Thursday 13 September 2007

നോമ്പ്‌കാലത്തെ ഭക്ഷണക്രമം.

നോമ്പ്‌ തുറക്കുന്നത്‌ ഈന്തപ്പഴം കൊണ്ട്‌തന്നെയാക്കുക.
നോമ്പ്‌ തുറക്കുന്ന സമയത്ത്‌ അധികം ഭക്ഷണം കഴിക്കാതിരിക്കുക.
പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക, ചെറുനാരങ്ങ ജ്യൂസ്‌ വളരെ നല്ലതാണ്‌.
എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കുറച്ചുപയോഗിക്കുക.

കുട്ടികളെ നോമ്പെടുക്കാന്‍ പരിശീലിപ്പിക്കുക (ഒരു ദിവസം രണ്ടും മൂന്നും നോമ്പ്‌ എന്റെ മകള്‍ക്കുണ്ട്‌) നിര്‍ബന്ധിക്കരുത്‌, മത്രമല്ല, അവര്‍ ഭക്ഷണം അവശ്യപ്പെട്ടാല്‍ നല്‍ക്കുകയും ഉടനെ നോമ്പ്‌ മുറിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുക.

Wednesday 12 September 2007

നോമ്പിന്റെ വിഭവം -1 - ഓട്‌സ്‌

ഓട്‌സ്‌
പോഷകാഹാരം കൂടുതലുള്ള, പെട്ടെന്ന് കുക്കാന്‍ സാധിക്കുന്ന, ഐറ്റംസ്‌ അധികമാവശ്യമില്ലാത്ത ഒരു നല്ല നോമ്പ്‌ വിഭവമാണ്‌ ഇത്‌.

ആദ്യമായി, ഗ്യാസ്സടുപ്പാണെങ്കില്‍ ഗ്യാസുണ്ടോ എന്ന് നോക്കുക, ഇല്ലെങ്കില്‍ ഈ പരിപടി വന്‍ വിജയമായിരിക്കും.

ഓട്‌സ്‌ സാധാ അവൈലബിളായ ഒരു സാധാനമാണ്‌.(നാട്ടിലുള്ളവര്‍ ക്ഷമിക്കുക, ഇത്‌ കിട്ടുമോ എന്ന് എനിക്കറിയില്ല).

അവശ്യത്തിന്‌ പാലും വെള്ളവും സമാസമം ചേര്‍ത്ത്‌ പാല്‍വെള്ളം തിളപ്പിക്കുക. സുഗറിന്റെ കമ്പ്ലയ്ന്റ്‌ അനുസരിച്ച്‌ പഞ്ചസാര കുട്ടുകയും കുറക്കുകയും ചെയ്യാം.പാല്‍വെള്ളം തിളച്ച്‌ തുടങ്ങിയാല്‍ ഉടനെ 1 ഗ്ലാസ്‌ വെള്ളത്തിന്‌ രണ്ട്‌ സ്പൂണ്‍ ഓട്‌സ്‌ എന്ന കണക്കില്‍ ഓട്‌സ്‌ ചേര്‍ത്ത്‌ ഇളക്കികൊണ്ടെയിരിക്കുക. ഓട്‌സ്‌ പെട്ടെന്ന് വേവും, 2-3 മിനുട്ട്‌ കഴിഞ്ഞ്‌ ഇറക്കി വെച്ച്‌ ചൂടോടെ ഉപയോഗിക്കാം.

ഡിസ്‌ക്ലയ്മര്‍
പാല്‌ തിളച്ച്‌ മറിഞ്ഞ്‌ അടുപ്പ്‌ കേട്‌വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല.

Tuesday 11 September 2007

മതപണ്ഡിതരോട്‌ ഒരപേക്ഷ

എല്ലാവിധ ബഹുമാനങ്ങളും വിനയവും നിലനിര്‍ത്തികൊണ്ട്‌ തന്നെ ഇസ്ലാം മതപണ്ഡിതരോട്‌ ഒരപേക്ഷ.

പടിവാതിലില്‍ എത്തിനില്‍ക്കുന്ന പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണ്‌ നാം.വിനിതനായി ഒരപേക്ഷയുണ്ട്‌, മാസപിറവി എല്ലാഗ്രൂപ്പും കൂടി എകോപിച്ച്‌, കേരളമാകെ ഒരു ദിവസം നോമ്പും, പെരുന്നാളും അചരിക്കുവാനും അഘോഷിക്കുവാനും അഗ്രഹമുണ്ട്‌.

നിങ്ങള്‍ സുന്നിയായിരുന്നോ, മുജാഹിദായിരുന്നോ, ജമാആത്തായിരുന്നോ എന്ന ചോദ്യം മലക്കുകള്‍ ചോദിക്കില്ലെന്ന് കരുതുന്നു. അല്ലാഹുവിന്റെ ചോദ്യം നീ നോമ്പ്‌കാരനായിരുന്നോ എന്നായിരിക്കും, ദിവസങ്ങളുടെ വിത്യസങ്ങള്‍ക്ക്‌, അതെന്തിന്റെ പേരിലായാലും കണക്ക്‌ പറയേണ്ടത്‌ നിങ്ങളാവും.

എന്റെ അയല്‍പക്കത്തുള്ളവര്‍ നേമ്പെടുക്കുകയും, ഞാന്‍ പെരുന്നാള്‍ അഘോഷിക്കുകയും ചെയ്യുന്ന് ദുരവസ്ഥ, സംസ്കാര സമ്പന്നരായ നമ്മുക്ക്‌ ഒരിക്കല്‍ കൂടി വന്ന് ഭവിക്കാതിരിക്കട്ടെ.

സൗദിയും എമിറേറ്റും, ഖത്തറും, കുവൈത്തും ഇജിപ്റ്റുമടക്കം ഒരു ഭൂഘണ്ഡം മുഴുവന്‍ ഒരു ദിവസം മാസ പിറവി കാണുബോള്‍, 600 കി.മി. ദൂരത്ത്‌ മാസപിറവി കാണുന്നത്‌ 24 -48 മണിക്കുറിന്റെ വിത്യാസത്തിലാണെന്നത്‌ അശ്ചര്യത്തോടെ വിക്ഷിച്ചിരുന്ന പഴയ തലമുറ മറഞ്ഞ്‌ പോയി, ഇന്ന് ഈ രഹസ്യങ്ങളുടെ കലവറ മുഴുവന്‍ അറിയുന്ന ജനങ്ങളാണ്‌ നിങ്ങളുടെ അനുയായികള്‍ എന്ന സത്യം മറക്കാതിരിക്കുക.

നോമ്പിന്റെ മഹത്ത്വം നിങ്ങളായിട്ട്‌ കളഞ്ഞ്‌ കുളിക്കരുതെ, അതെന്തിന്റെ പേരിലായാലും. നിങ്ങള്‍ ഭയപ്പെടുന്നത്‌ അല്ലാഹുവിനെയണോ, അതോ ഇഹലോകത്തെ പണവും പ്രശസ്തിയുമാണോ???

റമദാന്‍ മാസത്തിന്‌ സ്വാഗതം


അന്‍പതിയാറ്‌ വര്‍ഷം മുന്‍പുള്ള കഅബാലയം.


അത്മസമര്‍പ്പണത്തിന്റെയും
ത്യഗത്തിന്റെയും
സഹന ശക്തിയുടെയും
പ്രതീകമായി കടന്ന് വരുന്ന
റമദാന്‍ മാസത്തിന്‌ സ്വാഗതം.

അറിഞ്ഞോ അറിയതെയോ,
ഞാന്‍ ചെയ്തതും എന്നോട്‌ ചെയ്തതുമായ
എല്ലാ അപരാധങ്ങളും പോറുത്ത്‌ തരണെ നഥാ.

എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

Saturday 8 September 2007

നയം വ്യക്തമാക്കുന്നു.

ഒന്ന്, സകലമാന ബ്ലോഗില്‍നിന്നും കഴിഞ്ഞ 4-5 ദിവസംകൊണ്ട്‌ വായിച്ചതിനപ്പുറത്തേക്ക്‌ സംഭവങ്ങള്‍ വേരോടിയെന്ന തിരിച്ചറിവില്‍, തെറ്റ്‌ ചെയ്തവന്‍, തെറ്റുകാരനാണെങ്കില്‍ ഒരു അഫ്രിക്കന്‍ മാപ്പ്‌ കൊടുത്ത്‌ ഒഴിവാക്കാമായിരുന്നു പ്രശ്നം.

രണ്ട്‌, വര്‍ഷങ്ങള്‍ക്ക്‌ ശേഷം പരാതിയുന്നയിച്ചവര്‍ക്ക്‌ എന്ത്‌ ലാഭം എന്ന ചിന്തയോടോപ്പം ഒരു ചിന്ന ചോദ്യം, വിട്ടില്‍നിന്നും ഇത്‌വരെ പെട കിട്ടിയിട്ടില്ലെ, എവിടുന്നെങ്കിലും ഒന്ന് രണ്ടെണം വാങ്ങിവെച്ചിരുന്നെങ്കില്‍ ഈ പ്രശ്നം മൊത്തം ഒഴിവാക്കാമായിരുന്നു.

മൂന്ന്, നെറ്റ്‌ വിശാലമാണ്‌, അതിന്റെ സുഖശീതളിമയില്‍ അലിഞ്ഞ്‌ചേരാന്‍, ആ നിര്‍വൃതിയില്‍ ലയിച്ചിരിക്കന്‍,.... ഓപ്പം മരകമായ വിഷം അതിന്റെ ധ്വംസങ്ങളിലുണ്ട്‌, അത്‌ തിരിച്ചറിയുക.

അവസാനമായി ഒരു ഡൗട്ട്‌, ഇതില്‍ ആരാണ്‌ തെറ്റ്‌ ചെയ്തത്‌. ഫോണ്‍, ചാറ്റ്‌, മെയില്‍ എന്നിവ ചെയ്തവനോ അത്‌ രണ്ട്‌ കൈയും നീട്ടി സ്വികരിച്ച്‌ അകത്തേക്കാനയിച്ചവരോ. രണ്ടും ഒരുപോലെ തെറ്റുകാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ കുറുമാനോട്‌ വ്യക്തിപരമായി ഒരു സ്വകാര്യം, കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്‌, നിങ്ങള്‍ക്ക്‌ ചുറ്റും കിടങ്ങ്‌ കുഴിച്ച്‌ നിങ്ങളുടെ വിഴ്ച കാണാന്‍ അഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍. അത്‌ പക്ഷേ നിങ്ങള്‍ കണാതെ പോയി.

ഒട്ടി,
(കേട്ടറിവ്‌ വെച്ച്‌ ഒരു ഓഫ്‌)
ചിത്രക്കാരന്‌ എന്റെ പ്രണാമം, ഉപ്പ്‌ തിന്നവന്‍ ജ്യൂസ്‌ കുടിക്കും.