Saturday, 29 March 2008

ദുബൈ ബ്ലോഗ്‌ മീറ്റ്‌ ഒരു ചിത്രം.


ദുബൈ ബ്ലോഗ്‌ മിറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി, കൊണ്ടോട്ടിയില്‍ നിന്നും രണ്ട്‌ വണ്ടി നിറയെ ബ്ലോഗര്‍മാര്‍ യാത്രപുറപ്പെട്ട രംഗം.
ഇതിന്റെ കോപ്പി റൈറ്റെന്ന കോപ്പ്‌ എനിക്കില്ല.
ഈ ചിത്രത്തെ ഞെക്കിപിഴിഞ്ഞാല്‍ നല്ലോണം കാണാം.

12 comments:

 1. ബീരാന്‍ കുട്ടി said...

  ദുബൈ ബ്ലോഗ്‌ മിറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി, കൊണ്ടോട്ടിയില്‍ നിന്നും രണ്ട്‌ വണ്ടി നിറയെ ബ്ലോഗര്‍മാര്‍ യാത്രപുറപ്പെട്ട രംഗം.

 2. ‍പ്രാഞ്ചീസ് said...

  ന്റള്ളോ! ആണങ്ങടെ എടേലു് പെണ്ണുങ്ങളോ? കൊണ്ടോട്ടീലു് സ്ത്രീകള്‍ക്കു് റിസര്‍വേഷന്‍ ഇല്ലാന്നൊണ്ടോ!

  ഈ മോട്ടറു് പെട്ടിയേക്കേറിയിരുന്നാ എവന്മാരടെയൊക്കെ ചന്തി പൊള്ളൂല്ലാരിക്ക്വോ? നട്ടുച്ചയായതോണ്ടു് 'ഉഷ്ണം ഉഷ്ണേന ശാന്തി' എന്നാവും ല്ലേ?

 3. അനോണി മാഷ് said...

  എന്നിട്ടും ഞങ്ങട അനോണി മീറ്റിന് ഒറ്റ കെഴങ്ങന്മാരേയും കണില്ലല്ലോ :(

 4. kichu said...

  ഇതു കൊള്ളാലോ ബീരാന്‍ കുട്ടി.

  ഇതയും പേരു പോന്നിട്ടും ഒരാളും അവിടെ എത്തിയില്ലല്ലോ സാറെ.. വണ്ടി വഴിയില്‍ പങ്ചര്‍ ആയതായിരിക്കും അല്ലേ???

 5. പാമരന്‍ said...

  ഹ ഹ ഹ ഹതു കലക്കി!

 6. നാസ് said...

  ബീരാനിക്കാ... അത് കൊള്ളാം...അപ്പൊ ഇങ്ങള്‍ ഞമ്മളെ പൊട്ടന്‍ ജീപ്പിലാ പോയേ...

 7. ബീരാന്‍ കുട്ടി said...

  പ്രാഞ്ചീസ്‌, EMEA കോളേജ്‌ വിടുന്ന സമയത്ത്‌ ആ കോളേജിന്റെ പരിസരത്ത്‌ ഞാന്‍ ഈ ദൃശ്യങ്ങള്‍ എന്നും കാണാറുണ്ട്‌. സ്ത്രികള്‍ക്ക്‌ റിസര്‍വേഷനുണ്ട്‌, അത്‌കൊണ്ടല്ലെ ആണുങ്ങള്‍ പുറത്തായത്‌.

  അനോണി മാഷെ, ഇങ്ങളെ മീറ്റിന്‌ പകല്‌ വരാന്‍ പറ്റ്വേ?.

  കിച്ചു, വണ്ടി ഇപ്പളും രാജസ്ഥാനില്‍ തന്നെയാണ്‌. അവിടെ ഇത്‌ തൂക്കി വിറ്റാല്‍ പോലും ആരും വാങ്ങില്ല.

  പാമരന്‍, നന്ദി.

  നാസ്‌, ഇതിന്റെ മൊയ്‌ലാളി ഇങ്ങളെയ്നി ല്ലെ.

  ബ്ലോഗേഴ്സിന്റെ യാത്ര കാണുവാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

  ഒരു കാര്യത്തില്‍ സന്തോഷമുണ്ട്‌,
  ഒരു പത്തഞ്ഞുറ്‌ കമന്റെങ്കിലും പോകുന്ന വഴിയില്‍ നിന്നും വീണ്‌ കിട്ടുമെന്ന് കരുതിയതാണ്‌. ദൈവകൃപകൊണ്ട്‌ അത്‌ കിട്ടിയില്ല.

 8. നാസ് said...

  beeraan kaakkaa.... begangal aa bandi thirich tharaan para.... meettokke kayinjeele.....athinu bere ottand manshyaa.... ingal aa daibarodu begam konderaan pari.....

 9. സുബൈര്‍കുരുവമ്പലം said...

  ബീരാന്‍ കുട്ട്യേ....ഇജ്ജ്‌ .ഞമ്മളെ കൊണ്ടോട്ടിക്കാരെ മാനം കളയരുതിട്ടോ.....ചക്കരേ ....

 10. ബീരാന്‍ കുട്ടി said...

  നാസെ, ഈ വണ്ടിന്റെ ഡ്രൈവര്‍ എണ്ണടിച്ചന്‍ പോയിട്ട്‌ ഇത്‌ വരെ വന്ന്‌ട്ട്‌ല്ല.

  ഈ വണ്ടി ഇഞ്ഞി തിര്‌ച്ചി നാട്ട്‌ക്ക്‌ എതിക്ക്‌ണെനെക്കാളും നല്ലത്‌ ഞാന്‍ നാട്‌ബിട്ട്‌ പോവ്വല്ലെ.

  സുബൈറെ,
  ഹൗ ഹൗ ന്റെ ഇണ്ണ്യേ, ഇജിബ്‌ടെ ഇണ്ടെയ്‌ന്യോ?. കൊണ്ടോട്ടിക്കരെ മാനം കാക്കാന്‍ സീതിയാജിനെ പോലെള സുജായി ഇഞ്ഞി ജന്‍ച്ചിട്ട്‌ മാണം. ഇപ്പളെ ഓനെ കാണണെങ്കി ആദ്യം അഞ്ഞൂറ്‌ കൊട്‌ത്ത്‌ ടോക്കന്‌ ഇട്‌ക്കണമ്ന്നാ കുട്ട്യാള്‌ പറിയ്‌ണത്‌. ഞമ്മക്ക്‌ ഇപ്പളും നല്ല ഓര്‍മ്മണ്ട്‌, എസ്‌.ഐ നോട്‌ സ്റ്റേജിമ്മന്ന് ഞമ്മളെ സുജായി പറഞ്ഞത്‌.

  "വേലെയ്ദ, ഇത്‌ ഇന്റെ കുട്ട്യാളാട്ടോ, ഇജി ഓലെ ഇങ്ങട്ട്‌ ബിടെ, അതോ ഞാന്‌ മന്ന്‌ട്ട്‌ എര്‍ക്കികൊണ്ടരെ."

  ഇപ്പ്പ്പോ കൊണ്ടോട്ടിക്ക്‌ളത്‌ നാല്ലണക്ക്‌ കൊള്ളാതെ ഒരു മെമ്പറല്ലെ.

 11. മുസാഫിര്‍ said...

  കൊള്ളാം ബീരാന്‍ കുട്ടി. ജീപ്പ് കണ്ട്പിടിച്ച സായിപ്പ് ഇതു കണ്ടിരുന്നെങ്കില്‍ ബോധം കെട്ടേനെ.

 12. എം.എച്ച്.സഹീര്‍ said...

  ഹ ഹ ഹ ഹതു !കൊള്ളാം ....