Thursday, 12 June 2008

നട്ടെല്ലുള്ളവര്‍ ബ്ലോഗിലുണ്ടോ?

മലപ്പുറം ജില്ലയില്‍ ബ്ലോഗ്‌ ശില്‍പ്പശാല സംഘടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, അക്കാദമി പ്രവര്‍ത്തകരുടെ ദയമീയമായ മുഖം കണ്ട്‌ ഞെട്ടി പോയി ബീരാന്‍.

ഒരു ശില്‍പ്പശാലയുടെ രക്ഷാധികാരം എറ്റെടുക്കുവാന്‍ തയ്യറുള്ള ആണ്‍കുട്ടികളാരും മലപ്പുറം ജില്ലയിലില്ലെ. കഴിഞ്ഞ ശില്‍പ്പശാലയുടെ അനുഭവത്തില്‍ നിന്നും തടികേടാവതെ സൂക്ഷിക്കുകയാണോ പലരും.

ഇനി ബ്ലോഗ്‌ അക്കാദമിയോട്‌.

ബ്ലോഗ്‌ അക്കാദമി, എന്ത്‌? എന്തിന്‌?.

ബൂലോകത്ത്‌ വിവാദമായ ഒരു വിഷയത്തില്‍, എന്റെ അഭിപ്രായം പറയട്ടെ.

ബ്ലോഗ്‌ അക്കാദമി എന്തായാലും, എന്തിനായാലും, എന്റെ ചിന്ത ഇങ്ങനെയാണ്‌.

തലപ്പത്തിരിക്കാന്‍ നേതാക്കളില്ലാത്ത, എല്ലാവരും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ലിഖിത നിയമങ്ങളോ, അലിഖിത നിയമങ്ങളോ ഇല്ലാത്ത, ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു പ്രസ്ഥാനം. ഇത്‌കൊണ്ട്‌ മലയാളം ബ്ലോഗിന്‌ എന്ത്‌ ഗുണം?.

ഒരു പ്രസ്ഥാനത്തിന്‌ കര്‍മ്മനിരതരായ നേതാകള്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. നേതാകളില്ലാതെ പ്രവര്‍ത്തകരില്ല, പ്രവര്‍ത്തകരില്ലാതെ പ്രസ്ഥാനമില്ല.

രണ്ടക്കത്തില്‍ തുടങ്ങുന്ന പ്രസ്ഥാനം മുതല്‍ ലക്ഷ്യങ്ങളും ലക്ഷങ്ങളുമില്ലാത്ത വന്‍ സോസൈറ്റികള്‍ വരെ, നേതകളുടെ ബാഹുല്യ നിമിത്തം കരകയറുവാന്‍ പാട്‌ പെടുന്നവര്‍, എങ്ങനെ, എന്തിനും ഏതിനും വഴികാട്ടിയായി, മുന്നേ നടക്കുവാന്‍ ഒരാള്‌ വേണ്ടെ?.

നിയമങ്ങളും ചട്ടകൂടുകളും പ്രവര്‍ത്തകര്‍ക്ക്‌ വേണം. അരാജകത്വമോ, അരക്ഷിത ബോധമോ അല്ല നാം വളര്‍ത്തുന്നത്‌. ഒരു നിയമവും ഞങ്ങള്‍ക്ക്‌ ബാധകമല്ലെന്നതും, ഒരു നിയമവും അനുസരിക്കില്ലെന്ന് പറയുന്നതും തെറ്റാണ്‌. കുറ്റങ്ങളും കുറവുകളുമുണ്ടാവാം. എന്നാലും വിശാലമായ ബൂലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു പൊതു അഭിപ്രായം രൂപികരിക്കുവാന്‍ ബ്ലോഗ്‌ അക്കാദമിക്ക്‌ കഴിയണം.

മലയാള ബ്ലോഗിങ്ങ്‌ എന്നത്‌, കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒന്നല്ല എന്ന് മാത്രമല്ല. അല്‍പം ചങ്കൂറ്റത്തോടെ തന്നെ പറയട്ടെ, മലയാള ബ്ലോഗിന്റെ ഗതി നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും കേരളത്തിന്‌ പുറത്താണ്‌. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ യു.എ.ഇ. ഒരോ സന്ദര്‍ഭത്തിലും സംഘാടകന്‍ ഞാന്‍ തന്നെ എന്ന് പറഞ്ഞ്‌ നട്ടെല്ല് നിവര്‍ത്തി നിന്ന, കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളും എറ്റുവാങ്ങിയ, എന്നിട്ടും പുഞ്ചിരിയോടെ തന്റെ ദൗത്യം നിറവേറ്റിയ, അഗ്രജനും, കൈപ്പളിക്കും, ഏറനാടനും, തറവാടിക്കും, അതുല്ല്യേച്ചിക്കും, കുറുമാനും, ദില്‍ബൂവിനും, (എന്റെ മെമ്മറി, ചൈനയുടെതായത്‌കൊണ്ട്‌ എല്ലാരെയും ഓര്‍ക്കാന്‍ പറ്റുന്നില്ല, ക്ഷമിക്കണം ബ്ലോഗ്‌ പുലികളെ) ബീരാന്‍കുട്ടിയുടെ അഭിവാദ്യങ്ങള്‍. ഇവരെയാണ്‌ ബ്ലോഗ്‌ അക്കാദമി മാതൃകയക്കേണ്ടത്‌.

പോസ്റ്റ്‌ ചെയ്ത ബ്ലോഗും, ഡിലീറ്റ്‌ ചെയ്ത കമന്റും കൈവിട്ട കളിയാണെന്ന് പറയുന്ന പോലെ, വന്ന പാളിച്ചകള്‍ തീര്‍ത്ത്‌, ഉടനെ, അതും അടുത്ത ശില്‍പ്പശാലക്ക്‌ മുന്‍പായി തന്നെ, അടിയന്തിര പ്രധാന്യത്തോടെ, ബ്ലോഗ്‌ അക്കാദമി ചെയ്യെണ്ട കാര്യങ്ങള്‍ ഇവയാണ്‌:-

1. ബ്ലോഗ്‌ അക്കാദമി രജിസ്റ്റര്‍ ചെയ്ത ഒരു പ്രസ്ഥാനമാകണം.
2. നിയന്ത്രിക്കുവാന്‍, നയിക്കുവാന്‍ ഒരു നായകനും, മുന്നില്‍ കാണുവാന്‍ ഒരു ലക്ഷ്യവും വേണം.
3. പിരിച്ച്‌വിടാന്‍ ഒരു അക്കാദമിയുണ്ടാവരുത്‌, മറിച്ച്‌, ഒരു ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍, അടുത്ത ലക്ഷ്യമെന്തെന്ന് തിരിച്ചറിഞ്ഞ്‌, മലയാള ബ്ലോഗ്‌ നിലനില്‍ക്കുന്ന കാലത്തോളം, ഇത്‌ തുടരണം.
4. സംഭാവനകള്‍ കുമ്പാരമാക്കുബോള്‍ ഏത്‌ പ്രസ്ഥാനവും ഗംഭീരമാവും. വഴികള്‍ പലതും നിരന്ന് പരന്ന് കിടക്കുവ, ധൈര്യമായി തിരുമാനിച്ചോളൂ.

എല്ലാം ഞാന്‍ തന്നെ എഴുതുന്നില്ല, പിറകെവരുന്നവര്‍ക്കും അഭിപ്രായിക്കനുള്ള സ്വാതന്ത്ര്യം നല്‍ക്കുന്നു. നിങ്ങളും പറയൂ.

ഡിസ്‌ക്ലയ്‌മര്‍:-
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിച്ച്‌, അരോപണങ്ങള്‍ മുഴുവന്‍ തലചുമടായി വിട്ടില്‍കൊണ്ട്‌ചെന്നിട്ട പാവപ്പെട്ടവരെയും, മിറ്റിന്റെ പേരില്‍ നടന്ന കോലാഹലങ്ങള്‍ക്ക്‌ നെഞ്ച്‌വിരിച്ച്‌ മറുപടി പറഞ്ഞ മുഴുവന്‍ സംഘാടകരെയുമാണ്‌, ഞാന്‍ മാതൃകയാക്കുവാന്‍ നിര്‍ദേശിച്ചത്‌.
---------------------------------------------
മലപ്പുറത്തെ ശില്‍പ്പശാലയുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും എറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്‌. മറഞ്ഞിരിക്കാനാണ്‌ ഇഷ്ടമെങ്കിലും, ഒരു നല്ല കാര്യത്തിന്‌ വേണ്ടി, എന്റെ ഇഷ്ടം ഇഷ്ടത്തോടെ ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യറായാല്‍, എന്റെ പിന്നില്‍ എന്തും തുറന്ന് പറയുന്നവരായി, നിരന്ന് നില്‍ക്കുവാന്‍ നിങ്ങള്‍ തയ്യറാണെങ്കില്‍, പൂ മാലകളെകാള്‍, ചീ മുട്ടകള്‍ (ഏറിയരുത്‌, കൈയില്‍ പിടിക്കുവാനെ പാടുള്ളൂ) സ്വീകരിക്കുവാന്‍ തയ്യറായി ദാ, ഞാന്‍ റെഡി.

ഏറൂ, ഒന്ന് സപ്പോര്‍ട്ട്‌ ചെയ്യൂ. അരീക്കോടന്‍ മാഷെ, മന്‍സൂറെ, കൊണ്ടോട്ടി നേര്‍ച്ചയെക്കാള്‍ നമ്മുക്ക്‌ ഗംദീരമാക്കണം ഈ ബ്ലോഗ്‌ നേര്‍ച്ച.

24 comments:

 1. ബീരാന്‍ കുട്ടി said...

  മലയാള ബ്ലോഗിങ്ങ്‌ എന്നത്‌, കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒന്നല്ല എന്ന് മാത്രമല്ല. അല്‍പം ചങ്കൂറ്റത്തോടെ തന്നെ പറയട്ടെ, മലയാള ബ്ലോഗിന്റെ ഗതി നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും കേരളത്തിന്‌ പുറത്താണ്‌. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ യു.എ.ഇ. ഒരോ സന്ദര്‍ഭത്തിലും സംഘാടകന്‍ ഞാന്‍ തന്നെ എന്ന് പറഞ്ഞ്‌ നട്ടെല്ല് നിവര്‍ത്തി നിന്ന, കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളും എറ്റുവാങ്ങിയ, എന്നിട്ടും പുഞ്ചിരിയോടെ തന്റെ ദൗത്യം നിറവേറ്റിയ, അഗ്രജനും, കൈപ്പളിക്കും, ഏറനാടനും, തറവാടിക്കും, അതുല്ല്യേച്ചിക്കും, കുറുമാനും, ദില്‍ബൂവിനും, (എന്റെ മെമ്മറി, ചൈനയുടെതായത്‌കൊണ്ട്‌ എല്ലാരെയും ഓര്‍ക്കാന്‍ പറ്റുന്നില്ല, ക്ഷമിക്കണം ബ്ലോഗ്‌ പുലികളെ) ബീരാന്‍കുട്ടിയുടെ അഭിവാദ്യങ്ങള്‍. ഇവരെയാണ്‌ ബ്ലോഗ്‌ അക്കാദമി മാതൃകയക്കേണ്ടത്‌.

 2. ബീരാന്‍ കുട്ടി said...

  പോസ്റ്റിന്റെ ടൈറ്റില്‍ കണ്ട്‌ ഓട്ടോപിടിച്ച്‌ ഓടിവന്നവരെ, ക്ഷമിക്കണം. എന്റെ കൂടപ്പിറപ്പുകളുടെ ശ്രദ്ധപിടിച്ച്‌ പറ്റുവാന്‍ മറ്റോരു മാര്‍ഗ്ഗവും എന്റെ സെലുറോണ്‍ പ്രോസസറില്‍ വന്നില്ല. ഇന്റല്‍ ചോദിച്ചിട്ട്‌ പടച്ചോന്‍ അത്‌ തന്നതുമില്ല. ക്ഷമിക്കണം.

 3. റഫീക്ക് കിഴാറ്റൂര്‍ said...

  ഠ.. ബീരാനെ. ഇജ്ജാടാ ആങ്കുട്ടി.

 4. വല്യമ്മായി said...

  ഇതെന്ത് ചോദ്യാന്റെ ബീരാനേ?

 5. ശെഫി said...

  ബീരാനേ ഞാനൂണ്ട്. നമുക്ക് ജിദ്ദയിലും ഒന്ന് കൂടിയാലോ.....

 6. Rasikan said...

  ബൂലോകത്തിലേക്ക് കാലെടുത്തു വെക്കുന്ന രസികനെ പോലുള്ള ഒരു പാടു ആളുകള്‍ ഉണ്ട് ഞങ്ങളെ പോലുള്ളവര്‍ എന്ത് ചെയ്യണം ബീരാന്‍ കുട്ടി ? ബൂലോകത്തിന്റെ വളര്‍ച്ചക്കും നല്ല ഒരു തലമുറയെ വാര്ത്തെടുക്കാനും എന്ത് ചെയ്യാനും ഞങ്ങള്‍ തയ്യാറാണ് ( പരിമിതികള്‍ ഒരു മുളവണ്ടി യാണ് എന്ന് പറയാതിരിക്കാന്‍ വയ്യ )

 7. കിനാവ് said...

  നട്ടെല്ലും കയ്യിലെടുത്താണ് വന്നത്, പറ്റീരായിരുന്നല്ലേ...


  മലപ്പുറം ജില്ലക്കാരേ വേഗം ഒന്ന് ഒത്തുകൂടൂ...പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ആശംസക്കളോടെ,
  കിനാവ്.

 8. ബീരാന്‍ കുട്ടി said...

  ബ്ലോഗ്‌ അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരോടുള്ള ഒരു സാധാരണ മലയാളം ബ്ലോഗറുടെ മന്‍സ്സ്‌ തുറന്നുള്ള സംവാദമാണിത്‌.
  ഇതിനര്‍ഥം എന്താണെന്നറിയമോ?.
  ഇവര്‍ എന്ത്‌ ചെയ്യണമെന്ന് പറയേണ്ടതും അവരെ നയിക്കേണ്ടതും നിങ്ങളുടെ കടമ.

  രസികന്‍, സന്മന്‍സിന്‌ നന്ദി. വിശാലമായ ആ ഹൃദയത്തില്‍ നന്മയുടെ പൂക്കള്‍ എന്നും വിരിഞ്ഞ്‌ നില്‍ക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

  റഫീഖ്‌, ഞാനുണ്ടെടാ ബീരാനെ എന്ന ഡയലോഗ്‌ പ്രതീക്ഷിച്ച്‌ കാത്തിരുന്ന എന്നെ നിരാശനാക്കരുത്‌.

  വല്ല്യമ്മയി, ചോദ്യം ഇങ്ങനെയും ചോദിക്കാം.

  കിനാവെ, റോഡിലൂടെ പോയവനെ, ചവിട്ടി തള്ളിയിട്ട്‌, അവന്റെ നട്ടെല്ലൂരി ഓടി വരാന്‍ ഞാന്‍ പറഞ്ഞോ?. ബാക്കി അനുഭവി...

  മലപ്പുറത്തിന്റെ മാത്രം പ്രശ്നമല്ലിത്‌, മലയാള ബ്ലോഗെഴ്സിന്റെ പ്രശ്നമാണ്‌.

  ശെഫി, അത്‌ വേണോ?. എന്നെങ്കിലും നാട്ടില്‍ വരുബോള്‍, ഞാന്‍ ഒരു മീറ്റ്‌ സംഘടിപ്പിച്ച്‌ തന്നാല്‍ പോരെ (വീട്‌ പണി നടക്കുകയാണ്‌, അത്‌കൊണ്ട്‌, ഇപ്പോ എക്സിറ്റ്‌ അടിച്ച്‌ പോവാന്‍ തയ്യറല്ല.)

 9. OAB said...

  ബീരാനെ ദൈര്യത്തോടെ(അതുണ്ടെന്നറിയാം) മുന്നോട്ട്. ഒരു കൊടിയൊ ബാനറൊ കെട്ടാനുള്ള നട്ടെല്ലൊക്കെ എനിക്കുമുണ്ട്. അതിനാല്‍ ഞ(ങ്ങളു)ാനുണ്ട്.

 10. പാമരന്‍ said...

  ഞമ്മളെ എല്ലാ റിമോട്ട്‌ സപ്പോര്‍ട്ടും..

  സോറി നട്ടെല്ല്‌ ഇപ്പം കയ്യിലില്ല.. പണയത്തിലാ

  -വേറൊരു മലപ്പുറം കാരന്‍..

 11. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  ആശംസകള്‍ അഡ്വാന്‍സായി പറയുന്നു

 12. റഫീക്ക് കിഴാറ്റൂര്‍ said...

  പ്രിയ സുഹൃത്തെ
  മലപ്പുറം ശില്‍പ്പശാലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍
  മുന്നോട്ടു വന്നതില്‍ സന്തോഷം.
  നാട്ടില്‍ ഇല്ലാത്തതിനാല്‍ ഏത് രീതിയില്‍ സഹായിക്കാനാവുമെന്നറിയില്ല.
  എല്ലാ പിന്തുണയും.

 13. Shaf said...

  നേതാക്കള്‍ക്കിവിടെയെങ്കിലും വിശ്രമം അനുവധിക്കു..!

 14. ചിത്രകാരന്‍chithrakaran said...

  പ്രിയ സുഹൃത്തുക്കളേ,
  ചിത്രകാരനും ഒരു മലപ്പുറത്തുകാരനാണ്.നമുക്ക് മലപ്പുറത്തുവച്ച് ഒരു “ബ്ലോഗ് നേര്‍ച്ച”ഉടനെ നടത്താം.തമിഴ്നാട്ടില്‍ ജോലിചെയ്യുന്ന പെരിന്തല്‍മണ്ണക്കാരന്‍ തോന്ന്യാസിയും ബ്ലോഗ് ശില്‍പ്പശാലക്കുവേണ്ടി മുന്നിട്ടിറങ്ങാമെന്ന് വാക്കുതന്നിട്ടുണ്ട്.
  ഏറനാടന്റേയും,മലബാറിയുടേയും,സുനില്‍ കെ.ഫൈസലിന്റേയും നേതൃത്വവും മലപ്പുറം ബ്ലോഗ് നേര്‍ച്ചക്ക് തുണയാകുമെന്ന് പ്രതീക്ഷിക്കാം.തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ ഡി.പ്രദീപ് കുമാറിന്റെ സേവനവും നമുക്ക് ആവശ്യപ്പെടാം.
  ഇപ്പോള്‍ മഴയായതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ജൂലായ് ആദ്യമായെങ്കിലും നമുക്ക് നേര്‍ച്ച നടത്താം.

  സംഘാടന പ്രവര്‍ത്തനം വേഗത പ്രാപിക്കുന്നതിന് ,ശില്‍പ്പശാല പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുടെ ഫോണ്‍ നംബര്‍ ആവശ്യമാണ്. അതിനാല്‍, താല്‍പ്പര്യമുള്ളവര്‍ blogacademy@gmail.com ലേക്ക് മൊബൈല്‍ നംബറും വിലാസവും അറിയിച്ചുകൊണ്ട് മെയിലയച്ചാല്‍ ഏറനാടനോ ,ചിത്രകാരനോ ബന്ധപ്പെടുന്നതായിരിക്കും. തുടര്‍ന്ന് നമുക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയും.

  പിന്നെ,അക്ഷമയും പരിദേവനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുംബോള്‍ താനെ മാറിക്കൊള്ളുമെന്നെ പറയാനാകു. ജൂണ്‍ മാസം ബിസിനസ്സ് പരമായി ചിത്രകാരന് വളരെ തിരക്കുള്ള സീസണാണ്.ബ്ലോഗ് വായന അപൂര്‍വ്വമാണ്. അതിനിടക്ക് ആരെങ്കിലും ഫോണിലൂടെ ബൂലോകത്ത് തെറ്റിദ്ധാരണാ ജനകമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കേള്‍ക്കുംബോള്‍ മാത്രമാണ് ബ്ലോഗ് തുറന്നു നോക്കുന്നതുതന്നെ. അതിനാല്‍ അന്യ വ്യക്തികളുടെ അസൌകര്യങ്ങളെ ദയവായി മാനിക്കുന്ന ഒരു മര്യാദ ബ്ലോഗ് സുഹൃത്തുക്കളില്‍നിന്നും പ്രതീക്ഷിക്കുന്നു.

  സ്വന്തം ബ്ലോഗിലെ അഭിപ്രായങ്ങള്‍ എന്തുതന്നെയായാലും, ശില്‍പ്പശാല പ്രവര്‍ത്തനങ്ങളില്‍ മാനുഷികമായ പരസ്പ്പര ബഹുമാനം പുലര്‍ത്തണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.
  സസ്നേഹം :)

 15. ബീരാന്‍ കുട്ടി said...

  ചിത്രകാരന്‌ നന്ദി, കാര്യങ്ങള്‍ വിശദികരിച്ചതിന്‌.

  ഇനി എല്ലാവരും പൂര്‍ണ്ണ പിന്തുണ ചിത്രകാരനും, ഏറനാടനും, മലബാറിക്കും, സുനിലിനും, പ്രദീപ്‌ കുമാറിനും പ്രഖ്യപിക്കുക.

  ചിത്രകാരനോട്‌ ഒരു സ്വകാര്യം, മിഡിയ ട്രിക്കാണ്‌ കളിച്ചത്‌. എന്നോട്‌, ദേഷ്യമരുത്‌. നന്മ മാത്രമാണ്‌ എന്റെ ഉദേശം. വിജയാസംശകള്‍.

  ബീരാനെക്കുറിച്ച്‌ ഭയം വേണ്ട. ശില്‍പ്പശാലയുടെ ഏയയലത്ത്‌ പോലും വരില്ലെന്ന് ബീരാന്‍ സത്യം ചെയ്യുന്നു.

 16. ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

  മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടേ..
  മലപ്പുറങ്ങാടീല് മൊയങ്ങട്ടെ..
  സിന്താഭാത്, സിന്താഭാത്..
  ബീരാങ്കുട്ടീ നേതാവേ
  ധീരാ വീരാ വീരാങ്കുട്ടീ

 17. സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

  ചര്‍ച്ച രസായിട്ടിങ്ങനെ നടക്കട്ടെ. അനുകൂലവും പ്രതികൂലവും സ്വാഭാവികം. എതിര്‍പ്പു കൂടുതല്‍ ചര്‍ച്ചയായിടത്ത് ക്യാമ്പ് നല്ല വിജയം നേടി..

 18. മന്‍സുര്‍ said...

  ബീരാനേ...

  ഞമ്മള്‌ ഇപ്പോ നാട്ടിലാണ്‌, പോരാത്തതിന്‌ കുട്ട്യോള്‌ രണ്ടായി ട്ടോ. ഇന്നാലും ഇങ്ങക്ക്‌ ബരാന്‌ പറ്റാത്ത സ്‌ത്ഥലത്തൊക്കെ ഞമ്മള്‌ പോയിക്കോളാം അയിലിപ്പോ ഞമ്മക്ക്‌ സന്തോഷല്ലേ മന്‍സാ....
  ഇന്ന തോടങ്ങിക്കോളി...മപ്പുറം കാക്കാമാരെ

  പെരിന്തല്‍മണ്ണയില്‍ പണ്ട്‌ മുസ്ലീം ലീഗിന്‍റെ ജാഥ പോയത്‌ ഓര്‍ക്കുന്നു.
  മുദ്രാവാക്യം ഇങ്ങിനെ മുഴങ്ങുന്നു

  '' കാക്കമാരുടെ ശബ്ദമിതാ.....കാക്കമാരുടെ ശബ്ദമിതാ...

  വഴിയരികില്‍ മതിലിന്‌ പുറത്തിരുന്ന പയ്യന്‍സ്സ്‌ തുടങ്ങി... കാ കാ കാ കാ.............

  ജൂലൈ മൂന്നിന്‌ മുന്‍പ്പ്‌ ബ്ലോഗ്ഗ്‌ മീറ്റ്‌ മലപ്പുറത്ത്‌ വെച്ചാല്‍ ഞാന്‍ റെഡി.. അതു കഴിഞ്ഞാല്‍ ജിദ്ദയില്‍ വെച്ചു കാണാം

  നന്‍മകള്‍ നേരുന്നു
  മന്‍സൂര്‍,നിലംബൂര്‍

 19. ഹേമന്ത് | Hemanth said...

  മലയാളം ബ്ലോഗ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആയി ബീരാന്‍ കുട്ടിയെ നിയമിക്കാം. പക്ഷെ പത്ര സമ്മേളനം നടത്താന്‍ വേണ്ടി എവിടെ നിന്നെങ്കിലും അമ്പിളിമാമനെ പിടിച്ചോണ്ട് വര‍ണം.

 20. Anonymous said...

  HA HA HA HA
  I CANT READ UR BIG GREAT BLENDERS

 21. ബഷീര്‍ വെള്ളറക്കാട്‌ said...

  :)

 22. തോന്ന്യാസി said...

  പ്രിയ ബീരാന്‍ കുട്ടി....

  ഈ പോസ്റ്റിന് നന്ദി...ചിത്രകാരനോട് പറഞ്ഞ സ്വകാര്യം ഞാനും കേട്ടതോണ്ട് മാത്രം ..അല്ലെങ്കിണ്ടല്ലോ ദാ ഞാണ്ടടാ ന്നൊരൊച്ച കേക്കാരുന്നു.............

  ഞ്ഞി ദാ ഇബടെ ഒന്ന് ഞെക്കി നോക്കിക്കോളീം.......

 23. ബീരാന്‍ കുട്ടി said...

  തോന്ന്യസ്യേ,
  മലപ്പുറം ശില്‍പ്പശാലയിലേക്ക്‌ ഇങ്ങനെ ലിങ്കണം, ലിങ്കുബോള്‍, എന്തെങ്കിലും ഒരു ലിങ്ക്‌ വേണ്ടെ.

  (ലിങ്കില്‍ അവസാനം ചേര്‍ത്ത, HTML കഴിഞ്ഞിട്ടുള്ള /. ഇവനാണ്‌ വില്ലന്‍)

 24. ശെഫി said...

  യോജിക്കുന്നു