ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട് ഒരപേക്ഷ
വിശുദ്ധ റമദാന്‍ സമാഗതമായി, ഒപ്പം വിവാദങ്ങളും.
ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട് ഒരപേക്ഷ
ഒരു പഴയ അപേക്ഷയുടെ പുനരാവിഷകാരം.
വിശുദ്ധ റമദാന്‍ സമാഗതമായി, ഒപ്പം വിവാദങ്ങളും.
ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട് ഒരപേക്ഷ
ഒരു പഴയ അപേക്ഷയുടെ പുനരാവിഷകാരം.
Posted by
ബീരാന് കുട്ടി
at
8/17/2009 10:33:00 am
2
comments
ലോകപ്രസിദ്ധമായ ഒരു ബാങ്കിന്റെ ചെക്ക് നാളെ ബാങ്കില്‍നിന്നും മടങ്ങിയെത്തിയാല്‍, കാരണം ഫണ്ടില്ല എന്നാണെങ്കില്‍ എങ്ങനെ മനേജര്‍ക്ക് ഒരു കത്തെഴുതാം?.
സ്നേഹപൂര്‍വ്വം മനേജര്‍ക്ക്,
വിശ്വപ്രസിദ്ധമായ ഫിനാന്‍ഷ്യല്‍ ക്രൈഷസിലൂടെ കടന്ന് പോവൂകയാണ് നാം. സുന്ദരമോഹന വഗ്ദാനങ്ങള്‍ നല്‍കി അങ്ങ് വലവീശിപിടിച്ച എന്റെ അക്കൌണ്ടില്‍നിന്നും, ഞാന്‍ കൊടുത്ത ഒരു ചെക്ക്, ഫണ്ടില്ല എന്ന കാരണത്താല്‍ തിരിച്ച് വന്നിരിക്കുന്നു.
സാര്‍, ഫണ്ടില്ല എന്ന കാരണംകൊണ്ട് അങ്ങ് ഉദ്ദേശിച്ചത് എന്നെയാണോ അതോ അങ്ങയെതന്നെയാണോ?.
വിശദമാക്കുമെന്ന് ഒരു പ്രതിക്ഷയുമില്ലെങ്കിലും കാത്തിരിക്കാതെ നിര്‍വാഹമില്ലാത്ത, പ്രസിദ്ധമായ അങ്ങയുടെ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയ നിര്‍ഭാഗ്യവാനായ ഒരു പ്രവാസി.
സ്നേഹം ഒട്ടും ഇല്ലാതെ
ബീരാന്‍ കുട്ടി.
--------------
ഇത് മതിയാവുമോ?
Posted by
ബീരാന് കുട്ടി
at
8/12/2009 10:16:00 am
5
comments
പണമെന്ന് കേട്ടാല്‍, അത്‌വരെ പഠിച്ചതും പറഞ്ഞതുമായ എല്ല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മറക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ വിശേഷണമാണോ?.
നൈജീരിയായിലെ, ബിസിനസ്സുകാരനായിരുന്നു എന്റെ പിതാവെന്നും, എന്റെ പിതാവിനെ ചിലര്‍ കൊന്നുവെന്നും, പിതാവിന്റെ പേരിലുള്ള കോടികണക്കിന് വരുന്ന പണം, നിങ്ങളുടെ രാജ്യത്തിലേക്ക് മാറ്റണം, അവിടെ എനിക്ക് ബിസിനസ്സ് ചെയ്യണം, എന്നെ നിങ്ങള്‍ സഹായിക്കണം. കോടികള്‍ നിങ്ങളുടെ പേരില്‍ കൈമാറ്റം ചെയ്യുന്നതിന് മാത്രം, നിങ്ങള്‍ക്ക് കോടികള്‍ ലഭിക്കും.
ഇങ്ങനെയുള്ള സന്ദേശങ്ങള്‍, പണത്തിന് വേണ്ടി അലയുന്നവന്റെ കൈയില്‍കിട്ടിയാല്‍ ഉടനെ, ബാങ്ക് വിവരങ്ങളും, അവര്‍ ചോദിക്കുന്ന ഫീസും അയക്കുകയായി. പലതും പറഞ്ഞ്, പലതവണ അവര്‍ നിങ്ങളുടെ കാശ് പോക്കറ്റിലാക്കുന്നു. അവര്‍ കാശ്‌കാരാവുന്നു.
മറ്റോരു തട്ടിപ്പ്, ഇറാക്കില്‍ മിലിട്ടറി കോണ്‍ട്രാക്ക്റ്റുള്ള ആളുകളുടെ പേരിലാണ്. സദാമിന്റെ കോടികള്‍ അവര്‍ കണ്ടെടുത്തു. അത് മറ്റോരു രാജ്യത്തേക്ക് മാറ്റണം. അതിന് സഹായം വേണം.
മറ്റോന്ന്, പിതാവിന്റെ അഗ്രഹപ്രകാരം, പിതാവിന്റെ സ്വത്തുകള്‍ എന്റെ നാട്ടില്‍ അനാധാലയങ്ങളും പള്ളികളും തൂടങ്ങുവാന്‍ അഗ്രഹിക്കുന്നുവെന്നാണ്.
എത്രയോക്കെ പറഞാലും, എന്തോക്കെ പഠിച്ചാലും മലയാളികള്‍ പണമെന്ന് കേട്ടാല്‍ വീണൂ. മൂക്കും കുത്തി. അതിന്റെ ഉത്തമോദാഹരണമാണ് ഇന്നലെ നാം കണ്ടത്. 40 ലക്ഷം രൂപയോളം, ഇത്തരം തട്ടിപ്പ് വിരാന്മര്‍ക്ക് കൊടുക്കുവാന്‍ മാത്രം വിഡ്ഡിയായോ മലയാളി? മറ്റോരു ചേച്ചി, ടിവിയിലൂടെ കരയുന്നത് കേട്ടു. കഷ്ടം.
പാസ്പോര്‍ട്ടിന്റെയും, ബാങ്കിന്റെയും വിലപ്പെട്ട രേഖകള്‍ നൈജീരിയന്‍ ഫ്രോഡിന് അയച്ച്‌കൊടുത്ത് കരയുന്നവരെയോര്‍ത്ത് സഹതാപം തോന്നുന്നു.
ഇന്ന്, മറ്റോരു തട്ടിപ്പ് രംഗത്തുണ്ട്. മൊബൈലിലൂടെ.
എറ്റവും വലിയ വിരോധഭാസം, ഈ തട്ടിപ്പിനിരയാവര്‍ മുഴുവന്‍, അഭ്യസ്ഥവിദ്യരാണ് എന്നതാണ്.
ചിട്ടിയുടെ പേരില്‍, ബാങ്കിന്റെ പേരില്‍, അങ്ങനെ അങ്ങനെ നൂറ് കണക്കിന് തട്ടിപ്പുകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അമളിപറ്റിയവര്‍, വീണ്ടും എന്നെ പറ്റിക്കൂ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന നമ്മുടെ നാട്ടില്‍, ഇനിയും പുതിയ തട്ടിപ്പുകള്‍ വരും, വളരും.
ഒരു കാര്യം ഓര്‍ക്കുക. ഒന്നും ഫ്രീയല്ല, ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.
Posted by
ബീരാന് കുട്ടി
at
8/09/2009 11:11:00 am
9
comments
വന്യമൃഗങ്ങളോടുള്ള സ്നേഹം മൂത്ത് പഴുത്ത് പാകമായപ്പോള്‍, കര്‍ണാടക ചീഫ് ജസ്റ്റിസിന് ഒരു ബുദ്ധിതോന്നി, ബത്തേരിയില്‍നിന്നും മുത്തങ്ങ വനം വഴി മൈസൂര്‍ റോഡിലൂടെ രാത്രികാലങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു എന്ന് ഒരോറ്റ ഉത്തരവ്.
ബീരാന്‍ മൃഗസ്നേഹിയാണ്, പക്ഷെ, മൃഗങ്ങളെ സ്നേഹിക്കുമ്പോള്‍, മനുഷ്യരോടുള്ള കടമ മറക്കരുതല്ലോ.
രാത്രിയും പകലും, മൈസൂരില്‍നിന്നും ബത്തേരിയിലേക്ക്, ബീരാന്‍ പലവട്ടം യാത്രചെയ്തിട്ടുണ്ട്. വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നു പല വന്യമൃഗങ്ങളേയും കണ്ടിട്ടുമുണ്ട്. പുകര്‍കാലങ്ങളില്‍, കോടമഞിന്റെ കുളിരില്‍, നയനമനോഹരമായ കാഴ്ചയാണ് ഈ റോഡിലൂടെയുള്ള യാത്രയുടെ പ്രതേകത. ആനക്കുട്ടങ്ങളും, മാനും, കാട്ട്‌പോത്തും എന്ന്‌വേണ്ട, ഒരുമാതിരിപെട്ട ജന്തുക്കളോക്കെ, ഹൈവെയില്‍ കയറിനിന്ന്, ഇത് ഞങ്ങളുടെ സാമ്രാജ്യാമാണെന്ന് പറയാറുണ്ട്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരാതിയുമില്ല.
എന്നാല്‍, ഇവകളോടുള്ള സ്നേഹം മൂത്ത്, ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത് അല്‍പ്പം കാടത്തമായില്ലെ എന്നോരു സംശയം.
മലബാറിന്റെ പലഭാഗങ്ങളിലുമുള്ള, കച്ചവടക്കാരും, വിദ്യാര്‍ഥികളും, രാത്രികാലങ്ങളിലെ യാത്രസൗകാര്യത്തിന് ഈ വഴിയാണ് തിരഞ്ഞെടുക്കാറ്. അവര്‍ക്ക്, രാത്രിയാത്രകള്‍ ഏറെ പ്രയോജനകരവുമാണ്.
വികസനത്തിന്റെ പേരിലുള്ള പേക്കുത്തുകളും, അനധികൃത മരംവെട്ടലും, വെട്ടിപിടുത്തവും, കര്‍ണാടകത്തില്‍, ബീരാന്‍ എത്രയോ കണ്ടിട്ടുണ്ട്. അതിലോന്നും, ഈ ന്യായാധിപന് പരാതിയില്ലല്ലോ.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കി, മൃഗങ്ങളോടുള്ള ഈ സ്നേഹം യതാര്‍ത്ഥത്തില്‍, ജന വഞ്ചനയാണ്. പ്രതേകിച്ച്, കേരള ജനതയോടുള്ള വെല്ലുവിളിയാണ്.
വന്യമൃഗങ്ങളെ ഉപദ്രവിക്കതെയും, അവരുടെ ജീവന് സംരക്ഷണം നല്‍കിയും, ഗതാഗതത്തിന് വഴിയുണ്ടാവണം എന്ന് ബീരാന്‍ ആഗ്രഹിക്കുന്നു. ജനനന്മയാണ് വലുത്, അവരുടെ ജീവിതവും.
Posted by
ബീരാന് കുട്ടി
at
8/06/2009 12:25:00 pm
3
comments
ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ വെബ് സൈറ്റും ബ്ലോഗും ആരോ ഹാക്ക് ചെയ്തിരിക്കുന്നു.
ബ്ലോഗിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെങ്കില്‍, അതോരു നല്ല പ്രവര്‍ത്തിയായി കാണുവാന്‍ എനിക്കാവില്ല.
ആശയങ്ങളെയും വൈരുദ്ധ്യങ്ങളെയും തോല്‍പ്പിക്കുവാന്‍, ക്രൂരമായ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആരുപയോഗിച്ചാലും, ബീരാന്‍ അതിന് കൂട്ട് നില്‍ക്കില്ലെന്ന് മാത്രമല്ല, ശക്തമായി പ്രതികരിക്കുകയും ചെയ്യും.
ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
ബെര്‍ളിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
Posted by
ബീരാന് കുട്ടി
at
8/05/2009 12:33:00 pm
10
comments
Labels: പ്രതിഷേധം
Posted by
ബീരാന് കുട്ടി
at
8/05/2009 08:10:00 am
5
comments
ആശയറ്റവരുടെ അത്താണിയാണു കൊടപ്പനയ്ക്കൽ തറവാട്. അവിടെ സൗമ്യതയുടെ നിറവിളക്കായിരുന്നു ശിഹാബ് തങ്ങൾ.
ഒരു നിയോഗം പോലെ മുസ്്ലിം ലീഗിന്റെ നേതൃസ്ഥാനവും അധ്യാത്മിക നേതാവിന്റെ സ്ഥാനവും അദ്ദേഹം മരണം വരെ വഹിച്ചു. മത-സാമൂഹികരംഗത്തെ അനിഷേധ്യ പദവിക്കൊപ്പം രാഷ്ട്രീയരംഗത്തും സമുചിതമായൊരു സ്ഥാനവും പാണക്കാട്് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കു വഹിച്ചിരുന്നു. പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാട് പലപ്പോഴും കേരളത്തിന്റെ തലസ്ഥാനമാകാറുണ്ടായിരുന്നു. പലപ്പോഴും ഇവിടെനിന്നുയർന്നിരുന്ന നിർണായക തീരുമാനങ്ങൾക്ക് രാജ്യം കാതോർക്കുന്നതും അതുകൊണ്ടുതന്നെയായിരുന്നു.
ഈ സ്നേഹസാമ്രാജ്യത്തിലേക്ക് സദാ തുറന്നുകിടക്കുന്ന ഗേറ്റ് കടന്ന് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നേതാക്കൾക്കൊപ്പം ആരോരുമില്ലാത്തവരും ആലംബഹീനരുമെത്തിയിരുന്നത് തങ്ങളുടെ തീരുമാനത്തിനുവേണ്ടിയായിരുന്നു. നീതിപൂർവകമായ ആ വിധിക്കു മുമ്പിൽ ഉള്ളവനും ഇല്ലാത്തവനും ഇവിടെ ഒരുപോലെയായിരുന്നു. ആളൊഴിയാത്ത മുറ്റത്ത് രാത്രിയുടെ അന്ത്യയാമംവരെ തങ്ങളുടെ അനുഗ്രഹത്തിനായി, പ്രാർഥനയ്ക്കായി, ഒരു മറുപടിക്കായി, ഒരു തീരുമാനത്തിനായി കാത്തുനിന്നിരുന്നു നാനാ ദേശവാസികൾ.
അവർക്കിടയിൽ ആശങ്കകളില്ല, മുറുമുറുപ്പുകളില്ല. തങ്ങളുടെ തീരുമാനത്തിനു മുന്നിൽ മറുതലിക്കലില്ല, കൊടുങ്കാറ്റും വിവാദങ്ങളുമുയർത്തിയ പ്രശ്നങ്ങൾപ്പോലും അവസാനം തങ്ങളുടെ തീരുമാനത്തിനു വിട്ടുവേന്നു പറഞ്ഞാൽ പിന്നെ ചോദ്യമോ ഉപചോദ്യങ്ങളോ ഉയരുമായിരുന്നില്ല.
ഇന്നോ ഇന്നലയോ തുടങ്ങിയ സപര്യയല്ലിത്. ഏറനാട്ടിലെ ഈ ഏകാംഗ കോടതിയിലെ വിധിയെ മനസാ നമിക്കാനേ ജാതിമത വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവരും ശ്രമിച്ചിട്ടുള്ളൂ.
കേരളത്തിലെ ഏറ്റവും തിരക്കുള്ള, ഏറ്റവും കൂടുതൽ പൊതുപരിപാടികളുള്ള, ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തിയിട്ടുള്ള, ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന വ്യക്തി. നേതാവായിട്ടും നേതാവിന്റെ ജാടകളില്ലാത്തയാൾ. എത്തിപ്പിടിക്കാൻ ഒട്ടേറെ അധികാര സ്ഥാനങ്ങളുണ്ടായിട്ടും ബോധപൂർവം അതിൽനിന്നെല്ലാം വിട്ടുനിൽക്കുന്നയാൾ. അതേ വിശേഷങ്ങൾ തങ്ങളെ അമരനാക്കും. അദ്ദേഹം ഇനിയും ജീവിക്കും ജനമനസുകളിൽ.
ചൊവ്വാഴ്ച, സുഭഹി നമസ്കാരത്തിനുള്ള ബാങ്കുവിളി ഉയരുന്നതിനു മുമ്പേ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാണക്കാട്ടെ വിശാലമായ ഉമ്മറത്തും മുറ്റത്തും മരച്ചുവട്ടിലും നൂറുകണക്കിനാളുകൾ സ്ഥാനംപിടിക്കുമായിരുന്നു. അക്കൂട്ടത്തിൽ വാദിയും പ്രതിയും സാക്ഷികളുമുണ്ടാകുമായിരുന്നു, രോഗികളും. എല്ലാത്തിനും തീർപ്പുണ്ടാകേണ്ടിയിരുന്നത് തങ്ങളുടെ ഭാഗത്തുനിന്ന്. രാത്രിയുടെ അന്ത്യയാമങ്ങൾവരെ നീളുമായിരുന്നു പലപ്പോഴും ഈ ജനകീയ കോടതിക്കാര്യ ങ്ങൾ.
കേരളം കത്തിയെരിയുമായിരുന്ന സന്ദർഭങ്ങളിൽപ്പോലും രക്ഷക്കെത്തിയത് ഈ സൗമ്യമനസ്കന്റെ ഉറച്ച തീരുമാനങ്ങൾ. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ അവിചാരിത മലക്കംമറിച്ചിലുകളിൽപ്പോലും പാണക്കാട്ടുനിന്നുണ്ടാകുന്ന രാഷ്ട്രീയ തീരുമാനങ്ങൾ അചഞ്ചലമായിരുന്നു.
മുഹമ്മദ് നബിയുടെ സന്താനപരമ്പരയിൽപ്പെട്ടതാണു സയിദ് കുടുംബം. മുന്നൂറു വർഷം മുമ്പ് വളപട്ടണത്തു താമസമാക്കിയ സയിദ് പരമ്പരയിലെ അലി ശിഹാബ് തങ്ങളിൽനിന്നാണ് പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാടിന്റെ ആരംഭം. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മേയ് നാലിനായിരുന്നു ശിഹാബ് തങ്ങളുടെ ജനനം. ശിഹാബ് ത ങ്ങളടക്കം അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളും. ഉമറലി ശിഹാബ് ത ൾ, ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരാണു സഹോദരർ.
പൂക്കോയ തങ്ങളുടെ ആകസ്മിക നിര്യാണം ചെറുപ്രായത്തിലേ സൗമ്യനായ ശിഹാബ് തങ്ങളെ നേതൃത്വത്തിലേക്കെത്തിക്കുകയായിരുന്നു. 1975-ൽ മലപ്പുറം കോട്ടപ്പടിയിൽ നടന്ന ലീഗ് സമ്മേളനത്തിൽ ആധ്യക്ഷംവഹിച്ചുകൊണ്ടാണ് മു ഹമ്മദലി ശിഹാബ് തങ്ങൾ പൊതുപ്രവർത്തനത്തിലേക്കു കടന്നത്.
സി.എച്ച് മുഹമ്മദ് കോയ അന്ന് ശിഹാബ് തങ്ങളെ അധ്യക്ഷപദവിലേക്കു ക്ഷണിക്കുമ്പോൾ ഒരു സമുദായത്തിന്റെ നേതൃപദവി അദ്ദേഹം കൈയേൽക്കുകയായിരുന്നു. 34 വർഷം പിന്നിട്ടിരിക്കു ന്നു ആസപര്യ.
നേതൃസാരഥ്യത്തിലേക്കു യരു ന്നതിനു മുമ്പ് അ ക്ഷരങ്ങളെ സ്നേഹിച്ചും യാത്രചെയ്തും വിജ്ഞാനം വർധിപ്പിച്ച ശിഹാബ് തങ്ങൾ ലേഖനങ്ങളും അറബിയിൽ കവിതകളും എഴുതിയിരുന്നു.
മുസ്ലിം ലീഗിനെ മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്നും വ്യത്യസ്തമാക്കുന്നതു ശിഹാബ് തങ്ങളുടെ സാന്നിധ്യവും നേതൃത്വവുമാണ്.
ശുഭ്രവസ്ത്രം, തലയിൽ തൊപ്പി, സദാ പുഞ്ചിരി, പതിഞ്ഞ സംസാരം, തിരക്കിനിടയിലും കൈവിടാത്ത ശാന്തത്ത - ഇതാണ് ശിഹാബ് തങ്ങളെ വ്യത്യസ്ത നേതാവാക്കുന്നത്. പഞ്ചായത്ത് മെംബർവരെ ബ്ലാക്ക് ക്യാറ്റുകളുടെയും അകമ്പടി സേവകരുടെയും ഒത്താശ തേടുന്ന ഇക്കാലത്തും തന്നെ കാണാനെത്തുന്നവരെ സ്വയം സ്വീകരിച്ചും സ്വയം സൽക്കരിച്ചും വിശാലമായ ഉമ്മറത്ത് ജനങ്ങൾക്കിടയിലിരുന്ന് അവരുടെ പ്രശ്നങ്ങൾ കേട്ട് തീർപ്പുകൽപ്പിച്ച്, പ്രശ്നകുലിഷിതമായ മേഖലകളിൽപ്പോലും കടന്നുചെന്ന് സമാധാനത്തിനുവേണ്ടി ആഹ്വാനംചെയ്യാൻ - ഇവിടെ ഇങ്ങനെ - ഒരേ ഒരു നേതാവുമാത്രമേ ഉണ്ടായിരുന്നുള്ളൂ
കടപ്പാട്: ദീപിക.കോം
Posted by
ബീരാന് കുട്ടി
at
8/02/2009 08:18:00 am
6
comments
Labels: പാണക്കാട് തങ്ങള്‍