Sunday, 5 August 2007

മഅ്ദനിക്ക്‌ സ്വാഗതം.

ജയിലിനകകത്ത്‌ പോയ മദനിയല്ല പുറത്ത്‌ വന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തേയും മതെത്തരത്വത്തെയും ബഹുമാനിക്കുന്ന, നിതിന്യയ വ്യവസ്ഥകള്‍ അംഗികരിക്കുന്ന, സഹജീവികളോട്‌ കരുണ ഹ്യദയനായ, അക്രമികള്‍ക്ക്‌ മാപ്പ്‌ നല്‍കിയ, മറ്റുമതവികാരങ്ങളെ മാനിക്കുന്ന, വിവേകശാലിയായ മദനിക്ക്‌ സ്വാഗതം.

സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുകയും, അക്ഷേപിച്ചവരെയും തള്ളിപറഞ്ഞവരെയും വെറുക്കാതിരിക്കുകയും ചെയ്ത മദനി.

തന്റെ മുന്നിലിരിക്കുന്ന ജനലക്ഷങ്ങള്‍ മുഴുവന്‍ തന്റെ അനുയായികളല്ലെന്ന് തിരിച്ചറിയുന്നു അങ്ങ്‌.

അങ്ങയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചവര്‍, അതിനു അങ്ങയെ സഹായിച്ചവര്‍, അങ്ങയെ വളര്‍ത്തിയ ആ വന്മരങ്ങള്‍, ആപല്‍ഘട്ടത്തില്‍ അങ്ങയെ കയ്യൊഴിഞ്ഞ്‌ പുറത്തിരുന്ന് ചിരിക്കുന്നത്‌ അങ്ങ്‌ മനസിലാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

10 വര്‍ഷത്തെ ജയില്‍ ജീവിതം സമ്മാനിച്ചത്‌ അമൂല്യമായ അനുഭവസമ്പത്താവട്ടെ.

ഇടത്തനായാലും, വലത്തനായാലും ലക്ഷ്യം അധികാരം മാത്രമാണ്‌. ജനസേവനമെന്ന കുറുക്കുവഴിയിലൂടെ എത്തിപിടിക്കുന്ന പണവും പ്രതാപവും ഒപ്പം അഹങ്കാരവും. അതില്‍നിന്ന് വിത്യസ്ഥനാവാന്‍ അങ്ങേക്കും കഴിയില്ലെന്നറിയാം. അത്‌കൊണ്ട്‌ തന്നെ അങ്ങ്‌ ഏത്‌ രാഷ്ട്രിയ പാര്‍ട്ടിയിലാണെന്നത്‌ ജനങ്ങള്‍ക്ക്‌ പ്രശ്നമെയല്ല. രാഷ്ട്രിയ നയങ്ങളും പ്രശ്നമല്ല.

മുന്നിലിരുന്ന് കയ്യടിക്കുന്ന ജനലക്ഷങ്ങളുടെ വികാരം മനസിലാക്കുവാന്‍ അങ്ങേക്ക്‌ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. അങ്ങ്‌ പ്രസംഗിച്ചതല്ല അവര്‍ തലോലിച്ചതെന്ന് മനസിലാക്കുക.

അങ്ങയെ സഹായിച്ച, മുസ്ലിം സഹോദരങ്ങളെക്കാള്‍ അങ്ങയെ സഹായിച്ച, മറ്റുമതസ്ഥരുടെ വികാരം അങ്ങ്‌ മനസിലാക്കും എന്ന് പ്രത്യശിക്കുന്നു.

മതം ഒരു സ്വകാര്യ സ്വത്താണെന്ന് തിരിച്ചറിവ്‌, ഉജ്വല വാക്മിയായ അങ്ങയുടെ അത്യുജല വിജയത്തിന്റെ ആദ്യത്തെ ചുവട്ടുപടിയാവട്ടെ.

അങ്ങയെ നിഷ്‌കരുണം ജയിലടച്ച, അധികാരമോഹികളായ അഹങ്കാരികള്‍ക്ക്‌ മാപ്പ്‌ നല്‍ക്കുക.

എളിയവനായി, മനുഷ്യസ്നേഹിയായി മാറിയ അബ്ദുല്‍ നാസര്‍ മദനിയെന്ന മഹാനുഭാവന്‌ സ്വാഗതം, അങ്ങേക്ക്‌ വേണ്ടി കണ്ണുനിര്‍ മാത്രം സമര്‍പ്പിച്ച ജനലക്ഷങ്ങള്‍ക്കൊപ്പം ഞാനും ഒരിക്കല്‍ കൂടി സ്വാഗതമോതുന്നു.

6 comments:

  1. ബീരാന്‍ കുട്ടി said...

    ഇടത്തനായാലും, വലത്തനായാലും ലക്ഷ്യം അധികാരം മാത്രമാണ്‌. ജനസേവനമെന്ന കുറുക്കുവഴിയിലൂടെ എത്തിപിടിക്കുന്ന പണവും പ്രതാപവും ഒപ്പം അഹങ്കാരവും. അതില്‍നിന്ന് വിത്യസ്ഥനാവാന്‍ അങ്ങേക്കും കഴിയില്ലെന്നറിയാം. അത്‌കൊണ്ട്‌ തന്നെ അങ്ങ്‌ ഏത്‌ രാഷ്ട്രിയ പാര്‍ട്ടിയിലാണെന്നത്‌ ജനങ്ങള്‍ക്ക്‌ പ്രശ്നമെയല്ല. രാഷ്ട്രിയ നയങ്ങളും പ്രശ്നമല്ല.

  2. Unknown said...

    ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം അയാള്‍ എത് മതത്തില്‍ , ജാതിയില്‍ , പാര്‍ട്ടിയില്‍ , സംഘടനയില്‍ ഉള്‍പ്പെടുന്നു എന്നതല്ല ഒരു നല്ല മനുഷ്യനാവുക എന്നതാണു പ്രധാനം ! ഈയൊരു പാഠമാണ് ഇനിയങ്ങോട്ടുള്ള കാലങ്ങളില്‍ ഏതൊരു നേതാവും ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്.
    പരിവര്‍ത്തിതനായ മദനിക്ക് സ്വാഗതം !

  3. rajesh said...

    വേറൊന്നും ഉദ്ദേശിച്ചു പറയുന്നതല്ല പക്ഷേ ഒരാള്‍ക്ക്‌ അത്ര പെട്ടെന്ന് മാറാന്‍ പറ്റുമോ? ആരായാലും ഇങ്ങനെയല്ലേ പറയുകയുള്ളു എന്നൊരു സംശയം. അല്ലാതെ "എനിക്ക്‌ ഇങ്ങളോടൊക്കെ ദേഷ്യം ഉണ്ട്‌ " എന്ന് ജയിലില്‍ നിന്ന് പുറത്തു വന്ന ഉടനേ പറഞ്ഞാല്‍ അത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടും എന്ന് അദ്ദേഹത്തിന്‌ അറിയാവുന്നതല്ലേ?

    മാറിയിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു. അതാണ്‌ ഇപ്പോള്‍ ഇസ്ലാമിനു വേണ്ടത്‌- മത സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും കരുത്തുള്ള ശബ്ദം. അത്രയ്ക്ക്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ മതം.

    one can only hope that things will tun out well in the future

  4. ബയാന്‍ said...

    മദനി മാറിയിട്ടില്ല; മദനിക്കു മാറാനും കഴിയില്ല; തുറുങ്കില്‍ പോയ മദനി തന്നെയാണു തിരിച്ചു വന്നതും; അന്നും ഇന്നും അയാളുടെ മുദ്രാവാക്യങ്ങള്‍ ഒന്നു തന്നെ; തീഷ്ണതയേറിയ വ്യക്തിവിദ്വേഷം ജനിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളെ അദ്ദേഹം മയപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ; ഇന്‍ഡ്യന്‍ ജനാധിപത്യത്തെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കില്‍; മതേതരത്തെ അദ്ദേഹം അംഗരീകരിച്ചില്ലെങ്കില്‍ അദ്ദേഹം തുറുങ്കിലേറ്റപ്പെട്ടേനെ. ജനാധിപത്യ ആശയങ്ങള്‍ക്കിടയിലൂടെ ഒളിച്ചുകടത്തപ്പെട്ട എകാധിപത്യ പ്രവണതകളാണ് മദനിയെ 8x4 മുറിയില്‍ തളച്ചിട്ടത്; ഒരിക്കല്‍ പോലും അധികാരി വര്‍ഗ്ഗത്തെ ‘സര്‍’ എന്നു വിളിക്കാത്ത മദനി മാറിയിരുന്നെങ്കില്‍ അദ്ദേഹത്തിനു പരോളെങ്കിലും കിട്ടുമായിരുന്നു. ദലിതന്റെയും അവര്‍ണനെയും കൈപിടിച്ചു നടത്താന്‍ അദ്ദേഹതിന്റെ കാലുകള്‍ക്കു കരുത്തുണ്ടാവട്ടെ.

  5. Vanaja said...

    ഓഷോ പറയുന്നു:-
    ആളുകള്‍ മാറുന്നില്ല.അബോധത്തിണ്റ്റെ ആഴങ്ങളില്‍ അഭിലാഷങ്ങലും കാമനകളും നിലനിര്‍ത്തികൊണ്ടുപരിതലത്തില്‍ മാറിയതായ തോന്നലുണ്ടാക്കുന്നു. പക്ഷെ ആന്തരികതലത്തില്‍ യാതൊരു മാറ്റവുമില്ല.

    ഗാന്ധിജി പറയുന്നു:-
    ഞാന്‍ മാറുന്നു, മാറിക്കൊണ്ടെയിരിക്കുന്നു, എന്നാല്‍ ഞാനായി തന്നെ തുടരുന്നു.

    പരിവര്‍ത്തനം സംഭവിച്ചുവെങ്കില്‍ നന്ന്‌. എല്ലാവരിലും അതു സംഭവിക്കട്ടെ എന്നാശിക്കാം അല്ലേ

  6. അഞ്ചല്‍ക്കാരന്‍ said...

    മദനിയല്ല സമൂഹമാണ് മാറിയിരിക്കുന്നത്. സമൂഹം മദനിയേ വീണ്ടും “ഭീകരന്‍” ആക്കാതിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കാം.