Monday, 1 December 2008
Thursday, 20 November 2008
ശൈഖ് മാത്തുക്കുട്ടി
ഞാൻ, മാത്യു കെ തോമാസ് മുതലാളി. എന്റെ പുതിയ BMW കാറിൽ യാത്ര ചെയ്യുകയാണ്. ഇന്ന് ഗൾഫിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ലേബർ സപ്ലെ കമ്പനിയുടെ അമരക്കാരനാണ് ഞാൻ.
ഇടക്ക് ഫോൺ ശബ്ദിച്ചു.
"ഹലോ, ഏലിയാമ്മെ, ഓ, ഞാനിത്തിരി വൈകും, ഞാനിപ്പോ നമ്മുടെ കമ്പനിയുടെ ക്യാമ്പിലേക്ക് പോവുക, ഓ, ഒന്നും പറയേണ്ട. അവിടെ കുറച്ച് കഴുതകൾ സമരം ചെയ്യൂന്നൂന്ന്. ഓ, ശമ്പളം കൊടുത്തിട്ട് 6 മാസമായതല്ലെയുള്ളൂ., പിന്നെ, വൈക്കുന്നേരം പ്രവാസി സംഘടനയുടെ ശിൽപ്പശാലയുണ്ട്. ഏത് സംഘടനയെന്നോ, എടി, ഞാൻ 5-8 സംഘടനകളുടെ നേതാവല്ലെ, അവരുടെ ബ്രോഷർ മേശപുറത്ത് കാണും. എതാണെന്ന് എനിക്കും ഓർമ്മയില്ല. നിനക്കിന്ന് ഡിന്നറില്ലെ, ആ പുതിയ കമ്പനിയുടെ എം.ഡിയുടെ കൂടെ, അവനെ വിടല്ലെ, അവർക്ക് പുതിയ പ്രോജക്റ്റ് കിട്ടിയിട്ടുണ്ട്. ശരി, ഞാൻ വിളിക്കാം".
ഞാൻ ഫോൺ കട്ടാക്കി,
"ഡാ, ആ എ.സി ഒരിച്ചിരി കൂട്ടേടാ, നിന്റെ അപ്പനല്ലല്ലോ പെട്രോൾ അടിക്കുന്നത്, ഞാനല്ലെ"
ഈയിടെയായി, ശരീരത്തിന് ചൂട് സഹിക്കാൻ കഴിയുന്നില്ല. ഈ മണൽക്കാട്ടിൽ വന്ന് കിടക്കതെ, വല്ല അമേരിക്കായിലോ, ഓസിയിലോ പോയി ബിസിനസ് ചെയ്യാമെന്ന് കരുതിയതാ. പക്ഷെ, എറ്റവും കൂടുതൽ ലാഭമുള്ള ബിസിനസ്, ലേബർ സപ്ലെയാണെന്നും, അത് ഈ ഗൾഫിൽ മത്രമേ നടക്കൂ എന്നും എനിക്കറിയാം, കാരണം.
ഇവിടെ മാത്രമേ മണ്ണൂണ്ണികളായ മലയാളികളെ കിട്ടൂ. വിസക്ക് ആദ്യം തന്നെ ഒന്നര ലക്ഷം വീതം വാങ്ങി, കമ്പനിയുണ്ടാക്കുന്നു. പിന്നെ, വിസയെടുത്ത് വന്നാൽ, 600 റിയാലിന് ജോലി കൊടുക്കുന്നു. 10-12 മണിക്കുർ ജോലി. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് അവർ പിരിഞ്ഞ് പോവും, പിന്നെ, ഞാൻ ടിക്കറ്റ് കൊടുക്കാനോ, നല്ല കഥ. ആരെങ്കിലും നാട്ടിൽ പോണമെന്ന് പറഞ്ഞാൽ, അവൻ നാട്ടിലെത്തിയിരിക്കും, എക്സിറ്റടിച്ച്. നാട്ടിലടുത്ത ബാച്ച് കഴുതകൾ തയ്യറായാൽ വിസ ഇറക്കുന്നു, ഒരു ടെൻഷനുമില്ല. ഭയങ്കര ലാഭം.
എക്സ്പ്രസ് റോഡിലൂടെ എന്നെയും വഹിച്ച് കാർ നിങ്ങികൊണ്ടിരുന്നു. ഇടക്ക്, പുറത്തേക്ക് കണ്ണോടിച്ച് ഞാൻ എന്റെ ഭൂതകാലത്തിലേക്ക് നടന്നു...
വർഷങ്ങൾക്ക് മുൻപ്.
അറേബ്യൻ മണലാരണ്യത്തിൽ, ഒരു കൺഷ്‌ട്രക്‌ഷൻ കമ്പനിയുടെ കീഴിൽ മേസനായി വന്നവനാണ് ഞാൻ. അന്ന് ഞാൻ മാത്തുക്കുട്ടി, വെറും മാത്തുക്കുട്ടി. പ്രയപൂർത്തിയായെന്ന് പലവട്ടം തെളിയിച്ച അനിയത്തിമാരെ രക്ഷപ്പെടുത്തുവാൻ മറ്റു മാർഗ്ഗമോന്നും ഇല്ലതെ കടൽ കടന്നവൻ.
അന്ന്, ചുട്ട്‌പൊള്ളുന്ന മരുഭൂമിയിൽ, നരകയാതന അനുഭവിച്ച് ഞാൻ കഴിച്ച്‌കൂട്ടിയ ദിനരാത്രങ്ങൾ. ഒന്നോ രണ്ടോ മാസം ശമ്പളം വൈക്കുമ്പോഴെക്കും, പാരാതികളുടെ പ്രളയങ്ങളായിരുന്നു നാട്ടിൽ നിന്നും. കടക്കാർ ഇരുത്തിപൊറുപ്പിക്കുന്നില്ലെന്ന്. വെള്ളവും വൈദ്യുതിയും ഇല്ലാതെ, പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാതെ, ഞാൻ അനുഭവിച്ച ദുരിതങ്ങൾ.
രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോവാതിരുന്ന തന്നെ വിളിച്ച് അറബി ചോദിച്ചു, എന്താ നാട്ടിൽ പോവാത്തതെന്ന്, കമ്പനി ടിക്കറ്റ് അനുവദിച്ചിട്ടും നാട്ടിൽ പോവാതിരുന്നതിന്റെ കാരണം ചിലവ് ചുരുക്കി, അത്രയും തുക കൂടി, അനിയത്തിമാരുടെ വിവാഹത്തിന് വന്ന കടം വിട്ടാമല്ലോ എന്ന് കരുതിയായിരുന്നു. കഥ കേട്ട അറബിക്ക് സഹതാപം തോന്നി, അയാൾ എന്നെ കമ്പനിയുടെ സുപ്പർവൈസറാക്കി. പടവുകൾ ചാടി കടന്ന് ഉയർന്നത് കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട്. രണ്ട് വർഷത്തിനുള്ളിൽ ആ കമ്പനി സ്വന്തമായി നടത്തുവാൻ അറബി എന്നെ എൽപ്പിച്ചു. അത് ഏലിയാമയുടെ കഴിവ്.
സാർ, ക്യാമ്പെത്തി. ഡ്രൈവർ എന്നെ സ്വപ്നലോകത്ത് നിന്നും തിരിച്ച് വിളിച്ചു.
പൊട്ടിയോലിക്കുന്ന ഓടകളിൽനിന്നു വരുന്ന ദുർഗന്ധം സഹിക്കാൻ വയ്യ. മൂക്ക് പോത്തിപിടിച്ച്, ഞാൻ നടന്നു. ഇതിനിടയിൽ സമരം ചെയ്യുന്ന ചിലർ വന്ന് കരയുന്നു.
"സാർ, വിട്ടിൽ അമ്മക്ക് സുഖമില്ല, കുറച്ച് കാശ് എത്രയും പെട്ടെന്ന് അയച്ച് കൊടുക്കണം"
"സാർ, വിസക്ക് കൊടുത്ത കാശെടുത്തത്, ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ്, അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ, വീട് ജപ്തിചെയ്യും"
"സാർ, എന്റെ അനിയന്റെ കോളേജ് ഫീസ് കൊടുത്തിട്ടില്ല, ശമ്പളം കിട്ടിയിട്ട് വേണം അത് കൊടുക്കാൻ"
ഞാനിതോന്നും കേൾക്കുന്നില്ല. ഞാൻ നേരെ നടന്ന് ചെന്ന്, ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിശ്ചേദിച്ചു.
പിറ്റേന്ന് പത്രത്തിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന, പ്രവാസികളുടെ പ്രിയപ്പെട്ടവനായ മാത്യുവിന്റെ.
-
Posted by
ബീരാന് കുട്ടി
at
11/20/2008 09:50:00 am
9
comments
Wednesday, 12 November 2008
പ്രവാസികൾ ജീവനുള്ള ശവങ്ങൾ.
പ്രവാസികൾ ജീവനുള്ള ശവങ്ങൾ.
"ശരീരത്തിന്റെ ആർത്തികൾ തീർത്ത് പുരുഷൻ തിരിച്ച്‌പോയിക്കഴിയുമ്പോഴായിരിക്കും പല പെൺകുട്ടികളും മോഹനനിദ്രയിൽനിന്നുണരുന്നത്. മാനസികമായി തങ്ങൾ എത്രത്തോളം അടുത്തുവെന്ന് അവർ പരിശോധിക്കാനാരംഭിക്കും. പൊള്ളയായ ചക്കരവാക്കുകൾ മതിയാവുമ്പോൾ മനസ്സിൽ മരുഭൂമികൾ ഉണ്ടാവുന്നതായി അവരറിയും (ആയിഷയുടെ ഗർഭം, പ്രവാസിയുടെ കുറിപ്പുകൾ - ബാബു ഭരദ്വാജ്)
വിരഹം ചിലർക്ക് സുഖകരമായ നോവായിരുന്നു ചിലർക്ക് താങ്ങാനാവാത്ത വേദനയും, വേദനയിൽനിന്ന് രോഗങ്ങളും.
വിവാഹനന്തരം ഭർത്താവുമായി അടുത്തറിഞ്ഞ് വരുന്ന നിമിഷങ്ങളിലാണ് വേർപാട്. വിരഹത്തെ അഭിമുഖികരിക്കാനുള്ള ഒരു വൈകാരികപ്പൊരുത്തം ഉണ്ടാക്കിയെടുക്കാനും പലർക്കും കഴിയുന്നില്ല. പല ഭർതൃവീടുകളിലെയും അന്തരീക്ഷം വിരഹഭാവത്തിന്റെ സംഘർഷത്തെ കുറക്കനോ ഇല്ലാതാക്കനോ യോജിച്ചതായിരുന്നില്ല. ഭർതൃവീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അക്കരെയിരുന്ന് ആശ്വാസമേകാൻ ഭർത്താക്കന്മർക്ക് കഴിഞ്ഞതുമില്ല. വിഭ്രന്തിയും തളർച്ചയും ചിലർ പ്രകടിപ്പിച്ച്. സാമൂഹിക ബന്ധങ്ങളിൽനിന്ന് ചിലർ വിട്ടുമാറി. മാനസികാവസ്ഥകളാൽ ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പലരിലും പ്രകടിക്കപ്പെട്ടു.മാനസിക രോഗിയെന്ന് മുദ്രകുത്തി വിവാഹ മോചനങ്ങൾവരെ നടന്നു.
ഗൾഫ് സിൻഡ്രം എന്ന പേരിലറിയപ്പെട്ടിരുന്ന വിരഹിണികളുടെ മാനസിക പ്രശ്നം കേരളത്തിന്റെ സംഭാവനയാണ്. ഇപ്പോൾ പുതിയ ഒരു രോഗം കൂടി പ്രവാസി കേരളത്തിന് നൽകിയിരിക്കുന്നു. "സാറ്റർഡേ സിൻഡ്രം" വെള്ളിയാഴ്ചകളിൽ ലഭിക്കുന്ന ഫോൺ കോളിന്റെ പിരിമുറക്കത്തിൽ, ഗൾഫ് ഭാര്യമാർക്ക് പ്രവാസികൾ സമ്മാനിക്കുന്ന മറ്റോരു ഉപഹാരം.
ഗൾഫ് ഭാര്യമാരുടെ ഭർതൃവിടിന്റെ അന്തരീക്ഷം വിരഹവുമായി പൊരുത്തപ്പെടാനോ അത് തീവ്രതരമാക്കാനോ കാരണമാക്കിയിട്ടുണ്ട്. ഭർത്താവിന്റെ കുടുംബാംഗങ്ങളുടെ മനോഭാവം അവരുടെ ഭാര്യമാരുടെ സ്വസ്ഥതയുമായി ബന്ധപ്പെട്ടുനിൽക്കുന്നു. മകൻ ഗൾഫിൽനിന്ന് വിയർപ്പൊഴിക്കി സമ്പാദിക്കുന്നതെല്ലാം മരുമകൾ/സഹോദര ഭാര്യ കൈവശപ്പെടുത്തുകയാണെന്നോ അതിൽ ആധിപത്യം വെച്ച് പുലർത്തുകയാണെന്നോ ചിലർ വിളംബരം ചെയ്തു. അതിന്റെ പേരിൽ പീഡനം നടത്തി.വ്യക്തിപരമായ വിഷമങ്ങൾ ഭർത്താവിനെ അറിയിക്കുന്നതിൽ നിന്നവർ വിലക്കി. ഭർത്താവ് നാട്ടിലെത്തിയാൽ പോലും ഒന്നിച്ച് നേരം ചിലവഴിക്കുന്നതിന് തടസ്സം. എപ്പോഴും എന്തിനും കുറ്റപ്പെടുത്തലുകൾ. ഈ പ്രതികൂലാവസ്ഥയിൽ തനിച്ച് മക്കളെ വളത്തുന്നതിലെ വിഷമങ്ങൾ. ഇതോക്കെ ഈതിയുരുക്കിപരുവപ്പെടുത്തിയ മാനസികരോഗമായിരുന്നു ഗൾഫ് ഭാര്യമാരുടെ മാനസികരോഗങ്ങൾ.
ഗൾഫ് ഭാര്യമാർ അവരുടെ അമ്മയോടും കൂംബത്തോടുമൊപ്പം താമസിക്കുമ്പോൾ താരതമ്യേന സംഘർഷം കുറവാണെന്ന് നിരീക്ഷിക്കുവാനായിട്ടുണ്ട്. പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്നവർക്കിടയിൽ ഗൾഫ് സിൻഡ്രമോ മറ്റ്‌മാനസിക സംഘർഷങ്ങളോ എറെക്കുറേ ഇല്ലായിരുന്നു എന്ന് കാണാനിടയായിട്ടുണ്ട്.
വേർപ്പിരിഞ്ഞിരിക്കുന്ന ഭർത്താവിന് ഭാര്യമാരുടെ പേരിൽ സംശയം വെച്ചുപുലർത്തിയിരുന്നു ചിലർ. വേർപ്പാട് ചിലർക്ക് സംശയരോഗത്തിന്റെ പ്രധാനഹേതുവായിരുന്നു.
സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ചില ഭാര്യമാർക്ക് ഭർത്താവിന്റെ അവധിക്കാല വരവാണ് ഇന്ന് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഡോ. അനിൽ കുമാർ ചൂണ്ടിക്കാണിക്കുന്നു. "അവർ നേരത്തെ വിരഹാവസ്ഥയെ അംഗീകരിക്കുന്നവരാണ്. ഭർത്താവിന്റെ സാമിപ്യമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു. പുതിയ റോൾ അംഗീകരിക്കുന്നു. കുടുംബകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുകയും ഏകയായി പ്രവർത്തികമാക്കുകയും ചെയ്യുന്നവരാണിവർ. എകതയെ "റൊമാന്റിക്" ആക്കിമാറ്റുന്നു. ദൈനംദിന ചര്യകളിലൂടെ സക്രിയരാകുന്നു. ഇക്കൂട്ടരിൽ ചിലരുടെ "റൂട്ടിൻ" ഭർത്താവിന്റെ വരവ് കാരണം തകിടംമറിയുന്നു. അതുവരെ ഉത്തരവാദിത്ത്വങ്ങൾ സ്വയം നിർവഹിച്ച അവരുടെ സ്വാതന്ത്ര്യത്തിന് മീതെയുണ്ടാവുന്ന "ഇടക്കാല കൈകടത്തലുകൾ" പോലും ചിലർക്ക് സഹിക്കാനാവുന്നില്ല. അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നു. ഇടക്ക് "കേറി വരുന്ന" ഭർത്താവ് വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ അത്‌വരെ ചെയ്തതെല്ലാം അവഗണിക്കുകയോ ചെയ്യുമ്പോൾ അവർ പ്രതികരിക്കുന്നു. നാല് നാൾ കഴിഞ്ഞ് ഭർത്താവ് മടങ്ങുമ്പോൾ ഇതോക്കെ താൻ തന്നെ ചെയ്യേണ്ടിവരും എന്നതും ഭാര്യക്കറിയാം. ഭർത്താവുമായുള്ള പുനസമാഗമം ആഘോഷമല്ലാതെപോകുന്ന, ചിലപ്പോൾ ഏറെ അസ്വസ്ഥകരമാകുന്ന നിർഭാഗ്യവതികളെയും ഗൾഫ് കുടിയേറ്റം ഉണ്ടാക്കിയിരിക്കുന്നു.
80% ഗൾഫ് ഭാര്യമാരും അമ്മമാരാണ്. ഭർത്താവിന്റെ ഗൾഫ് വാസം സ്ത്രീ-ഏകരക്ഷകർതൃ കുടുംബത്തിന്റെ എണ്ണം പെരുപ്പിച്ചിരിക്കുന്നു. ആണിനെപ്പോലെ രക്ഷകർതൃത്വം ഭൂരിപക്ഷം സ്ത്രികളും എറ്റെടുത്തിട്ടുണ്ട്. ഒട്ടുമിക്ക സ്ത്രീകളും കുടുംബഭരണ രംഗത്ത് വിജയിച്ചിട്ടുണ്ട്. കുടുംബകാര്യ നിർവ്വഹണതലങ്ങളിൽ അവർ അമ്മയും അഛനുമായി മാറി. ഗൾഫ് ഭാര്യമാരുടെ താൽപര്യവും നിർവ്വഹണവും കൊണ്ടാണ് കുട്ടികളുടെ പഠനം ഫലവത്തായി പല കുടുംബങ്ങളിലും നടക്കുന്നത്. സ്കൂൾ അധ്യപക-രക്ഷകർതൃസംഘത്തിൽ അവർ സജീവമാണ്. പഠന സഹായികളായി വർത്തിക്കാനും കുട്ടികളുടെ പഠനകാര്യത്തിൽ തീരുമാനമെടുക്കുന്നതിലും അവർ സമർഥകളാണ്. ബാങ്കിങ്ങ് കാര്യങ്ങളിൽ പരിചയസമ്പന്നരാണവർ. 10-ൽ എട്ട് പേർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുണ്ട്. പകുതിയിലധിയം ഗൾഫ് ഭാര്യമാരുടെയും പേരിൽ സ്വത്തോ വീടോ ഉണ്ട്. ഭൂരിപക്ഷ ഗൾഫ് കുടുംബങ്ങളിലും ഭാര്യമാർക്കിടയിലുണ്ടായ ഈ പുതിയ സാമൂഹിക രൂപന്തരം Social Transition, ഗൽഫ് കിടിയേറ്റം മലയാളി സമൂഹത്തിന് നൽകിയ, ആരു കാണതെ പോകുന്ന നേട്ടങ്ങളിലൊന്നാണ്.
ഉത്തരവാദിത്ത നിർവ്വഹണം നടത്തുന്ന സ്ത്രീസമൂഹത്തൊട് കേരളം നീതി കാണിച്ചിട്ടില്ല. സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങളെ അഭിമുഖികരിച്ചിട്ടില്ല. അവരുടെ മാനസിക സമൂഹിക സഹചര്യങ്ങൾ തിരിച്ചറിഞ്ഞ് സഹായമരുളാൻ സംസ്കാരിക കേരളം/ആരോഗ്യ കേരളം മുതിർന്നിട്ടില്ല. ഗൾഫ് ഭാര്യമാർക്ക് വേണ്ടി ഒരു പഠനക്ലാസ് പോലും നടത്താൻ ക്ഷേമപ്രവർത്തനങ്ങളിൽ വ്യപൃതരായ സംഘടനകളോ മതസംഘടനകളോ, പ്രവാസി സംഘടനകളോ തയ്യറായിട്ടില്ല.
"91-ലെ ഗൾഫ് യുദ്ധത്തിന് ശേഷം, എന്റെ ഭാർത്താവ് നാട്ടിലുള്ള ജോലി രാജിവെച്ച് കുവൈത്തിലേക്ക് പോയി. സത്യത്തിൽ, അദേഹം എന്റെ ജീവതത്തിൽ നിന്ന് തന്നെയാണ് പോയത്. അനിശ്ചിത്വത്തിന്റെ നാളുകളായിരുന്നു എനിക്കത്. ഭർത്താവ് തിരിച്ച് വന്ന്, പഴയജോലിയിൽ തുടരുന്നുണ്ടെങ്കിലും, ഇപ്പോഴും ഞാൻ ഭയപ്പെടുന്നു, ഞങ്ങൾക്കിടയിൽ എന്തോ ഒന്ന് ഉരുണ്ട്‌കൂടികിടക്കുന്ന പോലെ" അധ്യപികയായ ഒരു ഗൾഫ് ഭാര്യയുടെ മൂർച്ചയുള്ള വാക്കുകളാണിത്. പറയാതെ പറയുന്ന സത്യങ്ങൾ.
3% പ്രവാസികളും വിവാഹത്തിന്റെ ആദ്യനാളുകളിൽ അറമ്പിപൊന്നും തേടി പറന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പ്രവാസികളിൽ മൂന്നിലോന്ന് വിവാഹശേഷം 3 മാസത്തിന് താഴെ മാത്രം ഭാര്യയോടോത്ത് കഴിഞ്ഞവരാണ്. 45% പ്രവാസികളും വിവാഹത്തിന്റെ ആദ്യവർഷം തന്നെ പറന്നവരും.
80% ഗൾഫ് ഭാര്യാമാരും, വിഷാദ രോഗത്തിനടിമകളാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളുടെ വിദ്യഭ്യാസം, ചുമലിലുള്ള ഉത്തരവാദിത്ത്വത്തിന്റെ ഭാരം, കുടുംബത്തിനകത്തുള്ള സംഘർഷങ്ങൾ എന്നിവയാൽ, നീറിപുകയുകയാണ് ഒരോ ഗൾഫ് ഭാര്യയും.
സ്വന്തം ഭർത്താവിന്റെ മുഖത്ത്‌നോക്കി, ഓരോ ഗൾഫ് ഭാര്യമാരും പറയുന്നു. "അറബി പൊന്നിന്റെ, മണികിലുക്കമല്ല, പടുതുയർത്തിയ മാർബിൾ കൊട്ടാരമല്ല, ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് വേണ്ടത്"അതാണ് CDS പഠനത്തിൽ, 84% ഗൾഫ് ഭാര്യമാരും പറഞ്ഞത്, എന്റെ മകളെ ഒരു ഗൾഫ്‌കാരന് കൊടുക്കില്ലെന്ന്. വിരഹത്തിന്റെ ചൂടറിഞ്ഞവർ, പ്രവാസിയുടെ മുഖത്തടിച്ചപോലെ, തുറന്ന് പറഞ്ഞു. സ്വർണ്ണ കൂമ്പാരത്തിന് അവരുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന്.
--------------- ---------------------- ---------
മൂന്ന് പതിറ്റാണ്ടായി, കേരളത്തിന്റെ ഖജനാവിലേക്ക് ഒഴിക്കിയെത്തുന്ന കോടികൾ, കൈയിട്ട് വാരി തിന്നുന്ന, എല്ലാപാർട്ടിക്കാരും, പ്രവാസിയുടെ പേരിൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകളും, ഒന്നോർത്താൽ നന്ന്. പ്രവാസികൾ, അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഒരു നാൾ, അന്ന്, ഓടിയോളിക്കാൻ മാളമന്വേഷിച്ച് നടക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി, നിങ്ങളും നിങ്ങളുടെ സംഘടനകളും അലയേണ്ടിവരും. പ്രവാസി ആരുടെയും ഔധാര്യം ചോദിക്കുന്നില്ല. അവകാശങ്ങൾക്ക് വേണ്ടി, അവൻ കൊടിപിടിക്കുന്നില്ല. ബന്ദും സമരവും സംഘടിപ്പിക്കുന്നില്ല. നിങ്ങളുടെ ആരുടെയും ഉറക്കം കെടുത്തുന്നില്ല. മറിച്ച്, നിങ്ങൾ സുഖമായുറങ്ങുന്നത്, 75% കേരളത്തിന്റെ ജനത ജീവിക്കുന്നത്, പ്രത്യക്ഷമായോ, പരോക്ഷമായോ, പ്രവാസിയുടെ വിയർപ്പിനാൽ തന്നെയാണെന്ന സത്യം മനസിലാക്കുക.
പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുവാനും, അവന് സഹയാമരുളാനും, സർക്കാരോ, സംഘടനകളോ തയ്യറായില്ലെങ്കിൽ, പ്രവാസികളുടെ ചൂടും ചൂരുമറിഞ്ഞ ബീരാൻ മുന്നറിയിപ്പ് തരുന്നു. പ്രവാസികൾ മുഖത്തണിഞ്ഞിരിക്കുന്ന സഹനത്തിന്റെ മൂട്‌പടം അഴിഞ്ഞ് വീണ്കൊണ്ടിരിക്കുന്നു. മണൽക്കാട്ടിൽ അങ്ങിങ്ങ്, തീപ്പോരികൾ കാണുവാൻ തുടങ്ങിയിരിക്കുന്നു. ഈ തീജ്വാലകൾ ആളിപടർന്നാൽ, കേരളത്തിന്റെ മുഴുവൻ നാശത്തിനും അത് കാരണമാവും. കേരളത്തിന്റെ എറ്റവും വലിയ വ്യവസായമാണ് പ്രവാസികൾ, ആ വ്യവസായത്തിന്, ഇടക്കെങ്കിലും അറ്റക്കുറ്റപണികൾ നടത്തിയില്ലെങ്കിൽ, അക്രമത്തിലും, അനീതിയിലും, അത്മഹത്യയിലും 100% നേട്ടം കൈവരിച്ചെന്ന് മേനിനടിക്കുന്ന സംസ്കാരരഹിത കേരളത്തിന്റെ പതനം അതിവിദൂരമല്ല.
കൃത്യമായി പ്രവാസികളുടെ എണ്ണംപോലുമറിയാത്ത, സർക്കരും, എംബസിയെന്നാൽ പാസ്പോർട്ട് പുതുക്കുന്ന മെഷീൻ മാത്രമാണെന്ന ചിന്തയുള്ള ഉദ്യേഗസ്ഥരും, പാട്ടപിരിവിനിറങ്ങുന്ന, കാക്കത്തോള്ളായിരം സംഘടനകളും, ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ....
മഹല് കമ്മറ്റികളും അംമ്പല കമ്മറ്റികളും മുളച്ച് പൊന്തുന്ന മണൽക്കാട്ടിലെ, ശവം തീനികളായ നേതാകളോട്, ഒരു ചോദ്യം. ജീവനുള്ള ശവങ്ങളായി ജീവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളെങ്കിലും, പഠിക്കാനുള്ള, അറിയാനുള്ള ശ്രമം നിങ്ങൾ നടത്തിയിരുന്നെങ്കിൽ.
------------- -------------------------------------
കടപ്പാട്:-എൻ.പി. ഹാഫിസ് മുഹമ്മദ് - സോഷ്യോളജിസ്റ്റ്.
Dr S Irudaya Rajan of the Centre for Development.
'Kerala Migration Study' undertaken by Dr Rajan alongwith CDS colleagues K C Zachariah and K P Kannan.
Posted by
ബീരാന് കുട്ടി
at
11/12/2008 10:00:00 am
17
comments
Tuesday, 4 November 2008
ഗൾഫ് ഭാര്യമാർ ഉണ്ടാവുന്നത്.
ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ് കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്.
എന്തുകൊണ്ട് പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?
'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത് -നിബ്രാസുല്‍ അമീന്‍ - ഇവിടെ ക്ലിക്കുക
പണത്തിന് വേണ്ടി, ഒരു ഗൾഫുകാരന്റെ ഭാര്യയും വേശ്യയാവുന്നില്ല. പിന്നെ....
Posted by
ബീരാന് കുട്ടി
at
11/04/2008 10:47:00 am
18
comments