ജനങ്ങൾ കഴുതകളല്ല.

അഖിലലോക തൊഴിലാളികളുടെ കണ്ണുനീരൊപ്പാൻ പടച്ചുണ്ടാക്കിയ ഒരു പാർട്ടിയുടെ അടിത്തറ മാന്തി കയ്യിൽകൊടുത്ത, പ്രിയ സുഹൃത്ത്, മഞ്ഞളാംകുഴി അലിക്ക് അഭിവാദ്യങ്ങൾ.
കൃമിയെന്നും കീടമെന്നും, അരികച്ചവടക്കാരനെന്നും, സ്പ്രേ കച്ചവടക്കാരനെന്നും, കൂടെ കിടന്നും തിന്നും നടന്ന ഇരുകാലി മൃഗങ്ങൾ വിളിച്ച്‌കൂവിയപ്പോഴും മാന്യത കൈവിടാതെ പ്രതികരിച്ച, എന്റെ മറുപടി ബാലറ്റിലൂടെ കാണിക്കാമെന്ന് മൗനമായി പറഞ്ഞ, അലീ, നീയാണ് ആൺകുട്ടി.
ബാലറ്റ് പേപ്പർ വെറും പേപ്പറല്ലെന്നും, വോട്ടർമ്മാർ കഴുതകളല്ലെന്നും, ഒരിക്കൽകൂടി തെളിയിച്ചതിന്, പ്രിയ വോട്ടർമ്മാർക്ക് നന്ദി.
ധികാരിയായ ഏകാദിപധിയായ നേതാവിനെയും, കുഴലൂത്ത്‌കാരനായ മന്ത്രിയുടെയും അദർശ്ശം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എവിടെയായിരുന്നു?.
രാജിവെക്കുന്നവരെ, വ്യക്തിഹത്യചെയ്യുന്ന, കൊലപാതക പാർട്ടിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടിയ മങ്കടയിലെ സഖാകളെ നന്ദി.
നേതാവെ, ഓർക്കുക, വോട്ട് ചെയ്യുന്നത് ജനങ്ങളാണ്.
ജനങ്ങൾ കഴുതകളല്ല.

