Monday, 18 June 2007

ഗള്‍ഫിലെ ഭക്ഷണക്രമികരണം

ഗള്‍ഫ്‌നാടുകളില്‍ വേനല്‍ചൂട്‌ ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്‌. വേനല്‍ച്ചൂടകറ്റാന്‍, ആരോഗ്യം കാത്ത്‌സൂക്ഷികുവാന്‍ കാലാവസ്ഥക്കനുസരിച്ച്‌ ഭക്ഷണക്രമികരണം അത്യവശ്യമാണ്‌.

ചക്കപ്പഴവും മങ്ങയും, വാഴപ്പഴവും ഞാവല്‍പ്പഴവും ധാരാളമായി ഭക്ഷിക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍, "എവടെ വടി, അല്ലെങ്കില്‍ തനെ റൂം വടകകൊടുത്തിട്ടില്ല, നാട്ടിലേക്ക്‌ കാശയച്ചിട്ടില്ല അങ്ങനെ നൂറ്‌കൂട്ടം ഗുലുമാലിനിടയിലാ ഇവന്റെ ഒരു ഭക്ഷണരീതി, ചക്കപ്പഴവും ഞാവല്‍പ്പഴവും വാങ്ങി കഴിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, എന്റെ പെന്ന് ബീരാനെ ഞങ്ങള്‍ എന്നെ ഈ മരുഭൂമിയിലെ ദുരിതങ്ങളോട്‌ വിടപറഞ്ഞെനെ" എന്ന് പറഞ്ഞ്‌ പോവാന്‍ വരട്ടെ.

അറബ്‌ രാജ്യങ്ങളില്‍ ഇപ്പോള്‍ സുലഭമായി, ചുരുങ്ങിയനിരക്കില്‍ ഇഷ്ടം പോലെ കിട്ടുന്ന തണ്ണിമത്തനും, കക്കരിക്കയും, (കിയാര്‍)ഷമാമും (ഇതിന്റെ മലയാളം കണ്ട്‌പിടിച്ച്‌ അറിയിച്ചാല്‍ നന്നായിരുന്നു) ഓറഞ്ചും ഉപയോഗിക്കാമല്ലോ.

നിങ്ങളുടെ പ്രധാന ഭക്ഷണം കോഴിയിറച്ചിയല്ലെ, അത്‌ ചൂട്‌ കാലത്ത്‌ കഴിയുന്നതും ഒഴിവാക്കുക. മീന്‍ നല്ലതാണെങ്കിലും വറുത്ത്‌ കഴിക്കരുത്‌. ബീരിയാണി കഴിവതും ഒഴിവാക്കണം. പഴവര്‍ഗങ്ങല്‍ളും, പച്ചക്കറികളും കൂടുതലുപയോഗിക്കുക.

ശ്രദ്ധിക്കുക,
കോഴിയിറച്ചിയും കോഴിമുട്ടയും കഴിയുന്നതും ഉപയോഗിക്കരുത്‌.
അച്ചാറുകള്‍ ഉപയോഗിക്കുന്നത്‌ കുറക്കുക.
ബീരിയാണി ഓഴിവാക്കുക. (സോറിട്ടോ ഐഷുത്താ)
ഉപ്പും മസാലയും കുറക്കുക.
എളുപ്പം ദഹിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക.
തൈരില്‍ പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുന്നത്‌ ശരീരപുഷ്‌ടിക്കും ക്ഷീണമകറ്റാനും ഉത്തമമാണ്‌.
ഇഡ്ഡലി, ദോശ, പുട്ട്‌ എന്നിവ വേനലില്‍ നല്ലതാണ്‌.
ചൂട്‌ കാലത്ത്‌ ചെറുപയറിട്ട്‌ വെച്ച കുറിയരികഞ്ഞിയില്‍ അല്‍പ്പം തെങ്ങ ചിരകിയത്‌ ചേര്‍ത്ത്‌ കഴിക്കുക. (Nostalgia).
തക്കാളി, കുമ്പളങ്ങ, കോവയ്ക, കയ്പക്ക, വെള്ളരിക്ക, പടവലങ്ങ, ചെറുകായ്കള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുക.

അയുരാരോഗ്യ സൗക്യത്തിനുവേണ്ടി പ്രര്‍ഥിച്ച്‌കൊണ്ട്‌.
ബീരാന്‍

32 comments:

  1. ബീരാന്‍ കുട്ടി said...

    ഗള്‍ഫ്‌നാടുകളില്‍ വേനല്‍ചൂട്‌ ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്‌.

    ചെറുപയറിട്ട്‌ വെച്ച കുറിയരികഞ്ഞിയില്‍ അല്‍പ്പം തെങ്ങ ചിരകിയത്‌ ചേര്‍ത്ത്‌....

  2. വല്യമ്മായി said...

    ഒരു സംശയം ചക്കയും മാങ്ങയും ശരീരത്തിന്റെ ചൂട് കൂട്ടുകയല്ലേ ചെയ്യുക?

  3. ബീരാന്‍ കുട്ടി said...

    പഴവര്‍ഗത്തില്‍പെട്ട ഒന്നും ശരീരത്തിലെ ചൂട്‌ കുട്ടില്ല എന്നാണെന്റെ പരിമിതമായ അറിവ്‌, കൂടുതല്‍ അറിവുള്ളവര്‍ പറയട്ടെ.

  4. ആഷ | Asha said...

    നന്നായി ബീരാനേ
    ഞാവല്‍പഴം എന്റെ ഫേവറേറ്റാണ് പക്ഷേ വില കേള്‍ക്കുമ്പോള്‍ ഓടാന്‍ തോന്നും. ആരെങ്കിലും കുറച്ചു ഞാവല്‍പ്പഴം വെറുതെ തന്നിരുന്നെങ്കില്‍ :)

  5. Anonymous said...

    ബീരാനില്ലായിരുന്നെങ്കില്‍!!!!

    ചൂട് കാലത്തെ ബീരാന്റെ ഭക്ഷണക്രമം ഒന്ന് വിവരിക്കൂ.

  6. Anonymous said...

    ആരെങ്കിലും കുറച്ചു ഞാവല്‍പ്പഴം വെറുതെ തന്നിരുന്നെങ്കില്‍............ :)
    thinnaamaayirunuuuuuuuu....

  7. ഏറനാടന്‍ said...

    ബീരാങ്കുട്ടീ ഇജ്ജ്‌ ബൂലോഗ നള-നളിനീ പാചകവിദഗ്‌ദരെ തോല്‍പ്പിച്ചുകളഞ്ഞൂട്ടോ.. ഹോ അവരെ ഇമ്മാതിരി രീതിയില്‍ പെട്ടെന്ന്‌ ... വേണ്ടീരുന്നില്ല. ന്നാലും ആരോഗ്യം സൂക്ഷിക്കാനുള്ള ബീരാങ്കുട്ടിപൊടിക്കൈകള്‍ ഇന്നുമുതല്‍ പരീക്ഷിക്കുന്നതായിരിക്കും... നന്ദി..

  8. മറ്റൊരാള്‍ | GG said...

    വേനല്‍ക്കാലത്തെ ഭക്ഷണ/പഴവര്‍ഗ്ഗക്രമം ബഹുകേമം ബീരാന്‍കുട്ടി...ഇതുതൊക്കെ തന്നെയാണ്‌ ദിവസവും Dietitian (ഭാര്യ) പറയുന്നതും. പക്ഷേ മിക്ക പഴങ്ങളുടേയും വില കേട്ടാല്‍ "നെഞ്ചിനുള്ളില്‍ തീയ്യാണ്‌..ബീരാന്‍കുട്ടി..."

  9. മുസ്തഫ|musthapha said...

    ഒന്ന് പെറുക്കുമ്പോള്‍ മറ്റൊന്ന് തലയിലേക്ക് വീണിരുന്ന ഞാവല്‍ പഴം...

    വെള്ള കുപ്പായത്തെ കളര്‍ഫുള്‍ ആക്കിയിരുന്ന ഞാവല്‍ പഴം...

    കഴുകി ഉപ്പിട്ട് തിന്നിരുന്ന ഞാവല്‍ പഴം...

    തിന്നിട്ടോ കണ്ടിട്ടോ പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞ ഞാവല്‍ പഴം...

    ആരെങ്കിലും ഞാവല്‍ പഴത്തിന്‍റെ ഒരു പടമെങ്കിലും ഇട്ടിരുന്നെങ്കില്‍!

  10. Rasheed Chalil said...

    ചൂട്‌ കാലത്ത്‌ ചെറുപയറിട്ട്‌ വെച്ച കുറിയരികഞ്ഞിയില്‍ അല്‍പ്പം തെങ്ങ ചിരകിയത്‌ ചേര്‍ത്ത്‌ കഴിക്കുക... ബീരാങ്കുട്ട്യേയ് കൊതിപ്പിക്കാതെ.

    പിന്നെ ഞാവല്‍ പഴം.. അത് കേട്ടാല്‍ തന്നെ കുട്ടിക്കാലം ഓര്‍മ്മവരും. ഒരു ഏഴ് വയസ്സുകാരന്‍ ജീവിതതില്‍ ആദ്യമായി നോമ്പെടുത്ത ഒരു റമദാന്‍ കാലം... തൊട്ടടുത്ത കുന്നിന്‍ ചെരുവില്‍ നിന്ന് കശുവണ്ടി പെറുക്കാനായി പോയി അന്ന്. അപ്പോഴാണ് നിറഞ്ഞ് നില്‍ക്കുന്ന ഞാവല്‍ മരം കണ്ടത്. അതോടെ നോമ്പ് മറന്നു... വയറ് നിറയേ ഞാവല്‍ പഴം കഴിച്ചു... തിരിച്ചെത്തി വീട്ടില്‍ പറഞ്ഞപ്പോള്‍ ഉമ്മ കുറേ ചിരിച്ചു. പക്ഷേ അന്ന് രാത്രിയോടെ ചര്‍ദ്ദി തുടങ്ങി... രാവിലെ ഹോസ്പിറ്റലിലേക്ക്... പിന്നെ ഇഞ്ചക്ഷന്‍...

    ശ്ശോ... നൊവാള്‍ജിയ... നൊവാള്‍ജിയ...

  11. ബീരാന്‍ കുട്ടി said...

    ഗള്‍ഫിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം പച്ചവെള്ളത്തെക്കാള്‍ കുടിക്കാന്‍ നല്ലത്‌ പെട്രോളാണ്‌. 1 ലിറ്റര്‍ വെള്ളത്തിന്റെ വില 1 റിയാല്‍, 1 ലിറ്റര്‍ പെട്രോളിന്റെ വില 45 ഹലാല (0.45 റിയാല്‍). വിനിമയ നിരക്ക്‌ നമ്മുടെ അഗ്നി മിസൈലിനെയും തോല്‍പ്പിച്ച്‌ വിണ്ടും കുത്തിച്ചുയരുന്നു. അതിനെക്കാള്‍ ഉയരത്തിലാണ്‌ നാട്ടിലെ സാധനങ്ങളുടെ വില.

    അത്മാര്‍ഥമായി പറഞ്ഞ്‌ പോവുകയാണ്‌ "നാഥാ, പ്രവാസികളെ കാത്ത്‌കൊളെണമെ"

  12. മുസ്തഫ|musthapha said...

    “ഗള്‍ഫിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം പച്ചവെള്ളത്തെക്കാള്‍ കുടിക്കാന്‍ നല്ലത്‌ പെട്രോളാണ്‌...”

    തന്നെ തന്നെ... നാട്ടില്‍ പോകാന്‍ മൂട്ടിലൊന്ന് തീ കൊടുത്താല്‍ മതി റോക്കറ്റ് പോലെ അങ്ങെത്തിക്കോളും :))

  13. Kaithamullu said...

    ഓടോ:
    അഗ്രജോ,
    കൂയ്‌യ്‌യ്‌.......
    (ഒന്നു നീട്ടി കൂവിയിട്ടെത്ര നാളായി!)

  14. ബീരാന്‍ കുട്ടി said...

    അഗ്രൂജീ, മുള്ളില്ല്ലാജീ
    ഒരു വാക്ക്‌, ഒരെ ഒരു വാക്ക്‌, അതെ തെറ്റിയതിനാണോ എന്റെ റബ്ബുല്‍ അലമിനായ തമ്പുരാനെ ഇങ്ങനെ കൂവുന്നത്‌. കൂവാന്‍ കിട്ടിയ ഒരു ജാന്‍സ്‌ രണ്ടും മിസടിച്ചില്ല, ല്ല്ലെ. നടക്കട്ടെ.

    വല്യാമ്മായി കൂയ്‌, ഇങ്ങള്‍ എവ്‌ടെ, ഓ, സോറി, നിങ്ങള്‍ തൃശൂരാണല്ലോ, എന്തുട്ട നോക്കണെ, അതെയ്‌, ചക്കപ്പഴവും മമ്പഴവും ശരീരത്തിന്‌ ചൂടാണ്‌ട്ടാ. എന്നലും കഷ്ടകാലത്ത്‌, സോറിട്ടോ, വേനല്‍ക്കലത്ത്‌ രണ്ടും നല്ലതാണ്‌ന്നെ ഞനിപ്പോ കെട്ടുട്ടോ.

  15. തറവാടി said...

    ബീരാനേ ,

    എല്ലാം ചെയ്യാം ന്നാല്‌ ജ്ജാ പ്പറഞ്ഞതിന്‍റ്റെ ചങ്കീക്കൊണ്ട് ,

    ബിരിയാണികഴിക്കരുതെന്ന് പറഞ്ഞത്‌

  16. ബീരാന്‍ കുട്ടി said...

    അലിക്കാ, എന്നും ബിരിയാണിതനെ തിന്നണംന്ന് നിര്‍ച്ചോന്നും ഇലാല്ലോ, എടക്ക്‌ ഒരു ബിരിയാണി അയ്‌ക്കോട്ടെ, പച്ചക്കറിന്റെ ബിരിയാണി ബെസ്റ്റാ.
    (ഞമ്മളെ ഒരു ചങ്ങായി ഇണ്ട്‌, മാനു, ഓന്‌ ബിരിയാണിന്റെ ആളാ, മാക്‌ഡോണള്‍ഡില്‍ കെറിയാലും ഓന്‌ ബിരിയാണി കിട്ടണം)

    ഹാഹൂ.. ഇന്റെ കജി പോള്ളി, ബിരിയാണിന്റെ ചെമ്പ്‌മല്‌ തൊട്ട്‌ട്ടല്ല, പച്ചക്കറിന്റെ ബെല കെട്ട്‌ട്ട്‌.

  17. സുബൈര്‍ പി എം said...

    ബീരാന്‍ക്കാ സൂപ്പര്‍ ആയിട്ടുന്ഡ്

    ജിദ്ദയില്‍ നിന്നും
    ജിദ്ദഫ്രന്‍സിന്നു വേണ്ടി
    സുബൈര്‍ പി എം

  18. Aisibi said...

    ലാ ഹൌലാ!!!! അതത് കാലാവസ്ഥക്ക് അതത് കാലത്ത് ഉണ്ടാവുന്ന കായ്കനികള്‍ തിന്നണമെന്നാ. ചക്കയും മാങ്ങയും ചൂടത്ത് ഇണ്ടാവുമ്പം തിന്നന്നെ. നോ ചോദ്യോത്തരം. പക്സേ ഐ ഓബ്ജെക്റ്റ് യുവര്‍ ബീരാങ്കാ!! ഉസ്ണം ഉസ്ണേന സാന്തി എന്നല്ലെ? അപ്പം ബിരിയാന്‍ തിന്നാം! കയിഞ്ഞിട്ട് നല്ല സുലൈമാനി കുടിച്ചാ മതി!! ബിരിയന്‍ കെ സിന്തഗി ഖതം നഹീ നഹീ...

  19. അബ്ദുല്‍ അലി said...
    This comment has been removed by the author.
  20. അബ്ദുല്‍ അലി said...

    മ്മള്‌ ഒരു ഡക്‌ടര്‍ അല്ല കുട്ട്യേ, മ്മള്‌ ബായ്ച്ചത്‌ ഇബടെ എയ്‌ദി, അത്‌ മുയ്‌മനും ശരിയാണ്‌ന്ന് ഞാം പറഞ്ഞോ, ഇങ്ങക്ക്‌ ശെരിയണ്‌ന്ന് തോന്ന്‌ണത്‌ ഇങ്ങളും പറഞ്ഞിതെരി, ഇന്നാലല്ലെ പഠിച്ചാം പറ്റുള്ളൂ. എന്തെയ്‌.
    എന്റെ പരിമിതമായ അറിവ്‌ ഇവിടെ പകര്‍ത്തുകയാണ്‌. ശരിയും തെറ്റും തിരുമാനിക്കുക, സ്വയം. എന്തായാലും പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ ദോഷം ഇല്ല.
    പിന്നെ ചൂട്‌ എന്ന വാക്ക്‌ രണ്ട്‌ തരത്തില്‍ ഉപയോഗിക്കുന്നു. ഒന്ന് ശരീരത്തിലെ ഉഷ്‌മാവ്‌ ഉയരുന്ന സ്ഥിതിവിശേഷം. 2. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഉഷ്‌മാവ്‌ ഉയരിന്നില്ലെങ്കിലും ശരീരം ചൂട്‌പിടിച്ചു എന്ന് പഴമക്കാര്‍ പറയും, എങ്ങനെ എന്റെ റബ്ബെ ഇതോന്ന് പറഞ്ഞ്‌കൊടുക്കുന്നത്‌. അതായത്‌, (കുട്ടികള്‍ കണ്ണടക്കുക) യെസ്‌ അതെന്നെ. ആ ചൂട്‌, പുടിക്കിട്ടിയോ വല്യാമ്മായിക്കും, ഐസിബിതാത്തക്കും.
    മോര്‌ രാത്രി കഴിക്കരുതെന്ന് പറയാന്‍ കാരണം അറിയാമോ ആര്‍കെങ്കിലും, കാരണം.... എന്റെ വല്യുമ്മയുടെ ഭരണകാലത്ത്‌ (ഇപ്പോ ജീവിച്ചിരിപ്പില്ല, അല്ലാഹു അവരുടെ വാസസ്ഥലം പുങ്കാവനമാക്കട്ടെ) ബാല്യകാരത്തികളല്ല, ബല്യക്കാര്‌ മോര്‌ രാത്രി ഉപയോഗിക്കരുതെന്ന് പറയും, മണിയടിച്ച്‌ കൂടെ കൂടിയപ്പോള്‍ കാരണം പറഞ്ഞത്‌,
    it will cause impotence,(This is purely my opinion)

  21. അബ്ദുല്‍ അലി said...

    അത്‌പോലെ, കര്‍മ്മൂസ, കര്‍മ്മത്തി, പപ്പായ എന്നിങ്ങനെ പലപേരിലും ഇവന്‍ വിലസുന്നു, ഇവനെ കഴിക്കരുതെന്ന് പണ്ട്‌ വല്യുമ്മ പറയാന്‍ കാരണം അറിയാമോ എതെങ്കിലും പെണുങ്ങള്‍ക്ക്‌. (വെല്ലുവിളി പെണ്ണുങ്ങളോടാണ്‌, കോസ്‌, ഇവന്‍ അവരുടെ ശത്രുവാണ്‌, ഒരു ഗ്ലൂ)

    എറനാടന്‍ജീ,
    എഹെ മെര നാം, അബിബി ക്യ സോച്ച്‌തെഹെ.

  22. ഏറനാടന്‍ said...

    അബ്‌ദുല്‍ അലീ.. ഇത്രേം നല്ല മൊഞ്ചുള്ള പേരുള്ളപ്പം എന്തിനായിരുന്നു മറ്റേ പേരില്‍ വിലസിയത്‌? ആ പോട്ടേ. ഇനി ഞമ്മള്‌ പോരാട്ടത്തിനില്ലേയില്ല. :)

    ന്നാലും ഒരു ഡൗട്ട്‌ - "നിന്നേ ഞാന്‍ എന്തോ വിളിക്കും? നിന്നേ ഞാന്‍ എന്തോ വിളിക്കും?" എന്ന പാട്ട്‌ എത്രയായിട്ടും നാക്കിന്‍ തുമ്പത്തൂന്നും പോണില്ല!!

  23. Aisibi said...

    അല്ല ബീരാനിക്കാ, ഇതെന്താ ഇതൊക്കക്കൂടി തൈരും മോരുമായോ? ഇത് പറ്റൂല. ഇതിനെതിരെ കോയിക്കോട് ഞാന്‍ രാലി നടത്തും. ഇത്രേം കാലം കോയിക്കോട്ട് ബിരിയാനും ചട്ടിപ്പത്തിരീം ചൂടത്തും തണുപ്പത്തും തിന്നില്ല്യെനോ? ചെറുപയരു കഞ്ഞീം തൈരുസാദോം തിന്നാല്‍ ഞാന്‍ തമിഴ് പറഞ്ഞു പൊവല്ലൊ റബ്ബേ!

  24. അബ്ദുല്‍ അലി said...

    എറനാടോ,
    അലി എന്നാണ്‌ നല്ലതെന്നാണ്‌ എന്റെ അദിപ്രായം, അതല്ല എന്തെങ്കിലും കുട്ടിവിളിക്കണമെങ്കില്‍ അതാവാം, പക്ഷെ ഇപ്പോ വെണ്ട.

    ഐഷിബിത്താ,
    പഴമയുടെ പുതുമ പറഞ്ഞതാ, ന്നാലും ഇങ്ങളെ തമള്‌ ഇപ്പോ പറയല്ലി.

  25. Kaippally said...

    oru ഓഫടിക്കട്ടേ. ബീരന്‍. ക്ഷമിക്കു.

    അബ്ദുല്‍ അലി.
    അതായത് "അലിയുടെ സേവകന്‍". പടച്ചവനായ അല്ലാഹുവിന്‍ മാത്രമാണു് ദാസനാവേണ്ടത് എന്ന് കുര്‍ആന്‍ അഠിപ്പിക്കുന്നു. സാരമില്ല. മലയാളികള്‍ക്ക് ഇതും വേണം ഇതിനപ്പുറവും വേണം.

  26. ബീരാന്‍ കുട്ടി said...

    കൈപ്പള്ളി മാഷെ,
    അബ്ദുല്‍ അലി എന്നാല്‍ Slave of the high one എന്നാണ്‌. അതിന്റെ അര്‍ഥം മാഷ്‌ക്ക്‌ അറിയാം എന്ന് കരുതുന്നു.

    പിന്നെ ഖുര്‍ആനെ വിട്ട്‌ പിടി, അതും നീയും തമ്മില്‍ ....

    ഇതും മലയാളിയും തമ്മില്‍.....

    കഷ്ടം, വിഷമം തോന്നുന്നു.

  27. മുസ്തഫ|musthapha said...

    അബ്ദുള്‍ അലി عبد العلي എന്നത് അള്ളാഹുവിന്‍റെ സേവകന്‍/ ദാസന്‍ എന്നു തന്നെയാണ് അര്‍ത്ഥം വരുന്നത് കൈപ്പള്ളി.

    ദൈവത്തിന്‍റെ പേരുകളില്‍ ഒന്ന് തന്നെയാണ് അല്‍ അലി (العلي) എന്നതും - വിക്കിപീഡിയയിലേക്കുള്ള ലിങ്ക്:
    http://en.wikipedia.org/wiki/99_Names_of_God_in_the_Qur'an

  28. മുസ്തഫ|musthapha said...

    ഒന്നുകൂടെ പറയട്ടെ, മലയാളത്തിലും ഇംഗ്ലീഷിലും (മറ്റ് ഭാഷകളിലെ കാര്യം അറിയില്ല) അബ്ദുള്‍ എന്നത് ഒരു വാക്കായാണ് എഴുതുന്നത്. അബ്ദ് എന്നത് അടിമ/ ദാസന്‍ എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന വേറിട്ട് നില്‍ക്കുന്ന വാക്കാണ് അറബിയില്‍. അടുത്ത വാക്കിന്‍റെ ആദ്യത്തില്‍ വരുന്ന ‘അല്‍‘ ചേര്‍ത്ത് കൊണ്ടാണ് അബ്ദുല്‍ എന്ന ഉച്ചരിക്കപ്പെടുന്നത്. ഉദാ:- അബ്ദ് അല്‍റഹിമാന്‍, അബ്ദ് അല്‍ജലീല്‍.

  29. Kaippally കൈപ്പള്ളി said...

    ബീരാന്‍ കുട്ടി.
    എനിക്ക് തെറ്റി.
    yes you are absolutely right
    അബ്ദുല്‍ അലി എന്നാല്‍ slave of the exhalted one എന്നു തന്നെയാണു്.

    :)

    thank you

  30. Kaippally കൈപ്പള്ളി said...

    ബീരാന്‍ കുട്ടി
    "കഷ്ടം, വിഷമം തോന്നുന്നു."

    അയ്യോ!!! അത്രക്കു് കടന്ന് ഒന്നും വിഷമിക്കണ്ട.

    ഒരു മയത്തില്‍ വിഷമിക്ക്

  31. freebird | bobinson said...

    ഈ പോസ്റ്റിനെക്കാലും എന്നെ ആകര്‍ഷിച്ചത് പരദേശികളുടെ പരസ്പരമുള്ള കരുതലാണ്‍. നാട്ടില്‍ നിന്നും അകലും തോറും നമ്മള്‍ സഹജീവികളെ കൂടുതല്‍ സ്നേഹിക്കുവാന്‍ തുടങ്ങുമോ ? നമ്മുടെ നാട്ടിലും എല്ലാവരും ഇതുപോലൊരു ചിന്താഗതി ആയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

  32. Unknown said...

    ബീരാങ്കാക്കാ,
    ശരീരത്തിന്റെ ചൂട് കൂടിയാല്‍ ചക്കയും മാങ്ങയും തപ്പി പോകുന്നതിലും എളുപ്പം ഏസി ഓണാക്കുന്നതാ. യേത്? :-)