കാത്തിരിക്കാം വെടിയൊച്ചകൾക്കായി
ഇന്നലെ രത്രി 9:30 മുതൽ തുടങ്ങിയ ബോബെയിലെ ഭീകരാക്രമണം, 28 മണിക്കുർ കഴിഞ്ഞ് ഇതെഴുമ്പോഴും തീർന്നിട്ടില്ല.
അത്യന്തം നീചമായ, മതമോ രാഷ്ട്രമോ ഇല്ലാത്ത, ഒരു പറ്റം ശവം തീനികൾ നടത്തിയ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുകളുടെയും, പരിക്കേറ്റവരുടെയും ദുഖത്തിൽ, ബീരാൻ കുട്ടിയും പങ്ക്‌ചേരുന്നു.
ധീരരായി മരണം വരിച്ച, വീരരായ പോലിസുകാർക്ക്, ബീരാൻ കുട്ടിയുടെ സല്യൂട്ട്.
കാര്യങ്ങളും കാരണങ്ങളും നമ്മുക്ക് പിറകെ പരിശോധിക്കാം.
എന്റെ ചിന്ത മറ്റോന്നാണ്.20-30 ആളുകളുള്ള ഒരു ഗ്രൂപ്പിന്, ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നറിയപ്പെടുന്ന മുബൈ നഗരത്തെ ദിവസങ്ങളോളം, വിറപ്പിച്ച് നിർത്താവനുമെങ്കിൽ, അണ്വായുധം നിർമ്മിച്ച നമ്മുടെ ശത്രു രാജ്യത്തിന്റെ ചെറിയോരക്രമണം മതിയാല്ലോ, ഇന്ത്യ ചാരമാവാൻ അല്ലെ. സംശയം ന്യായമാണ്.
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കുവാൻ കടപ്പെട്ട ഭരണാധികരികൾക്ക് വീട്ട്‌വേല ചെയ്യുകയായിരുന്നോ, നമ്മുടെ രഹസ്യന്വേഷണ വിഭാഗം. ഒരു മെട്രോ സിറ്റിയിൽ, ഇത്രയും പ്ലനിങ്ങോടെ ഒരു അക്രമണം നടത്തുന്നവർ, അത് ഇന്നോ ഇന്നലെയോ തയ്യറാക്കിയതാവില്ലെന്ന്, അറിയാം. മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ നീണ്ട പരിശ്രമത്തിന്റെ ഫലമായല്ലതെ, 120 കോടി ജനത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പി ഒരു സംഘമാളുകൾ കടന്ന് പോവില്ലെന്ന് ബീരാനുറപ്പുണ്ട്.
രാഷ്ട്രിയ നേതാകളുടെ അടിവസ്ത്രം കഴുകുവാൻ, പോലിസിനെയും പട്ടാളത്തെയും, ഇവിടുത്തെ രഹസ്യന്വേഷണ വിഭഗത്തെയും ഉപയോഗിക്കുന്നവർ, നാട് ഭരിക്കുന്ന കാലത്തോളം, ഇനിയും ഇത്തരം അക്രമങ്ങൾ നടത്തി ഭീകരർ ഇന്ത്യവിട്ട ശേഷമെ നാം അറിയൂ.
ഭീകരർ വന്നത് കപ്പലിലെന്ന്, അതും ഇന്ത്യ ഗേറ്റിനടുത്ത്. നാണമില്ലാതെ നാവികസേനയുടെ തലവൻ ഇത് പറഞ്ഞത് കേട്ടിട്ട്, നാണിച്ച് ഞാൻ തലതാഴ്തി. അക്രമണത്തിന് വരുന്നവർ, നാവികസേന അസ്ഥനത്ത് ചെന്ന് വിവരം പറയണമായിരുന്നോ?.
രാത്രി 3 മണിക്ക്, പരിക്കേറ്റ പോലിസുകരാൻ ദയനീയമായി പറയുന്നത് കേട്ടു, പോലിസുകാരുടെ കൈയിലെ വെടിക്കോപ്പുകൾ തീർന്നെന്ന്. ഇനി അക്രമണമുണ്ടാകുബോൾ, അക്രമികളോട് നമ്മുക്ക് പറയാം, ഞങ്ങളുടെ കപ്പാസിറ്റികനുസരിച്ച് മാത്രം അക്രമം നടത്തിയാൽ മതിയെന്ന് അല്ലെ.
അഭ്യന്തര മന്ത്രിയും, പ്രധാന മന്ത്രിയും, സോണിയ ഗാന്തിയും മുബൈയിൽ വന്നതെന്തിന്?. പത്രസമ്മേളനം നടത്തനോ?. കുറച്ച് പോലിസുകാർക്കെങ്കിലും അധികജോലിയുണ്ടാകാനോ?. കഷ്ടം.
രഹസ്യന്വേഷണ വിഭാഗവും, പോലുസും പട്ടാളവും എന്ന് ഇന്ത്യയിലെ രാഷ്ട്രിയ കഴുകന്മാരുടെ കൈയിൽനിന്ന് സ്വതന്ത്രം നേടുന്നുവോ, അന്ന് നമ്മുക്ക് അഭിമാനിക്കാം നമ്മുക്കും പോലിസുണ്ടെന്ന്, പട്ടാളമുണ്ടെന്ന്. അന്ന് നാം സുരക്ഷിതരായിരിക്കും. അത് വരെ, ഈ കഴുകന്മരുടെ അടിമകളായി, ഉറങ്ങാതെ കാത്തിരിക്കാം, വെടിയൊച്ചകൾക്കായി, കടല്‍ കടന്നെത്തുന്ന മരണത്തിനായി.
ഭരത് മാത കീ ജെയ്.

