Showing posts with label മക്ക. Show all posts
Showing posts with label മക്ക. Show all posts

Wednesday, 26 November 2008

ഹജ്ജ്‌ നഷ്ടകച്ചവടം

ഹജ്ജ്‌ നഷ്ടകച്ചവടം

കേരളത്തിൽനിന്നും ഈ വർഷത്തെ ഹജ്ജ്‌ സംഘടിപ്പിക്കുന്ന, വിവിധ ഗ്രുപ്പുകൾക്കും സംഘങ്ങൾക്കും സംഘടനകൾക്കും, അഗോള സാമ്പത്തിക പ്രതിസന്ധി കാരാണം നഷ്ടം നേരിട്ടതായി അറിയുന്നു.

ഇഷ്ടതോഴന്മാരുടെ, ധൂർത്തിനെതിരെ എ.സി.ജി റിപ്പോർട്ട്‌ പുറത്ത്‌ വന്നിട്ടും, നിലക്കാത്ത ഒഴുക്ക്‌പോലെ, വരുന്നു, ഹജ്ജ്‌ മാമാങ്കത്തിന്‌ കേരളത്തിലെ പാവപ്പെട്ട കോടീശ്വരന്മാർ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അന്തിയുറങ്ങി, വി.ഐ.പി. സൗകര്യം അസ്വദിച്ച്‌, പരിശുദ്ധഹജ്ജ്‌ കർമ്മം നിർവ്വഹിക്കുവാൻ, ഇവരെത്തുന്നത്‌, സത്യത്തിൽ എന്തിനാണെന്ന്, റബ്ബിനറിയാം.

വിനിമയ നിരക്കിലെ വിത്യാസം കാരണം വൻ ലാഭം പ്രതീക്ഷിച്ച്‌ നടത്തുന്ന ഹജ്ജ്‌ ബിസിനസ്‌, ഈ വർഷം നഷ്ടത്തിലാവാതിരിക്കുവാൻ, ഹാജിമാരിൽ നിന്നും എക്സ്ട്ര പിരിവ്‌ നടത്തിയിട്ടും ഫലമില്ലാതെ പോയതായി, സംഘാടകർ സമ്മതിക്കുന്നു.

ഈ വർഷം ഹജ്ജിനെത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ ദുഖങ്ങളും ദുരിതങ്ങളും വിവരണാധീതമാണ്‌.

വളരെ മോശമായ, ഇടിഞ്ഞ്‌ വീഴാറായ കെട്ടിടങ്ങൾ, കക്കുസുകൾ പലതിലുമില്ല, ഉള്ളതോ പൊട്ടിപെളിഞ്ഞത്‌, ഉറങ്ങുവാൻ പോയിട്ട്‌, പത്ത്‌ മിനിട്ട്‌ കഴിച്ച്‌കൂട്ടുവാൻ പോലും പ്രയാസമുള്ള മുറികൾ. ഹറമിൽനിന്നും കിലോമിറ്ററുകൾ അകലെയാണ്‌ ഈ കെട്ടിടങ്ങൾ. അഞ്ച്‌ നേരവും നമസ്കാരത്തിന്‌ ഹറമില്ലെത്തുക, ഇവരിൽ പലർക്കും പ്രയാസം. ബസ്സ്‌ സൗകര്യമില്ല. സഹായികളില്ല. പലരുടെയും കഥ കേട്ട്‌ ബീരാന്റെ കണ്ണ്‌ നിറഞ്ഞ്‌ പോയി. അല്ലാഹുവിന്റെ അതിഥികളായെത്തിയവരോട്‌, ഇന്ത്യൻ ഭരണാധികാരികളുടെ, അവരുടെ ചെരിപ്പ്‌ നക്കുന്ന മതസംഘടനകളുടെ, മതത്തിന്റെ പേരിൽ, കീശവീർപ്പിക്കുന്ന ഇരുകാലി മൃഗങ്ങൾ കാണിക്കുന്ന ക്രൂരത്‌ കണ്ടിട്ട്‌. നിങ്ങൾക്ക്‌ അല്ലാഹു ഒരിക്കലും മാപ്പ്‌ തരാതിരിക്കട്ടെ.

കൊട്ടിടവാടക ഈ വർഷം മക്കയിൽ കൂടുതലാണെന്ന് സമ്മതിക്കുന്നു. പക്ഷെ, നിലവാരമുള്ള കെട്ടിടങ്ങൾ ഇഷ്ടം പോലെ, മക്കയിലുണ്ട്‌. ബസ്സ്‌ സൗകര്യമൊരുക്കാൻ മക്കയിൽ റോഡില്ലെന്ന് പറയുമോ നിങ്ങൾ?

ഇനി ബിസിനസിലേക്ക്‌, അതെ ഹജ്ജ്‌ എന്ന വൻ വ്യവസായത്തിന്റെ രഹസ്യങ്ങൾ.

മത സംഘടനകൾ, സ്വകാര്യ ഗ്രൂപ്പുകൾ ഹജ്ജ്‌ സംഘടിപ്പിക്കുന്നത്‌, അല്ലാഹുവിനെ ഭയന്നിട്ടാണെന്ന് കരുതുന്നു എങ്കിൽ തെറ്റി.

ഒന്ന്, മക്കയിൽ കെട്ടിടം വടകക്ക്‌ കൊടുക്കുന്ന ഒരു സംഘമാളുകളുണ്ട്‌. അവർ, ഈ ഗ്രൂപ്പിന്റെ ജിദ്ധയിലെ നേതാകളാണ്‌. കൊള്ളലാഭത്തിന്‌ അവർ ഈ കെട്ടിടങ്ങൾ ഗ്രൂപ്പുകൾക്കും ഇന്ത്യൻ ഹജ്ജ്‌ മിഷനും നൽക്കുന്നു. വർഷം തോറും ഈയിനത്തിൽ മാത്രം കോടികൾ സമ്പാദിക്കുന്നവരെ എനിക്കറിയാം. കക്കുസ്‌ ഇല്ലെങ്കിലെന്ത്‌, വെള്ളം ഇല്ലെങ്കിലെന്ത്‌. നേതാകളുടെ വിട്ടിൽ കാശെത്തിയിരിക്കും.

ഇവിടെ ജിദ്ധയിൽ നിന്നും, എംബസി സൗജന്യമായി നൽക്കുന്ന ഹജ്ജ്‌ വളന്റിയർ പാസ്സുപയോഗിച്ച്‌, ഹാജിമാരെ മക്കയിലേക്ക്‌ കടത്തുവാൻ ശ്രമിച്ച്‌, അതും തുച്ചമായ 1500 റിയാൽ മാത്രം ഫീസിനത്തിൽ വാങ്ങിയ ഒരു ഗ്രുപ്പിന്റെ യാത്ര പോലിസ്‌ തടഞ്ഞപ്പോഴാണ്‌, ഉസ്താദിന്‌, ഒരു കാര്യം മനസിലായത്‌. ഇഹ്‌റാം ചെയ്തും മലയാളികൾ നാടൻ അടി അടിക്കുമെന്ന്. അഴ്ചകളോളം ചവിട്ടിതിരുമിയിട്ടും അവശേഷിക്കുന്ന പാടുകൾ നോക്കി വീർപ്പിട്ട സംഘം ഈ വർഷം ഇത്തിരി മാറ്റം പ്രഖ്യാപിച്ചു. ആളോന്നിന്‌, വെറും 2500 റിയാൽ മാത്രം.

ഇസ്ലാമിന്റെ പേരിൽ, അനധികൃതമായി ഹജ്ജ്‌ ബിസിനസ്സ്‌ നടത്തുന്നവർക്ക്‌, കേന്ദ്രഗവണ്മെന്റിന്റെ ഒത്താശയുണ്ടെന്നത്‌ രഹസ്യമല്ല.

എംബസി ഉദ്യോഗസ്ഥരും വിവിധ സംഘടന നേതാകളും ഇപ്പോൾ ഭയങ്കര തിരകിലാ. വി. ഐ. പി കൾക്ക്‌ പഞ്ചനക്ഷത്ര ഹോട്ടലുകളും, ആടംബര കാറുകളും ഒരുക്കുന്ന തിരക്കിൽ.

ഈയോരു കാര്യത്തിൽ കേരളത്തിലെ എല്ലാ സംഘടനകളും യോജിപ്പിലെത്തിയിട്ടുണ്ട്‌. ഹാജ്ജ്‌ വ്യവസായമാക്കുന്ന കാര്യത്തിൽ. ഇസ്ലാമിനെ മുറിച്ച്‌ പങ്ക്‌വെച്ചവർ, കാശിന്റെ കാര്യത്തിൽ ഒരുമിക്കുന്നു. അപ്പോൾ മുറിക്കപ്പെട്ടത്‌....

മതനേതകളോട്‌ ഒരു സ്വകാര്യം.കാശുണ്ടാക്കാൻ മറ്റു മാർഗ്ഗമൊന്നും അറിയില്ലെങ്കിൽ..... കഷ്ടം.

പെപട്ടിയെപോലെ നിങ്ങളെ തല്ലികൊല്ലുവാനുള്ള കഴിവ്‌, ഒരു മുസ്ലിമിനും ഇല്ലാതെ പോയല്ലോ.

.