Monday, 9 July 2007

കുഞ്ഞാലി കഥകള്‍

എല്ലാവരും പരമ്പരകള്‍ തുടങ്ങിയ സ്ഥിതിക്ക്‌ ഞാനായിട്ട്‌ നോക്കി നിന്നാ എന്റെ പേരകുട്ടികള്‍ എന്നെങ്കിലും ചോദിക്കിലെ, ഞമ്മളെ ഉപ്പാപ്പ എന്ത്‌ട്‌ക്കെയ്നി ബ്ലോഗില്‌ ന്ന്. അതോണ്ട്‌ ഞാനും ഒരു പരമ്പര തൊടങ്ങാന്‍ തിരുമാന്‍ച്ചി.

ഒരു നല്ല പേര്‌ ചോയ്ചി പള്ളിക്കലെ മോല്യരെ തെരഞ്ഞി പോയപ്പം മോല്യര്‍ക്ക്‌ പള്ളെ വേദന. ഹസ്സന്‍ മോല്യരെ പറ്റി ഞമ്മള്‌ ഒരു കഥ എഴ്‌ദ്യ കഥ എങ്ങനോ മോല്യര്‍ അര്‍ഞ്ഞി. അതോണ്ട്‌ വന്നതാ ഈ പള്ളെ വേദന. അപ്പോ ഇങ്ങക്ക്‌ സംശ്യം, മോല്യര്‍ക്ക്‌ എവ്‌ട്‌ന്ന ഇന്റര്‍നെറ്റ്‌, നാട്ടില്‌ സ്വന്തായ്ട്ട്‌ ഒരു ടിവി സ്റ്റേഷനും റേഡിയൊ സ്റ്റേഷനും കാക്കതൊള്ളായിരം ജനങ്ങള്‍ക്ക്‌ ബ്രേക്കിംഗ്‌ ന്യൂസ്‌, ഒരു ബ്രേക്കും ഇല്ലാതെ എത്തിക്കുന്ന കുഞ്ഞാലി എന്ന ചീപ്പ്‌ റിപ്പ്പ്പോര്‍ട്ടര്‍ കം എഡിറ്റര്‍ കം ന്യൂസ്‌ റീഡര്‍ കം അങ്ങനെ കൂറെ കം ന്ന് കൂടിയ ഞമ്മളെ കിഞ്ഞാലി, ആ കുഞ്ഞാലി വഴിയല്ലതെ ഒരു ന്യൂസും ഈ പഞ്ചായത്ത്‌ന്ന് ബസ്സ്‌ കേറുല്ലാ. മിനിമം ഒരു ന്യൂസെങ്കിലും കേറ്റതെ ബസ്സ്‌ പാലം കടക്കുലാ. ആ കുഞ്ഞാലിനെ തെര്‌ഞ്ഞാ ഞാന്‍ നടക്ക്‌ണത്‌, എത്‌. ഇവടെ മുങ്ങ്യാ പിന്നെ ചെര്‍ള്ള പാടത്ത്‌ പൊന്ത്‌ണെ ഓനെ കണ്ട്‌പുട്‌ച്ചി ഇന്റെ മുനില്‌ വടി വടിയായി നിര്‍ത്തി തന്ന അട്‌ത്തെ വെള്ള്യാഴ്ച രാവിന്റെ സലാത്ത്‌ക്ക്‌ കാവ വെച്ചി കെട്‌ക്കാന്ന് ഞാന്‌ ഒന്നും അലോയ്ച്ചാണ്ട്‌ ഒരോറ്റെ നിര്‍ച്ച.

മമ്മയ്സാക്കന്റെ പിട്യെന്ന് ഗോതമ്പും ചക്കരിം വ്യാഴഴ്ച ബൈന്നാരം തനെ മങ്ങണ്ടി വെരുമ്ന്ന് അപ്പോ അള്ളെണെ ഞാന്‍ കിനാവിലും കൂടി കണ്ടിലാ, പടച്ചോന്റെ കാര്യം ഇങ്ങനെണ്‌, ചെറി ചെറി കാര്യത്തിന്‌ ഞമ്മള്‍ ചെറി ചെറി നിര്‍ച്ച നേര്‍ന്ന അപ്പോ പടച്ചോന്‍ അത്‌ സലാമത്താക്കും. വെല്യ വെല്യ കാര്യത്തിന്‌ എത്ര വെല്യ നിര്‍ച്ച നേര്‍ന്നാലും പടച്ചോന്‍ കേക്കുല, പത്താം ക്ലാസില്‌ 521 മാര്‍ക്ക്‌ കിട്ടിയ ഒരു കുത്ത്‌ റാത്തിബ്‌ കൈച്ചാന്ന് ഞാന്‍ നേര്‍ച്ചാക്കി, റിസള്‍ട്ട്‌ വന്നപ്പളാ ഞമ്മളെ ഇമ്മ പറഞ്ഞത്‌ ഈ അഴ്ചെലെ പള്ളിക്കതെ കാവ ഞമ്മളെ വകെന്ന്, 521 കിട്ടാതെ ഞാനും പടച്ചോനും തമ്മില്‌ തെറ്റിനിക്കണ സമയാ, ഈ ഇമ്മാന്റെ ഒരു കാര്യം ഞാന്‍ എങ്ങനെങ്കിലും പത്ത്‌ ജയ്ച്ചാ കാവ കെട്‌ക്കാന്ന് ഇമ്മ അദ്യം നിര്‍ച്ച നേര്‍ന്നതാ പടച്ചോന്‍ അദ്യം അപ്രൂവ്‌ ചെയ്തത്‌. അത്‌കൊണ്ട്‌ മാത്രാ ഇന്‍ക്ക്‌ 210 കണക്കായി മാര്‍ക്കും കിട്ടിയത്‌.

കുഞ്ഞാലി കഥകള്‍ കൊണ്ടോട്ടി സ്ലാഗിലെഴുതിയാല്‍ എങ്ങിനെയുണ്ടാവും എന്ന പരീക്ഷണം. ഇഷ്ടമയെങ്കിലും ഇല്ലെങ്കിലും അഭിപ്രായിക്കുക. വായിക്കാന്‍ ആളില്ലെങ്കില്‍ പിന്നെ എഴുതാന്‍ എനിക്ക്‌ മടിയ, മുഴുവന്‍ ഈ സ്ലാഗ്‌ കുത്തിതിരുകി ഞാന്‍ തനെ കൂറെ കഷ്ടപ്പെട്ടപ്പ, ഇനി നിങ്ങള്‍ കുറച്ച കഷ്ടപ്പെടൂ. എന്തായാലും മുന്നായാലും അഭിപ്രായം പറയുക, മുന്നാമത്‌ എന്താന്ന്, നിര്‍ത്തിക്കോ ബീരാനെ ന്ന്.

12 comments:

  1. ബീരാന്‍ കുട്ടി said...

    പത്താം ക്ലാസില്‌ 521 മാര്‍ക്ക്‌ കിട്ടിയ ഒരു കുത്ത്‌ റാത്തിബ്‌ കൈച്ചാന്ന് ഞാന്‍ നേര്‍ച്ചാക്കി, റിസള്‍ട്ട്‌ വന്നപ്പളാ ഞമ്മളെ ഇമ്മ പറഞ്ഞത്‌ ഈ അഴ്ചെലെ പള്ളിക്കതെ കാവ ഞമ്മളെ വകെന്ന്, 521 കിട്ടാതെ ഞാനും പടച്ചോനും തമ്മില്‌ തെറ്റിനിക്കണ സമയാ, ഈ ഇമ്മാന്റെ ഒരു കാര്യം ഞാന്‍ എങ്ങനെങ്കിലും പത്ത്‌ ജയ്ച്ചാ കാവ കെട്‌ക്കാന്ന് ഇമ്മ അദ്യം നിര്‍ച്ച നേര്‍ന്നതാ പടച്ചോന്‍ അദ്യം അപ്രൂവ്‌ ചെയ്തത്‌. അത്‌കൊണ്ട്‌ മാത്രാ ഇന്‍ക്ക്‌ 210 കണക്കായി മാര്‍ക്കും കിട്ടിയത്‌.

  2. ഷാനവാസ്‌ ഇലിപ്പക്കുളം said...

    ബീരാന്‍ കുട്ടീ, കുഞ്ഞാലികഥകളെന്ന തലക്കെട്ട്‌ കണ്ട്‌ ഞാനാദ്യമൊന്നു ഞെട്ടി. കാര്യം ഇങ്ങക്കറിയാലോ!!മറ്റു വല്ലതിന്റെയും ബാക്കിയാണെന്നാകരുതിയത്‌. അതുപോട്ടെ, സംഗതി കൊള്ളാം നിര്‍ത്തണ്ട പോരട്ടെ, നാളെ കൊച്ചുമക്കള്‍ ചോദിക്കുമ്പോള്‍ കാട്ടിക്കൊടുക്കാമല്ലോ ഹ ഹ ഹ

  3. SUNISH THOMAS said...

    ബീരാനേ...ഇങ്ങളു കാച്ചിക്കോളീ... ബിരിയാണിച്ചെമ്പു തുറന്ന കല്യാണപ്പൊരേലോട്ടെന്ന പോലെ ഞമ്മളു പാഞ്ഞെത്തിക്കോളാം.

  4. Areekkodan | അരീക്കോടന്‍ said...

    ഇങ്ങ്‌ പോരട്ടെ ....ഞമ്മള്‌ കമന്റാം

  5. തറവാടി said...

    ബീരാനെ ,

    കെറുവിക്കല്ലെട്ടോ ,

    ഞാനൊന്നു വിമര്‍ശിക്കുന്നു ,

    കഥാകാരന്‍ , കഥപറയുമ്പോള്‍ , വിവരണങ്ങളില്‍

    കഥാകാരന്‍റ്റെ സംസാര ഭാഷ ഉപയോഗിക്കുന്നതു രണ്ടുതരത്തില്‍ വായനക്കാരെ ബുദ്ധിമുട്ടിക്കും ,

    ഒന്നു വായിക്കാനുള്ള ബുദ്ധിമുട്ട് രണ്ട് , കഥാകരന്റെ വിവരണവും കഥാപാത്രത്തിന്‍റ്റെ സംസാരവും തമ്മിലുള്ള വ്യത്യാസം പ്രകടമാകില്ല , അപ്പോള്‍ വായനാസുഖം കുറയും( വീണ്ടും വായിക്കേണ്ടിവരികയാല്‍)

    അതുകൊണ്ട് ,

    ബീരാന്‍ എന്ന കഥാകൃത്ത് വരമൊഴിഉപയോഗിക്കുന്നത് കൂടുതല്‍ നന്നാവില്ലേ എന്നൊരു ചിന്ത ഇല്ലാതില്ല.

    തങ്കളുടെ എഴുത്തിന്‍റ്റെ ആഴം പലയിടത്തും ഞാന്‍ കണ്ടതിനാല്‍ പറഞ്ഞെന്നു മാത്രം!)

    :)

  6. ബീരാന്‍ കുട്ടി said...

    തറവാടി മാഷെ,
    എഴുതികഴിഞ്ഞ്‌ എനിക്ക്‌ തന്നെ വായിക്കാന്‍ ബുദ്ധിമുട്ട്‌ തോന്നിയത്‌കൊണ്ടാണ്‌ ഒരു ഓപ്പണ്‍ അഭിപ്രായത്തിനു വിട്ടത്‌.

    പിന്നെ വിമര്‍ശിക്കാന്‍ ഞാന്‍ എല്ലാവര്‍ക്കും പൂര്‍ണ സ്വതന്ത്രം തരുന്നു. അതിന്‌ അദ്യമെ മാപ്പ്‌ ചോദിക്കരുത്‌, എന്റെ കൈയില്‍ മാപ്പില്ല. ഉള്ള മാപ്പോക്കെ ഇത്രം വയസിനിടയില്‍ കൊടുത്ത്‌ തിര്‍ത്തു. ഇനി അരോടെങ്കിലും കുറച്ച്‌ മാപ്പ്‌ വാങ്ങി സ്റ്റോക്കിട്ട്‌ പിന്നെ കൊടുത്ത്‌ തുടങ്ങാം അല്ലെ.

    അപ്പോ ഇത്‌ തനെ ഞാന്‍ ഒന്നു റിവയ്സിയാല്‍ എങ്ങിനെയുണ്ടാവും എന്ന് നോക്കാം.

    ഷാനൂ,
    ചിലതൊക്കെ കണ്ടാല്‍ മിണ്ടാതിരിക്കാന്‍ എത്ര ശ്രമിച്ചാലും കണ്ട്രോള്‍ കപ്പല്‍ കയറി അഫ്രിക്കയിലേക്ക്‌ പോവും.
    തെറ്റുകള്‍ ചൂണ്ടികാണിക്കുക എന്റെ കടമ, അതിന്‌ സംഹാരതാണ്ഡവമാടുന്നവരോട്‌ സഹതാപം തോന്നുന്നു.
    സുനിഷിനും, അരീക്കോടനും ഒരു സ്പെഷല്‍ നന്ദിയും അതിന്റെ കൂടെ ഒരു നെയ്യപ്പവും തരാം.

    ഒരിക്കല്‍ കൂടി തറവാടി മാഷെ, നിങ്ങള്‍ക്ക്‌ നെയ്യപ്പമില്ലാത്ത ഒരു നന്ദി. ഇത്‌ ആരെങ്കിലും ഒരാള്‍ പറയും എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ആരാവും എന്നതില്‍ ശങ്കയും.

  7. വല്യമ്മായി said...

    നെയ്യപ്പമില്ലെങ്കില്‍ ഒരു കരോലപ്പ(ഉണ്ണിയപ്പം)മെങ്കിലും.:(

  8. Kaithamullu said...

    ബീരാങ്കുട്ടീ,

    ദ് എന്ത് കഥ്യാ?
    ബായിക്കാനിരുന്ന് കയ്‌ത്ത് കയ്‌ച്ചൂന്നേ...

    ന്ന്‌ട്ട് എബ്ടെ കുഞാലീ?
    എബ്ടെ കുട്ടി?
    ങ്‌ള് എന്നാ രണ്ടിനേം കൂട്ടിമുട്ടിക്ക്യാ?

  9. Aisibi said...

    ബീരാനിക്കാ നിര്‍ത്തല്ലി!!! നല്ല കൊയ്ത്ത് കൊയ്ത്ത് ബെരുമ്പം കോയിക്ക് വസൂരി പിടിച്ച പോലെ.. ഇങ്ങളിങ്ങനെ കൊയ്പ്പിച്ച് കൊണ്ടോന്ന് ആര്‍ക്കും ഇല്ലാണ്ടാക്കല്ലി!!

  10. ബീരാന്‍ കുട്ടി said...

    ഹലോ, ഹലോ മൈക്ക്‌ ട്ടെസ്റ്റിങ്ങ്‌

  11. Rashid Padikkal said...

    ന്റെ ബീരാന്‍ക്ക........ങള് പുലിതന്നെട്ടോ..................

  12. Unknown said...

    പ്രിയപ്പെട്ട ബീരാനിക്ക.....

    ഞാനും ഒരു കൊണ്ടോട്ടിക്കാരന്‍ ആണ്‌.......

    എന്റെ നാട്ടില്‍ ഒരു സംസ്താന സമ്മെളനം തന്നെ നടത്താന്‍ പുലികള്‍ എണ്ണത്തിലുണ്ടെങ്കിലും ഒരുതതന്‍ പൊലും ഒന്നു ബ്ലൊഗുന്നില്ലല്ലൊ എന്നൊര്‍ത്ത്‌ ഞാന്‍ കരയാത്ത ദിവസം ഇല്ല....

    ആവസാനം ഞാന്‍ കന്റെത്തി......

    സന്തൊഷമായി.....ബീരാനിക്ക.....നിങ്ങള്‍ ധൈര്യമായിട്ടു മുന്നൊട്ടു പൊക്കൊളി....ലക്ഷം ലക്ഷം പിറകെ ഉണ്ട്‌.