Thursday, 15 May 2008

സ്വാമിയുടെ വായടച്ചോ?.

സ്വാമിയുടെ വായടച്ചോ?.

വഞ്ചനാക്കുറ്റത്തിന്‌ പോലിസ്‌ തിരയുന്ന സ്വാമിയുടെ പേരില്‍, സൂര്യന്റെ പ്രഭാത കിരണങ്ങള്‍ വീഴുന്നതിന്‌ മുന്‍പ്‌ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ച പെണ്‍കുട്ടിയുടെ പരാതി. പീഡനം. അതും 2004-ല്‍.

സ്വാമിയെ അറസ്റ്റ്‌ ചെയ്യുന്നു. ജയിലിലടക്കുന്നു.

പക്ഷെ, ബീരാന്‍ കുട്ടിക്ക്‌ സംശയം, സംശയം മാത്രമണെ?.

സ്വമിയെ അകത്താക്കിയാല്‍ രക്ഷപ്പെടുന്നവര്‍ ആരോക്കെയാണ്‌?.

ഒരു രാഷ്ട്രിയാ പാര്‍ട്ടിയും ഇത്‌ വരെ സ്വാമിക്കെതിരെയോ, എന്തിന്‌ അഭ്യന്തര വകുപ്പിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല.

തെരുവിലുറഞ്ഞ്‌ തുള്ളുന്ന യുവജന സംഘടനകളുടെ വായടച്ചതാര്‌?.

ലൈവ്‌ ടെലികാസ്റ്റ്‌ സംഘടിപ്പിക്കുന്ന ചാനലുകള്‍ക്ക്‌ എന്തിനീ മൗനം?.

സ്വത്തിനും ജീവനും സംരക്ഷണം നല്‍ക്കുവാന്‍ ബാധ്യതയുള്ള പോലിസുകാര്‍ പിമ്പായി പ്രവത്തിച്ചാല്‍, ജനങ്ങള്‍ നീതിക്ക്‌ വേണ്ടി എന്ത്‌ ചെയ്യണം?.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദുബൈയില്‍ നിന്നും പലിശക്ക്‌ കാശെടുത്ത്‌ സ്വമിക്ക്‌ കൊടുത്തെന്ന് പറയുന്നത്‌ തേനില്‍ പഞ്ചസാര ചേര്‍ക്കുന്നത്‌ പോലെയല്ലെ?.

പരാതികാരിയായ ഈ പെണ്‍കുട്ടിയുടെ അമ്മയുടെ നിര്‍വികാരമായ വാക്കുകളിലെ വരികളുടെ അര്‍ത്ഥമെന്ത്‌?.

പോലിസുകാര്‍ മഴപെയ്യുന്ന സമയത്ത്‌ യൂണിഫോം അഴിച്ച്‌ വെച്ച്‌ നഗ്നരായി നടക്കാറുണ്ടോ?. (തിരിച്ച്‌ പോയത്‌ എങ്ങനെ എന്ന് ആരും പറഞ്ഞില്ല, ചോദിച്ചുമില്ല)

സ്വാമിയുടെ സഹായികള്‍, അതും വലിയ ഒരു ഗ്രൂപ്പ്‌ എവിടെ?.

കല്യാണത്തിന്‌ മേല്‍നോട്ടം വഹിക്കുവാന്‍ പോലിസുകാര്‍ നിരനിരയായി നിന്നിട്ടും, സ്വാമിയെ പോലിസുകാര്‍ക്ക്‌ പരിചയമില്ലെന്ന വാദം അംഗീകരിക്കുന്നു. പിന്നെ എന്തിനാണ്‌ സസ്പെന്‍ഷന്‍?.

കേരളത്തിലെ രാഷ്ട്രിയ നേതാകളോടും , സംസ്കാരിക നയകരോടും, നിയമപലകരോടും ഒരുവാക്ക്‌.

ആടിനെ പിടിച്ച്‌ പട്ടിയാക്കാം, പക്ഷെ അതെ പട്ടിയെ പിടിച്ച്‌ പാല്‌ കറക്കരുത്‌.

പ്രതികരണ ശേഷി നഷ്ടപ്പെട്ടവരല്ല ജനങ്ങള്‍. നിയമത്തെ ബഹുമാനിക്കുന്നത്‌കൊണ്ടും നട്ടെല്ലുള്ള ചിലരെങ്കിലും നിങ്ങള്‍ക്കിടയിലുള്ളത്‌കൊണ്ടും ക്ഷമിക്കുന്നു. പക്ഷെ, അതിനും ഒരതിരുണ്ട്‌. നടുറോഡിലിട്ട്‌ നിങ്ങളെ പേപ്പട്ടിയെ പോലെ ജനങ്ങല്‍ തല്ലികൊല്ലുന്ന കാലം വിദൂരമല്ല.

10 comments:

 1. ബീരാന്‍ കുട്ടി said...

  കേരളത്തിലെ രാഷ്ട്രിയ നേതാകളോടും , സംസ്കാരിക നയകരോടും, നിയമപലകരോടും ഒരുവാക്ക്‌.

  ആടിനെ പിടിച്ച്‌ പട്ടിയാക്കാം, പക്ഷെ അതെ പട്ടിയെ പിടിച്ച്‌ പാല്‌ കറക്കരുത്‌.

  പ്രതികരണ ശേഷി നഷ്ടപ്പെട്ടവരല്ല ജനങ്ങള്‍. നിയമത്തെ ബഹുമാനിക്കുന്നത്‌കൊണ്ടും നട്ടെല്ലുള്ള ചിലരെങ്കിലും നിങ്ങള്‍ക്കിടയിലുള്ളത്‌കൊണ്ടും ക്ഷമിക്കുന്നു. പക്ഷെ, അതിനും ഒരതിരുണ്ട്‌. നടുറോഡിലിട്ട്‌ നിങ്ങളെ പേപ്പട്ടിയെ പോലെ ജനങ്ങല്‍ തല്ലികൊല്ലുന്ന കാലം വിദൂരമല്ല.

 2. ഫസല്‍ said...

  കട്ടപ്പനയില്‍ റെയ്ഡ് നടത്തിയിട്ട് കട്ടപ്പൊക
  അത്താണ്‍ റെയ്ഡ്.. റെയ്ഡിന്‍ റെയ്ഡ്, മായയ്ക്ക് സര്‍വ്വം മായ

 3. ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

  ഇപ്പം കിട്ട്യ വാര്‍ത്ത! വേറൊരു കൊച്ചിസ്വാമി കൊച്ചീന്നും മുങ്ങി. പൊക്കുവാന്‍ പോലീസ് തപ്പുന്നു.

 4. evuraan said...  ആടിനെ പിടിച്ച്‌ പട്ടിയാക്കാം, പക്ഷെ അതെ പട്ടിയെ പിടിച്ച്‌ പാല്‌ കറക്കരുത്‌.


  ബീരാനേ, കലക്കി. ഹാ ഹാ ഹാ.!!

  അന്തഃ പട്ടിക്കു് ഇന്തഃ പട്ടു്..!

 5. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  ആടിനെ പിടിച്ച്‌ പട്ടിയാക്കാം, പക്ഷെ അതെ പട്ടിയെ പിടിച്ച്‌ പാല്‌ കറക്കരുത്‌.
  ഇങ്ങടെ ഡയലോഗ് ഭേഷായി

 6. ബാബുരാജ് ഭഗവതി said...

  ബീരാനേ...ദുഷ്ടാ
  സിലബസിലില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

 7. ബാബുരാജ് ഭഗവതി said...
  This comment has been removed by the author.
 8. Rasikan said...
  This comment has been removed by the author.
 9. Rasikan said...

  ബീരാന്‍ ഇക്കാ ( "കുട്ടി" എന്ന വാലും കൂട്ടി "ഇക്ക" എന്നാണ് കവി ഉദ്ദേഷിച്ചത് ) സ്വാമിയെയും, ആസാമിയെയും തിരിച്ചറിയാത്ത ഈ കാലത്ത് വഞ്ചിതരാകുന്നത് പാവം സാധാരണക്കാരന്‍ ആണ് . രാഷ്ട്രീയക്കാര്‍ കഴുതകള്‍ എന്ന് ഓമനിച്ചു വിളിക്കുന്ന ഈ കൂട്ടര്‍ ( നമ്മള്‍ ) എന്നാണ് പുലികള്‍ ആവുക? കഴുത യെ ഡ്രൈ വാഷ് ചെയ്താല്‍ പുലി ആകുമോ ?

 10. കൊട്ടോട്ടിക്കാരന്‍... said...

  വൈകി സ്വാമി/സ്വാമിനിപ്പട്ടം എടുത്തവര്‍ക്ക്
  ഹാ കഷ്ടം !
  ഉണ്ടയും അഴിയും അവര്‍ക്കു സ്വന്തം !!
  നേരത്തേ തോണിയേറിയവര്‍ ഭാഗ്യവാന്മാര്‍ !
  അവര്‍ സുരക്ഷിതരും മാന്യരും...!!!