Thursday, 20 November 2008

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

മനാമ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിലെ 60 ശതമാനത്തോളം നിർമ്മാണപദ്ധതികൾ നീട്ടിവക്കേണ്ടിവരുന്നതായി സകാനാ ഹോളിസ്റ്റിക്‌ ഹസിഗ്‌ സൊലൂഷൻസ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ ആർ. ലക്ഷ്‌മണൻ വെളിപ്പെടുത്തി. മേഖലയിലെ റിയൽ എസ്റ്റേറ്റ്‌ മേഖലയും വെല്ലുവിളി നേരിടുകയാണ്‌.

അതേസമയം ബഹ്‌റൈനിലെ എണ്ണ കരുതൽ ശേഖരവും സാമ്പത്തിക നടപടികളും പ്രതിസന്ധി ലഘൂകരിക്കാൻ സഹായകമായി. ഗൾഫ്‌ മേഖലയിൽ 44 ശതമാനം പദ്ധതികളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിശ്ചലമായിരിക്കുകയാണ്‌. എണ്ണ വില അടുത്തവർഷം കൂടുതൽ ഇടിയുമെന്ന് പ്രവചനവും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയിട്ടുണ്ടെന്ന് ഗൾഫ്‌ റിയൽ എസ്റ്റേറ്റ്‌ ഫണ്ടമെന്റൽസ്‌ കോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഗൾഫ്‌, എഷ്യ, യൂറോപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക വിദഗ്‌ധരും വ്യാപാരികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.

മാധ്യമം, ഗൾഫ്‌ വിശേഷം - ബുധൻ, നവംബർ 20, 2008.
-http://www.madhyamamonline.in/news_details.asp?id=29&nid=206002&page=1---------------------
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടായാല്‍ ആദ്യം അത് ബാധിക്കുന്നത്, ബഹുഭൂരിപക്ഷം മലയാളികളായ പ്രവാസികളെയാണ്.

രണ്ട്‌ ദിവസം മുൻപ്‌, നമ്മുടെ പ്രയാസി കാര്യ മന്ത്രി, ദുഫൈയിൽ വന്ന് പറഞ്ഞത്‌, ഗൾഫിൽ ഇപ്പോൾ ഇങ്ങനെയോരു പ്രശ്നമില്ലെന്നും, ഗൾഫിലെ മലയാളികൾ സുരക്ഷിതരാണന്നുമാണ്‌. അത്‌കൊണ്ട്‌ തന്നെ, ഗൽഫ്‌ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ തൽക്കാലം ഉദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ബെസ്റ്റ്‌, ഇന്നത്തെ പ്രവാസികൾക്ക്‌ പറ്റിയ മന്ത്രി. പ്രയാസ മന്ത്രി കീ ജെയ്‌.
-

5 comments:

 1. ബീരാന്‍ കുട്ടി said...

  രണ്ട്‌ ദിവസം മുൻപ്‌, നമ്മുടെ പ്രയാസി കാര്യ മന്ത്രി, ദുഫൈയിൽ വന്ന് പറഞ്ഞത്‌, ഗൾഫിൽ ഇപ്പോൾ ഇങ്ങനെയോരു പ്രശ്നമില്ലെന്നും, ഗൾഫിലെ മലയാളികൾ സുരക്ഷിതരാണന്നുമാണ്‌. അത്‌കൊണ്ട്‌ തന്നെ, ഗൽഫ്‌ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ തൽക്കാലം ഉദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

 2. ബീരാന്‍ said...

  ഇങ്കുലാബ് സിന്ദാബാദ്, പ്രയാസി മന്ത്രി സിന്ദാബാദ്, പിന്‍ വാതില്‍ മന്ത്രി സിന്ദാബാദ്. അല്ലെങ്കിലും അറബി നാട്റ്റില്‍ സംഭവിക്കുന്ന ഹലാക്കിലെ മുസീബത്തിന് മന്തിരിക്ക് എന്ത് ചെയാനാണ് പറ്റുക.

 3. ബീരാന്‍ കുട്ടി said...

  അള്ളോ, ഇതാരാപ്പ ബീരാൻ. ഞാൻ കണ്ണാടി നോക്കിയിട്ടും ആളെ പിടികിട്ടുന്നില്ല ട്ടോ.

  മലപ്പുറം സ്ലാഗ് കോപ്പുമ്പോൾ ശ്രദ്ധിക്കുക.

  ഇടക്ക് മറ്റു ചിലതും വരുന്നു. എനിക്കെന്തോരം ഡ്യൂപ്പ എന്റെ റബ്ബെ.

  പിന്നെ, മന്ത്രിക്ക് എന്ത് ചെയ്യാം എന്നത്, ഗൾഫിലെ കാര്യത്തിൽ ഒരു മന്ത്രിക്കും ഒന്നും ചെയ്യാനാവില്ല, പക്ഷെ, അത് ബാധിക്കുന്നതും അനുഭവിക്കുന്നതും മലയാളികളാവുമ്പോൾ, കേരളത്തിൽ, ഗൾഫിലെ ഭരണാധികാരികൾക്കും ഒന്നും ചെയ്യാനാവില്ലെന്നതും സത്യം.

  പുനരധിവാസത്തിന്റെ നടപടികൾ തുടങ്ങിയില്ലെങ്കിൽ, 95% പ്രവാസികൾക്കും നാട്ടിൽ ജീവിക്കുവാൻ മറ്റു മാർഗ്ഗമൊന്നുമില്ലെന്ന്, മന്ത്രി അറിഞിരികിക്കണം. അത് അറിയിക്കേണ്ടത്, പ്രവാസി സംഘടനകളുടെ കടമ. അതിനവർക്ക് നേരമില്ലല്ലോ. നല്ല നിലയിൽ നടക്കുന്ന സ്കുളുകൾ പിടിച്ചടക്കാൻ രാഷ്ട്രിയ പാർട്ടികൾ, ഗൾഫിൽ മത്സരിക്കുന്നു. നാട്ടിലെ പഞ്ചായത്ത് ഇലക്ഷനെ പോലും വെല്ലുന്ന രീതിയിൽ. കുവൈത്തിലെ ക‌മ്യൂണിറ്റി സ്കൂളും, ദമാമിലെ എമ്പസി സ്കുളും ഭരിക്കാൻ എന്താ സംഘടകൾക്ക് ഉത്സാഹം.

 4. കുഞ്ഞന്‍ said...

  ഉവ്വേ..മന്ത്രിപോലും..!

  അല്ല പ്രവാസികളുടെ ക്ഷേമത്തിനായിട്ടുള്ള മന്ത്രിയല്ലെ ഇതും പറയും ഇതിലപ്പുറവും പറയും. പക്ഷെ ദോഷം പറയരുതല്ലൊ ക്ഷേമമന്വേഷിക്കാന്‍ നാഴികക്ക് നാല്പതുവട്ടം വിദേശത്ത് വരുന്നുണ്ട്. ആരുടെ ക്ഷേമത്തിനാണെന്ന് ചോദിക്കരുത്..!

  ക്രൂഡോയില്‍വില നാലിലൊന്നായി കുറഞ്ഞു. എന്നിട്ടും ചെറിയ പ്രസ്ഥാപനപോലും ഒരു ഭരണമന്ത്രിമാര്‍ ഇറക്കുന്നില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് നഷ്ടം നികത്താനാണ് പെട്രോള്‍ വില കുറക്കാത്തതെന്ന്.

  ബീരാനിക്കാ..പ്രവാസികള്‍ നാട്ടുവാസികാളായാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഇത്തരം രാഷ്ട്രീയക്കാര്‍ത്തന്നെയായിരിക്കും..വോട്ട്..!

 5. ബീരാന്‍ കുട്ടി said...

  കുഞ്ഞൻ,
  പ്രവാസികൾ നാട്ടുവാസികളായാൽ രാഷ്ട്രിയക്കാർ കുത്ത്‌പാളയെടുക്കും. കാരണം, കുഞുകുട്ടി പരാധീനതകളുമായി കള്ള ലോഞ്ച് കയറിയവർ പണ്ട്. ഇന്ന്, ഓരോ വിഷയത്തിലും അഗാധജ്ഞാനമുള്ളവരാണ് പ്രവാസികൾ. പക്ഷെ,....ഇവർ അറിയുന്നില്ലല്ലോ ഇവരുടെ ശക്തി.

  ഇവർ നാട്ടിൽ വരേണ്ട, അല്ലാതെ തന്നെ കോട്ടകൾ പലതും തകർക്കാൻ കഴിവുള്ളവരാണെന്ന് ചരിത്രം നൽകുന്ന പാഠം.

  ഷാർജ്ജയിൽ വെച്ച് പ്രവാസി മന്ത്രിയും, പരദേശി എം.പിയും തമ്മിൽ നടന്ന കശപിശയുടെ വിവരണം, ഫ്ലാഷ്‌ബാക്ക് അടക്കം അടുത്ത പോസ്റ്റിൽ.