പുട്ടും പഴവും പിന്നെ പപ്പടവും
പുട്ടും പഴവും പിന്നെ പപ്പടവും.
ബൂലോകത്തെ സകലമാന പുട്ട് പ്രേമികള്‍ക്കും, പുട്ട് യുണിയനും ഞാന്‍ ഇത് വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു.
കരിയുന്ന കുടലുമായി, ഓഫിലിരുന്ന് ഈ ചിത്രം കണ്ടാല്‍, എന്നോടുള്ള ദേഷ്യം സഹിക്കവയ്യാതെ, മോണിറ്ററിന്റെ മുഖത്തടിച്ചാല്‍, സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ലെന്ന മുന്നറിയിപ്പ് വായിച്ചിട്ടും, എന്നോടുള്ള ദേഷ്യം അടങ്ങിയില്ലെങ്കില്‍,... ഈ ഡയലോഗ് വെച്ച് കാച്ചിയാല്‍ മതി.
"ഈ ചിത്രം അയച്ച് തന്നവനെ, ഷൈക്ക് ശാഹിദ് റോഡില്‍, കുനിച്ച് നിര്‍ത്തി, കുമ്പിനിട്ടിടിച്ച്, ...."
15 comments:
ബൂലോകത്തെ സകലമാന പുട്ട് പ്രേമികള്‍ക്കും, പുട്ട് യുണിയനും ഞാന്‍ ഇത് വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു.
ബൂലോക പുട്ട് പ്രേമികളേ... ഓടിവാ...
:)
ആ ചെറിയ വസ്സീല് എന്താണു ബീരാനേ?
വല്ല്യമ്മായി പുട്ട് കണ്ടപ്പോ തന്നെ ഒട്ടോ വിള്‍ച്ചി ഓടി വന്നൂല്ല്.
ആ ചെറീ കുത്തിഞ്ഞാണത്തില് തേനാണ്.
അല്ലാ, ഞമ്മളെ അലിഭായ് എവ്‌ടെ, എല്ലാര്‌ക്കും സുഖല്ലെ.
ഞാന്‍ കൊര്‍ച്ച്യോസം ലീവിലെയ്നി, കൊറെ കണക്ക് ശരിയാക്കനിണ്ടെയ്നി, ബലന്‍ഷിറ്റ് കൊടുത്തപ്പോ, ഞമ്മളെ ബലന്‍സ് പോയി.
ബീരാങ്കുറ്റി പുട്ട്.
പപ്പടം കൊള്ളൂല. കേടായിക്ക്ണ്.
-സുല്‍
രാവിലെ എഴുന്നേറ്റ് ഈ പടം കാണുവാന്മാത്രം ഞാനെന്തു പാപമാണ് ചെയ്തത്?
ആപ്പെറ്റയിറ്റ് ഇന്‍ഡ്യുസിങ്!
പുട്ടും പിക്കിളും പഞ്ചസാരയും പഴവും കോംബിനേഷന്‍ നോക്കീട്ടുണ്ടോ?
ബീരാന്‍ മെയില്‍ ഒന്നു നൊക്കാമോ?
പുട്ടും പഴവും പണ്ടേ നല്ല 'കോമ്പറ്റീഷനാ'
ലഡുവും ചമ്മന്തിയും പോലെ..
ഹലുവയും മീന്‍കറിയും പോലെ.
മനുഷ്യനെ ചുമ്മാ ഇങ്ങനെ ആക്കരുത്..ഇങ്ങനെ ഒരു ചതി വേണ്ടിയിരുന്നില്ല...:(
കടലക്കറിയില്ലേ? തികഞ്ഞ പോക്രിത്തരമായിപ്പോയി ഇത്. അടുത്ത ജൂലൈയില്‍ നാട്ടിലെത്തുന്ന വരെ ഞാനിതെങ്ങനെ സഹിക്കുമോ?
ബീരാനെ ....ഇജ് ഞമ്മളെ കടലക്കറി മറന്നോയോ ....ഹൂം ...ഈ ഗല്പാര്‍ക്ക് എല്ലാം കൊടുക്ക് ...
മെലോഡിയസെ, സുനീഷെ,
ഞാന്‍ ചെയ്തത് ചതിയും, പോകൃത്തരവുമാണെന്ന് പറയുന്നതിന് മുന്‍പ്, എന്റെ കഥ കേള്‍ക്കൂ.
പുട്ടിന്റെ പടം ബ്ലോഗില്‍ കയറ്റിയ അതെ അവേശത്തില്‍, ഒരു ചെറിയകുറ്റി പുട്ടെങ്കിലും അകത്ത് കയറ്റണമെന്ന് എന്റെ അഗ്രഹം നിയന്ത്രിക്കുവാന്‍ കഴിയാതെ, ഇന്ന് പുട്ടാക്കാമെന്ന് ഞാന്‍, അറിയാതെ ബീവിയെ വിളിച്ച് പറഞ്ഞു.
ഓക്കെ എന്ന് പറയുവാന്‍ അവള്‍ കാണിച്ച അവേശത്തില്‍ എനിക്ക് തെല്ലും സംശയം തോന്നിയില്ല, പക്ഷെ, പപ്പടവും പഴവുമില്ലെങ്കിലും, കടലക്കറിയില്ലെങ്കിലും പുട്ട്, വെറും പുട്ട് സ്വപ്നം കണ്ട്, റൂമില്ലെത്തിയ എന്നെ പതിവില്ലാതെ ചിരിച്ച്‌കൊണ്ട് വരവേല്‍ക്കുന്ന ബീയുടെ മുഖത്ത് പതിയിരിക്കുന്ന കൊലചതി, എത്ര വലിയ പ്രോഗ്രാമും ഹാക്ക് ചെയ്യുവാന്‍ കഴിയുന്ന എനിക്ക്, ക്രാക്ക് ചെയ്യുവാന്‍ കഴിയാതെ പോയി.
മൂളിപ്പാട്ടും പാടി, ഡൈനിങ്ങ് ടെബിളില്‍ കാത്തിരുന്ന എന്നെ, ഒട്ടും പ്രതിക്ഷിക്കാത്ത ഒരു വിഭവവുമായി വന്ന ബീവി അത്ഭുത പരതന്ത്രയാക്കി.
എന്റെ ജീവിതത്തില്‍ ഞാന്‍ കാണുന്ന അദ്യത്തെ വിഭവമായത്‌കൊണ്ട്, അതിന്റെ പേര് ചോദിച്ച ഞാന്‍ സത്യത്തില്‍ ഞെട്ടി ചുറ്റും നോക്കി, അരെങ്കിലും കേട്ടാലോ എന്ന ഭയം. ചോറോ, കഞ്ഞിയോ അല്ലാത്ത ഒരു സാധനത്തില്‍, എന്നെക്കാള്‍ പ്രായമുള്ള ഒരു കോഴി, 4 കഷണമായി കിടക്കുന്നു.
പേര് ഞാന്‍ മറന്നുപോയത്‌കൊണ്ട് ഒന്ന് കൂടി ചോദിച്ചു.
"കബ്‌സ".
ലോകത്തിലെ ഏഴ് അല്‍ഭുതങ്ങളും ഒരുമിച്ച്‌കണുന്നവന്റെ മുഖമായിരുന്നു എനിക്ക്. അത് മനസ്സിലാക്കിയാവണം, ബീവി പറഞ്ഞു. "നന്നായില്ല അല്ലെ, ഞാന്‍ ട്രൈ ചെയ്തതാ. അടുത്ത പ്രവശ്യം നന്നാവും".
അപ്പോ ഞാന്‍ ഇത് ഇനിയും സഹിക്കണോ എന്ന് ചോദിച്ചില്ല. കാരണം. മൗനം വിദ്വാന് മാത്രമല്ല, എനിക്കും ചിലപ്പോള്‍ ഭൂഷണമാണെന്ന തിരിച്ചറിവ്.
-----------------
വന്നവര്‍ക്ക് പുട്ട് തികഞ്ഞിട്ടില്ലെങ്കില്‍, "കബ്‌സ" തരാം.
യ്ക്ക് പുട്ടും പഴത്തിനേക്കാളും പെര്ത്ത് പിടിച്ചത് , ദേ..ഇപ്പോ മോളിലെഴ്‌ത്യേ ആ സാധനാ..
ഏത്...?, കബ്‌സ് അല്ല, മ്മടെ കമന്റ്..!
അ..ആ...ആ....ബീരാങ്കുട്ടി ബടെ ണ്ടാല്ലേ...പുട്ടു കച്ചോടാ ഇപ്പം പണി???
Post a Comment