ബീരാന്‍ മുസ്ലിയാര്‍
ബീരാന്റെ വരും കാല ജീവിതത്തില്‍ നിന്നും റൈറ്റ് മോസ്സ് ഞെക്കി, ചവിട്ടിപിടിച്ച്, വലിച്ച് പറിച്ചെടുത്ത ഒരേട്.
------------------------------------------
ജോലിയെന്നുമില്ലാതെ നാട്ടില്‍ തെക്ക് വടക്ക് നടക്കുന്ന സമയത്താണ്, എന്റെ അയല്‍ക്കാരനായ ഉസ്താദ് എന്നെ ദൂരെയുള്ള ഒരു പള്ളിയിലേക്ക് വിളിച്ചത്. ദര്‍സ് പഠിക്കാന്‍. രണ്ട് നേരവും സമൃദമായി ഭക്ഷണം കിട്ടുമെന്ന വാര്‍ത്തയേക്കാള്‍ വല്യ ഒരു വാര്‍ത്ത അന്ന് വേറെയില്ലായിരുന്നു.
എങ്ങും മണിമാളികള്‍ നിറഞ്ഞ ആ മഹലില്‍ ഞങ്ങള്‍ 10-30 കുട്ടികള്‍ ദര്‍സ് പഠനം തുടങ്ങി. ഗള്‍ഫില്‍നിന്നും വരുന്ന പണത്തിന്റെ അളവും തൂക്കവും, സ്ത്രികളുടെ ശരീരത്തിലും അവരണിഞ്ഞ പൊന്നിലും കണാമായിരുന്നു. പ്രയപൂര്‍ത്തിയായ ഒരാണ്‍കുട്ടിയെയും അവിടെ ഞങ്ങള്‍ കണ്ടില്ല. വിഭവ സമൃദമായ ഭക്ഷണവും കൂടെ കനമുള്ള ദക്ഷിണയും പതിവായി കിട്ടിയിരുന്നു.
എന്റെ ചിലവ് ഏല്‍പ്പിച്ച വീട്ടിലെ താത്ത എന്നെ പലതും പഠിപ്പിച്ചു. പ്രായപൂര്‍ത്തിയായി വരുന്ന മകളുടെ മേല്‍ എനിക്കോരു കണ്ണുള്ളത് കണ്ടില്ലെന്ന് വരെ അവര്‍ നടിച്ചു. അതിന് കാരണം ഗ്രീന്‍ സോണിലുള്ള ഞങ്ങളുടെ ബന്ധമായിരുന്നു. പക്ഷെ, അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ നാട്ടിലെ പകല്‍മാന്യന്മരായ ചിലര്‍ ഞങ്ങളുടെ വിശദമായ പ്രോജക്റ്റ് റിപ്പ്പ്പോര്‍ട്ട് ഉസ്താദിനെ എല്‍പ്പിച്ചു. ആദ്യമോക്കെ കണ്ണടച്ചെങ്കിലും പള്ളികമ്മറ്റിക്കാരുടെ നിര്‍ബദ്ധത്തിന് വഴങ്ങി, എന്നെ അവിടുന്ന് പിരിച്ചയച്ചു. ഉസ്താദ് ഞങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ കാരണം, ഉസ്താദിന്റെ 3-4 ചിന്നവീടുകള്‍ ഞങ്ങള്‍ക്കറിയാമായിരുന്നത്‌കൊണ്ടാണ്.
എന്തായാലും വയറ്റത്തടിക്കിട്ടിയതിലായിരുന്നില്ല എനിക്ക് പ്രയാസം, മറിച്ച് സ്വര്‍ഗത്തിലെ ഹൂറിമാരെ സ്വപ്നംകണ്ട് ഞെട്ടിയുണര്‍ന്ന രാവുകളെക്കുറിച്ചോര്‍ത്തായിരുന്നു.
അത്യാവശ്യം ഓത്ത് പഠിച്ചത്‌കൊണ്ടും, ജോലിചെയ്ത് ഭക്ഷണം കഴിച്ച് ശീലമില്ലാത്തത്‌കൊണ്ടും ജീവിതം എന്റെ മുന്നില്‍ ചോദ്യചിഹ്നമായി നിന്നിരുന്ന സമയത്താണ്....
സെക്കന്റ് ഷോ കഴിഞ്ഞ് വിട്ടിലേക്ക് വരുന്ന സമയത്താണ്, അവറാനാജിയുടെ വിട്ടില്‍നിന്നും വേലായുധന്‍ ഇറങ്ങിപോവുന്നത് കണ്ടത്. വതില്‍ക്കല്‍ അഴിച്ചിട്ട മുടി വാരികെട്ടി അലാസ്യത്തിലമര്‍ന്ന സഫിയാത്തയും. രംഗം പന്തിയില്ലെന്നറിയാവുന്നത്‌കൊണ്ട് ഞാന്‍ പതിയെ ഒരു കുറ്റികാട്ടില്‍ ഒളിച്ചിരുന്നു. സഫിയാത്ത വരാന്തയിലേക്കിറങ്ങി വേലായുധന്റെ കൈയില്‍ വെച്ച്‌കൊടുത്ത സാധനം വീട്ടിനക്കതെ വെളിച്ചത്തില്‍ മിന്നിതിളങ്ങി. രണ്ടോ മുന്നോ വര്‍ഷം കഴിഞ്ഞെത്തുന്ന ഹാജിയാര്‍ക്ക് തീര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല സഫിയാത്തയുടെ പ്രശ്നങ്ങള്‍.
പിറ്റേന്ന് രാവിലെ കോയാക്കയുടെ ചായക്കടയിലെ പ്രധാന സംസാര വിഷയം സഫിയാത്തയുടെ നഷ്ടപ്പെട്ട അഞ്ച് പവന്റെ മാലയെക്കുറിച്ചായിരുന്നു. രാത്രി കള്ളന്‍ വന്ന് ജനവാതിലിലൂടെ കൈയിട്ട് സഫിയാത്തയുടെ കഴുത്തില്‍നിന്നും മല പൊട്ടിച്ചെന്നും കത്തികാട്ടി ഭീഷണിപെടുത്തിയെന്നും സഫിയാത്ത തന്നെ പലരോടും സക്ഷ്യം വഹിച്ചതായി പലരും പറഞ്ഞു. വിമാനത്താവളത്തിന്റെ പണിക്ക് വന്ന മറുനാട്ടുകാരാണ് കള്ളന്മരെന്നും ഈ നാട്ടില്‍ ഇത് പതിവായിരിക്കുകയാണെന്നും മറ്റുചില പാതിര കള്ളന്മര്‍ എഫ്.ഐ.ആര്‍ തയ്യറാക്കി.
നാല്‍കവലയില്‍ കൂടി നില്‍ക്കുന്ന നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച്‌കൊണ്ട് ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞു"സഫിയാത്തയുടെ മാല ആരും മോഷ്ടിച്ചിട്ടില്ല. അവിടെ കള്ളന്‍ വന്നിട്ടില്ല. മാല 24 മണിക്കുറ്‌കൊണ്ട് അവരുടെ വിട്ടില്‍ തന്നെയെത്തും. അത് എവിടെയുണ്ടെന്ന് ഞാന്‍ കാണുന്നു"
ആളുകള്‍ പരസ്പരം നോക്കി, പിന്നെ എന്നെ നോക്കി. "കോയാ, മോല്യാര്‍ക്ക് ഒരു ചായ കൊണ്ട" പറഞ്ഞത് ഇന്നെ വരെ സ്വന്തമായി ഒരു ചായപോലും കുടിച്ചിട്ടില്ലാത്ത മരക്കാര്‍ കാക്ക.
"ആരാണ് മോല്യാരെ ആള്?, എവടെ സാധനം?." തുടങ്ങി ചോദ്യങ്ങള്‍ നാല് ഭാഗത്ത്‌നിന്നും വന്ന്‌കൊണ്ടിരുന്നു. പക്ഷെ തികഞ്ഞ പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു"ഇങ്ങക്ക് സാധനം കിട്ടിയ പോരെ, അത് ഇന്ന് രാത്രി കൊണ്ട്‌പോയവന്‍ തന്നെ തിരിച്ച്‌കൊണ്ട് വരും"
വിവരമറിഞ്ഞ സഫിയാത്തയുടെ നെഞ്ചിനകത്ത് വേദന. വേദന കുറഞ്ഞ്‌തുടങ്ങിയ മറ്റു പല ഭാഗങ്ങളും നീറിപുകഞ്ഞു.
സൂര്യന്‍ അതിന്റെ പാട്ടിനും ആളുകള്‍ അവരുടെ പാട്ടിനും പോയ സമയത്ത് ഞാന്‍ വേലായുധനെ തിരക്കിയിറങ്ങി. അവനോട് ഞാന്‍ ഇന്നലെ രാത്രിയിലെ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞില്ല, അതിന് മുന്‍പെ അവന്‍ എന്റെ കാലില്‍ വീണു. "മാല ഞാന്‍ തരാം, മാത്രമല്ല എന്തെങ്കിലും ചില്ലറയും തരാം, പക്ഷെ എന്റെ പേര് പറയരുത്".
എനിക്ക് ചിന്തിച്ചിരിക്കാന്‍ പുഴയുടെ വക്കോ, വെള്ളത്തിലിട്ട് ചിന്തിക്കാന്‍ കൈയില്‍ കല്ലോ കിട്ടിയില്ല. എന്നാലും ഞാന്‍ ചിന്തിച്ചു. "ശരി, ചില്ലറ ആദ്യം പോരട്ടെ. പിന്നെ മാല അവരുടെ കൈയില്‍ തന്നെ ആരും കാണതെ കൊടുക്കുക"
വൈകുന്നേരം സഫിയാത്ത വിട്ടില്‍ വന്നു. എന്നെ സ്വകാര്യമായി വിളിച്ചിട്ട് പറഞ്ഞു. "ഇജി ഈ കാര്യം ആരോടും പറയരുത്. ഞാന്‍ എന്ത് വാണെങ്കിലും തെര". "പൈസ ഞമ്മക്ക് വാണ്ട"ന്ന് പറഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ സഫിയാത്ത കാല്‌കൊണ്ട് മണ്ണില്‍ ചിത്രം വരച്ചു.
അന്ന് മുതല്‍ ഞാന്‍ ബീരാന്‍ മോല്യാരായി.
മന്ത്രിച്ചൂതലും, നൂല്‌കൊടുക്കലും, ഒറക്ക് എഴുതലും, ഞമ്മക്ക് കഴിയാത്ത ഒരു കുണ്ടമണ്ടിയും അല്ലാന്റെ ദുനിയാവില് ഇല്ല.
ഭാര്‍ത്താക്കന്മരുടെ പ്രരാബ്ദങ്ങള്‍ പറഞ്ഞെത്തുന്ന, ഗള്‍ഫുക്കാരുടെ ഭാര്യമാരായിരുന്നു എന്റെ കസ്റ്റമേഴ്സില്‍ അധികവും. പണത്തിനോട് ഒരിക്കലും ഞാന്‍ ആര്‍ത്തി കാണിച്ചില്ല. മറ്റുപലതും ഫ്രീയായി കിട്ടുബോ, പണമെന്തിന് അല്ലെ. അത്‌കൊണ്ട് തന്നെ ഏത് സിബിഐ വന്നന്വേഷിച്ചാലും ഞമ്മളെ ഒരു ചുക്കും ചെയ്യുല്ലാ. പിന്നെ രാഷ്ട്രിയക്കാര്, ഓലോട് പോകാന്‍ പറീം. ഞമ്മള് എല്ലാ പാര്‍ട്ടിന്റിം വോട്ട് ബാങ്കാണ്.
ഞമ്മളെ പ്രധാന പാര്‍ട്ട്‌ണര്‍ ആരാന്നറിയോ?. മഹാകാളി ക്ഷേത്രത്തില്‍ ഉറഞ്ഞ്‌തുള്ളുന്ന സുബ്രമണ്യന്‍ തന്നെ. ഇടക്ക് ഓന്റെ ആള്‍ക്കാര് വരുബോള്‍ ഒരു കോഴിയോ, കള്ളോ അവന് കൊടുക്കാന്‍ ഞാന്‍ നേര്‍ച്ചയാകും. തിരിച്ച് അവന്റെ കൈയീന്ന് പോയത്, നൂല് കെട്ടാനും മന്ത്രിച്ചുതാനും ഓന്‍ ഞമ്മളെ അടുത്ത്‌ക്കും വിടും. അത്‌കൊണ്ട് തന്നെ ഞമ്മളെ നാട്ടില് മതസൗഹര്‍ദം ഇത്തിരികൂടുതലാണ്. പല ഹിന്ദുക്കളുടെ വിട്ടിലും വിസിറ്റിങ്ങ് വിസയടിച്ച്, രാത്രികാലങ്ങളില്‍ പോയിവരുന്ന ഹാജിമാരും, ഭാര്യക്കും മക്കള്‍ക്കും പേടിക്ക്, സ്വന്തം കൂടപിറപ്പുകളെ ഏല്‍പ്പിക്കതെ, അടുത്ത വിട്ടിലെ രാമനെയും കൃഷ്ണനെയും എല്‍പ്പിച്ച് പോയ പ്രവാസികളും, ഒറ്റക്ക് കിടന്നാല്‍ പേടിവരുന്ന ഗള്‍ഫുകാരന്റെ ഭാര്യമരും തിങ്ങിനിറഞ്ഞ ഈ നാട്ടില്‍ മതസൗഹര്‍ദം എങ്ങനെ തകരും?.
ജീവിതം ആസ്വദിക്കുവാന്‍ എറ്റവും നല്ല മാര്‍ഗം ദീനിനെ കൂട്ട്‌പിടിക്കുകയാണെന്ന് ഞമ്മളെ ഉസ്താദ് പഠിപ്പിച്ചത്.
പലരും പലതും കുത്തിപോക്കാന്‍ നോക്കി, സ്വന്തം വീട്ടുകാരെ ക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ ആരെങ്കിലും നടന്നത് പറഞ്ഞ് നടക്കുമോ?. അത്‌കൊണ്ട് തന്നെ ഞമ്മള് സുഖമായി ജീവിക്കുന്നു. ഞമ്മളെ സമുദായത്തിന് അങ്ങനെ ഒരു ഗുണമുണ്ട്, ലക്ഷം പോയാലും ലക്ഷ്യം പോയാലും മാനം കളയില്ല. അത് കളയാത്തിടത്തോളം ഞമ്മള് ഇങ്ങനെ തന്നെ ജീവിക്കും.
--------------------------
ഈ പോസ്റ്റിന്റെ പേരില്‍ എന്നെ കല്ലെറിയുവാന്‍ വരുന്നവരോട്:-
ഇത് ഒരു കഥ മാത്രമല്ല, ഒരുപ്പാടനുഭവങ്ങളില്‍ ഒന്ന് മാത്രം.
മുസ്ലിങ്ങള്‍ക്കിടയിലെ കപടസധാചാരത്തിന്റെ മുഖംമൂടി എന്നാല്‍ കഴിയുന്ന വിധം വലിച്ച് കിറുകയെന്നതാണ് എന്റെ ലക്ഷ്യം.