മലയാളി മറക്കാത്ത കേരളം
ദേവസേനയുടെ ഈ http://devamazha1.blogspot.com/2008/02/blog-post.html പോസ്റ്റാണ് എന്നെ ഈ പോസ്റ്റേഴുതാന്‍ പ്രേരിപ്പിച്ചത്.
മലയാളികള്‍ (ഇന്ത്യക്കാര്‍ മുഴുവന്‍ എന്ന് പറയുവാന്‍ ആവില്ല) എന്ത്‌കൊണ്ട്, കറങ്ങിത്തിരിഞ്ഞ് കേരള കരയില്‍ തന്നെ അഭയം കാണുന്നത്?.
ലോകത്തിലെവിടെ പോയാലും, സ്വന്തം നാട്ടില്‍ 10 സെന്റ് ഭൂമിയും അതില്‍ ഒരു കൊച്ചു കൂരയും സ്വപ്നം കാണുന്ന മലയാളിയുടെ പ്രതേകത എന്ത്‌കൊണ്ട്?.
കൈപ്പെറിയ അനുഭവങ്ങളും ഭാണ്ഡത്തിലാക്കി, ഇനി തിരിച്ച് ഈ മണ്ണില്‍ കാലുകുത്തിലെന്ന് ശപഥം ചെയ്ത ഞാന്‍, നടുനിവര്‍ത്തിയപ്പോള്‍ എന്ത്‌കൊണ്ട് എന്റെ നാടിനെ സ്വപ്നം കാണുന്നു?.
ഹൈടെക്ക് യുഗത്തില്‍, അതിശീഘ്രം മുന്നേറുന്ന മറ്റു രാജ്യങ്ങളില്‍, സുഖശീതളത ആവോളം ആസ്വദിക്കുബോഴും, വെള്ളവും വെളിച്ചവുമില്ലാത്ത, ഇടവഴികള്‍ നിറഞ്ഞ, എന്റെ മലയാളകരക്ക് എന്ത് പ്രതേകത്?.
ഒരു ലഹരിയായി ഓരോ മലയാളിയുടെ രക്തത്തുമലിഞ്ഞ ഈ പ്രവണതകെന്താധാരം?.
ലോകത്തിലെ പല രാജ്യക്കാരും സ്വന്തം രാജ്യത്തെ പുഛിച്ച് തള്ളുബോഴും, മറ്റു സംസ്ഥാനക്കാര്‍ പോലും ബോംബെയിലും ഡല്‍ഹിയും സെറ്റില്‍ഡാവുബോഴും, മഹ സമ്രാജ്യങ്ങള്‍ വെട്ടിപിടിച്ച മലയാളി മാത്രം സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടിപിടിച്ച്, ഗ്രമന്തരീക്ഷത്തില്‍ ഒരു കൂരപണിയുന്നതെന്ത്‌കൊണ്ട്?.
അനുഭവങ്ങള്‍, എല്ലാവരും പങ്ക്‌വെക്കും എന്ന വിശ്വാസത്തോടെ.

