ഇയാളെ തിരിച്ചറിയുവാന്‍ സഹായിക്കുക.
ഇത് റിയാദിലെ വൃദ്ധസതനത്തിലെ ഒരന്തെവാസി. ഇയാള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഇവിടെയാണ്. ഇയാളുടെ കഥ ഇങ്ങനെയാണ്:-
27-6-2000 - ല്‍ ദിരാബ് റോഡില്‍ നടന്ന കൊള്ളശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഷുമൈസി ഹോസ്പിറ്റലിലെ ചികില്‍സക്ക് ശേഷം, ഇക്കാമയോ, എന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹജരാക്കുവാന്‍ കഴിയാത്തതിനാല്‍ ഇയാളെ ജയിലേക്ക് മാറ്റി.
ജയില്‍വാസ കാലത്തും ഇയാളെ അന്വേഷിച്ച് ആരും എത്താത്തതിനാല്‍ പിന്നിട് ഇയാളെ വൃദ്ധസതനത്തിലേക്ക് മാറ്റി.
ഇപ്പോള്‍ ഇയാള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കിലും സംസാരശേഷിയും ഓര്‍മ്മശക്തിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. (കോടതി രേഖകളില്‍ ഇദേഹത്തിന്റെ പേര് പിലിസ്‌ബര്‍ മൊഹന്‍ എന്നാണ്, അങ്ങനെയാണ് അറബിയില്‍ എഴിതിയിരിക്കുന്നത്)
അഛനെ നഷ്ടപ്പെട്ട മക്കളുടെ വേദനയറിയുന്നവര്‍, ഇണയെ നഷ്ടപ്പെട്ട ഭാര്യയുടെ വിഷമം മനസ്സിലാക്കുവാന്‍ കഴിയുന്നവര്‍, സഹജീവിയോടുള്ള അനുകമ്പയും കരുണയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മാധ്യമങ്ങള്‍, സംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, എല്ല്ലാവരോടും ഒരപേക്ഷ.
ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുവാന്‍ സഹായിക്കുക.
(കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍ കുമാറുമായി ബന്ധപ്പെടുക Email: anilalakapuri@yahoo.com)




