അനോനികളോട്.
മൃദുലന്‍,
സുകുമാരന്‍ ചേട്ടന്റെ തീരുമാനത്തില്‍ ദുഖമുണ്ട്. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഇതിന് മുന്‍പ് തന്നെ അദേഹത്തൊട് സൂചിപ്പിച്ചിരുന്നു. (എന്റെ തുറന്ന കത്ത്)
തറവാടി പറഞ്ഞ പോലെ, ഇത്, ബ്ലോഗിനെ തെറ്റിധരിച്ചതിന്റെ ഫലമാണ്. കൂടെ, മലയാളിയുടെ നഷ്ടപ്പെടുന്ന അത്മ ധൈര്യത്തിന്റെ നേര്‍ക്കാഴ്ചയും.
ഇതിലും വലുത് ബൂലോകത്ത് സംഭവിച്ചിട്ടുണ്ട്. ബ്ലോഗ് ഹത്യയുടെ മാത്രമല്ല, അത്മഹത്യയുടെ വക്കില്‍ നിന്നും കരകയറിയവനാണ് കുറുമാന്‍. എന്നിട്ടും അദേഹം ഇപ്പോഴും എഴുതുന്നത്, അത്മ ധൈര്യമുള്ളത്‌കൊണ്ടാണ്. ബ്ലോഗ് എന്താണെന്നറിയാവുന്നത്‌കൊണ്ടാണ്.
പ്രായത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശം അപക്വമായോ (ക്ഷമിക്കണം). എന്റെ പ്രായമെന്താണ്?. നിങ്ങളുടെ പ്രായമെന്ത്?. ഇത് ബ്ലോഗില്‍ തലക്കുത്തി നിന്നാല്‍ കാണാനാവില്ല മാഷെ. അല്ലെങ്കിലും എഴുതിന് പ്രായമുണ്ടോ?. എന്റെ സൃഷ്ടിയുടെ കാതല്‍ എന്റെ മനസ്സാണ്. അത് ചിലപ്പോള്‍ ബാല്യമാവും, കൗമാരമാവും. വാര്‍ദ്ധക്യമാവും. അതിനാര്‍ഥം ഞാന്‍ കുട്ടിയാണെന്നണോ?. ഞാന്‍ വൃദ്ധനാണെന്നണോ?. അല്ല, ഇനി കൗമാരക്കാര്‍ തത്വങ്ങള്‍ എഴുതരുതെന്നാണോ?.
വെര്‍ച്ച്യല്‍ ലോകത്ത്, ഞാന്‍ ഞാന്‍ മാത്രമാണ്. നിങ്ങള്‍ മൃദുലന്‍ മാത്രമാണ്. ആണാണോ, പെണ്ണാണോ, യുവാവാണോ, വൃദ്ധനാണോ എന്നത് ബ്ലോഗില്‍ നിങ്ങളെയോ, വായനക്കാരെയോ സ്വാധീനിക്കുന്ന ഒരു ഘടകമെയല്ല. സുകുമാരന്‍ ചേട്ടന്‍, അയാള്‍ തന്നെയാണെന്ന് അദേഹത്തെ നേരിട്ട് പരിചയമുള്ളവര്‍ക്കെ അറിയൂ. ബാക്കിയുള്ള പരശതം ബ്ലോഗര്‍മാര്‍ക്ക് സുകുമാരനെന്നത് ഒരു ബ്ലോഗര്‍ മാത്രമാണ്. അതിനപ്പുറം ഒന്നുമല്ല. ഒന്നും. (അദേഹം വൃദ്ധനാണെന്നോ, ബാഗ്ലൂരിലണെന്നോ, എന്നിത്യാധി കാര്യങ്ങള്‍)
ഞാനിട്ട ഒരു പോസ്റ്റ്, തലതിരിഞ്ഞ് വായിച്ച എന്റെ സുഹൃത്ത് തന്നെ, എന്നെ കൊല്ലുവാന്‍ ദുബൈ ക്രിക്കില്‍ കാത്തിരുന്നതിന്റെ തെളിവ് ഇവിടെയുണ്ട്. (ഏറൂ, ക്ഷമീരി, ഞാന്‍ വരുബോ, ഒരു മ്യാപ്പ് തരാവെ. ഒരു നല്ല കര്യത്തിനല്ലെ) ഞാന്‍ തിരിച്ച്, അദേഹത്തോട്, നീ പോടാ പുല്ലെ, എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അയാള്‍, രണ്ടിലോരാള്‍ ഇന്ന് ബ്ലോഗിലുണ്ടാവില്ല. മറിച്ച്, ഞാന്‍ എഴുതിയത്, അതിന്റെ അര്‍ഥം, ഞാന്‍ മനസിലാക്കുന്ന പോലെയല്ല, വായനക്കാരന്‍ ചിന്തിക്കുന്നതും അവന് ലഭിക്കുന്നതുമെന്ന തിരിച്ചറിവാണ്, ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്. വളരെ കൂളായി, "എന്റെ കൈവിട്ട് പോയി" എന്ന ഒരോറ്റ ഡയലോഗില്‍, സംഭവത്തിന്റെ മുഴുവന്‍ തിരകഥയും മാറ്റി എഴുതാനായത്, എന്റെ മാത്രം കഴിവല്ല, വായനക്കാരന്റെ കഴിവ് കൂടിയാണ്.
പോസ്റ്റുകള്‍ വായിച്ച് മിണ്ടാതിരുന്നൂടെ എന്ന ചോദ്യം, (ഒന്ന് ചിരിക്കട്ടെ). അഛന്‍ പത്തായത്തിലും കൂടിയില്ലാന്ന് കുട്ടി പറഞ്ഞിട്ട്, പിന്നെം അഛനെ പിടിക്കതെ പോവുന്ന പോലിസിന്റെ ഭാഗത്താണോ മൃദുലന്‍?.
അനോനികള്‍ ചെയ്തത് ശരിയായില്ലെന്ന് പറയുന്ന ചേട്ടാ, നിങ്ങള്‍ക്കും ബ്ലോഗ് എന്താണെന്നറിയില്ല. വ്യക്തിപരമായി അനോനികളുടെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു, എങ്കില്‍കൂടി, ധൈര്യപൂര്‍വ്വം പറയട്ടെ, അതാണ് മാഷെ ബ്ലോഗ്. ഞാന്‍ ജീ മെയിലില്‍ നിന്നും സൈന്‍ ഔട്ട് ചെയ്താല്‍ അപ്പോ തീര്‍ന്നു എല്ലാം. നല്ലത് എന്നോടോപ്പം ബാക്കിയുണ്ടാവും. നിങ്ങളുടെ കീ ബോര്‍ഡ് അനോനികളുടെ കൈയിലാണോ?. പെജ് ഡൗണ്‍ ബട്ടണടിച്ചാല്‍ മറഞ്ഞ് പോവുന്ന, അല്ലെങ്കില്‍ അള്‍ട്ട് F4 കൂട്ടിയടിച്ചാല്‍ എല്ലാം പോവുന്ന, ഈ ബൂലോകത്ത്, ആര്, ആരെ പേടിക്കണം. ആര് ആരെ ബഹുമാനിക്കണം?.
സന്ദര്‍ഭികമായി പറയട്ടെ, പത്രപ്രവര്‍ത്തനെക്കുറിച്ച് സുകുമാരേട്ടന്‍ പറഞ്ഞത്, അവര്‍ സ്വാതന്ത്രം നേടിതന്നു എന്നാണ്. എന്നാല്‍ ഏത് പത്രപ്രവര്‍ത്തകനു പിന്നിലും (സെന്‍സിറ്റീവ് ആന്‍ഡ് സെന്‍സെഷന്‍) അനോനികളുടെ വലിയോരു നിരയുണ്ടെന്ന സത്യം അദേഹം അറിയാതെ പോയി. ഒരിക്കലും പുറംലോകം അറിയാത്ത, അവരാണ് മാഷെ അനോനികള്‍.
ഇനി അനോനികളോട്,
ലോല ഹൃദയരെ വെറുതെവിടുക. എന്തീനാ അവരെ പുലി വരുന്നെ, എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്. പക്ഷെ, അഭിപ്രായം നെഞ്ച് നിവര്‍ത്തി (ആരെലും തല്ലിതകത്തിട്ടില്ലെങ്കില്‍) പറയണം. ബ്ലോഗിലെ ഈ സ്വതന്ത്രം ദുരുപയോഗം ചെയ്യാതിരിക്കുക. പ്രതികരണം പ്രതികാരമായിട്ടെടുക്കുന്നവരോട്, നിശബ്ദമായി പ്രതിഷേധിച്ച്‌കൂടെ?.
അല്ല, ഞാനിത്തോക്കെ ആരോടാ പറയുന്നത്. ബൂലോകത്തെ വെള്ളരിപ്രാവുകള്‍ തന്നെ, വെയില്‍കൊണ്ട്, ഭക്ഷണം കിട്ടാതെ വെട്ട്‌കിളികളാവുന്നതണല്ലോ ചരിതം.
സിരിയസ്സയി പറയാനുള്ളത്, ബൂലോകത്ത് ഇനിയും ഇത്തരം പല പോക്കുകളും വരവുകളും, പിരിച്ച്‌വിടലും ഓക്കെ നടക്കും. അതിവിദൂരമല്ലാത്ത സമയത്ത് തന്നെ ഇവിടെ പലതും ഇനിയും സംഭവിക്കും. ലക്ഷണങ്ങള്‍ കണ്ട്‌തുടങ്ങി. ബാക്കിയാവുന്നത്, എന്തിനെയും നേരിടാന്‍ ധൈര്യവും തന്റെടവുമുള്ള, ബ്ലോഗ് എന്താണെന്നും എന്തിനാണെന്നും അറിയാവുന്നവര്‍ മാത്രം.

