Tuesday, 11 December 2007

കരിപ്പുരില്‍ മല തടസ്സം - ടി.കെ. ഹംസ.

കരിപ്പുരില്‍ മല തടസ്സം - ടി.കെ. ഹംസ.

കരിപ്പുരില്‍ നിന്നും വിദേശ വിമാന സര്‍വ്വിസുകള്‍ അനുവദിക്കാത്തിരിക്കാന്‍ കാരണം, കരിപ്പുരിലെ മല യാണെന്ന് ടി.കെ. ഹംസ.

ബീരാന്‍കുട്ടിക്ക്‌ ഒരു സംശയം,
പ്രിയപ്പെട്ട ഹംസ സഖാവെ,അഴ്ചയില്‍ 250-ഓളം വിമാന സര്‍വ്വിസുകള്‍ നടക്കുന്ന കരിപ്പുരില്‍, വിദേശ വിമാന കമ്പനികള്‍ക്ക്‌ മാത്രം എവിടെയാണ്‌ ഒരു മല.

ഹജ്ജിന്റെ സമയത്ത്‌ സൗദി എയര്‍ലൈന്‍സ്‌ കരിപ്പുരില്‍ വന്ന് പോവുന്നത്‌, ഈ മല കണാതെയാണോ. അതല്ല പടച്ചോന്‍, ഹജ്ജിമാരോടുള്ള സ്നേഹംകൊണ്ട്‌ ആ മല തല്‍ക്കാലം ഒരു മാസം ഒളിപ്പിച്ച്‌ വെക്കാറാണോ?

ഇത്രയും സര്‍വ്വിസുകള്‍ എല്ലാ കാലവസ്ഥയിലും ഇവിടെ നടക്കുബോള്‍, വിദേശ കമ്പനികള്‍ക്ക്‌ എന്താണ്‌ ഒരു കാലവസ്ഥ പ്രശ്നം.?

മഴയും മഞ്ഞും പറഞ്ഞ്‌, വിമാനം തിരിച്ച്‌ വിടുന്നത്‌ കൊച്ചിയിലേക്കാണ്‌ സഖാവെ, അത്‌ ആരുടെ ലാഭത്തിനാണെന്ന് മനസ്സിലാവാന്‍ എം.പി. ഡിഗ്രി വേണ്ട. കൊണ്ടോട്ടി പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിറക്കുന്ന പാവം, സഖാക്കള്‍ക്കറിയാം.

ഹംസ സഖാവ്‌ കരിപ്പുര്‌ കണ്ടിട്ടുണ്ടോ, അതോ, എഴുതി തന്നത്‌ അപ്പടി വായിച്ചോ? നിങ്ങളുടെ സിയാലിന്റെ ഓഹരി എത്രയാണെന്നും, അതാരുടെ പേരിലാണെന്നും, മഞ്ചേരിക്കാര്‍ക്ക്‌ അറിയാം, കുഞ്ഞാക്ക.

വിഡ്ഡിതം വിളമ്പുന്നത്‌, അല്‍പം ഉപ്പ്‌ ചേര്‍ത്തായാല്‍ നന്ന്.

ഇതിനെതിരെ പ്രതികരിക്കുന്ന ലിഗിന്റെ പ്രവര്‍ത്തകരെ, മൂന്ന് എം.പി. മാര്‍ നിങ്ങള്‍ക്കും ഉണ്ടാല്ലോ, അവരെന്ത്‌ ചെയ്തു?. ഒരു കേന്ദ്രമമന്ത്രിക്കെന്താ പണി?.

അപ്പോ, പതിവ്‌ പോലെ, നമ്മുക്ക്‌ സ്വീകരിക്കാം, അഹമ്മദ്‌ സഹിബിനെയും, ഹംസ സഖാവിനെയും. നിങ്ങളാണ്‌ യതാര്‍ത്ഥ ജനസേവകര്‍.

കുഞ്ഞാക്കന്റെ സീറ്റ്‌ ലിഗിന്റെയുംകൂടി വോട്ടാണെന്ന സത്യം ഇടക്ക്‌ മാപ്പിളപ്പാട്ട്‌ പാടുമ്പോഴെങ്കിലും ഓര്‍മ്മിച്ചാല്‍ നന്ന്.

പട്ടി പൂല്ല് തിന്നൂല്ല്യ, പശുനെ തിന്നാന്‍ സമ്മതിക്കൂല്ല്യ.

4 comments:

  1. ബീരാന്‍ കുട്ടി said...

    പ്രിയപ്പെട്ട ഹംസ സഖാവെ,
    അഴ്ചയില്‍ 250-ഓളം വിമാന സര്‍വ്വിസുകള്‍ നടക്കുന്ന കരിപ്പുരില്‍, വിദേശ വിമാന കമ്പനികള്‍ക്ക്‌ മാത്രം എവിടെയാണ്‌ ഒരു മല.

    ഹജ്ജിന്റെ സമയത്ത്‌ സൗദി എയര്‍ലൈന്‍സ്‌ കരിപ്പുരില്‍ വന്ന് പോവുന്നത്‌, ഈ മല കണാതെയാണോ. അതല്ല പടച്ചോന്‍, ഹജ്ജിമാരോടുള്ള സ്നേഹംകൊണ്ട്‌ ആ മല തല്‍ക്കാലം ഒരു മാസം ഒളിപ്പിച്ച്‌ വെക്കാറാണോ?

    ഇത്രയും സര്‍വ്വിസുകള്‍ എല്ലാ കാലവസ്ഥയിലും ഇവിടെ നടക്കുബോള്‍, വിദേശ കമ്പനികള്‍ക്ക്‌ എന്താണ്‌ ഒരു കാലവസ്ഥ പ്രശ്നം.?

  2. vadavosky said...

    Mountain comes to Hamsa

  3. മന്‍സുര്‍ said...

    ബീരാന്‍കുട്ടി...

    അല്ല പിന്നെ ...ഹംസാക്ക
    ഇങ്ങള്‌ മക്കത്ത്‌ക്ക്‌ കാരക്ക കയറ്റാന്‍ നോക്കല്ലേ

    ബീരാന്‍കുട്ടി....വളരെ നല്ല ചിന്ത...അഭിനന്ദനങ്ങള്‍

    ഹംസാക്ക ഇങ്ങക്ക്‌ വേണൊങ്കില്‌ രാജാസ്ഥാനില്‍ നിന്നും പൊന്നാനിയിലേക്ക്‌ മണല്‌ കയറ്റിക്കോളിന്‍

    നന്‍മകള്‍ നേരുന്നു

  4. അലി said...

    കരിപ്പൂരില്‍ മല തടസ്സമോ ആര്‍ക്ക്?