Showing posts with label Blog Meet. Show all posts
Showing posts with label Blog Meet. Show all posts

Tuesday, 17 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-2

"ഡോ, നിന്റെ പാസ്‌പോര്‍ട്ട്‌ എവിടെന്നാ ചോദിച്ചത്‌"
"ഹാവൂ, ഞാന്‍ കരുതി ഞാന്‍ പാസ്‌പോര്‍ട്ട്‌ ഇവിടുന്ന് എടുത്തോ എന്ന് ചോദിക്കുവാന്ന്, കര്‍ത്താവെ, ഒരു പയ്ക്കറ്റ്‌ മെഴുക്കുതിരി കത്തിച്ചോളവെ, നീ നന്മ നിറഞ്ഞവന്‍ തന്നെയാന്നെ"
അമ്മച്ചി പഠിപ്പിച്ച സകലപ്രാര്‍ഥന മന്ത്രങ്ങളും ചാര്‍ളിയുടെ മനസ്സില്‍ വള്ളിപുള്ളി തെറ്റതെ കടന്ന് വന്നു, പിന്നെ ചുണ്ടിലേക്ക്‌ ട്രന്‍സ്ഫര്‍ ചെയ്തു.

ചാര്‍ളി പതിയെ ബാഗ്‌ തുറന്ന് തന്റെ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷം പഴകമുള്ള പാസ്‌പോര്‍ട്ടെടുത്ത്‌ കൗണ്ടറിലിരിക്കുന്ന കിളവിയെ ഏല്‍പ്പിച്ചു. അവര്‍ പാസ്‌പോര്‍ട്ട്‌ വാങ്ങി മൂക്ക്‌ പൊത്തി. ഒരു വിധം സാഹസപ്പെട്ട്‌ പാസ്‌പോര്‍ട്ട്‌ മറിച്ച അവര്‍ ഞെട്ടി, ചാര്‍ളിയെ തുറിച്ച്‌ നോക്കി. തന്റെ ഫൊട്ടോ കണ്ട്‌ ഈ കിളവിക്ക്‌, എയ്‌, അതിന്‌ സാധ്യത പഠനതിനുള്ള സാധ്യതപോലും ഇല്ല. വീണ്ടും അവര്‍ പസ്‌പോര്‍ട്ടിലേക്കും ചാര്‍ളിയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇനി തന്റെ ഫോട്ടോ തിരിച്ചറിയാതെ ഇതെങ്ങാനും തന്റെ പസ്‌പോര്‍ട്ടല്ലെന്ന് പറയുമോ എന്നായിരുന്നു ചാര്‍ളിയുടെ പേടി.

തനെ വെറുതെ തെറ്റിധരിക്കരുതെന്ന് മനസ്സില്‍ പറഞ്ഞ്‌കൊണ്ട്‌ ചാര്‍ളി, പാണ്ടിലോറി കയറിയ അലൂമിനിയ പാത്രം പോലെ മുഖം ചുളിച്ച്‌ പിടിച്ചു. വലിയോരു വിത്യാസം എന്നിട്ടും തന്റെ മുഖത്തിലെന്ന് ചാര്‍ളിക്കറിയാം. അവര്‍ ഒരു കൈകൊണ്ട്‌ മൂക്ക്‌പൊത്തി, മറുകൈകൊണ്ട്‌ വിണ്ടും പാസ്‌പോര്‍ട്ട്‌ മറിച്ചു. ഇത്തവണ അവര്‍ ഞെട്ടാനോ, ചാര്‍ളിയെ സൂക്ഷിച്ച്‌ നോക്കനോ നിന്നില്ല, പകരം പാസ്‌പോര്‍ട്ട്‌ ചാര്‍ളിക്ക്‌ നേരെ നീട്ടിയെറിഞ്ഞു.

"മൂന്ന് വര്‍ഷം മുമ്പ്‌ എക്സ്‌പയറായ പാസ്‌പോര്‍ട്ടുമായിട്ടാണോ താന്‍ ദുഫൈക്ക്‌ പോവാന്‍ വന്നത്‌"

"അത്‌, ഞാന്‍,... കര്‍ത്താവെ, അപ്പോ പാസ്‌പോര്‍ട്ടും കാലവധി കഴിയുമോ. ഞാന്‍ കരുതി ഇത്‌ ഒരിക്കലെടുത്താല്‍ മതിയെന്ന്, ഇനി എന്നാ ചെയ്യും മാതവെ, എന്റെ സിനിമ..."

ഇതെല്ലാം ശ്രദ്ധിച്ച്‌കൊണ്ടോരാള്‍ നില്‍പ്പുണ്ടായിരുന്നു. അത്‌ മറ്റാരുമല്ല, കുഞ്ഞാലി. കരിപ്പുര്‍ വിമാനത്താവളത്തിലെ ആള്‍ ഇന്‍ ആള്‍ എജന്റ്‌. കുഞ്ഞാലി ചാര്‍ളിയുടെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു

"സാര്‍ വാ, എന്താ പ്രശ്നം, നമ്മുക്ക്‌ വഴിയുണ്ടാക്കാം, വാ"

കുഞ്ഞാലിയുടെ കൂടെ ചാര്‍ളി വിമാനത്താവളത്തിന്‌ പുറത്ത്‌ കടന്നു. വിവരങ്ങള്‍ വിശധമായി മനസിലാക്കിയ കുഞ്ഞാലി പറഞ്ഞത്‌ "ഇതോക്കെ ചീള്‌ കേസ്‌, സാര്‍ പേടിക്കണ്ട, ഓക്കെ ഞാന്‍ ശരിയാക്കി തര, പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ സമയമെടുക്കും, അതിനെക്കാള്‍ നല്ലത്‌ നമ്മക്ക്‌ വെറെ ഒന്ന് സംഘടിപ്പിക്കുന്നതാ, മത്രമല്ല ഇപ്പോ തന്നെ കിട്ടുകയും ചെയ്യും, സാറിന്‌ ഇപ്പോ തനെ ദുബെയിലേക്ക്‌ പോവുകയും ചെയ്യാം"

ദുബൈ എന്ന് കേട്ടതും, ചാര്‍ളിയുടെ കണ്ണുകള്‍ വികസിച്ചു. സ്വതവെ ഉണ്ടകണ്ണനായ ചാര്‍ളിയുടെ ഭീകരരൂപം കണ്ട്‌ കുഞ്ഞാലി ഭയന്നു രണ്ടടി പിന്നോട്ട്‌ മാറി.

"അതെയ്‌, എത്രയും പെട്ടെന്ന് എനിക്ക്‌ ദുബൈയിലെത്താനുള്ളതാ, പൈസ ഒരു പ്രശ്നമാക്കരുത്‌, എത്ര വേണമെങ്കിലും ചോദിച്ചോള്ളു ഞാന്‍ തരാം"

ചാര്‍ളി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയിട്ട്‌ മറ്റോരു ശ്വസമെടുക്കാന്‍ മൂക്കിനെ അനുവദിച്ചു. ഒപ്പം തന്റെ പോക്കറ്റിലേക്ക്‌ കൈയെത്തിച്ച്‌ കുറെ നോട്ടുകള്‍ വലിച്ചെടുത്തു.

"പുതിയ പാസ്‌പോര്‍ട്ടിന്‌ ഒരു പത്ത്‌ രൂപയാവും, ഒരഞ്ച്‌ മിനിട്ട്‌കൊണ്ട്‌ തരാം"

"പത്ത്‌ ഒരു പ്രശ്നമല്ല, ദാ, വോഗം വേണം" എന്ന് പറഞ്ഞ്‌ ചാര്‍ളി ഒരു പത്ത്‌ രൂപയെടുത്ത്‌ കുഞ്ഞാലിക്ക്‌ നേരെ നീട്ടി.

"സാറെവിടുന്ന"

"ഞാന്‍ പാലയിന്നാ"

"രാവിലെ തനെ ഒരോരുത്തര്‍ കുറ്റിം പറിച്ച്‌ എറങ്ങും, മനുഷ്യനെ മെനക്കെടുത്താന്‍" എത്ര നിയന്ത്രിച്ചിട്ടും വോളിയം കണ്ട്രോള്‍, കുഞ്ഞാലിയുടെ കണ്ട്രൊളില്‍ നിന്നില്ല.

"ഞാന്‍ പറഞ്ഞത്‌ പതിനായിരമാ സാറെ" കുഞ്ഞാലി തന്റെ അവസാനത്തെ സാര്‍ വിളി കൂട്ടി പറഞ്ഞു.

"പതിനായിരം രൂപ" ഏവ്വുരാന്‍ എന്ന് കേള്‍ക്കുന്ന ബെര്‍ളിയെ പോലെ, ചാര്‍ളി മിഴിച്ചിരുന്നു.

"അതെ" കുഞ്ഞാലി കണ്‍ഫേം ചെയ്തു. എന്നിട്ട്‌ പോക്കറ്റില്‍ നിന്നും മാള്‍ബറോ ഫില്‍റ്ററിന്റെ പായ്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ ചുണ്ടില്‍ വെച്ചു.

ധീം, ഉയരമുള്ള പ്ലാവില്‍ നിന്നും പഴഞ്ചക്ക വീഴുന്ന ശബ്ദത്തോടെ എന്തോ ഒന്ന് തന്റെ അരിക്കില്‍ വീണ്‌കിടക്കുന്നത്‌ കണ്ട്‌ കുഞ്ഞാലി നോക്കി, പിന്നെ ഫുള്‍ പവറില്‍ ഒന്ന് ഞെട്ടി, ഓപ്പം എയറിന്ത്യയുടെ വിമാനത്തിന്റെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു "പടച്ചോനെ, ചതിച്ച"

Monday, 21 May 2007

ബ്ലൊഗും, ഞാനും പിന്നെ മീറ്റും.

കൊണ്ടോട്ടി ബ്ലൊഗ്‌ മീറ്റിലെ മൈക്ക്‌ കയ്യിലെടുത്ത്‌ ബീരാന്‍ ഫുള്‍ വോളിയത്തില്‍ വെച്ച്‌ കീച്ചി.

ഇവിടെ കൂറ്റിയടിച്ചിരിക്കുന്ന പല പുലികളും മറ്റുള്ളവരുടെ ബ്ലൊഗിലേക്ക്‌ അനുവദിച്ച സന്ദര്‍ശന വിസ ലാപ്സാക്കി കളയുന്നു എന്നറിഞ്ഞതില്‍ സന്തോഷം.പുതിയ എഴുത്ത്‌കാരുടെ തോന്ന്യക്ഷരങ്ങള്‍ വായിക്കാന്‍ അറിയില്ലെങ്കിലും, നന്നക്കണം, നന്നവുന്നുണ്ട്‌, ഇങ്ങനെ എഴുതിയാല്‍ നന്നായിരുന്നു എന്നെങ്കിലും വെച്ച്‌ കാച്ചണം, അറ്റ്‌ ലാസ്റ്റ്‌ ഒരു ഇസ്മയ്‌ലി എങ്കിലും അവിടെ വെച്ചിട്ട്‌ പോരാം. സമയകുറവാണ്‌ കാരണം എന്ന പതിവ്‌ സത്യം വിളിച്ച്‌ പറയരുത്ത്‌. എല്ലാവരും തുടക്കത്തില്‍ തനെ എന്നെ പോലെ എഴുതണമെന്ന് (എന്റെ മുഖത്ത്‌ അതിന്റെ അഹങ്കാരം തീരെ ഇല്ല, എന്റെ അദ്യത്തെ പോസ്റ്റ്‌ വായിക്കാന്‍ മുന്ന് കണ്ണട വാങ്ങി ഫിറ്റിയ വിരുതന്മരെ നന്ദി, അക്ഷരതെറ്റ്‌ എന്റെ തെറ്റണോ) വാശിപിടിക്കരുത്‌.

ഞാന്‍ കമന്റിടാന്‍ ഒരുപാട്‌ സ്ഥലത്ത്‌ ചെന്നു. എല്ലാവരും എന്റെ ഐഡി നോക്കി, പിന്നെ ദെ കിടക്കുന്നു. എനിക്കറിയാത്ത കൂറെ അക്ഷരങ്ങള്‍ പിന്നെം ടൈപ്പാന്‍, ഞാന്‍ ടൈപ്പി, ഒന്നല്ല, രണ്ടല്ല, ... സമയമില്ലാന്ന് പറഞ്ഞു നോക്കി, വിടണ്ടെ, 4-5 പ്രവശ്യം ടൈപ്പി, പിന്നെ ആ പണി നിര്‍ത്തി. അത്‌കൊണ്ട്‌, എല്ലവരോടും ഞാന്‍ കല്‍പ്പിക്കുന്നു, (കാല്‌പിടിച്ച്‌ കരഞ്ഞു എന്ന സത്യം റ്റി.വി. ക്കാരോട്‌ പറയരുത്‌) കഴിയുമെങ്കില്‍ വേര്‍ഡ്‌ വേരിഫിക്കേഷന്‍ ഇടിച്ച്‌ നിരത്തുക. അത്‌ മുതലാളിത്ത, ജെന്മി പ്രഭുകളുടെ ആശയമാണ്‌.

പിന്നെ, തമ്മില്‍ തല്ലാന്‍ ഈ സ്ഥലം ഉപയോഗിക്കരുത്‌, അതിന്‌ മുന്നാറിലോ, നാലാറിലോ, അട്ടപ്പാടിയിലോ മിച്ചഭൂമി മിച്ചമുണ്ടെങ്കില്‍, ബാങ്കില്‍ വല്ലതും മിച്ചമുണ്ടെങ്കില്‍, എല്ലാംകൊണ്ടും മെച്ചമുണ്ടെങ്കില്‍ അവിടെ ഉപയോഗിക്കുക. തെറിവിളിക്കാന്‍ പറ്റിയ ഭാഷ ഇഗ്‌ളിഷ, മലയാളത്തെ ജാമ്യത്തില്‍ വിടുക.കവിതകള്‍ മാത്രം വാഴിക്കുന്ന കൂറെ ലാലനാമണികള്‍ ഇവിടെ കിടന്നുറങ്ങുന്നത്‌ കാരണം, അവര്‍ എഴുന്നേറ്റാല്‍ അവരോട്‌ കാര്യം പറഞ്ഞുമനസ്സിലാക്കുക. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ........
.....പിന്നെ ഞാന്‍ എന്ത്‌ ചെയ്യാന.

ചില്ലിട്ട്‌ വെച്ച പടങ്ങളോക്കെ പൊടിതട്ടിയെടുത്ത്‌ വില്‍ക്കുന്ന ചില വിരുതന്മര്‍ ശ്രദ്ധിക്കുക. പട്ടിയെ പിടിച്ച്‌ ആടാക്കം, പക്ഷെ അതെ ആടിനെ കറന്ന് പാല്‌ വിറ്റ്‌ പട്ടയടിക്കരുത്‌.
ഇത്രെം കേട്ടിട്ട്‌ നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നു.
ഏന്നെ തല്ലികൊല്ലാന്‍, അതല്ല, വെറെ എന്ത്‌തോന്നുന്നു, അറിയാന്‍ അഗ്രഹമുണ്ട്‌.