Monday, 21 May 2007

ബ്ലൊഗും, ഞാനും പിന്നെ മീറ്റും.

കൊണ്ടോട്ടി ബ്ലൊഗ്‌ മീറ്റിലെ മൈക്ക്‌ കയ്യിലെടുത്ത്‌ ബീരാന്‍ ഫുള്‍ വോളിയത്തില്‍ വെച്ച്‌ കീച്ചി.

ഇവിടെ കൂറ്റിയടിച്ചിരിക്കുന്ന പല പുലികളും മറ്റുള്ളവരുടെ ബ്ലൊഗിലേക്ക്‌ അനുവദിച്ച സന്ദര്‍ശന വിസ ലാപ്സാക്കി കളയുന്നു എന്നറിഞ്ഞതില്‍ സന്തോഷം.പുതിയ എഴുത്ത്‌കാരുടെ തോന്ന്യക്ഷരങ്ങള്‍ വായിക്കാന്‍ അറിയില്ലെങ്കിലും, നന്നക്കണം, നന്നവുന്നുണ്ട്‌, ഇങ്ങനെ എഴുതിയാല്‍ നന്നായിരുന്നു എന്നെങ്കിലും വെച്ച്‌ കാച്ചണം, അറ്റ്‌ ലാസ്റ്റ്‌ ഒരു ഇസ്മയ്‌ലി എങ്കിലും അവിടെ വെച്ചിട്ട്‌ പോരാം. സമയകുറവാണ്‌ കാരണം എന്ന പതിവ്‌ സത്യം വിളിച്ച്‌ പറയരുത്ത്‌. എല്ലാവരും തുടക്കത്തില്‍ തനെ എന്നെ പോലെ എഴുതണമെന്ന് (എന്റെ മുഖത്ത്‌ അതിന്റെ അഹങ്കാരം തീരെ ഇല്ല, എന്റെ അദ്യത്തെ പോസ്റ്റ്‌ വായിക്കാന്‍ മുന്ന് കണ്ണട വാങ്ങി ഫിറ്റിയ വിരുതന്മരെ നന്ദി, അക്ഷരതെറ്റ്‌ എന്റെ തെറ്റണോ) വാശിപിടിക്കരുത്‌.

ഞാന്‍ കമന്റിടാന്‍ ഒരുപാട്‌ സ്ഥലത്ത്‌ ചെന്നു. എല്ലാവരും എന്റെ ഐഡി നോക്കി, പിന്നെ ദെ കിടക്കുന്നു. എനിക്കറിയാത്ത കൂറെ അക്ഷരങ്ങള്‍ പിന്നെം ടൈപ്പാന്‍, ഞാന്‍ ടൈപ്പി, ഒന്നല്ല, രണ്ടല്ല, ... സമയമില്ലാന്ന് പറഞ്ഞു നോക്കി, വിടണ്ടെ, 4-5 പ്രവശ്യം ടൈപ്പി, പിന്നെ ആ പണി നിര്‍ത്തി. അത്‌കൊണ്ട്‌, എല്ലവരോടും ഞാന്‍ കല്‍പ്പിക്കുന്നു, (കാല്‌പിടിച്ച്‌ കരഞ്ഞു എന്ന സത്യം റ്റി.വി. ക്കാരോട്‌ പറയരുത്‌) കഴിയുമെങ്കില്‍ വേര്‍ഡ്‌ വേരിഫിക്കേഷന്‍ ഇടിച്ച്‌ നിരത്തുക. അത്‌ മുതലാളിത്ത, ജെന്മി പ്രഭുകളുടെ ആശയമാണ്‌.

പിന്നെ, തമ്മില്‍ തല്ലാന്‍ ഈ സ്ഥലം ഉപയോഗിക്കരുത്‌, അതിന്‌ മുന്നാറിലോ, നാലാറിലോ, അട്ടപ്പാടിയിലോ മിച്ചഭൂമി മിച്ചമുണ്ടെങ്കില്‍, ബാങ്കില്‍ വല്ലതും മിച്ചമുണ്ടെങ്കില്‍, എല്ലാംകൊണ്ടും മെച്ചമുണ്ടെങ്കില്‍ അവിടെ ഉപയോഗിക്കുക. തെറിവിളിക്കാന്‍ പറ്റിയ ഭാഷ ഇഗ്‌ളിഷ, മലയാളത്തെ ജാമ്യത്തില്‍ വിടുക.കവിതകള്‍ മാത്രം വാഴിക്കുന്ന കൂറെ ലാലനാമണികള്‍ ഇവിടെ കിടന്നുറങ്ങുന്നത്‌ കാരണം, അവര്‍ എഴുന്നേറ്റാല്‍ അവരോട്‌ കാര്യം പറഞ്ഞുമനസ്സിലാക്കുക. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ........
.....പിന്നെ ഞാന്‍ എന്ത്‌ ചെയ്യാന.

ചില്ലിട്ട്‌ വെച്ച പടങ്ങളോക്കെ പൊടിതട്ടിയെടുത്ത്‌ വില്‍ക്കുന്ന ചില വിരുതന്മര്‍ ശ്രദ്ധിക്കുക. പട്ടിയെ പിടിച്ച്‌ ആടാക്കം, പക്ഷെ അതെ ആടിനെ കറന്ന് പാല്‌ വിറ്റ്‌ പട്ടയടിക്കരുത്‌.
ഇത്രെം കേട്ടിട്ട്‌ നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നു.
ഏന്നെ തല്ലികൊല്ലാന്‍, അതല്ല, വെറെ എന്ത്‌തോന്നുന്നു, അറിയാന്‍ അഗ്രഹമുണ്ട്‌.

17 comments:

  1. ബീരാന്‍ കുട്ടി said...

    ബ്ലൊഗും, ഞാനും പിന്നെ മീറ്റും.

    ഇയാള്‍ എന്തിനാ എല്ലാ ബ്ലൊഗെസിനെയും കുറ്റം പറയുന്നത്‌, ഇത്‌ ഒന്നോ, രണ്ടോ ആളുകളുടെ തെറ്റല്ലെ.

    അടുത്ത്‌ തലമുറക്ക്‌ വേണ്ടി സുക്ഷിച്ച്‌വെക്കാന്‍ എന്റെ കൈകള്‍ ശുന്യമാണ്‌.

  2. ബീരാന്‍ കുട്ടി said...

    എന്റെ മുഖത്ത്‌ അതിന്റെ അഹങ്കാരം തീരെ ഇല്ല, എന്റെ അദ്യത്തെ പോസ്റ്റ്‌ വായിക്കാന്‍ മുന്ന് കണ്ണട വാങ്ങി ഫിറ്റിയ വിരുതന്മരെ നന്ദി, അക്ഷരതെറ്റ്‌ എന്റെ തെറ്റണോ

  3. Areekkodan | അരീക്കോടന്‍ said...

    ബീരാനേ....

  4. karempvt said...

    പതിഞിരിക്കുന്നല്ലൊ
    നന്നവുന്നുണ്ട്‌,നന്നക്കണം,

  5. ബീരാന്‍ കുട്ടി said...

    നിങ്ങള്‍ക്ക്‌ ആര്‍ക്കും എന്റെ പ്രസഗം ഇഷ്ടമായില്ല എന്നറിഞ്ഞതില്‍ സന്തോഷം.

    വെര്‍ഡ്‌ വെരിയെകുറിച്ച്‌ ഒരാള്‍ നളെ എന്നോട്‌ സംശയം ചോദിച്ചിരുന്നു. ഇത്‌ സെക്യൂരിറ്റിക്ക്‌ വെണ്ടി ചെയ്യുന്നതെല്ലെന്ന്. ജീവന്‌ തനെ ഒരു സെക്യൂരിറ്റിയും ഇല്ലാത്ത ലോകത്ത്‌, എന്തിന ബ്ലൊഗിന്‌ ഒരു സെക്യൂരിറ്റി. അത്‌ കമന്റന്‍ വരുന്നവരെ കൂടുതല്‍ പയസം കൂടിപ്പിക്കലാവും.

    ഇതിനെങ്കിലും പുലികള്‍ ഒരു കമന്റിടും, അല്ലെങ്കില്‍ അദിപ്രായം പറയും എന്ന എന്റെ പ്രതിക്ഷ, ഒരു കല്ല് കെട്ടി അറബികടലില്‍ കൊണ്ടിടാന്‍ എന്നെ സഹയിക്കുക.

  6. Rasheed Chalil said...

    ഇന്റ ബിരാങ്ക്യുട്ട്യേ ഇജ്ജ് കൊള്ളാല്ലോ... ഇപ്പോഴാ ഈ വഴിക്ക് വരാന്‍ കഴിഞ്ഞത്. ഏതായാലും പുലികള്‍ വരും. ഇജ്ജ് ബേജാറാവാണ്ടിരിക്ക്.

  7. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്::

    ബീരാനിക്കാ : “പുലികളേ വാ“ ന്ന് കരഞ്ഞൊരു ഉണ്ടാപ്രിയുണ്ടായിരുന്നു പണ്ട്.. ഇപ്പോ പുള്ളി പുലികളെങ്ങാന്‍ ആ വഴി വന്നാല്‍ ആത്മഹത്യ ചെയ്യുംന്നുള്ള പരുവത്തിലാ.. വെറുതേ വിളിച്ചു വരുത്തണോ അപകടം?

  8. ഏറനാടന്‍ said...

    ബീരാങ്കുട്ടിയേ മുത്തേ എന്നെ വെറുതെവിട്ടൂടേ പഹയാ.. ഞാന്‍ എവിടെ പോയി എന്തേലും എഴുതിയാലും പിന്നാലെ വാലുപോലെ വരുന്നത്‌ ബീരാങ്കുട്ടീ അത്ര നല്ല ഏര്‍പ്പാടല്ല. (പല്ലിയാണെങ്കില്‍ ആ വാലു മുറിച്ചിടാമായിരുന്നൂ, ഇതിപ്പോ..!).

    കൊണ്ടോട്ടീ പ്രസംഗത്തിന്റെ മാറ്റൊലി കേട്ടെത്തിയതാട്ടോ, അല്ലാതെ അന്നെ സുയിപ്പാക്കാനോ തേങ്ങയിട്ട്‌ തല കേടാക്കാനോ അല്ല. ഒന്നുമില്ലെങ്കില്‍ നീ ഒരു പ്രസ്താവനയിട്‌: നീ ഈ ഏറനാടന്‍ അല്ലാന്ന്‌! അല്ലെങ്കില്‍ ഞാന്‍ ഒരു പ്രസതാവാന ഇടും. ബീരാങ്കുട്ടി ഞാനല്ലാന്ന്‌. affidavit വേണേല്‍ അതുമിടും ഹാ! നിന്നെ ഞാന്‍ പൊക്കും, എല്ലാരും ആവശ്യപ്പെട്ടാല്‌ മാത്രം. ഇനിയും ചരിത്രത്തിലൊരു ലാടന്‍-ബുഷ്‌ സംഘട്ടനം വേണോ?

    ന്നാലും നീ നമ്മടെ ദോസ്താട്ടോ. എന്നെ തല്ലരുത്‌ എറിയരുത്‌ ഔലോസുപൊടി മൂക്കിലായ ആ മോന്ത നിന്റെയല്ലേ?

    ഓഫാണേല്‍ മ്യാവുപ്പ്‌..

  9. കുട്ടു | Kuttu said...

    ഹ...ഹ..ഹ..ഹ്

    :)

  10. Unknown said...

    'ഔലോസുപൊടി മൂക്കിലായ ആ മോന്ത ' ഞമ്മക്ക്വറിയാല്ലോ.
    അതിന്റെ ഒടമസ്ഥന്‍ തന്ന്യാണോ ഏറനാടാ ബീരാങ്കുട്ടി?.എങ്കി ബീരാങ്കുട്ടി ഞമ്മന്റേം ജോസ്ത്യന്നെട്ട്വോ.

    ബീരാങ്കുട്ട്യേ ഓഫ്ഫായൊ?:)..ആയില്ലേല്‍ പിന്നെ വന്ന് ഓഫാക്കാം കെട്ട:)

  11. സുല്‍ |Sul said...

    ബീരാങ്കുട്ട്യേ,
    വേഡ് ‘വെറി’ മുന്നാര്‍മോഡലില്‍ ഒരു കൊട്ടികലാശം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    പ്രസംഗം പ്രസക്തം :)
    -സുല്‍

  12. sandoz said...

    പൂയ്‌....ബീരാനേ...
    എന്തൂട്ടാണിത്‌ ഇജ്ജ്‌ കെടന്ന് പെടപ്പിക്കണത്‌......
    എന്താട മുട്ടാ അനക്ക്‌ പറ്റീത്‌.....
    പ്രശനം വല്ലോം ഉണ്ടേല്‍ അറിയിക്കണേ...
    നമുക്ക്‌ വര്‍മ്മമാര്‍ക്ക്‌ ഒരു കൊട്ടേഷന്‍ കൊടുക്കാം....

  13. കുഞ്ഞാപ്പു said...

    ഇന്നെ പോലേയുള്ളവര്‍ക്കു തന്ന ഈ സപ്പോര്‍ട്ട് എനിക്കിഷ്ടായിട്ടോ...

  14. ബീരാന്‍ കുട്ടി said...

    രാവിലെ മണ്‍വെട്ടിയെടുത്ത്‌ ബ്ലൊഗിലെക്ക്‌ ഇറങ്ങി തിരിച്ചപ്പയെ കോയാലി പറഞ്ഞതാ,

    "എന്തിനാ ബീരാനെ ഗ്ലോബ്‌ നാന്നക്കാന്‍ ഇറങ്ങിതിരിച്ചത്‌"

    "കോയാലി, അധികം ആളുകളും ബ്ലൊഗില്‍ പര്‍ട്ട്‌ടൈം ആയി ജോലിചെയ്യുന്നവരാ. കിട്ടുന്ന സമയത്ത്‌ ഒരു കമന്റ്‌ അടിച്ച്‌ പോകാന്‍ നോക്കുബോള്‍, അത്‌ വെഡ്‌ വെരി, റ്റൈപ്പി, എന്നോക്കെ പറഞ്ഞ്‌ പിടിച്ചു നിര്‍ത്തിയാല്‍, പിന്നെ, അവരാരും ഈ വഴി വരില്ല"

    "ബീരാനെ നിന്റെ പ്രസഗം കേട്ട്‌ ചിലരോക്കെ വെര്‍ഡ്‌ വെരി ഇടിച്ച്‌ നിരത്തി വാഴ വെച്ചു എന്ന് കേട്ടു"

    "എറനാടോ, ബീരാന്‍ ഞാനല്ല എന്ന് ഇന്നലെ എന്റെ കഴുത്തിനു കുത്തിപിടിച്ച്‌ സത്യം ചെയ്യിച്ചിരുന്നു. ഇന്ന് ഞാനാണ്‌ ബീരാന്‍ എന്ന് പറയാന്‍ ഇമ്മിണി പുളിക്കും, ഇന്നലെ കിട്ടിയതിന്റെ ക്ഷീണം മാറട്ടെ, എന്നിട്ട്‌ അലോചിക്കാം"

    "ആ മോന്ത എന്റെത്തല്ല പൊതുവാളെ, ഉണ്ണിയ്യപ്പം കണ്ടിട്ട്‌, ഇത്‌ ബോംബിനെക്കാള്‍ കഷ്ടമാണെന്ന് പറയുകയും, ചിക്കിന്‌ മസ്സില്‍ വരുന്ന വരെ ഭോജിക്കുകയും ചെയ്ത വിധ്വാന്‍, ഞാനല്ല.
    എന്തയാലും, ഞാന്‍ എറനാടനല്ല, ഞാന്‍ പൊതുവാളല്ല, കൈപ്പള്ളിയല്ല. പിന്നെ....

  15. SUNISH THOMAS said...

    ഇവരാരുമല്ലാത്ത സ്ഥിതിക്ക് ചിലപ്പോള്‍ ഞാനായിരിക്കും...!

  16. ബീരാന്‍ കുട്ടി said...

    കുഞ്ഞാപ്പു,

    വെര്‍ഡ്‌ വെരി-ക്കെതിരെ ഘോര ഘോരം പ്രസംഗിച്ച്‌ ഞാന്‍ നിന്റെ വിട്ടില്‍ വന്നപ്പോല്‍, എന്റെ റബ്ബെ, ദാ കെടക്ക്‌ണ്‌ ആ സാധനം നിന്റെ വിട്ടിനു മുന്നില്‍. എന്റെ കണ്ണ്‌ തള്ളിപ്പോയി കുഞ്ഞാപ്പു.

    സെക്യുരിറ്റിക്കാണെങ്കില്‍ അയ്‌ക്കോട്ടെ. പക്ഷെ അത്‌കൊണ്ട്‌ ഒരുപ്പാട്‌ പ്രശ്നങ്ങളുണ്ട്‌. അധികം ആളുകളും ഓഫിസിലിരുന്നാണ്‌ ഈ കുന്ത്രാണ്ടം ഉപയോഗിക്കുന്നത്‌, തീ മതിലുകള്‍ എടുത്ത്‌ ചാടി, റ്റൈപ്പാന്‍ ശ്രമിക്കുബോള്‍ ചിലപ്പോയോക്കെ തോറ്റ്‌ പിന്മറാണ്‌ പതിവ്‌. അപ്പോ, കമന്റാന്‍ കഴിയാറില്ല എന്ന ദുഖം കണ്ണുനീരായി മൂക്കീലൂടെ ഒലിച്ചിറങ്ങി.....

    മലയാളം തനെ എനിക്ക്‌ ശരിക്ക്‌ റ്റൈപ്പാന്‍ പറ്റുന്നില്ല. പിന്നലെ ഇഗ്ലിഷ്‌.

    അവസാനം ഞാന്‍ അറാംതമ്പുരാനിലെ മോഹന്‍ലാലിനെ തന്നെ കടമെടുത്ത്‌ എന്തെങ്കിലും ചെയ്യും കുഞ്ഞാപ്പു.

  17. വിചാരം said...

    :)