Sunday, 11 May 2008

ഷറഫിയയിലെ കൊള്ള ശ്രമം

ശനിയാഴ്ച വൈകുന്നേരം 5:20.
ഷറഫിയയിലെ പ്രസിദ്ധമായ കൃഷ്ണ ബില്‍ഡിങ്ങിലേക്ക്‌ അറബി വേഷത്തില്‍ മുന്നാളുകള്‍ കയറിവരുന്നു. നേരെ ലിഫ്റ്റ്‌ വഴി 7-അം നിലയിലേക്ക്‌. റൂം നമ്പര്‍ 74-ന്റെ കോളിംഗ്‌ ബെല്ലടിക്കുന്നു. അകത്ത്‌നിന്നോരാള്‍ വാതില്‍ തുറന്നതും, അക്ജ്ഞതരായ മൂന്ന് പേര്‍ കത്തിയും തോക്കും നീട്ടി വാതില്‍ തള്ളിതുറന്ന് അകത്ത്‌ കടക്കുകയും, റൂം അകത്ത്‌ നിന്ന് ലോക്ക്‌ ചെയ്യുകയും ചെയ്തു. കത്തി കഴുത്തിലമര്‍ത്തി കൊള്ളസംഘത്തിന്റെ ചോദ്യം
"എവിടെയാണ്‌ കാശ്‌?". എന്റെ കൈയില്‍ കാശില്ലെന്ന് പറഞ്ഞവനെ മൂന്നാളുകളും ചേര്‍ന്ന് അടിച്ച്‌ തള്ളിയിട്ട ശേഷം രണ്ടാളുകള്‍ റൂം മുഴുവന്‍ പരിശോധിക്കുന്നു. പണമടങ്ങിയ ബാഗ്‌ കൈവിട്ട്‌ പോവുമെന്ന ഘട്ടത്തില്‍ നിലത്ത്‌ കിടന്നവന്‍ എല്ലാം മറന്ന് സംഘത്തെ എതിര്‍ക്കുവാന്‍ ശ്രമിച്ചു. പക്ഷെ, അതിന്‌ മുന്‍പ്‌ അവരിലോരാളുടെ കത്തി ഇവന്റെ നെഞ്ചില്‍ കയറിയിരുന്നു. എന്നിട്ടും രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവനെ മുന്നാളുകളും ചേര്‍ന്ന് വീണ്ടും വീണ്ടും അഞ്ഞ്‌ കുത്തുന്നു. അവസാനം പണമടങ്ങിയ ബാഗ്‌ കണ്ടെടുത്ത്‌ യാത്രകൊരുങ്ങുന്നു.
അപ്പോഴാണ്‌ താഴെ ബഹളം.

താഴെ,
അപരിചിതരായ മുന്നാളുകള്‍ കയറി പോവുന്നതും അവര്‍ പോയത്‌ 74-അം റൂമിലെക്കണെന്നും എങ്ങനെയോ പുറംലോകമറിഞ്ഞു. കള്ളന്മരാവനുള്ള സാധ്യതയെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ച്‌കൊണ്ടിരിക്കവെ, അകത്ത്‌ നിന്നും ലോക്ക്‌ ചെയ്ത വാതില്‍ സംശയം വര്‍ദ്ധിപ്പിച്ചു.

പിന്നിടെല്ലാം പെട്ടെന്നായിരുന്നു. കള്ളന്മരാണങ്കില്‍ പിടിക്കുടണമെന്ന ഉറച്ച തിരുമാനത്തില്‍ അഞ്ചെട്ടാളുകള്‍ എന്തിനും തയ്യറായി അകത്ത്‌ കടന്നു. പക്ഷെ, അവരെ മുഴുവന്‍ കൈയിലിരുന്ന കത്തികൊണ്ട്‌ കുത്തി മൂന്നാളുകളും കോണി ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുറത്ത്‌ കാത്തിരുന്ന വലിയോരു ജനക്കുട്ടത്തില്‍നിന്നും രക്ഷപ്പെടുവാന്‍ അവര്‍ക്കായില്ല. രണ്ട്‌ യമനികളും ഒരു സിന്ദുകാരനും മലയാളികളുടെ കൈത്തരിപ്പറിഞ്ഞു.

അവശരായ അവരോടുള്ള റൂം ഉടമയുടെ ചോദ്യംകേട്ട്‌ ഞാന്‍ ഞെട്ടിതരിച്ചു.
"സത്യം പറ, നിനക്ക്‌ വിവരം തന്നവന്‍ ആരാണ്‌?."

പിന്നിടാണെനിക്ക്‌ മനസ്സിലായത്‌, ഇത്‌ ഷറഫിയയിലെ നിത്യസംഭവമാണെന്ന്. ഇന്ന ദിവസം ഇത്ര സമയത്ത്‌ ഇന്ന റൂമില്‍ കാശുണ്ടാവുമെന്നും, അപ്പോള്‍ റൂമില്‍ എത്രപേരുണ്ടാവുമെന്നും വളരെ കൃത്യമായി അറിയാവുന്ന നമ്മുക്കിടയിലെ തന്നെ നപുംസകങ്ങളായ ചിലരാണ്‌ ഇത്തരം കൊള്ള സംഘങ്ങള്‍ക്ക്‌ അവശ്യമായ വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നത്‌. കമ്മിഷന്‍ അടിസ്ഥനത്തില്‍ ഇത്തരം "ബിസിനസ്സ്‌" ചെയ്യുന്ന മലയാളികള്‍ ഷറഫിയയില്‍ നിരവധിയാണ്‌.

എന്തും സഹിക്കുവാന്‍ തയ്യറായി, കൊള്ള സംഘത്തെ നേരിടുവാനുള്ള ധൈര്യവും ചങ്കുറ്റവും കാണിച്ച, അഞ്ചെട്ട്‌ ചെറുപ്പക്കാരുടെ ധീരമായ പ്രകടനം ഞാന്‍ കണ്ടു. ശരീരത്തില്‍നിന്നും രക്തം ധാരയായി ഓലിച്ച്‌കൊണ്ടിരുന്നപ്പോഴും മല്‍പ്പിടുത്തത്തിലൂടെ കൊള്ളസംഘത്തിന്റെ കൈയില്‍നിന്നും പണം തിരിച്ച്‌വാങ്ങുവാനുള്ള ശ്രമത്തില്‍ വിജയിക്കുകയും ചെയ്തു അവര്‍. സാരമായ പരിക്കുകളോടെ രണ്ടാളും, നിസ്സാരമായി പരിക്ക്‌ പറ്റിയ ആറാളുകളും ആശുപത്രിയിലാണ്‌. പരിക്കേറ്റവരോടും അവരുടെ കുടുംബങ്ങങ്ങളോടും എന്റെ സ്വാന്ത്വനം ഞാന്‍ അറിയിക്കുന്നു. എന്റെ പ്രര്‍ഥന എന്നും നിങ്ങള്‍ക്കോപ്പമുണ്ട്‌.

ഇത്തരം ചെറുപ്പക്കരുടെ ധീരമായ ഇടപ്പെടലുകള്‍, കത്തി കാണിച്ചാല്‍ ഓടുന്നവരാണ്‌ മലയാളികളെന്ന തെറ്റിധാരണ നീക്കുവാനും, കവര്‍ച്ച സംഘങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുവാനും സഹായിക്കുമെന്നതില്‍ സംശയമില്ല. എല്ലാറ്റിനും കൂട്ട്‌നില്‍ക്കുന്ന, ഇവരെ സഹായിക്കുന്നവരെ, ഇവരെ പ്രോല്‍സാഹിപ്പിക്കുന്നവരെ നാം എന്ത്‌ പേരിട്ട്‌ വിളിക്കും?.

4 comments:

  1. ബീരാന്‍ കുട്ടി said...

    ശനിയാഴ്ച വൈകുന്നേരം 5:20.

    ഷറഫിയയിലെ പ്രസിദ്ധമായ കൃഷ്ണ ബില്‍ഡിങ്ങിലേക്ക്‌ അറബി വേഷത്തില്‍ മുന്നാളുകള്‍ കയറിവരുന്നു. നേരെ ലിഫ്റ്റ്‌ വഴി 7-അം നിലയിലേക്ക്‌. റൂം നമ്പര്‍ 74-ന്റെ കോളിംഗ്‌ ബെല്ലടിക്കുന്നു. അകത്ത്‌നിന്നോരാള്‍ വാതില്‍ തുറന്നതും, അക്ജ്ഞതരായ മൂന്ന് പേര്‍ കത്തിയും തോക്കും നീട്ടി വാതില്‍ തള്ളിതുറന്ന് അകത്ത്‌ കടക്കുകയും, റൂം അകത്ത്‌ നിന്ന് ലോക്ക്‌ ചെയ്യുകയും ചെയ്തു. കത്തി കഴുത്തിലമര്‍ത്തി കൊള്ളസംഘത്തിന്റെ ചോദ്യം "എവിടെയാണ്‌ കാശ്‌?". എന്റെ കൈയില്‍ കാശില്ലെന്ന് പറഞ്ഞവനെ മൂന്നാളുകളും ചേര്‍ന്ന് അടിച്ച്‌ തള്ളിയിട്ട ശേഷം രണ്ടാളുകള്‍ റൂം മുഴുവന്‍ പരിശോധിക്കുന്നു. പണമടങ്ങിയ ബാഗ്‌ കൈവിട്ട്‌ പോവുമെന്ന ഘട്ടത്തില്‍ നിലത്ത്‌ കിടന്നവന്‍ എല്ലാം മറന്ന് സംഘത്തെ എതിര്‍ക്കുവാന്‍ ശ്രമിച്ചു. പക്ഷെ, അതിന്‌ മുന്‍പ്‌ അവരിലോരാളുടെ കത്തി ഇവന്റെ നെഞ്ചില്‍ കയറിയിരുന്നു. എന്നിട്ടും രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവനെ മുന്നാളുകളും ചേര്‍ന്ന് വീണ്ടും വീണ്ടും അഞ്ഞ്‌ കുത്തുന്നു. അവസാനം പണമടങ്ങിയ ബാഗ്‌ കണ്ടെടുത്ത്‌ യാത്രകൊരുങ്ങുന്നു. അപ്പോഴാണ്‌ താഴെ ബഹളം.

  2. Unknown said...

    beeran kuttee, nannayirikkunnu vivaranam. Sharafiya saudiyile jeddayilanennu koodi cherkkamayirunnu. post lokath ellayidathumullavar vayikkumallo..

  3. ബീരാന്‍ കുട്ടി said...

    സാദിഖ്‌,
    തെറ്റ്‌ ചൂണ്ടികാണിച്ചതിന്‌ നന്ദി. ഇന്നലെ വൈകുന്നേരം ജിദ്ധയിലെ മലയാളികളുടെ തലസ്ഥാനമായ ഷറഫിയയില്‍ ഞാന്‍ നേരിട്ട്‌ കണ്ട സംഭവമാണ്‌ ഇത്‌.

  4. rumana | റുമാന said...

    നിശ്ചലമല്ലാത്ത തളര്‍ച്ചയല്ലാതെ ഇത്തിക്കണ്ണികള്‍ക്ക് മരണമില്ല.. തടിച്ച് കൊഴുത്ത് പാകമായ കൊമ്പുകളാണതിന്റെ വളര്‍ച്ചാ കേന്ത്രം..
    വേരോടെ പിഴുതെറിയാത്തിടത്തോളം കാലം പാകമായ കൊമ്പുകള്‍ തേടി പടര്‍ന്നു കൊണ്ടേയിരിക്കുമാ സസ്യം...