ഞാന്‍ നൂറെടുത്തു.
ഒരു ജോലി കിട്ടിയിട്ട് വേണം രണ്ട് ദിവസം ലീവെടുക്കാന്‍ എന്ന ആഗ്രഹം കാരണം, ജോലി അന്വേഷിച്ച് നടക്കുന്ന വണ്‍സ് അപ്പോണ്‍ എ ടൈം.
കണ്ടക ശനിയുടെ അപഹാരം വ്യായഴ്ച വൈക്കുന്നേരം തുടങ്ങിയ ഓരറബി, അയാളുടെ കടയില്‍ എന്നെ ജോലിക്ക് വെച്ചു. രാഹുകാലം നോക്കാന്‍, വാച്ചില്‍ നോക്കിയ ഞാന്‍ ഞെട്ടി പോയി, അഞ്ച് മിനിറ്റ് ഫാസ്റ്റ് ഫോര്‍വേഡ് അടിച്ച്, രാഹു കടന്ന് പോയത് ഞാന്‍ അറിഞ്ഞില്ല, പക്ഷെ ഞാന്‍ വിടുമോ?. വാച്ചഴിച്ച്, 10 മിനിറ്റ് സ്ലോ മോഷനില്‍ റിവേഴ്സടിപിച്ച് ഞാന്‍ ജോലിക്ക് കയറി.
എന്നെ അറബി ഭാഷ പഠിപ്പിക്കുനതിനേക്കാള് നല്ലത്, ആറബിക്ക് മലയാളം പഠിക്കുന്നതാണെന്ന തിരിച്ചറിവില്‍, "അഇമ" ഭാഷ ഞാനും അറബിയും കണ്ട്പിടിക്കുകയും, കാല ക്രമേണ ഫീ, മഫീ എന്നി വാക്കുകള്‍ എനിക്ക് വളരെ നിഷ്പ്രയാസം, അക്ഷരതെറ്റോ, സ്പെലിങ്ങ് മിസ്റ്റെക്കോ ഇല്ലാതെ ഉച്ചരിക്കാന്‍ കഴിയുമെന്ന ഘട്ടത്തിലാവുകയും ചെയ്ത സമയം.
ഇടക്കിടെ കടയുടെ ചാവി എന്നെ എല്പ്പിച്ച്, കൗണ്ടറിന്റെ ചാവി കീശയിലിട്ട് അറബി പുറത്ത്പോവാന്‍ തുടങ്ങി. എനിലുള്ള അവന്റെ വിശ്വാസംകണ്ട് ഞാന്‍ ഉള്പ്പുളകിതനാവുകയും, ഈ പറഞ്ഞ സാധനം തണുപ്പിക്കാന്‍ രണ്ട് മൂന്ന് ജ്യൂസും ട്ടച്ചിങ്ങിനായി അണ്ടിപരിപ്പ്, ബദാം, പിസ്ത മുതലായ ചില്ലറ ഐറ്റംസ് എടുത്ത് കഴിക്കുകയും ചെയ്ത് ജീവിച്ചിരുന്ന ടൈം.
അല്റെഡി രണ്ട് ഭാര്യമാരും ഒന്നര ഡസന്‍ കുട്ടികളുമുള്ള എന്റെ മുതലാളി, ഒരു പെണ്ണിനെകൂടി രക്ഷിക്കുവാനുള്ള ഹെല്‍പ്പിങ്ങ് മെന്‍ഡാലിറ്റി, കഴിയുന്നത്ര പിടിച്ച്നിര്‍ത്തുവാന്‍ ശ്രമിക്കുകയും, നാള്‍ക്ക് നാള് വര്‍ധിച്ച് വരുന്ന തന്റെ ഹെല്പ്പാനുള്ള അഗ്രഹം ഒരു ദിവസം സക്ഷാല്ക്കരിക്കുകയും ചെയ്തു.
രാത്രി അവൈലബിളായിട്ടുള്ള സമയം, ഡിവൈഡ് ചെയ്ത് മുന്നാക്കുവാന് പ്രയാസം നേരിട്ടപ്പോള്‍, മുതലാളി, കടയുടെ ചാവിയും കൗണ്ടറിന്റെ ചാവിയും എന്നെയേല്‍പ്പിച്ചു. ജാതക പ്രകാരം മുതലാളിയുടെ കഷ്ടകാലം തുടങ്ങിയത് ആ സുന്ദര നിമിഷത്തിലാണ്.
ക്യാഷ് കൗണ്ടറിന്റെ റെസ്പോണ്ഷിബിലിറ്റി കൈയില്‍ വന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ നിയമമനുസരിച്ച് ഞാനും അഞ്ചോ പത്തോ എടുക്കുക എന്ന അവൈലബിള്‍ ഓപ്ഷനില്‍ എനിക്ക് ബോറടിക്കുകയും, സ്ലോമോഷനില്‍ അത് ഇരുപതും അന്‍പതുമായി. എടുക്കുന്ന നോട്ടിന്റെ നീളവും വീതിയുമനുസരിച്ച്, പുതിയ പരീക്ഷണങ്ങള്‍ കടയില്‍ നടത്തുകയും, മിസിങ്ങ് ലിങ്ക് കണ്ടുപിടിക്കാന്‍ മുതലാളിക്ക് പ്രയാസമാവുംകയും ചെയ്ത സമയം.
നൂറ് റിയാലിന്റെ ഒറ്റനോട്ടുകള്‍ പല ദിവസങ്ങളിലും എന്റെ പോക്കറ്റില്‍ ബ്ലൂടൂത്ത് വഴി ഡൗണ്‍ലോഡ് ചെയ്യുന്നത് അധികം തുടരാനായില്ല.
ചെയ്യുന്ന ജോലിയില്‍ അന്തസ്സ് വേണമെന്ന നിര്‍ബദ്ധ ബുദ്ധി, ജനന സമയത്ത് തന്നെ പ്രോഗ്രം ചെയ്തിരുന്നത് കാരണം എന്നും മുതലാളിക്ക് കണക്ക് കൊടുക്കുബോള്‍ ഞാന്‍ പറയും "നൂറെടുത്തു".പുതിയ വല്ല ഐറ്റംസ് കടയിലിറക്കിയതിന്റെ പേരാണെന്ന് കരുതി "മാഫി മുസ്ക്കില്‍" എന്ന് അറബി പറയുബോള്‍ ഞാന്‍ ചിരിക്കും.
മാസങ്ങള്‍ കടന്ന് പോയി, എന്നും "നൂറെടുത്തു" "മാഫി മുസ്ക്കില്‍" എന്ന ഡയലോഗ് കേട്ട് ബോറടിച്ച എന്റെ മുതലാളി, "നൂറെടുത്തു" എന്ന വാക്കിന്റെ അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയും, മാന്യനായ ഒരു മലയാളി അതിന്റെ അര്‍ത്ഥം പറഞ്ഞ്കൊടുത്തില്ലെങ്കിലും അറബിയോട് പറഞ്ഞു.
ഇനി, ബീരാന് നൂറെടുത്തു എന്ന് പറഞ്ഞാല്‍ നീ "ഇനി എടുക്കരുത്" എന്ന് മാത്രം പറയുക.
പതിവ് പോലെ അന്നും കണക്ക്കൊടുത്ത് ഞാന്‍ പറഞ്ഞു "നൂറെടുത്തു" ഉടനെ മുതലാളി പറഞ്ഞു "ഇനി എട്ക്കര്ദ്".
12 comments:
ഇടക്കിടെ കടയുടെ ചാവി എന്നെ എല്പ്പിച്ച്, കൗണ്ടറിന്റെ ചാവി കീശയിലിട്ട് അറബി പുറത്ത്പോവാന്‍ തുടങ്ങി. എനിലുള്ള അവന്റെ വിശ്വാസംകണ്ട് ഞാന്‍ ഉള്പ്പുളകിതനാവുകയും, ഈ പറഞ്ഞ സാധനം തണുപ്പിക്കാന്‍ രണ്ട് മൂന്ന് ജ്യൂസും ട്ടച്ചിങ്ങിനായി അണ്ടിപരിപ്പ്, ബദാം, പിസ്ത മുതലായ ചില്ലറ ഐറ്റംസ് എടുത്ത് കഴിക്കുകയും ചെയ്ത് ജീവിച്ചിരുന്ന ടൈം......
അമ്പമ്പടാ ബീരാനെ....ഇതാണ് ജോലിയിലെ സത്യസന്ധത കാണിച്ചാലുള്ള കുഴപ്പം..!
അണ്ടിപ്പരിപ്പ്,ബദാം,പിസ്റ്റ പിന്നെ ജ്യൂസൊക്കെ കഴിച്ച് ആളൊരു സിംപ്ലനായിട്ടുണ്ടാവൂല്ലൊ..:)
ചാത്തനേറ്: ആ മലയാളം വേറേ വല്ല നാട്ടുകാരനുമാണോ അങ്ങേര്‍ക്ക് പഠിപ്പിച്ചത്?
മലയാളിയാണേല്‍ “ഇനി അമ്പത് എനിക്കും കൂടി വേണ്ടി എടുക്കുക എന്റെ പേര്.....” എന്ന മറുപടി പഠിപ്പിച്ച് കൊടുത്തേനെ
പിന്നേം എത്രകാലം നൂറെടുപ്പ് തുടര്‍ന്നൂ..?
കുട്ടിച്ചാത്തന് എറിഞ്ഞത് തന്നെ ഞാനും എറിയുന്നു :)
നൂറെടുത്ത് നൂറെടുത്ത് അടുത്ത് ഒരു പുതിയ കട തുറന്നോ ബീരാനേ?
നൂറ് റിയാലിന്റെ ഒറ്റനോട്ടുകള്‍ പല ദിവസങ്ങളിലും എന്റെ പോക്കറ്റില്‍ ബ്ലൂടൂത്ത് വഴി ഡൗണ്‍ലോഡ് ചെയ്യുന്നത് അധികം തുടരാനായില്ല.
ഹി ഹി ഹി
എന്നാലുമെന്റെ വീരാനേ :)
ഹ ഹ. കലക്കി ബീരാനേ :-)
ബീരാനെ ഇനി നൂറെടുക്കരുത് കെട്ടൊ? ചിരിപ്പിച്ചു ..:)
ഹ ഹ ഹ
ബീരാനിക്കാ..
വായിക്കാൻ അല്പം വൈകിയാലെന്താ, ഇപ്പോ ഇങ്ങനെ ചിരിപ്പിക്കാൻ വഴിയൊരിക്കിയല്ലോ.. ഇത്ര സത്യ സന്ധനായ മലയാളി ഇപ്പോൾ ഉണ്ടാകുമോ ആവോ? ഇനി നൂറെട്കർദ് എന്ന് പറഞ്ഞതിന് ശേഷവും നൂറെടുത്തോ?
എന്നാലും ബീരാനെ!!
ഇപ്പൊ എബ്ഡാാ?
നിന്റെ ‘നൂറ്’അറബി എടുത്തോ?
Post a Comment