ക്ക്‌ ക്ഷാമ ബത്തയും, ദിവസ കൂലിയും അനുവദിക്കുക".
"അനോനികള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തുക"
--------------------------
പ്രകടനം കടന്ന് പോകുന്ന വഴിയിലൂടെ രണ്ട്‌ വിമാനങ്ങള്‍ തോട്ടു തോട്ടില്ല എന്ന മട്ടില്‍, ഗിയര്‍ തട്ടി മാറ്റി കടന്ന് പോയതും, ഒരു വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചതും, അത്‌ ബെര്‍ളിയുടെ വലത്‌ ചെവിയുടെ ഇടത്ത്‌ വശത്തുടെയായതിനാല്‍, തിരിഞ്ഞ്‌ നോക്കിയ ബെര്‍ളിയുടെ കണ്ണില്‍ മുഷ്ടി ചുരുട്ടി കൈ ആകാശത്തേക്ക്‌ പോകാന്‍ കഴിയാതെ വിഷമിക്കുന്ന സുനിഷ്‌, ഉയര്‍ത്തിപിടിച്ച കൈ വിരല്‍ കുത്തികയറിയതും, പ്രകടനം ലൈവായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന പത്രപ്രവര്‍ത്തകരെ, തെരഞ്ഞ്‌പിടിച്ച്‌ അടിക്കുന്ന രംഗം, ലൈവായിട്ട്‌ തന്നെ ചില ബ്ലോഗര്‍മാര്‍ യൂറ്റുബിലിട്ടതും, ഈ പ്രകടനത്തിന്റെ മാത്രം പ്രതേകതകളാണ്‌.

വല്ല്യമ്മായി കൊണ്ട്‌വന്ന പുട്ടും കടലയും വിതരണം ചെയ്യുന്ന നേരത്ത്‌, ബെര്‍ളി അതില്‍ ഇഞ്ചിയിട്ടു, അതില്‍ പ്രതിഷേധിച്ച്‌ ബ്ലോഗര്‍മാര്‍, യുണിഫോം കറുപ്പിച്ചു, ഇതിനിടയിലേക്ക്‌ ഒരാള്‍ ചുവപ്പ്‌ ഷര്‍ട്ടിട്ട്‌ വന്നത്‌ സഹിക്കവയ്യതെ, ഫെഡറേഷന്റെ പ്രസിഡന്റ്‌, കംപ്യൂട്ടര്‍ തല്ലിപൊട്ടിച്ച്‌ രാജി പ്രഖ്യാപ്പിച്ചു.

മുഖം മൂടികെട്ടി പ്രകടനം നടത്തുന്നവര്‍, മുഖംമൂടി മാറ്റണമെന്നും വേണ്ടെന്നും പറഞ്ഞ്‌ അടിതുടങ്ങിയപ്പോള്‍, എന്ത്‌ കൂട്ടികെട്ടിയാലും ഇവര്‍ക്ക്‌ നിയമ സംരക്ഷണമുണ്ടെന്ന് വക്കില്‍ സിബു പറഞ്ഞതോടെ, താല്‍ക്കാലികമായി അടിക്ക്‌ ഇന്റെവെല്‍ അനുവദിച്ചു.

ഈ പ്രകടനത്തിനിടയിലും, അത്യുല്ല്യ ചേച്ചി, കുട്ടികളുമോത്ത്‌ പാടി നടക്കുന്നുണ്ടായിരുന്നു.

കൊടകര പാടത്ത്‌ വിളഞ്ഞ്‌കിടക്കുന്ന നെല്‍പ്പാടങ്ങളെ ചവിട്ടി മെതിച്ച്‌, ടണ്‍ കണക്കിന്‌ ബ്ലോഗര്‍മാര്‍ അണിനിരന്നപ്പോള്‍, അവരോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍, നക്ഷത്രങ്ങള്‍, പോസിഷന്‍ അലൈന്‍ ചെയ്ത്‌, ഭുമിക്ക്‌ ഇത്തിരിമുകളില്‍ വന്ന് ഹെഡ്‌ ലൈറ്റിന്റെ വോള്‍ട്ട്‌ കുറച്ച്‌, ഡിസ്കോ ലൈറ്റിട്ട്‌, നിരന്ന് നിന്നു.

വിടപറയാന്‍ മടികാണിക്കുന്ന പോലെ സൂര്യന്‍, കൊടകരയുടെ പടിഞ്ഞാറ്‌ ഭാഗത്ത്‌ വന്ന് ബ്ലോഗര്‍മാരെ ഒളിഞ്ഞ്‌ നോക്കി. നിനക്ക്‌ കഴിയുമെങ്കില്‍ എന്നെ വെടിവെക്കെട എന്ന് പറഞ്ഞ്‌ ചന്ദ്രന്‍ ഒരു ബ്ലോഗറെ നോക്കി പല്ലിളിച്ചു.
------------------------
അനുഭവം കുരു. കുരുക്കന്മാരെ, കുരുദക്ഷീണയായി ഇത്‌ സ്വീകരിക്കുക.

7 comments:

  1. ബീരാന്‍ കുട്ടി said...

    കൊടകര പാടത്ത്‌ വിളഞ്ഞ്‌കിടക്കുന്ന നെല്‍പ്പാടങ്ങളെ ചവിട്ടി മെതിച്ച്‌, ടണ്‍ കണക്കിന്‌ ബ്ലോഗര്‍മാര്‍ അണിനിരന്നപ്പോള്‍, അവരോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍, നക്ഷത്രങ്ങള്‍, പോസിഷന്‍ അലൈന്‍ ചെയ്ത്‌, ഭുമിക്ക്‌ ഇത്തിരിമുകളില്‍ വന്ന് ഹെഡ്‌ ലൈറ്റിന്റെ വോള്‍ട്ട്‌ കുറച്ച്‌, ഡിസ്കോ ലൈറ്റിട്ട്‌, നിരന്ന് നിന്നു.

  2. Areekkodan | അരീക്കോടന്‍ said...

    ബീരാനേ.....ഞമ്മളെ കൊണ്ടോീട്ടിക്കൂടിം മാണം ഇങ്ങനെ ഒര്‌ പ്രകടനം

  3. ബീരാന്‍ കുട്ടി said...

    മാഷെ,
    ഈ പ്രകടനം, മറഞ്ഞിരിക്കുന്ന വിശാൽജിക്കും അരവിന്ദ്‌ജീക്കും, കുറുമാനും, അതുല്ല്യേച്ചിക്കുമെതിരെയാണ്‌ എന്ന് ഞാൻ പറഞ്ഞാൽ...

  4. കുഞ്ഞന്‍ said...

    ന്റെ ബീരാങ്കുട്ട്യേ...

    എന്തൊക്കൊയൊ മുന്നില്‍ക്കണ്ടുകൊണ്ടാണല്ലൊ പുറപ്പാട്..വിട്ടുകൊടുക്കാന്‍ ഭാവമില്ലെ..

  5. Ignited Words said...

    ബീരാന്‍ കുട്ടിക്കു പഴയ കൊടകര ഹാങ് ഓവറും, സവര്‍ണ്ണ ബ്ലോഗേഴ്സിനോടുള്ള മാനസിക വിധേയത്വവും ഇതുവരെ മാറിയില്ല അല്ലെ..;)

  6. ബീരാന്‍ കുട്ടി said...

    തീപിടിച്ച വാക്കുകൾ,
    കൊടകരയില്ലെങ്കിൽ ബീരാൻ മാത്രമല്ല, ദാ, ഈ പറയുന്നവരും ബ്ലോഗിലെത്തും. പക്ഷെ, അത്‌ ഇനിയും വർഷങ്ങളേടുതെനെ. ജനറേഷൻ ഗ്യാപ്പ്‌ നികത്തിതന്നതും എന്നെ ഇവിടെ പിടിച്ച്‌ നിർത്തിയതും വിശാൽ, അരവിന്ദ്‌, കുറുമാൻ, ബ്രിഡ്‌ മനു..... എന്നിവർ തന്നെയാണ്‌.

    സവർണ്ണ പ്രയോഗം, അത്‌ കലക്കി. ബ്ലോഗ്‌ അടച്ചിട്ടാണോ അച്ചയോ കുർബാനക്ക്‌ വരുന്നത്‌.

  7. ബീരാന്‍ കുട്ടി said...

    കുഞ്ഞൻ, സോറി.
    പറഞ്ഞത്‌ സത്യം, എങ്ങനെ ഗെസ്സ്‌ ചെയ്തു. പ്രവചിക്കുവാനുള്ള ഗ്ലൂ ദെ ഈ ബ്ലോഗിലുണ്ട്‌. ട്രൈ...