പെപ്‌സിയും ഡോക്‌ടറും
പെപ്‌സിയുടെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന ഉത്തമ ബോധ്യമുള്ള ഇന്ത്യയിലെ ഡോക്‌ടര്‍മാര്‍ ഇനി, പനി മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള രോഗികള്‍ക്ക് പെപ്‌സിയുടെ ജ്യൂസും ചിപ്‌സും നല്‍ക്കി സുഖപ്പെടുത്തുന്ന അത്ഭുത കഴ്ച നമ്മെ ആനന്ദപുളകിതരാകും.
പ്രതിഫലം അഗ്രഹിക്കതെ, പെപ്‌സി കമ്പനിയെ സാഹായിക്കുകയെന്ന ഡോക്‌ടര്‍ സഹജമായ ചെറിയ ഉപകാരം മാത്രമാണ് ഡോക്‌ടര്‍മാര്‍ ചെയ്യുന്നതെന്ന സത്യം നാം മറക്കരുത്. പ്രസവത്തിന് ആറ് മാസം മുന്‍പ് സിസേറിയനുള്ള മരുന്നുകള്‍ വാങ്ങിച്ച് രോഗികളെ സഹായിക്കുന്ന ഡോക്‌ടര്‍മാരുള്ള നാട്ടില്‍, പാവപ്പെട്ട രോഗികള്‍ ഒരു പെപ്‌സിയോ ചിപ്‌സോ കഴിച്ച് സുഖപ്പെടട്ടെ എന്ന് ഡോക്‌ടര്‍മാര്‍ തിരുമാനിച്ചാല്‍ അത് വളരെ നല്ലതാണ്.
--------------------------------------------
ബിരാന്‍കുട്ടിക്ക് ഒരു സംശയം. സംശയം മാത്രമാണേ.
ഐ.എം.ഒ എന്നത് ഒരു ഗുണ്ട സംഘടനയാണോ?.
ഇത് പെപ്‌സിയുടെ സിസ്റ്റര്‍ കണ്‍സേണാണോ?.
ശീതള പാനിയങ്ങളും ചിപ്സും പെപ്‌സി കമ്പനിയുടെത് മാത്രമാണോ നല്ലതായിട്ടുള്ളൂ?.
സമ്മേളനങ്ങള്‍ നടത്താന്‍ ഇതിലും നല്ല വഴി എതാനും ലേഡി ഡോക്‌ടര്‍മാര്‍ക്ക് അറിയില്ലെ?
ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഇത്രയേറെ ശ്രദ്ധ ഡോക്‌ടര്‍മാര്‍ക്കുണ്ടെങ്കില്‍, ഡോക്‌ടര്‍മാരുടെ ആരോഗ്യസ്ഥിതി ഇടക്കെങ്കിലും രോഗികള്‍ പരിശോധിക്കുന്നത് തെറ്റാണോ?.
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്, സാരന്മരെ ഇത് ഇന്ത്യയാ, പട്ടിണി പാവങ്ങളുടെ ഇന്ത്യ, ഓപ്പറേഷന്‍ കഴിഞ്ഞ കത്തി വയറ്റില്‍ കെട്ടിവച്ച് തുന്നുന്ന ഡോക്‌ടര്‍മാരുടെ ഇന്ത്യ. ഈ ഇന്ത്യക്കാരന്‍ തരുന്ന സ്നേഹ സമ്മാനം വാങ്ങുവാന്‍ കെല്‍പ്പില്ലാതെ, നക്ഷതങ്ങളെണ്ണി കിടക്കുബോള്‍, ആരുടെ, ഏത് പാനിയമാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതെന്ന് ചിന്തിക്കുക.
ശവപ്പെട്ടി ഫ്രീയായിട്ട് തരുന്ന കമ്പനികളുമായി മറ്റോരു ധാരണപത്രം ഐ.എം.ഒ. ഒപ്പ് വെച്ചാല്‍ അത് ഡോക്‌ടര്‍മാരോട് ചെയ്യുന്ന എറ്റവും വലിയ കാരുണ്യമാവുമെന്ന് ബീരാന്‍കുട്ടിക്ക് തോന്നുന്നു.