Monday 9 June 2008

അനോനിക്കെന്താ കൊമ്പുണ്ടോ?.

അനോനിക്കെന്താ കൊമ്പുണ്ടോ?.

ബൂലോകത്‌ പേര്‌വെളിപ്പെടുത്തുവാന്‍ അഗ്രഹിക്കാത്തവരെ മുക്കാലില്‍കെട്ടിയടിക്കണമെന്നും, ഓര്‍ക്കുട്ടില്‍നിന്നും അവരുടെ പ്രാഫൈല്‍ നിക്കണമെന്നും, അവരുമായുള്ള സൗഹൃദം അവസാനിപ്പിച്ച്‌ പടിയടച്ച്‌ പിണ്ഡം വെക്കണമെന്നും, അവശ്യമെങ്കില്‍ അനോനികളുടെ ആത്മാവിനെ പിടിച്ച്‌ പാലമരത്തില്‍ ആണിയടിച്ച്‌ ബ്ലോഗിലിടുമെന്നും പറയുന്നത്‌ കേട്ടു.

എന്നും അനോനികള്‍ ബൂലോകത്ത്‌ ഒരു വിവാദ വിഷയമാണ്‌. ഈ അനോനികളുടെ ഒരു കാര്യം.

എന്ത്‌കൊണ്ട്‌ ഞാന്‍ അനോനിയായി, എന്ത്‌കൊണ്ട്‌ അങ്ങനെതന്നെ തുടരുന്നു എന്നിത്യാധി കാര്യങ്ങളും കാരണങ്ങളും ബൂലോകത്ത്‌ നിരന്ന് പരന്ന് കിടക്കുകയാണ്‌.

പുതിയതായി ബീരാന്‍ കുട്ടിക്ക്‌ പറയാനുള്ളത്‌, ഈയിടെ ബ്ലോഗ്‌ അക്കാഡമിയുമായി ചേര്‍ന്ന് പേരുള്ളവരുടെ ഒരു ഗ്രൂപ്പ്‌ രുപീകരിക്കുമെന്ന് പറയുന്നത്‌ കേട്ടു, കേട്ട പാതി, ഞാന്‍ കീബോര്‍ഡെടുത്ത്‌ ബ്ലോഗില്‍ കയറി.

ഗ്രൂപ്പുകള്‍ രുപീകരിക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌. പക്ഷെ, അത്‌ അക്കാഡമിയുടെ ചുരും ചൂടും തട്ടിയാവരുത്‌. അങ്ങനെ വന്നാല്‍ അദ്യം ബീരാന്‍ ഒരു ഗ്രൂപ്പുണ്ടാക്കും. അനോനി ഗ്രൂപ്പ്‌. തൂലിക നാമത്തില്‍ അറിയപ്പെടാന്‍ തന്നെയാണ്‌, മഹാ, ബഹു ഭൂരിപക്ഷം ബ്ലോഗര്‍മാരുടെയും അഗ്രഹം. അതിന്‌ വിലങ്ങ്‌ തടിയായി ഏത്‌ പ്രസ്ഥാനം വന്നാലും എതിര്‍ക്കപ്പെടണം. എതിര്‍ക്കും.

സ്വകാര്യമായിട്ട്‌ ഒരു കാര്യം പറയട്ടെ, സ്വന്തം പേരിലെഴുതുന്നവര്‍, ചില പ്രശ്നങ്ങളില്‍, സന്ദര്‍ഭങ്ങളില്‍, കാവിയുടുത്ത്‌ കാശിക്ക്‌ പോവാറുണ്ട്‌. ഒന്ന് രണ്ട്‌ വര്‍ഷമായി ബീരാന്‍ ഇവിടെ തന്നെ ചുറ്റിതിരിയുന്നു. തൂലിക നാമത്തില്‍ എഴുതുന്ന പലരും പല പ്രശ്നത്തിലും അസാമന്യ തന്റേടത്തോടെ, ധീരതയോടെ പ്രതികരിക്കുകയും, അഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്‌. അപ്പോയോക്കെ, ഉറക്കം നടിച്ച്‌ കിടന്നുറങ്ങിയവര്‍ ഇപ്പോ ഗ്രൂപ്പുണ്ടാക്കുന്നു എന്ന വാര്‍ത്ത മുളയിലെ നുള്ളികളയുവാനുള്ള എന്റെ ഏളിയ ശ്രമമാണിത്‌.

ഒരു മുന്‍കൂര്‍ ജാമ്യപേക്ഷ.
ഇത്‌ ആരെയും വേദനിപ്പിക്കുവാനല്ല. വേദന തോന്നുന്ന ഒരു കാര്യത്തിലേക്കുള്ള വഴിയടക്കുവാന്‍ മാത്രം.

അനോനികളുടെ നിരന്തര ശല്യം കാരണം കഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല. പക്ഷെ, അത്‌ ഭൂരിപക്ഷം വരുന്ന നിഷ്കളങ്കരും, നിരപരാധികളും, നിരാശ്രയരും, നിരാലംഭരും.... അങ്ങനെ എല്ലാമായ എന്നെപോലെയുള്ളവരെ തൂക്കികൊല്ലുന്നതിന്‌ സമമല്ലെ.

എഴുതുകാരന്‍ സാമുഹ്യ പ്രതിപദ്ധതയുള്ളവരാണെന്നാണ്‌ എന്റെ ഗുരുകന്മാര്‍ പഠിപ്പിച്ചത്‌. സമൂഹത്തിലെ തിന്മകളെ തുറന്ന് കാണിക്കുന്നവര്‍. ജീവിക്കുന്ന ചുറ്റുപാടില്‍തന്നെ ശുദ്ധികലശം തൂടങ്ങുന്നവരെ പേരിലെന്ന പേരില്‍ നിരുത്സാഹപ്പെടുത്തിയാല്‍, സത്യം ഒരിക്കലും പുറത്ത്‌പറയാന്‍ കഴിയാതെ പോവും. ബ്ലോഗിലൂടെ പെരുമഴകാലം സൃഷ്ടിക്കുന്ന പലരും, അഭിപ്രായം തുറന്ന്‌പറയുവാന്‍ കഴിയാതെ വിഷമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

എഴുത്തുകാര്‍ക്കും സംസ്‌കാരിക്‌ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. നിര്‍ണായക ഘട്ടത്തിലൊക്കെ സടകുടന്ന് മുഖം നോക്കാതെ സത്യത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാണിക്കണം - സാറാ ജോസഫ്‌.

എഴുത്തുകാര്‍ അധികാര സീമക്കു പുറത്ത്‌ നില്‍ക്കണം. ഇടതും വലതും പക്ഷം വേണ്ട. തിന്മക്കും അസമത്വത്തിനും അനീതിക്കുമെതിരെയുള്ള കലാപമാണ്‌ എഴുത്തുകാരുടെ ജീവിതം. അവരെന്നും പ്രതിപക്ഷത്താണ്‌, സത്യം വിളിച്ച്‌പറയാന്‍ ബാധ്യസ്ഥരായവര്‍ - പെരുമ്പടവം ശ്രീധരന്‍.

എഴുത്തുകാരന്‍ ഇപ്പോള്‍ സംസ്കാരിക ലാഭത്തിന്റെ ഉപഭോക്താവാണ്‌ അയാള്‍ സ്വതന്ത്രമായി ഒന്നും പറയുന്നില്ല. നിലനില്‍പിനും പ്രശസ്തിക്കും അടിമപ്പെട്ട്‌ ചില കാര്യങ്ങള്‍ പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

സത്യസന്ധമായ ഏതു രചനയും ജീര്‍ണ സമൂഹത്തിനെതിരെയുള്ള വിയോജനക്കുറിപ്പായിരിക്കും. - കെ.പി. അപ്പന്‍.

സാമുഹ്യ പ്രതിബദ്ധതയുള്ള നിരവധി കഥകളും കവിതകളും വിമര്‍ശനങ്ങളും ബ്ലോഗിലുള്ളത്‌ തൂലിക നാമത്തിലാണ്‌.

ഇനി, ഇതോന്നുമല്ല പ്രശ്നം, പേരുണ്ടെങ്കിലെ ബ്ലോഗ്‌ വായിക്കുകയുള്ളു എന്നാണ്‌ നിങ്ങളുടെ തീരുമാനമെങ്കില്‍, വായനക്കാരില്ലാതെ എന്ത്‌ ബീരാന്‍കുട്ടി. പക്ഷെ പേര്‌വെച്ചെഴുതുബോള്‍ വാക്കുകള്‍ ഫില്‍റ്ററിലിട്ട്‌ അരിച്ച്‌ വരും. അത്‌ പക്ഷെ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കും. തുറന്ന് പറയുവാന്‍ കഴിയാതെ എന്ത്‌ ബീരന്‍കുട്ടി.

ഇതോരു വിമര്‍ശനമല്ല, ഈ എളിയവന്റെ അപേക്ഷയാണ്‌. അതിത്തിരി ഗൗരവമുള്ളതായെങ്കില്‍ ക്ഷമിക്കുക. ബീരാന്‍കുട്ടി ബ്ലോഗില്‍ പിച്ചവെച്ച്‌ നടക്കുന്നവനണ്‌. നിങ്ങളില്‍ പലരും വല്യേട്ടന്റെ സ്ഥനത്താണ്‌. നിങ്ങളില്‍ പലരും എന്റെ സ്വപ്നങ്ങളിലെ നായകരാണ്‌. നിങ്ങളുടെ മുഖം കണ്ടിട്ടില്ലെങ്കിലും, മപ്രാണം ഷാപ്പും, വിമാനത്തിന്‌ നേരെ തോക്കുയര്‍ത്തിപിടിച്ച്‌, കൊടകര പാടത്ത്‌ കാത്തിരിക്കുന്നവനെയും, ഭാര്യ പ്രസവിക്കുന്നത്‌ നോക്കിനിന്നവനെയും, എങ്ങനെ ഞാന്‍ മറക്കും. അങ്ങനെ നൂറ്‌ നൂറ്‌ കഥപാത്രങ്ങളിലൂടെ നിങ്ങള്‍ എന്റെ മനസിലുണ്ട്‌. അത്‌ മായ്ച്ച്‌ കളയാന്‍ എതാക്കാഡമിക്കാവും, എത്‌ ഗ്രൂപ്പിനാവും?.

17 comments:

  1. ബീരാന്‍ കുട്ടി said...

    ഇതോരു വിമര്‍ശനമല്ല, ഈ എളിയവന്റെ അപേക്ഷയാണ്‌. അതിത്തിരി ഗൗരവമുള്ളതായെങ്കില്‍ ക്ഷമിക്കുക. ബീരാന്‍കുട്ടി ബ്ലോഗില്‍ പിച്ചവെച്ച്‌ നടക്കുന്നവനണ്‌. നിങ്ങളില്‍ പലരും വല്യേട്ടന്റെ സ്ഥനത്താണ്‌. നിങ്ങളില്‍ പലരും എന്റെ സ്വപ്നങ്ങളിലെ നായകരാണ്‌. നിങ്ങളുടെ മുഖം കണ്ടിട്ടില്ലെങ്കിലും, മപ്രാണം ഷാപ്പും, വിമാനത്തിന്‌ നേരെ തോക്കുയര്‍ത്തിപിടിച്ച്‌, കൊടകര പാടത്ത്‌ കാത്തിരിക്കുന്നവനെയും, ഭാര്യ പ്രസവിക്കുന്നത്‌ നോക്കിനിന്നവനെയും, എങ്ങനെ ഞാന്‍ മറക്കും. അങ്ങനെ നൂറ്‌ നൂറ്‌ കഥപാത്രങ്ങളിലൂടെ നിങ്ങള്‍ എന്റെ മനസിലുണ്ട്‌. അത്‌ മായ്ച്ച്‌ കളയാന്‍ എതാക്കാഡമിക്കാവും, എത്‌ ഗ്രൂപ്പിനാവും?.

  2. കാഴ്‌ചക്കാരന്‍ said...

    ഇന്നലെ ഞായറാഴ്‌ച NDTV ചാനലില്‍ We the people എന്ന തുറന്ന ചര്‍ച്ചാവേദി ബ്ലോഗുകളെ കുറിച്ചായിരുന്നു. അവര്‍ ഇതും ചര്‍ച്ച ചെയ്‌തുകണ്ടു. നമ്മുടെ മീനാക്ഷിയും ഉണ്ടായിരുന്നു അവിടെ. അതു വീണ്ടും സംപ്രേഷണം ചെയ്യും.

  3. കുഞ്ഞന്‍ said...

    ഈ ബീരാന്‍ കുട്ടിയുടെ ഒരു നയം.. അടി അടി...










    മാഷെ.. നല്ലെതെഴുതിയാല്‍ ബോലോകം ആദരിക്കുമെങ്കിലും കൂക്കു വിളികളും ഉണ്ടാകും. പിന്നെ ബീരാന്‍ കുട്ടി പറഞ്ഞതിനോട് യോജിക്കുന്നുവെങ്കിലും ഒരു കാര്യത്തില്‍ വിയോജനം എഴുത്തുകാരന്‍ പ്രതിപക്ഷമായിരിക്കണമെന്നുള്ളത്. അല്ലെങ്കില്‍ ഇങ്ങിനെയെഴുതിയാല്‍ ഞാന്‍ യോജിച്ചേനെ.. എഴുത്തുകാര്‍ പ്രതിപക്ഷമായിരിക്കണം എന്നാല്‍ അത് കേരളത്തിലെ ഇടതുപക്ഷം പ്രതിപക്ഷത്തായിരിക്കുന്നതുപോലെ ഗര്‍ജ്ജിക്കണമെന്ന്..!

  4. ബീരാന്‍ കുട്ടി said...

    കുഞ്ഞന്‍,
    ഞാന്‍ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌. വീണ്ടും വായിക്കുക.

  5. ഏറനാടന്‍ said...

    ബീരാന്‍‌കുട്ട്യേ, അനക്കൊരു സംഗതി കേള്‍ക്കണോ, ഈ ഞാനിപ്പോ പുലിവാലു പിടിച്ചിരിക്ക്വാ. ഏറനാടന്‍ ഞമ്മളാണെന്നും എസ്.കെ.ചെറുവത്ത് എന്ന ചെറുവട്ടന്‍ ഞാനാണെന്നും പറഞ്ഞ് നെലമ്പൂര്‍ കാട്ടിലുള്ളോര് വരേയിപ്പം ഞമ്മളെ പുടിച്ച് ശിക്ഷിക്കാന്‍ പൊറപ്പെട്ടൂന്ന്! ഓരെ മുയുമനും ഞമ്മള് ബ്ലോഗിലിട്ട് നാശ്കൂശാക്കീന്നാ പറീണത്! ഇഞ്ഞിപ്പോ ഞാനേത് നാമം പേറും ബീരാങ്കുട്ട്യേ?

  6. രസികന്‍ said...

    ബീരന്റെ അഭിപ്രായത്തെ രസികന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു കാരണം രസികനും ഒരു "........." ആണല്ലോ
    ഞാന്‍ സ്വന്തം പേരു വെളിപ്പെടുത്താത്തതിന്‍റെ കാരണം പറയാം പലരുടെയും കാരണവും ഇതു തന്നെ ആവാം ... ആവാതിരിക്കാം
    സ്വന്തം പേരും എഴുതാന്‍ ഉദ്ദേശിക്കുന്ന വിഷയവും തമ്മില്‍ മത്തിക്കറിയും ഹലുവയും തമ്മിലുള്ള ബന്ധം പോലും ഇല്ല എന്ന സത്യാവസ്ഥ , അത് പോട്ടെ ആള്‍കൂട്ടത്തില് ശ്രധിക്കപ്പെടാന്‍ ഒരു അപര നാമം നല്ലത് എന്ന വിശ്വാസം , ബീരാന്‍ പറഞ്ഞ പോലെ തുറന്നെഴുതാന്‍ ഒരു മറവു നല്ലത് എന്നതിനോടുള്ള യോജിപ്പ് , രസികന്‍ കേട്ടിട്ടുള്ള പല എഴുത്ത് കാരുടെയും ശരിക്കുള്ള നാമം പല നാട്ടുപേരുകളിലും ആന്ഗ്ലേയ അക്ഷരങ്ങളിലും ഒതുങ്ങി നില്ക്കുന്നു എന്ന അറിവ് ( പല എഴുത്ത് കാരുടെയും യഥാര്‍ത്ഥ നാമം രസികന് ഇപ്പോഴും അറിയില്ല എന്നത് പുറത്തു പറയേണ്ട )

    "വിറകു കൊള്ളി " എന്ന നാമത്തില്‍ എഴുതിയാലും നല്ല എഴുതാനെന്കില്‍ നല്ല അഭിപ്രായം പറയാനും നന്മയെ തിരിച്ചറിയാനും കഴിവുള്ളവരാണ് മലയാളികള്‍ ( ചിലര്‍ പറയുന്നത് പോലെ വെറും ഓചാളികള്‍ അല്ല ) എന്നത് സത്യം ആണെന്കില്‍ " സല്ഗുന സമ്പന്നന്‍ " എന്ന നാമത്തില്‍ എന്ത് തോന്നിവാസവും എഴുതി വെക്കുന്നവനെ കല്ലെടുത്തെറിയാനും ഒറ്റപ്പെടുതാനും കഴിവുള്ളവരാണ് എന്നതും സത്യം തന്നെ അല്ലെ?

    അപര നാമത്തില്‍ ആയാലും യഥാര്‍ത്ഥ ഐഡന്റിറ്റി വച്ചു തന്നെ ആയാലും നല്ല സൃഷ്ടികള്‍ ബൂലോഗത്തില്‍ നമ്മള്‍ കാണുന്നില്ലേ ? . സാധാരണക്കാരില്‍ സാധാരണക്കാര് അവര്‍ക്ക് അറിയാവുന്ന പല സത്യങ്ങളും പുറത്തു കൊണ്ടുവരുന്നുണ്ട് എന്നത് സ്വാഗതാര്‍ഹം ആണ്, വന്‍ മധ്യമങ്ങളുടെ പിന്തുണയില്ലാത്ത അവര്ക്കു ചിലപ്പോള്‍ ഒരു മറവു വേണ്ടി വന്നേക്കും

    രസികന് തോന്നിയത് പറഞ്ഞതാണ് തെറ്റായെന്കില്‍ ക്ഷമിക്കണം

  7. ബീരാന്‍ കുട്ടി said...

    മലയാളം ബ്ലോഗില്‍ എന്തോ ചീഞ്ഞ്‌ നാറുന്നതിന്റെ മണം ബീരാന്‌ കിട്ടുന്നു. തുറന്നെഴുതാന്‍ സമയമെടുക്കും. വിശദവിവരങ്ങള്‍ കുഴിച്ചെടുക്കുകയാണ്‌ ബീരാന്‍.

    ഒന്ന് പറയാം. ഗൂഗിലിന്റെ ബ്ലോഗ്‌ സ്പോട്ട്‌.കോം. നിലനില്‍ക്കുന്ന കാലത്തോളം (മറ്റോന്ന് പകരം വരുന്ന വരെയെങ്കിലും ബ്ലോഗ്‌ സ്പോട്ട്‌ എന്ന് തന്നെ പറയട്ടെ) പ്ലാവില കാണിച്ച്‌ ആടിനെ കൂട്ടില്‍ കയറ്റുന്ന പോലെ, മലയാളം ബ്ലോഗര്‍മാരെ എവിടെയെങ്കിലും തളച്ചിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത്‌ വെറും അതിമോഹം മാത്രമാണ്‌. ചിന്തശക്തിയെ, പ്രതികരണ ശേഷിയെ, തുറന്ന് പറയാനുള്ള എഴുത്തുകാരന്റെ കഴിവിനെ, ബഹുഭൂരിപക്ഷം ബ്ലോഗര്‍മാരുടെയും തലച്ചോറിനെ വിലക്ക്‌ വാങ്ങുവാന്‍, ലോകത്ത്‌ ഒരു ശക്തിക്കും സാധിക്കില്ല. വിധി എഴുതട്ടെ വരും തലമുറ.

  8. Typist | എഴുത്തുകാരി said...

    എഴുതുന്നവരുടെ സ്വാതന്ത്ര്യമല്ലേ, identity പുറത്താക്കണോ, വേണ്ടയോ എന്നതു്. അതു അവര്‍ തന്നെ തീരുമാനിച്ചോട്ടേ എന്നു വക്കുന്നതു തന്നെയല്ലേ നല്ലതു്.

  9. Unknown said...

    എതായാലും ഞാന്‍ അനോണിയല്ല സ്വന്തം പേരില്‍ തന്നെ എഴുതുന്ന ഒരു പാവം

  10. ജഗ്ഗുദാദ said...

    Beeraanikka paranjathu neraanu..najn poornayaum yojikkunu..

    Peru velippedutan aaagraham ulavar cheyate..allathavare enthinanu nirbandhikunnath??

  11. പോരാളി said...

    ബീരാന്‍ കുട്ടി പറഞ്ഞെതെത്ര ശരി. തൂലികാനാമത്തിലെഴുതുമ്പോള്‍ എന്തൊരു സുഖം. ശക്തമായി പ്രതികരിക്കാ‍നും ആശയങ്ങള്‍ പങ്ക് വെക്കാനുമൊക്കെ നല്ലൊരുപാധിതന്നെ.

    ബീരാനേ, ഇയ്യ് യൂണിയനുണ്ടാക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. അനോനികള്‍ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുന്നു, അനക്ക് പിന്തുണയുമായി. അനക്കിതെന്തിന്റെ കേടാ കുട്ട്യേ, ഒന്ന് പാത്തിരുന്നൂടേ.

  12. ബീരാന്‍ കുട്ടി said...

    മുഖമുള്ളവരില്‍ ചിലര്‍, അഭിപ്രായം ഭയന്നാവണം, കമന്റിന് മോഡറേഷന്‍ വെച്ചിരിക്കുന്നത് അല്ലെ?.

    തുറന്ന് പറയാനുള്ള ആഹ്വാനം, ഉറക്കെ ഉറക്കെ അവിടെ പലരും പ്രഖ്യപ്പിക്കുന്നത് കേട്ട്, ബ്ലോഗിന് തന്നെ നാണം വന്നിട്ടുണ്ടാവണം. പാവം.

    മഹത്തായതൊന്നും ബ്ലോഗിലില്ലെന്ന് പരിതപിക്കുന്നവര്‍, ബീരാന്‍ കുട്ടിയുടെ ബ്ലോഗ് മാത്രമേ കണ്ടുള്ളോ?. മാഷെ, അമുല്യമായ പലതും ഈ ബൂലോകത്തുണ്ട്. അവരുടെ രചന പാടവം അറിയണമെങ്കില്‍, തലയില്‍ കയറ്റിവെച്ച, ധാഷ്ട്യത്തിന്റെ ചുമടിറക്കി, പഞ്ചനക്ഷത്ര പുളിരസം, വായില്‍നിന്നും പോവാന്‍, ഇത്തിരി സംഭാരം, കുടിച്ചോളൂ.

    വിശ്വാസം നല്ലതാണ്, പക്ഷെ, അത് അന്ധമാവരുത്.

    കണ്ണുണ്ടായാല്‍ പോരാ, കാണണം.
    .

  13. അങ്കിള്‍ said...

    ഒരപരനാമം ഞാന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥനാമവും മറ്റുവിവരങ്ങളും പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളയാളാണ്.

    പലരേയും നേരിട്ടും ബ്ലോഗ് മുഖാന്തിരവും കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവരെ വിമര്‍ശിക്കുവാന്‍ എന്തോ ഒരു മടി. അതുകൊണ്ട് മൌനം വിദ്വാനു ഭൂഷണമെന്നു കരുതുന്നു, കുറ്റബോധത്തോടെയാണെങ്കിലും. പേര് വെളിപ്പെടുത്തിയതുകൊണ്ടുള്ള ഒരു പ്രശ്നം.

    ഇങ്ങനെയൊന്ന് എഴുതേണ്ടി വന്നല്ലോയെന്നും സങ്കടപ്പെടുന്നു.

  14. ബീരാന്‍ കുട്ടി said...

    അങ്കിൽ, നിങ്ങളുടെ വിഷമം മനസിലാവുന്നുണ്ട്, ശരിക്കും. കാരണം, ഇത് ഞാൻ പലവട്ടം അനുഭവിച്ചതാണ്.

    ആളുകളെ പരിചയെപ്പെടുമ്പോൾ, പിന്നെ, കൈ കാലുകൾ കെട്ടിയപോലെയാണ്. പലതും കണ്ടിട്ടും, അന്ധനായി ജീവിക്കേണ്ട ഗതികേട്.

    എന്നാലും സമൂഹിക പ്രശ്നങ്ങളിൽ, ബന്ധങ്ങൾ തടസമാവാറില്ല.

    ചങ്കുറ്റത്തോടെ വിളിച്ച് പറയൂ എന്ന് പറയുന്നവരോട്‌ ഒരു ചോദ്യം. കേരളത്തിൽ മാത്രം, ദുരൂഹ സഹചര്യങ്ങളിൽ മരണമടഞ്ഞ, ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, എത്ര പത്രപ്രവർത്തകരുണ്ടെന്നറിയാമോ?. സംഘടിതരും, വ്യവസ്ത്ഥാപിതവും നിയമ പരിരക്ഷ ലഭിക്കുന്നതുമായ ഒരാളുടെ ജീവന് ഒരു വിലയുമില്ലെങ്കിൽ, ബ്ലോഗർമാരെ സംരക്ഷിക്കുവാൻ ആര് വരും എന്നാണിക്കുട്ടരുടെ വാദം?.

    അനോനിയായിട്ട് പോലും, പലതും വിളിച്ച്‌കൂവാൻ കഴിയാതെ, നിസഹയനായി നിൽക്കുന്ന ബീരാനെ കണ്ടിട്ട്, പലപ്പോഴും, ലജ്ജിച്ച് തലതഴ്‌ത്തിയിട്ടുണ്ട്. ബ്ലോഗെഴുത്ത് നിർത്തിയാലോ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട്.

    അനോനിയായിട്ട് പോലും പലരും പലവിധത്തിലും പ്രയാസപ്പെടുന്നു എന്ന് ചുരുക്കം.

    പിന്നെ, മറ്റോന്ന്, ബൂലോകത്ത് പലർക്കും പല ഐഡികളുമുണ്ട് എന്നത് മറക്കരുത്. അതോക്കെ ഒരോരുത്തരുടെ ഇഷ്ടം. ചിലതോക്കെ നല്ലതും. എന്തായാലും അനോനി, വ്യക്തി ഹത്യക്ക് ഉപയോഗിക്കരുതെന്ന് മാത്രമാണെന്റെ അപേക്ഷ. വിഷയങ്ങൾ തലനാരിയ കീറിമുറിച്ച് പരിശോധിക്കാം. അതാണല്ലോ ബ്ലോഗിന്റെ ഗുണം.

  15. കനല്‍ said...

    ഒരു പേരിലെന്തിരിക്കുന്നു ബീരാനിക്കാ?
    പറയാനുള്ളത് എന്തു പേരിലായാലും പറയണം.

    എന്നാല്‍ സഭ്യയതക്ക് നിരക്കാതെയുള്ള പ്രയോഗങ്ങള്‍
    മറ്റൊരു ബ്ലോഗര്‍ക്കെതിരെ പ്രയോഗിക്കാന്‍
    അനോണിത്ത്വം ഉപയോഗിക്കുന്നതിനെ

    തന്തയില്ലായ്മയെന്നോ ബോണ്‍ലസിസം(കടപ്പാട് :ബര്‍ലിച്ചായന്‍) എന്നോ അല്ലേ പറയേണ്ടത്.

  16. ബീരാന്‍ കുട്ടി said...

    കനൽ, അനോനി ഐഡി കൂടുതലും ഉപയോഗിക്കുന്നത്, സഹ ബ്ലോഗർമാരെ ചീത്തവിളിക്കാനും തെറിപറയാനും തന്നെയാണ്. അതിൽ വിഷമം തോന്നുന്നു.

    എന്നാല്‍ സഭ്യയതക്ക് നിരക്കാതെയുള്ള പ്രയോഗങ്ങള്‍ മറ്റൊരു ബ്ലോഗര്‍ക്കെതിരെ പ്രയോഗിക്കാന്‍ അനോണിത്ത്വം ഉപയോഗിക്കുന്നതിനെ തന്തയില്ലായ്മയെന്നോ ബോണ്‍ലസിസം(കടപ്പാട് :ബര്‍ലിച്ചായന്‍) എന്നോ അല്ലേ പറയേണ്ടത്.

    നല്ല യമണ്ടൻ പേരുണ്ടായാലും ചിലർ ഈ ബോൺലസിസം കാണിക്കും. ചിരിച്ചും കളിച്ചും മറ്റുള്ളവരെ ഒരു പരിധിവരെ ചിരിച്ചോണ്ട് ദ്രോഹിച്ചും നടന്നിരുന്ന ഒരാൾ, നിരുപദ്രവകാരിയായ എന്റെ ഒരോറ്റ കമന്റിലൂടെ നാറണത്ത് ഭ്രന്തനായ കഥ ഇവിടെ തന്നെയുണ്ട്.

    വിഷയത്തിലേക്ക് വരാം.
    തെറിയും വ്യക്തിഹത്യയും, അത് ബ്ലോഗിൽ മാത്രമല്ല, മലയാളത്തിൽ മാത്രമല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതുണ്ട്.

    നാം സ്വയം നന്നാവുക. മറ്റുള്ളവരെ ബീരാൻ വേദനിപ്പിച്ചിട്ടില്ല. എനിക്കെതിരെ വന്ന വ്യക്തിപരമായ കമന്റുകൾ പോലും, പോസിറ്റിവായെടുക്കാൻ എനിക്ക് കഴിഞ്ഞതിന്റെ രഹസ്യവും മറ്റോന്നല്ല. ചില വിഷയങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയാറില്ല. എന്ത് പറഞാലും തെറ്റായി വ്യഖ്യാനിക്കുവാൻ ചില ബ്ലോഗിലെ കമന്റ് ഭരണികൾക്ക് ശക്തിയുണ്ട്. അത് അനുഭവിച്ചവനാണ് ഞാൻ.

  17. അനില്‍@ബ്ലോഗ് // anil said...

    ബീരാനെ,

    മുഴുവന്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ചില പരിമിതികളുണ്ടാവും.

    വന്നിട്ട് ആറുമാസമാവുന്നു, മോശമായ കമന്റുകള്‍ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുതന്നെയാണ് വിശ്വാസം.