ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്
രണ്ട് മൂന്ന് ദിവസം ലീവെടുത്ത്, ഞാൻ ബ്ലോഗീന്ന് മാറിനിന്നപ്പോഴെക്കും, ഒരു തൃശൂർ പൂരവും, രണ്ട് കത്തികുത്തും, അവസാനം കെട്ടിപിടിയും, എന്തോക്കെ ഇവിടെ നടന്നു. മിസ്സായി, കപ്ലീറ്റ് മിസ്സായി.
ചെറായി കടപ്പുറത്ത് ഇങ്ങനെ ഒരു സാധനം നടക്കണ വിവരം, എന്തെ ഹാരിഷ് ഭായ്, ഇങ്ങള് ഞമ്മളെ വിളിച്ച് പറയാഞ്ഞത്?. അനിൽ പിന്നെ ഞമ്മളെ ഒഴ്‌വക്കാനെ നോക്കൂ, ഏന്നാലും അപ്പുവേട്ടൻ ഇതിനോക്കെ കൂട്ട്‌നിന്നല്ലോ.
ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന് തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ് അറ്റം ബോബ്" എന്ന് പറഞ്ഞ്‌കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്, അതിൽനിന്നും ദിനേഷ് ബിഡിക്ക് തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക് തീ പിടിച്ച വിവരവും ഞമ്മള് അറിഞ്ഞു.
സത്യം പറയട്ടെ, ബ്ലോഗില്, അടിം, ഇടിം, സധാരണെണ്. പക്ഷെ കത്തികുത്ത് ഞമ്മള് സമ്മയ്കൂലാ. അത് ഞമ്മളെ അയ്റ്റാ. അല്ല പിന്നെ.
എന്തായാലും, ഹരീഷ് ഭായിന്റെ നമ്പർകുത്തി വിളിച്ച്‌ണ ആ സാധനത്തിന്റെ നമ്പർ ആരെങ്കിലും ഞമ്മളെ ബീവിക്ക് SMS അയക്കണം, ഇല്ലെങ്കിൽ,
ഞാനും കെട്ട്യോളും, കുട്ട്യളും കൂടി, ഒരു വരവ്‌ണ്ട്, കൊണ്ടോട്ടി റ്റു ചെറായി.
അവസാനം, ഇങ്ങക്ക്, ഇറ്റാൻ വല്ലതും കിട്ടിലാന്ന് പറഞ്ഞാ, പടച്ചോനാണെ, ഞാൻ കത്തി കേറ്റും, ഞമ്മളെ പള്ളക്ക് തന്നെ.അനിലെ, ഈ കണക്കോക്കെ എടുത്ത്, നീ തന്നെ ഒരു ഏണ്ണം പറയുക, എനിക്ക് ഏണ്ണം പണ്ടെ തെറ്റി. കമ്പ്യൂട്ടർ കേട്‌വന്ന്‌ന്ന് മാത്രം പറയരുത്.അപ്പോ, അകെ മൊത്തം ട്ടോട്ടൽ എത്ര ആളുണ്ട്.
-----------------------------
കൂടെപിറപ്പുകളെ,ഒരു പരിധിവരെ, അടി നടക്കുന്ന ബൂലോകം എനിക്കിഷ്ടമാണ്. ഇത് ദാരിദ്രരേഖയുടെ തഴെ പോയോന്ന് ഒരു സംശയം.
എന്തായാലും, മലയാളി ബ്ലോഗെയ്സ് ഒരുക്കുന്ന ചെറായി മിറ്റിന്, സർവ്വവിധ പിന്തുണയും പ്രഖ്യാപിക്കുന്നു (കൈയടിക്ക്, ബിരിയാണി വാങ്ങികൊടുത്ത് നിന്നെയോക്കെ തിറ്റിപോറ്റുന്നത്, പിന്നെ എന്തിനാ)
ചെറായിയില്‍ വെച്ച് നടക്കുന്നത് ബ്ലോഗ് മീറ്റ് തന്നെയാണ്.
ഛലോ ഛലോ ചെറായി.
(ഇതോക്കെ കണ്ടിട്ട്, റിയാല്‍ 2000 പോയാലുംവേണ്ടില്ലാ, ഞാനും വന്നലോന്ന് അലോചിക്കുകയാണ്, ഹാ, തല്‍ക്കാലം ഫോട്ടോ കണ്ട് ത്രിപ്തിയടയാം. ഈ ബ്ലോഗ് മീറ്റ് ജുലൈ മാസത്തില്‍ തന്നെ വെച്ചവനെ വെടിവെച്ച് കൊല്ലണം, അല്ലെങ്കില്‍ വേണ്ടാ, ലീവ് ചോദിച്ചിട്ട് രണ്ട് മാസം കൂടി നീട്ടാന്‍ പറഞ്ഞ, എന്റെ മുതാലാളിയെ വെടിവെച്ച്... ഹെ, വേണ്ടാ, കഞ്ഞികുടി മുട്ടും)
15 comments:
എന്തായാലും, ഹരീഷ് ഭായിന്റെ നമ്പർകുത്തി വിളിച്ച്‌ണ ആ സാധനത്തിന്റെ നമ്പർ ആരെങ്കിലും ഞമ്മളെ ബീവിക്ക് SMS അയക്കണം, ഇല്ലെങ്കിൽ,
ഞാനും കെട്ട്യോളും, കുട്ട്യളും കൂടി, ഒരു വരവ്‌ണ്ട്, കൊണ്ടോട്ടി റ്റു ചെറായി.
ee photoyil kaannunna pole കെട്ട്യോളും, കുട്ട്യളും കൂടി cherrayil vannaal meet kalakkum !
കൊണ്ടോട്ടീന്നു ഞമ്മളും ബരുന്നു..... ഒരു മലബാര്‍ കൂട്ടം... :-)
:)
എന്റെ പടച്ചോനേ
ഏതു നേരത്താ കുട്ട്യോള്ക്ക് ഫുഡ് ഫ്രീ
ആണെന്ന് പറയാന്‍ തോന്നിത്???
ജയ് ചെറായ് ബ്ലോഗേഴ്സ് മീറ്റ്
ബീരാങ്കുട്ട്യേ,
ജ്ജ് അവിടെ ഇട്ട ലിങ്കം വേറെ ഏതോ ബയിക്കാണല്ലോ പോണത്.
പോസ്റ്റിന്നാ കണ്ടത്.
ഇങ്ങനാണേല്‍ മീറ്റ് മാറ്റും.
ഹ ഹ.
:)
ന്റെ ബീരാങ്കുട്ടീ...ഇത്രേം ആയിട്ടു ഇനീം നിങ്ങക്ക് “പിക്ക് അപ്” അവശേഷിയ്ക്കുന്നുണ്ടോ കുട്ട്യേ?
ന്റെ ബീരാനിക്കാ ങ്ങളിതെന്താണ് കാണിക്കണത്, ചെറായിയില് മീറ്റാണ്, ജാഥയല്ലാന്ന്.
ramaniga എന്ത് പേരാഷ്ടാത്, നാക്ക് ഉള്‌ക്കി.
ഡാക്‌ടറെ, ഇങ്ങളും കെട്ട്യോളും വെറെ വണ്ടി ബിളിച്ചി പോരീ. ഇതില് സ്ഥലം ഇണ്ടാവൂലാ.
ശ്രീ, ഇസ്മായിൽ നിരോധിച്ചിരിക്കുന്നു. അല്ലെങ്കിൽ വേണ്ട, ഇര്‌ന്നോട്ട്, ഒരു വൈക്ക് പോണതല്ലെ.
ഫൈസലെ, (ഇതെതാ ഞാൻ അറിയാത്ത ഒരു കൊണ്ടോട്ടിക്കാരൻ) കൊണ്ടോട്ടിക്കാരോക്കെ ബ്ലോഗില് വന്ന് കുത്തർക്ക്അണോ?.
മാണിക്യം,
അഞ്ച് നേരം നിസ്കര്‌ച്ച്‌ണ ഞമ്മളെ പടച്ചോൻ കൈബിടൂലാ. ഇതിനെ ഒക്കെകൂടി ആട്ടിതോളിച്ചി ഞാൻ അവടെ എത്തുമ്പം, കുട്ട്യൾക്ക് ഫുഡ് ഫ്രീ അല്ലാന്നെങ്ങാനും അനിൽ പറഞ്ഞാൽ, ഞാൻ ചെറായി കടലി ചാടി മറിച്ചും. (അല്ലതെ ഇതിനെ തീറ്റിപോറ്റാൻ വെറെ മാർഗ്ഗം ഇല്ല)
അനിൽജീ, ഏവടെയോ ഒരു ലിങ്ക് ലീക്കായി പോയാതാ. സെരിയാക്കിണ്.
മീറ്റ് മാറ്റര്‌ത്, പടച്ചോനെ കൊഴഞ്ഞാ.
സുനിൽ,
"പിക്ക് അപ്പ്" ഞമ്മക്ക് മത്രല്ല, നട്ട്‌ർക്ക് മുഴ്‌മം നല്ല പിക്ക് അപ്പാന്ന് ഇത് കണ്ട്‌ട്ടും മനസിലായിലാ.
വേദ വ്യാസൻ.
മീറ്റ്ന്ന് പറഞ്ഞാ അതെന്നെല്ലെ ജാഥ.
ഈ സൈസ് നാലെണ്ണത്തിനെ നാല് മൂലകല് നിർത്ത്യാ, മീറ്റില് ഒരു തിവ്രവാദീം ബെരൂലാ.
ഇവ്വടെവന്ന് മുണ്ടാണ്ട് പോയവർക്കും, എന്റെവണ്ടില് സ്ഥലം ചോയ്ച്ചവർക്കും, ഇന്റെ കുട്ട്യളെ പോട്ടം കമ്പ്യൂട്ടറിന്റെ ഉള്ളിലാക്കിവെച്ചവർക്കും, എല്ലാര്‌ക്കും നന്ദി. അപ്പോ ഞമ്മക്ക് എല്ലാര്‌ക്കും ചെറായീന്ന് കാണാ.
വണ്ടി വിട്ടോ മോനെ, അല്ല, നിർത്ത്, നിർത്ത്, പോകാംബെരട്ടെ, ഞമ്മളെ മാഷും കെട്ട്യോളും, അഞ്ചെട്ട് കുട്ട്യളും മന്ന്‌ട്ട്‌ല്ല. എറനാടനും പുതീ കെട്ട്യോളും എവ്‌ടെ.
ഓല് രണ്ടാളും മന്ന്‌ട്ടെ, ഈ വണ്ടി ബ്‌ട്യോള്ളൂ.
:):)
ഹേയ് എന്തൂട്ടാണിഷ്ടാ ദ്? ദിവ്ടെ പറ്റില്ല.ചെറായ് മീറ്റിനെപ്പറ്റ്യുള്ള പോസ്റ്റാണോ ദ്? ദില് യെവ്ടെ വിവാദം. വിവാദത്ത്ന് സ്കോപ്പില്ലാത്ത മീറ്റ് പോസ്റ്റ് നുമ്മള് ബഹിഷ്ക്കരിച്ചേക്ക്ണു...
അല്ലാ...
കൊട്ടോട്ടിക്കാരന്‍ ബരാണ്ട് ബണ്ടിബിട്ടോ പുള്ളേ..?
പൂക്കോട്ടൂര്ന്ന് മ്മള് കുട്ടിബസ്സ് കിട്ടാം ബയ്കീക്ക്ണ്..
ന്നീപ്പൊ സാരോല്ല, മ്മക്ക് ചെറായീക്കാണാ...
:)
:).... ha ha .. nalla capacity
റബ്ബില്‍ ആലമീനായ തമ്പുരാനേ അയിനെടക്ക് അങ്ങനേം നടന്നോ? കൊറേ കാലായിട്ട് പഹയാ അനക്ക് ഇതാ പണി അല്ലേ :):) പണിയില്ലാത്ത ചെറൂപ്പക്കാര് ഇബടെ കേരളത്തില് അയിന്റെ വേദനയും ബാങ്ങി നിക്കണത് ഓര്‍ക്കണ്ടെ ... ഇച്ച് ബജ്ജാാാാാാാാാാാാാാാാാാാാാ
Post a Comment