Saturday 10 May 2008

പെപ്‌സിയും ഡോക്‌ടറും

പെപ്‌സിയുടെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന്‌ നല്ലതാണെന്ന ഉത്തമ ബോധ്യമുള്ള ഇന്ത്യയിലെ ഡോക്‌ടര്‍മാര്‍ ഇനി, പനി മുതല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരെയുള്ള രോഗികള്‍ക്ക്‌ പെപ്‌സിയുടെ ജ്യൂസും ചിപ്‌സും നല്‍ക്കി സുഖപ്പെടുത്തുന്ന അത്ഭുത കഴ്ച നമ്മെ ആനന്ദപുളകിതരാകും.

പ്രതിഫലം അഗ്രഹിക്കതെ, പെപ്‌സി കമ്പനിയെ സാഹായിക്കുകയെന്ന ഡോക്‌ടര്‍ സഹജമായ ചെറിയ ഉപകാരം മാത്രമാണ്‌ ഡോക്‌ടര്‍മാര്‍ ചെയ്യുന്നതെന്ന സത്യം നാം മറക്കരുത്‌. പ്രസവത്തിന്‌ ആറ്‌ മാസം മുന്‍പ്‌ സിസേറിയനുള്ള മരുന്നുകള്‍ വാങ്ങിച്ച്‌ രോഗികളെ സഹായിക്കുന്ന ഡോക്‌ടര്‍മാരുള്ള നാട്ടില്‍, പാവപ്പെട്ട രോഗികള്‍ ഒരു പെപ്‌സിയോ ചിപ്‌സോ കഴിച്ച്‌ സുഖപ്പെടട്ടെ എന്ന് ഡോക്‌ടര്‍മാര്‍ തിരുമാനിച്ചാല്‍ അത്‌ വളരെ നല്ലതാണ്‌.

--------------------------------------------

ബിരാന്‍കുട്ടിക്ക്‌ ഒരു സംശയം. സംശയം മാത്രമാണേ.


ഐ.എം.ഒ എന്നത്‌ ഒരു ഗുണ്ട സംഘടനയാണോ?.

ഇത്‌ പെപ്‌സിയുടെ സിസ്റ്റര്‍ കണ്‍സേണാണോ?.

ശീതള പാനിയങ്ങളും ചിപ്സും പെപ്‌സി കമ്പനിയുടെത്‌ മാത്രമാണോ നല്ലതായിട്ടുള്ളൂ?.

സമ്മേളനങ്ങള്‍ നടത്താന്‍ ഇതിലും നല്ല വഴി എതാനും ലേഡി ഡോക്‌ടര്‍മാര്‍ക്ക്‌ അറിയില്ലെ?

ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന്‌ ഇത്രയേറെ ശ്രദ്ധ ഡോക്‌ടര്‍മാര്‍ക്കുണ്ടെങ്കില്‍, ഡോക്‌ടര്‍മാരുടെ ആരോഗ്യസ്ഥിതി ഇടക്കെങ്കിലും രോഗികള്‍ പരിശോധിക്കുന്നത്‌ തെറ്റാണോ?.

ലാസ്റ്റ്‌ ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌, സാരന്മരെ ഇത്‌ ഇന്ത്യയാ, പട്ടിണി പാവങ്ങളുടെ ഇന്ത്യ, ഓപ്പറേഷന്‍ കഴിഞ്ഞ കത്തി വയറ്റില്‍ കെട്ടിവച്ച്‌ തുന്നുന്ന ഡോക്‌ടര്‍മാരുടെ ഇന്ത്യ. ഈ ഇന്ത്യക്കാരന്‍ തരുന്ന സ്നേഹ സമ്മാനം വാങ്ങുവാന്‍ കെല്‍പ്പില്ലാതെ, നക്ഷതങ്ങളെണ്ണി കിടക്കുബോള്‍, ആരുടെ, ഏത്‌ പാനിയമാണ്‌ നിങ്ങളുടെ ആരോഗ്യത്തിന്‌ നല്ലതെന്ന് ചിന്തിക്കുക.

ശവപ്പെട്ടി ഫ്രീയായിട്ട്‌ തരുന്ന കമ്പനികളുമായി മറ്റോരു ധാരണപത്രം ഐ.എം.ഒ. ഒപ്പ്‌ വെച്ചാല്‍ അത്‌ ഡോക്‌ടര്‍മാരോട്‌ ചെയ്യുന്ന എറ്റവും വലിയ കാരുണ്യമാവുമെന്ന് ബീരാന്‍കുട്ടിക്ക്‌ തോന്നുന്നു.

12 comments:

  1. ബീരാന്‍ കുട്ടി said...

    ബിരാന്‍കുട്ടിക്ക്‌ ഒരു സംശയം. സംശയം മാത്രമാണേ.

    ഐ.എം.ഒ എന്നത്‌ ഒരു ഗുണ്ട സംഘടനയാണോ?.
    ഇത്‌ പെപ്‌സിയുടെ സിസ്റ്റര്‍ കണ്‍സേണാണോ?.
    ശീതള പാനിയങ്ങളും ചിപ്സും പെപ്‌സി കമ്പനിയുടെത്‌ മാത്രമാണോ നല്ലതായിട്ടുള്ളൂ?.
    സമ്മേളനങ്ങള്‍ നടത്താന്‍ ഇതിലും നല്ല വഴി എതാനും ലേഡി ഡോക്‌ടര്‍മാര്‍ക്ക്‌ അറിയില്ലെ?
    ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന്‌ ഇത്രയേറെ ശ്രദ്ധ ഡോക്‌ടര്‍മാര്‍ക്കുണ്ടെങ്കില്‍, ഡോക്‌ടര്‍മാരുടെ ആരോഗ്യസ്ഥിതി ഇടക്കെങ്കിലും രോഗികള്‍ പരിശോധിക്കുന്നത്‌ തെറ്റാണോ?.
    ലാസ്റ്റ്‌ ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌, സാരന്മരെ ഇത്‌ ഇന്ത്യയാ, പട്ടിണി പാവങ്ങളുടെ ഇന്ത്യ, ഓപ്പറേഷന്‍ കഴിഞ്ഞ കത്തി വയറ്റില്‍ കെട്ടിവച്ച്‌ തുന്നുന്ന ഡോക്‌ടര്‍മാരുടെ ഇന്ത്യ. ഈ ഇന്ത്യക്കാരന്‍ തരുന്ന സ്നേഹ സമ്മാനം വാങ്ങുവാന്‍ കെല്‍പ്പില്ലാതെ, നക്ഷതങ്ങളെണ്ണി കിടക്കുബോള്‍, ആരുടെ, ഏത്‌ പാനിയമാണ്‌ നിങ്ങളുടെ ആരോഗ്യത്തിന്‌ നല്ലതെന്ന് ചിന്തിക്കുക.

  2. പ്രിയ said...

    എന്താ ഉണ്ടായേ?

  3. ബീരാന്‍ കുട്ടി said...

    പെപ്‌സിയുടെ പാനിയങ്ങളും ചിപ്സും ഡോക്‌ടര്‍മാര്‍ ഇനിമുതല്‍ രോഗികള്‍ക്ക്‌ നിര്‍ദേശിക്കുവാനുള്ള കരാറില്‍ ഐ.എം.ഒ യും പെസ്‌സിയും തമ്മില്‍ കരാറിലോപ്പിട്ട കാര്യം പ്രിയ അറിഞ്ഞില്ലെ.

    ടോണിക്കിന്‌ പകരം ഇനി പെപ്‌സിയുടെ ജ്യൂസ്‌ മരുന്നായി കിട്ടുമെന്ന് സാരം.

  4. rathisukam said...

    പെപ്‌സിയുടെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന്‌ നല്ലതാണെന്ന ഉത്തമ ബോധ്യമുള്ള ഇന്ത്യയിലെ ഡോക്‌ടര്‍മാര്‍ ഇനി, പനി മുതല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരെയുള്ള രോഗികള്‍ക്ക്‌ പെപ്‌സിയുടെ ജ്യൂസും ചിപ്‌സും നല്‍ക്കി സുഖപ്പെടുത്തുന്ന അത്ഭുത കഴ്ച നമ്മെ ആനന്ദപുളകിതരാകും.

  5. Unknown said...

    nalla prarhikaram.

  6. ~nu~ said...

    "incredible India"

  7. ബാബുരാജ് said...

    പ്രിയ ബീരാന്‍ കുട്ടി,

    IMA, പെപ്സിയുടെ ട്രോപിക്കാന ജ്യൂസും ക്വാക്കര്‍ ഓട്സും എന്‍ഡോഴ്സ്‌ ചെയ്തു എന്നത്‌ ശരി തന്നെ. ഇതു പക്ഷെ, രോഗികള്‍ക്ക്‌ ഇതൊക്കെ നിര്‍ദ്ദേശിക്കാനുള്ള കരാറൊന്നുമല്ല. (ഇതു തെളിച്ചു പറയാതെ ശീതള പാനീയവും ചിപ്സും എന്നു പറഞ്ഞത്‌ അതിന്റെ സെന്‍സേഷന്‍ പോകാതിരിക്കട്ടെ എന്നു വിചാരിച്ചാവും എന്നു കരുതുന്നു.)

    ഞാന്‍ IMAയെ ന്യായീകരിക്കുകയൊന്നുമല്ല. ഇന്‍ഡ്യയിലെ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയാണെങ്കിലും, മറ്റേതു സംഘടനെയെപ്പോലെ തന്നെ IMA യും അതിന്റെ സാധാരണ അംഗങ്ങളുടെ വികാരങ്ങളൊന്നുമല്ല പ്രകടമാക്കുന്നത്‌. ഏതു തലത്തിലായാലും ആ തലത്തിലെ നേതാക്കന്മാരുടെ തോന്ന്യാസങ്ങളാണ്‌ ഇവിടെയും നടക്കുന്നത്‌. ഏതെങ്കിലും സംഘടയില്‍ അംഗത്വമുള്ള ആര്‍ക്കും ഈ സാഹചര്യം മനസ്സിലാകും.

    ഇതിനു മുന്‍പ്‌ IMA യുറേക്ക ഫോബ്സ്‌, ഡെറ്റോള്‍ മുതലായവയും എന്‍ഡോഴ്സ്‌ ചെയ്തിരുന്നു. ഒരിക്കല്‍ പോലും ഇതു സംബന്ധിച്ച്‌ സാധാരണ അംഗങ്ങളോട്‌ അഭിപ്രായമൊന്നും ചോദിച്ചിരുന്നില്ല. IMA യുടെ ന്യൂസ്‌ ലെറ്ററിലും ഇതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല.

  8. OAB/ഒഎബി said...

    ENTE ROSHAM NJAAN BEERANKUTTIYIL KOODI KETTU AASVASAM KOLLATTE NANNI NANNI

  9. ബീരാന്‍ കുട്ടി said...

    ബാബുരാജ്‌, നിങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു.

    ഇന്‍ഡ്യയിലെ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയാണെങ്കിലും, മറ്റേതു സംഘടനെയെപ്പോലെ തന്നെ IMA യും അതിന്റെ സാധാരണ അംഗങ്ങളുടെ വികാരങ്ങളൊന്നുമല്ല പ്രകടമാക്കുന്നത്‌. ഏതു തലത്തിലായാലും ആ തലത്തിലെ നേതാക്കന്മാരുടെ തോന്ന്യാസങ്ങളാണ്‌ ഇവിടെയും നടക്കുന്നത്‌.

    സ്വന്തം ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന ഒരു സംഘടനയെ വളര്‍ത്തണോ എന്ന് തിരുമാനിക്കുന്നത്‌ അംഗങ്ങളാണെന്നാണ്‌ ഈ പാവത്തിന്‌ തോന്നുന്നത്‌.

    IMA, പെപ്സിയുടെ ട്രോപിക്കാന ജ്യൂസും ക്വാക്കര്‍ ഓട്സും എന്‍ഡോഴ്സ്‌ ചെയ്തു എന്നത്‌ ശരി തന്നെ.
    ഇത്‌ ശീതളപാനിയമല്ലെ.
    ബഹുരാഷ്ട്ര കമ്പനികളുടെ എതെങ്കിലുമൊരുല്‍പ്പന്നം നല്ലതാണെന്ന് ബാബുരാജ്‌ പറയുമോ?.

    പിന്നെ മൊത്തം ഡോക്‌ടര്‍മാരെ കുറ്റം പറഞ്ഞതില്‍ എനിക്കല്‍പ്പം വേദന തോന്നുന്നു. എങ്കിലും IMA പ്രതിനിധാനം ചെയ്യുന്നവര്‍ നാട്ടില്‍ കാണിക്കുന്ന കോലഹലങ്ങള്‍ കാണുബോള്‍ പറയാതിരിക്കാനും വയ്യ. വ്യക്തിപരമായിട്ടെടുക്കാതെ, ഞാന്‍ ഒരു പ്രതീകത്തെയാണ്‌ ഉദേശിച്ചത്‌.

  10. ബാബുരാജ് said...

    പ്രിയ ബീരാന്‍ കുട്ടി,

    ബഹു രാഷ്ട്ര കുത്തകകളുടെ ഏതെങ്കിലും ഉല്‍പ്പന്നം നല്ലതാണെന്ന് ഞാന്‍ പറയുമോ, എന്ന ചോദ്യം സത്യത്തില്‍ മനസ്സിലായില്ല. താങ്കളും ആ ചോദ്യം മനസ്സിലാക്കിയല്ല ചോദിച്ചതെന്ന് തോന്നുന്നു.
    ജിദ്ദയില്‍ ജോലിയുണ്ടെന്നു പറയുന്ന താങ്കള്‍ ബഹുരാഷ്ട്രകുത്തകകളുടെ ഉല്‍പ്പന്നങ്ങളൊന്നും ഉപയോഗിക്കുന്നില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കട്ടെ? പ്രിയ സുഹൃത്തെ, നമ്മുടെ ഇന്‍ഡ്യയില്‍ പോലും കണ്മഷി തൊട്ട്‌ കാറുവരെ അവരാണ്‌ ഉണ്ടാക്കുന്നത്‌. (ടാറ്റയേയും ഞാന്‍ ആ വിഭാഗത്തില്‍ തന്നെ പെടുത്തുന്നു.) അവയ്ക്കൊക്കെ എന്തെങ്കിലും ഗുണക്കുറവുള്ളതായി എനിക്കു തോന്നിയിട്ടില്ല.
    പിന്നെ താങ്കള്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണുദ്ദേശിച്ചതെങ്കില്‍, സ്വദേശിയുടേതാണെങ്കിലും വിദേശിയുടേതാണെങ്കിലും കാര്‍ബണേറ്റഡ്‌ ഡ്രിങ്കുകള്‍ ഞാന്‍ ഉപയോഗിക്കാറില്ല. എന്റെ കുട്ടികള്‍ക്ക്‌ പുറത്തുനിന്ന് ജ്യൂസ്‌ വാങ്ങി കൊടുക്കേണ്ടി വന്നാല്‍, കടയിലുണ്ടാക്കുന്നതിനേക്കാളും പ്രാദേശിക നിര്‍മ്മാതാക്കള്‍ ഉണ്ടാക്കുന്നതിനേക്കാളും ഞാന്‍ പ്രിഫര്‍ ചെയ്യുക ട്രോപിക്കാന പോലുള്ളവ തന്നെയാണ്‌.

  11. ബീരാന്‍ കുട്ടി said...

    ബാബുരാജ്‌,
    വിഷയത്തില്‍നിന്നും വ്യതിചലിക്കുമെന്ന ഭയംകൊണ്ട്‌ പലതും ഞാന്‍ കണ്ടില്ല, കേട്ടില്ലാന്ന് വെക്കുന്നു. അത്‌ നമ്മുടെ വിഷയമല്ലല്ലോ.

    ജ്യൂസിനെക്കുറിച്ച്‌ തന്നെയാണ്‌ എന്റെ ചോദ്യം. അത്‌ ഉല്‍പാദിപ്പിക്കുന്നത്‌ പെപ്‌സി മാത്രമല്ലല്ലോ. ഡോക്‌ടര്‍മാര്‍ ട്രോപിക്കന വിപണനത്തിന്‌ മാത്രമാണോ കരാറുണ്ടാക്കിയത്‌?. നാളെ പെപ്‌സിയും കോക്കോകോളയും ആരോഗ്യത്തിന്‌ നല്ലതാണെന്ന് IMA സര്‍ട്ടിഫിക്കറ്റ്‌ തന്നു എന്ന് ഇവര്‍ പരസ്യം നല്‍ക്കും. ഇല്ലെന്ന് ബാബുവിനോ IMA ക്കോ ഇന്ന് പറയാന്‍ കഴിയുമോ?.

    എല്ലാം മറക്കാം, പക്ഷെ ഒരു കമ്പനിയുടെ ഉല്‍പനത്തിന്റെ പ്രചാരണത്തിനും, വിപണനത്തിനും ഡോക്‌ടര്‍മാര്‍ ഇറങ്ങിതിരിച്ചതിനെയാണ്‌ ഞാന്‍ എതിര്‍ക്കുന്നത്‌. ഇവിടെ ഇതിനു മുന്‍പ്‌ പല സെലിബ്രിട്ടികളും ശ്രമിച്ചിട്ടും ഫലം കാണാതെയാണ്‌ പെപ്‌സിയുടെ ഈ പുതിയ തന്ത്രമെന്നതും കൂടി കൂട്ടിവായിക്കുക. ഇപ്പോള്‍ ചിത്രം വ്യക്തമായോ?.

    അവസാനമായി, കുഞ്ഞുങ്ങള്‍ക്ക്‌ ഹാനികരമായ ജ്യൂസ്‌, അതേത്‌ കൊമ്പന്റെതാണെങ്കിലും ഞാന്‍ വാങ്ങികൊടുക്കാറില്ല. എല്ലാ ജ്യൂസിലും അവശ്യത്തിനും അതില്‍കൂടുതലും രാസവസ്തുകളടങ്ങിയിട്ടുണ്ടെന്ന് ഞാന്‍ പറയാതെ തന്നെ ബാബുവിനറിയമെന്ന് കരുതുന്നു. അതിനേക്കാള്‍ നല്ലതണോ, കടയിലുണ്ടാക്കുന്നതെന്ന് ബാബു തിരുമാനിക്കുക.

  12. chithrakaran ചിത്രകാരന്‍ said...

    ഡോക്റ്റര്‍മാര്‍ക്ക് വീട്ടില്‍ കയറിയും,ആശുപത്രിയില്‍ കയറിയും പൊതിരെ തല്ലു കിട്ടുന്ന കാലം വരുംബോള്‍ ഐ.എം.എ. താനെ പെപ്സിയേയും,കോള്‍ഗേറ്റിനേയും,മരുന്നു കംബനിക്കാരേയും തള്ളിപ്പറഞ്ഞുകൊള്ളും. തല്ലു കൊടുക്കേണ്ടവരെ ഭയ ഭക്തിയോടെ ആരാധിച്ചാല്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടു.