Monday, 23 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-3

ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാലി മറന്ന് പോയ ശ്വാസം ഫ്രീയായി രണ്ട്‌ മുന്ന് പ്രവശ്യമെടുത്ത്‌ അകത്ത്‌ കയറ്റി.

"എന്താത്‌ കുഞ്ഞാലി, ആരാ ബോംബ്‌ പൊട്ടിച്ചത്‌"

ശബ്ദം കേട്ട്‌ ഓടിവന്ന കരിപ്പുര്‍ സബ്‌ ഇന്‍സ്പെക്റ്റര്‍ സുനില്‍ തോമസ്സിന്റെ ഒരു കൈയില്‍ നീട്ടിപിടിച്ച റിവോള്‍വര്‍കണ്ട്‌ കുഞ്ഞാലി വിണ്ടും ഞെട്ടി.

"സാര്‍ ആ സാധനം ഒന്നങ്ങട്‌ മാറ്റി പിടി, അബധത്തിലെങ്ങാനും അത്‌ പൊട്ടിയാല്‍, പോലിസ്‌ വെടിവെപ്പില്‍ കുഞ്ഞാലി മരിച്ചുന്ന്, നാളെ നാട്ട്‌കാര്‌ പറയും, തെളിയാത്ത കൂറെ കേസ്‌ നിങ്ങളെന്റെ തലയില്‍കെട്ടി വെക്കുകയും ചെയ്യും. ഇവിടെ ആരും ബോംബ്‌ പൊട്ടിച്ചിട്ടില്ല, ദാ, ഇയാള്‍ തലക്കറങ്ങി വീണതാ".

സുനില്‍ തന്റെ റിവോള്‍വര്‍ ഉറയിലിട്ടു. കുഞ്ഞാലി പറഞ്ഞത്‌ നേര, ആര്‍ക്കെങ്കിലും നേരെപിടിച്ചാല്‍ ഉന്നം എയറിന്ത്യയുടെ വിമാനം റണ്‍വെയില്‍ ഇറങ്ങുബോള്‍ വളഞ്ഞ്‌ പുളഞ്ഞ്‌ പോകുന്ന പോലെ, ഒരു പോക്കാ, എത്ര ശ്രമിചിട്ടും ശരിയാവുന്നില്ല. പിന്നെ ഇവിടെ ഉന്നം പിടിക്കേണ്ട അവശ്യവുമില്ല.

"ഇതാര കുഞ്ഞാലി, എന്താ പ്രശ്നം".വീണ്‌കിടക്കുന്ന ചാര്‍ളിയെ പരിശേധിക്കുന്നതിനിടയില്‍ സുനില്‍ ചോദിച്ചു.

"ഇവന്‍ ഒരു പാസ്‌പോര്‍ട്ടിന്‌ വേണ്ടി വന്നതാ സാറെ, പത്തിനായിരമെന്ന് കേട്ടപ്പോയെ ഇവന്റെ ബോധം പോയി".

ചാര്‍ളിയുടെ മുഖത്ത്‌ വെള്ളം കുടയുന്നതിനിടയില്‍ കുഞ്ഞാലി പറഞ്ഞു.വെള്ളം മുഖത്ത്‌ വീണതും ചാര്‍ളി കണ്ണ്‌ തുറന്നു ചുറ്റും നോക്കി. പോലിസിനെ കണ്ടതും വന്ന ബോധം ട്രന്‍സ്ഫര്‍ വാങ്ങി വീണ്ടും പോയി. അല്ല, എങ്ങനെ പോവാതിരിക്കും, ആ ജാതി സാധനമല്ലെ മുന്നില്‍ നില്‍ക്കുന്നത്‌. ട്ടാറിടാത്ത പഞ്ചായത്ത്‌ റോഡ്‌ പോലെ കുണ്ടും കുഴിയും നിറഞ്ഞ മുഖത്ത്‌ പോത്തിന്റെ കൊമ്പ്‌ പോലെ രണ്ടറ്റവും പിരിച്ച്‌ കയറ്റിയ മീശയുമായി, ശരീരത്തിലെ ചോര മുഴുവന്‍ കണ്ണിലേക്ക്‌ അവാഹിച്ച്‌, മാക്സിമം എയറ്‌പിടിച്ച്‌, ഇല്ലാത്ത മസിലോക്കെ ഊതി വീര്‍പ്പിച്ച്‌ ഗുരുവായൂര്‍ കേശവന്‍ തലയുയര്‍ത്തി നില്‍ക്കുന്ന പോലെയല്ലെ സുനിലിന്റെ നില്‍പ്പ്‌.

മയക്കത്തിന്റെ ഇന്റര്‍വെല്‍ സമയത്ത്‌ മുന്നില്‍ നില്‍ക്കുന്നത്‌ കൊള്ളക്കാരനണോ പോലിസണോ എന്ന് സംശയം വന്ന ചാര്‍ളി വിശാലന്‍ കൊക്കിനെ വെടിവെക്കുന്ന പോസില്‍ വലത്തെ കണ്ണടച്ച്‌, ഇടത്തെ കണ്ണിന്റെ ഒരു കോര്‍ണറിലൂടെ വിണ്ടും സുനിലിനെ നോക്കി. ബോധത്തിന്റെ ഇന്റര്‍വല്‍ സമയം കഴിഞ്ഞത്‌കൊണ്ട്‌ വിണ്ടും ബോധം പോയി.

"ഇയാല്‍ക്കെന്താ ബോധം വന്നും പോയും ഇരിക്കുന്നത്‌ കുഞ്ഞാലി". മീശ ചുരുട്ടി സുനില്‍ ചോദിച്ചു.

"സ്ഥിരമായിട്ട്‌ ബോധം ഇല്ലാത്തത്‌കൊണ്ടാണ്‌ ഇങ്ങനെ" കുഞ്ഞാലി പറഞ്ഞു.

"സാറോന്ന് മാറി നിന്നെ, സാറിന്റെ ഷോക്സ്‌ നാറിട്ട്‌ വയ്യ, അത്‌ മുക്കിലടിച്ചിട്ട്‌ എന്റെ ബോധം ഇപ്പോ പോവും"

"ഡാ, പോലിസിനോട്‌ കളിക്കുന്നോ, നിനെ ഞാന്‍..." എന്ന് പറഞ്ഞ്‌ കുഞ്ഞാലിയുടെ മരമോന്ത നോക്കി ഒരു കീറങ്ങട്‌ കീറാന്‍ സുനിലിനു തോന്നി, പക്ഷെ ക്ഷമിച്ചു, കാരണം ഇവന്‍ തന്റെ അന്നദാദാവാണ്‌. അളുകളെ ചവിട്ടികയറ്റാന്‍ എമിഗ്രേഷന്‍ ഓഫിസര്‍ക്ക്‌ കിട്ടുന്നതിന്റെ പങ്ക്‌, കസ്റ്റസില്‍നിന്നുള്ള പങ്ക്‌, ട്ടാക്സിക്കാരുടെ പങ്ക്‌, പിന്നെ റിയാല്‍ കച്ചവടക്കാരുടെ പങ്ക്‌, അങ്ങനെ ഒരുപാട്‌ പങ്ക്‌ ഇവന്‍ വഴിയാ ശേഖരിക്കുന്നത്‌,അത്‌കൊണ്ട്‌ തല്‍ക്കാലം അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കില്‍, നഷ്ടം തനിക്ക്‌ തനെയെന്ന് സുനിലിന്‌ മനസിലായി. ഭരണങ്ങാനത്തെ റബര്‍ മരങ്ങള്‍ മൊത്തം തന്റെ കൈകളിലാവാന്‍ അധികം സമയമില്ലെന്ന് സുനിലിനറിയാം.

"കുഞ്ഞാനെ, ഈ ട്ടിക്കറ്റോന്ന് ശരിയാക്കികൊട്‌ത്താ" എന്ന് പറഞ്ഞ്‌ ശശിയും കൂടെ കറുപ്പിനെ തോല്‍പ്പിക്കുന്ന കളറുമായി, കുളിഗ്‌ ഗ്ലാസ്‌ ധരിച്ച്‌ ഒരു യാത്രക്കാരനും അവിടെയെത്തി.

"എങ്ങോട്ടാ" പാസ്‌പോര്‍ട്ടും ടിക്കറ്റും വാങ്ങി കുഞ്ഞാലി ചോദിച്ചു.

"ദുബൈ, അര്‍ജന്റ, ഒരു സിനിമ ഷൂട്ടിങ്ങുണ്ട്‌. അതില്‍ ഒരു പ്രാധാന്യവുമില്ലാത്ത ഒരു വേഷം തരാമെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്‌. അതിന്‌ വേണ്ടിയാണ്‌ യാത്ര. ട്രവല്‍സില്‍ ചോദിച്ചപ്പോള്‍ അടുത്ത രണ്ടാഴ്ചക്ക്‌ ടിക്കറ്റില്ലെന്നാണ്‌ പറഞ്ഞത്‌, നിങ്ങള്‍ എങ്ങനെയെങ്കിലും ശരിയാക്കിതരണം" ബെര്‍ളിത്തരങ്ങളില്‍ പോസ്റ്റ്‌ വീഴുന്ന പോലെ ഒരു സ്റ്റോപുമില്ലാതെ യാത്രക്കാരന്‍ പറഞ്ഞു.

"സംഗതി ശരിയാക്കാ, പക്ഷെ ഇപ്പോ ചിലവിത്തിരി കൂടും" കുഞ്ഞാലി മുഴുവനാക്കുന്നതിന്‌ മുന്‍പ്‌ യാത്രക്കരന്‍ കാശെടുത്ത്‌ നീട്ടി.

ഇതാരാപ്പാ ഇത്ര ഡിസന്റായി ഒരാള്‍ ദുബായില്‍ എന്ന് ചിന്തിച്ച്‌കൊണ്ട്‌ കുഞ്ഞാലി കാശ്‌ വാങ്ങി, പിന്നെ ആ മുഖത്തേക്ക്‌ സുക്ഷിച്ച്‌ നോക്കി. ഞെട്ടി, സത്യമായും കുഞ്ഞാലി ഞെട്ടി, കാരണം ആ യാത്രകാരന്‍ കേരള ബ്ലോഗ്‌ മിറ്റില്‍ പങ്കെടുത്ത്‌ മടങ്ങുന്ന, ബൂലോകത്തിലെ അപൂര്‍വ്വം പുലികളില്‍ ഒരാളാണ്‌.

"അല്ല, നിങ്ങള്‍,..."വാക്കുകളന്വേഷിച്ച്‌ കുഞ്ഞാലി അരവിന്ദിനെ മനസ്സില്‍ ധ്യനിച്ചെങ്കിലും, അവിടുത്തെ സ്റ്റോക്ക്‌ തിര്‍ന്നത്‌കൊണ്ട്‌ കിട്ടിയില്ല.

"നിങ്ങള്‍, ബ്ലോഗിലെ, ..."

14 comments:

  1. ബീരാന്‍ കുട്ടി said...

    മയക്കത്തിന്റെ ഇന്റര്‍വെല്‍ സമയത്ത്‌ മുന്നില്‍ നില്‍ക്കുന്നത്‌ കൊള്ളക്കാരനണോ പോലിസണോ എന്ന് സംശയം വന്ന ചാര്‍ളി വിശാലന്‍ കൊക്കിനെ വെടിവെക്കുന്ന പോസില്‍ വലത്തെ കണ്ണടച്ച്‌, ഇടത്തെ കണ്ണിന്റെ ഒരു കോര്‍ണറിലൂടെ വിണ്ടും സുനിലിനെ നോക്കി. ബോധത്തിന്റെ ഇന്റര്‍വല്‍ സമയം കഴിഞ്ഞത്‌കൊണ്ട്‌ വിണ്ടും ബോധം പോയി.

    ചാര്‍ളിയുടെ ദുബൈ യാത്ര-3
    "കമന്റുകള്‍ കുമ്പാരമാകുബോള്‍, കഥകള്‍ ഗംഭീരമാവും."

  2. ഉറുമ്പ്‌ /ANT said...

    :)

  3. ഉണ്ണിക്കുട്ടന്‍ said...

    :( beeranee nee berliyalla..

  4. സാല്‍ജോҐsaljo said...

    ശരിക്കും കരഞ്ഞു.. എത്ര ദുഃഖകരമായ അവസ്ഥ. ജീവിതം ഇങ്ങനെയാ. ഇനിയാര്‍ക്കും ഇങ്ങനെ വരാതിരിക്കട്ടെ.






    !!!!!!!!!!!!!!!

  5. SUNISH THOMAS said...

    കാലിക്കറ്റ് എയര്‍പോര്‍ട്ട് ആയ സ്ഥിതിക്ക് എഫ് എമ്മിനും ഒരു റോളു കാണുവല്ലോ. ആ റോളിലേക്ക് എന്‍റെ വകേലുള്ള ഒരമ്മാവനുണ്ട്.അങ്ങേരെ എടുക്കാമോ?

  6. ബീരാന്‍ കുട്ടി said...

    കൈപ്പള്ളി,
    വയറ്റത്ത്‌ മലപ്പുറം കത്തി, കുത്തി കയറ്റിയ വേദന. അത്‌ എന്നെ കുറ്റം പറഞ്ഞത്‌കൊണ്ടല്ല, മറിച്ച്‌, അങ്ങയുടെ അത്മാര്‍ഥതയോടെയുള്ള നീരീക്ഷണ പാഠവ ഉത്സുകത, അതിന്‌ വേണ്ടി ചിലവഴിച്ച അമൂല്യമായ സമയത്തിന്റെ വില, എന്നോടുള്ള അങ്ങയുടെ സ്നേഹ പാത്രത്തിന്റെ വലിപ്പം, അങ്ങനെ നൂറ്‌ കൂട്ടം കാര്യങ്ങള്‍ ഒന്നും ഇതില്‍ പറയാന്‍ ഇല്ലെന്നറിയാം. ഒന്നുണ്ട്‌, കൈപ്പളിയുടെ മനസ്സിന്റെ വിശാലമായ ഒരു ചിത്രം. ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ അലിഞ്ഞില്ലാതാവുന്നു.

  7. ഉണ്ണിക്കുട്ടന്‍ said...

    ബീരാനേ താങ്കളെ എവിടെ വച്ചാണ്‌ കൈപ്പള്ളി കത്തിക്കു കുത്തിയതു..?

  8. സാല്‍ജോҐsaljo said...

    കൈപ്പള്ളി എവടന്നുവന്നു!!!!1

  9. mazha said...

    ട്ടാറിടാത്ത പഞ്ചായത്ത്‌ റോഡ്‌ പോലെ കുണ്ടും കുഴിയും നിറഞ്ഞ മുഖത്ത്‌ പോത്തിന്റെ കൊമ്പ്‌ പോലെ രണ്ടറ്റവും പിരിച്ച്‌ കയറ്റിയ മീശയുമായി, ശരീരത്തിലെ ചോര മുഴുവന്‍ കണ്ണിലേക്ക്‌ അവാഹിച്ച്‌, മാക്സിമം എയറ്‌പിടിച്ച്‌, ഇല്ലാത്ത മസിലോക്കെ ഊതി വീര്‍പ്പിച്ച്‌ ഗുരുവായൂര്‍ കേശവന്‍ തലയുയര്‍ത്തി നില്‍ക്കുന്ന പോലെയല്ലെ സുനിലിന്റെ നില്‍പ്പ്‌.
    അലക്ക് സൂപ്പര്‍............

  10. Kaippally കൈപ്പള്ളി said...

    ഐസു് കട്ടയില്‍ പേയിന്റടിക്കല്ലെ ചെല്ല.

  11. അഞ്ചല്‍ക്കാരന്‍ said...

    ചിലത് പറയാതിരിക്കാന്‍ കഴിയില്ല:

    ഒരാള്‍ ഇവിടെ ഇട്ട ഒരു കമന്റിന് (ഇപ്പോള്‍ കാണ്മാനില്ല. മാഞ്ഞ് പോയതോ മായ ആയതോ എന്നറിയില്ല)മറുപടി എഴുതണമെന്ന് രവിലെ തന്നെ കരുതിയത് ആണ്. വഴിപോക്കനായ ഞാന്‍ എന്തിന് മറുപടി പറയണം എന്ന് ചോദിച്ചാല്‍ ആ കമന്റില്‍ ഈ ബ്ലോഗില്‍ കമന്റിടുന്നവരെ മുഴുവനും അത്ര നല്ലതല്ലാത്തരീതിയില്‍ കണക്കാക്കുന്നതരത്തില്‍ ഉള്ളതായിരുന്നു.

    മറുപടി ഒന്നേയുള്ളു. അത് ഞാന്‍ ആ മഹാനുഭാവന്റെ ഒരു പോസ്റ്റില്‍ ഇട്ടിട്ടുള്ളത് തന്നെ. എഴുതുന്നവര്‍ അവരവര്‍ക്ക് അറിയാവുന്നരീതിയില്‍ എഴുതുന്നു. ചിന്താഗതി ഒരെ ലൈനിലെത്തുന്നു എന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍ കമന്റിയിട്ട് പോകുന്നു. താരമായെങ്കില്‍ മാത്രമേ ഇന്നത് എഴുതാവൂ എന്ന് പറയുന്നവരും ഇവിടെ താരമല്ലാത്തവരാലും എക്സ്ട്രാകളാലും ആര്‍ക്കും വേണ്ടാത്തവരാലും എടുക്കാത്ത നൊട്ടുകളാലും വായിക്കപെട്ടെങ്കില്‍ മാത്രമേ താരമായി മാറുന്നുള്ളു എന്ന് മനസ്സിലാക്കണം. വിമര്‍ശനങ്ങള്‍ എഴുത്തിന്റെ ഗുണം കൂട്ടും. സംശയമില്ല. വിമര്‍ശിക്കുന്നത് എഴുത്തിനെയായിരിക്കണം. എഴുത്ത് കാരനെ ആയിരിക്കരുത്.

    ഇട്ടകമന്റ് തെറ്റാണെന്ന് മനസ്സിലാക്കി ഡിലീറ്റിയ വിദ്വാന്‍ ഐസ് കട്ടയുമായി വന്നത് അല്പത്വവുമായി. എന്തോ അങ്ങ് ആയി പോയി എന്ന തോന്നലാണെങ്കില്‍ ഒരിക്കല്‍ തറയിലറങ്ങിയെങ്കിലേ സമ്മാനം വാങ്ങാന്‍ കഴിയുള്ളു എന്ന് തിരിച്ചറിവ് ആദ്യം ഉണ്ടാകണം എന്ന് സഹതപിക്കാനേ കഴിയുന്നുള്ളു.

  12. ബീരാന്‍ കുട്ടി said...

    അഞ്ചല്‍കാരന്‍ ചേട്ടാ,
    റ്റെക്ക്‌ ഇറ്റ്‌ ഇസി പോളിസി, അതാണ്‌ എന്റെ മുദ്രവാക്യം. വിത്യസ്ഥങ്ങളായ വ്യക്തികളുടെ മനസ്സ്‌, ചിന്താഗതി, പ്രതികരണ മനോഭാവം, സഹനശക്തി ഇതോക്കെ വിഭിന്നമാണ്‌. അതിനനുസരിച്ച്‌, എല്ലാവരെയും ഉള്‍ക്കോള്ളാന്‍ നാം തയ്യാറാവുക. അമുല്യമായ അറിവുള്ള ഒരാളാണ്‌ അദേഹമെന്ന് സമ്മതിക്കാതെ തരമില്ല.

    എല്ലാവരോടും, പ്ലീസ്‌, ഇതോരു ഇഷ്യു ആക്കരുത്‌. ക്ഷമിക്കാനും സഹിക്കാനും നാം പഠിക്കണം. പഠിച്ചെ മതിയാവൂ.

    വിനയപൂര്‍വ്വം
    ബീരാന്‍ കുട്ടി.

  13. Anuraj said...

    നന്നായി........നന്നായി........ ഇനിയും എഴുതൂ.....
    pls visit my cartoon blog..
    www.cartoonmal.blogspot.com

  14. സാദി said...

    ഹായ്,
    താങ്കളുടെ ഏറനാടന്‍ തമാശകള്‍ നന്നായിട്ടുണ്ട്,,ഒന്നു കൂടി എഡിറ്റു ചെയ്താല്‍ ഭംഗി കൂടും എന്നു തോന്നി,,,