Thursday, 17 September 2009

ബ്ലോഗര്‍മാരുടെ മുണ്ട് പൊക്കുന്നു

കുറച്ച് ദിവസമായി ബ്ലോഗെഴുത്ത് മടുത്തുതുടങ്ങിയിട്ട്, എഴുതുന്നത് മൈക്രോസ്കോപ്പ് വെച്ച് പരിശോധിച്ച്, അതില്‍ എന്തെങ്കിലും വിവാദത്തിന്‌ സ്കൂപ്പുണ്ടോ എന്ന് അന്വേഷിക്കുന്ന, ഒരുപറ്റം നിരൂപകരുടെ ഇടയില്‍നിന്നും, മനസ്സില്‍തോന്നിയ വാക്കുകളും വരികളും ഭാവനയുടെ നിറംചാലിച്ച്, ബ്ലോഗില്‍ വാരിവിതറുന്ന രീതി അത്മഹത്യപരമായിരിക്കുമെന്ന തിരിച്ചറിവ് കിട്ടിതുടങ്ങി.

ചെറിയ ചെറിയ സംഭവങ്ങളും സംഭാഷണങ്ങളും, അവ്യക്തമായ പഴയകാല ചിത്രങ്ങളോട് സമന്വയിപ്പിച്ച്, എന്തെങ്കിലുമൊക്കെ കുത്തികുറിക്കുക, അതിന് ഒരികലും ലേഖനമെന്നോ, ആധികാരിക പ്രമാണമെന്നോ വിളിച്ചില്ല. എന്നിട്ടും കല്ലെടുത്തെറിയുവാന്‍ മാത്രമായിരുന്നു പലരുടെയും വരവ്.

ബ്ലോഗില്‍‌‌വന്നിട്ട് ഏകദേശം മൂന്ന് വര്‍ഷമാവുന്നു. അന്ന് മുതല്‍, മലയാള ബ്ലോഗ് എന്നത്, സങ്കുചിത മനസ്കരായ ചിലരുടെ കൈയിലെ കളിപ്പാട്ടമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. എന്ത് എഴുതണം, എപ്പോള്‍ എഴുതണം എന്ന് വരെ, തിരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ഗ്രൂപ്പുകളും, അവരുടെ നേതാകളുമായിരുന്നു.

പുതുതായി കടന്ന് വരുന്നവരെ, നിരുത്സാഹപ്പെടുത്തുവാനും, മോറലി അക്രമിക്കുവാനും, എല്ലാഗ്രൂപ്പുകളും എക്കാലവും ശ്രദ്ധിച്ചിരുന്നു. എങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടിരുന്നു. ഇപ്പോള്‍ പലവിധപത്രങ്ങളും ബൂലോകത്ത് സുലഭമാണ്. ബൂലോകവിവരങ്ങള്‍ മാത്രം ഇവയിലോന്നും കാണുന്നില്ല. മറിച്ച്, വ്യക്തികളെ, അവരുടെ സ്വകാര്യങ്ങളെ അക്രമിക്കുന്ന രീതി, അത് സംശയത്തിന്റെയോ, ആരോപണത്തിന്റെയോ പേരിലായാലും, ആധികാരികമായി, അന്വേഷണത്തിന് ശേഷം പുറത്ത്‌വിടുന്നതെന്നഭാവത്തില്‍, ബൂലോകത്ത് മിന്നിമറയുന്നത് കാണുമ്പോള്‍, ഞാന്‍ ഭയപ്പെടുന്നു. നാളെ എന്നെ ബൂലോകത്തെ നാല്‍കവലയില്‍ പിടിച്ച് നിര്‍ത്തി തുണിപൊക്കിനോക്കുമോ എന്ന ഭയം. ഭയത്തിന് കാരണം, അങ്ങനെ സംഭവിച്ചാല്‍, തുണികടിയില്‍ കാണിക്കുവാന്‍ പറ്റിയതോന്നും ബീരാനില്ല എന്ന സത്യം.

ഇന്ന്, രാഷ്ട്രിയകോമരങ്ങള്‍ ബ്ലോഗില്‍ ഉറഞ്ഞ് തുള്ളുന്നു. ഗ്രൂപ്പും ഉപഗ്രൂപ്പും സജീവമാണ്. മതത്തിന്റെ വേര്‍തിരിവുകളും, മതേതരത്തിന് പുതിയ മാനങ്ങളും ഇന്നുണ്ട്. നാഷ്ടപ്പെട്ടത്, പഴയകാലത്ത് ലഭിച്ചിരുന്ന ഹ്ര്‌ദയസ്പര്‍ശിയായ വരികളാണ്. പലപഴയമുഖങ്ങളും ഇന്നില്ല. സ്നേഹത്തോടെ, പരസ്പര വിശ്വാസത്തോടെ കഴിഞ്ഞിരുന്ന പഴയബൂലോകം തിരിച്ച്‌വരില്ലെന്ന തോന്നലാവാം, അവരില്‍ പലരും ബൂലോകത്ത്‌‌തന്നെയുണ്ട്.
നിശബ്ദരായി.

മടുത്ത്‌തുടങ്ങിയ ബൂലോകത്ത് വെറുപ്പുളവാക്കുന്ന സംഭവപരമ്പരകളാണ് അരങ്ങേറുന്നത്, അസഹനീയമായ ദുര്‍ഗന്ധം ബൂലോകത്ത് പരക്കുന്നു. സ്നേഹകൂട്ടയ്മയെന്ന പേരില്‍ സംഘടിപ്പിച്ച മീറ്റുകള്‍ വരെ, സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് അക്രമിക്കുവാനുപയോഗിക്കുന്നത് കാണുമ്പോള്‍, മുഖം‌മൂടിയണിഞ്ഞ വിശുദ്ധരായ പലരുടെയും മുഖം വിക്ര്‌തമാണ്.

ആരോടും പരാതിയില്ല. പരിഭവമില്ല. ഒരു ഒറ്റയാല്‍ പട്ടാളമായിപടപൊരുതാനുള്ള ബാല്യം എനിക്കില്ല. അതെന്നെ.

ഞാന്‍ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. എന്റെ പ്രവര്‍ത്തികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രമാണ്.

എന്റെ വായനക്കാര്‍ നല്‍കിയ സ്നേഹത്തിന്, സഹകരണത്തിന് നന്ദി. നന്ദി എന്ന രണ്ടക്ഷരം മാത്രം.

21 comments:

  1. ബീരാന്‍ കുട്ടി said...

    ആരോടും പരാതിയില്ല. പരിഭവമില്ല. ഒരു ഒറ്റയാല്‍ പട്ടാളമായിപടപൊരുതാനുള്ള ബാല്യം എനിക്കില്ല. അതെന്നെ.

  2. ഞാന്‍ ആചാര്യന്‍ said...

    വേഗം അടുത്ത പോസ്റ്റിട് ബീരാനേ..ചുമ്മ പിണങ്ങാതെ

  3. Joker said...

    ശ്ശേ , പണ്ടെന്നോ ശ്രീ.സുകുമാര്‍ അഞ്ചരകണ്ടിക്ക് തുറന്ന കത്തെഴുതിയപ്പോള്‍ ഞാന്‍ കരുതി എല്ലാം അവസാനിപ്പിച്ചു എന്ന്. പക്ഷെ പിന്നെയും ബീരാന്‍ പോസ്റ്റിട്ടു. ഇതും അങ്ങനെയൊക്കെയേ ഉള്ളൂ അല്ലേ. അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവുമ്പോള്‍ വിവാദങ്ങളും ഉണ്ടാവും ഇല്ലെങ്കില്‍ പിന്നെ എന്തൊന്ന് ബ്ലോഗ് അണ്ണാ.....

  4. തറവാടി said...

    വായിച്ചപ്പോ പോസ്റ്റാണോര്‍മ്മ വരുന്നത് , പോസ്റ്റ് കാലികം . പിന്നെ പോകുന്ന കാര്യം അതൊക്കെ എത്ര കണ്ട്ക്ക്‌ണ് :)

    വിവാദം എന്നും ഉണ്ടായിരുന്നു എന്നാല്‍ വിവാദത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് തോന്നിയിട്ടില്ല.

  5. നാട്ടുകാരന്‍ said...

    "തുണികടിയില്‍ കാണിക്കുവാന്‍ പറ്റിയതോന്നും ബീരാനില്ല എന്ന സത്യം."

    ഹാവൂ......ആശ്വാസമായി !

  6. കാപ്പിലാന്‍ said...

    "സ്നേഹകൂട്ടയ്മയെന്ന പേരില്‍ സംഘടിപ്പിച്ച മീറ്റുകള്‍ വരെ, സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് അക്രമിക്കുവാനുപയോഗിക്കുന്നത് കാണുമ്പോള്‍, മുഖം‌മൂടിയണിഞ്ഞ വിശുദ്ധരായ പലരുടെയും മുഖം വിക്ര്‌തമാണ്."

    You said it beeraan . Congrats

  7. മാണിക്യം said...

    ബീരാന്‍കുട്ടി ഇത്ര മൃദുലഭാവം വേണോ?

    നമ്മുടെ ചുറ്റുമുള്ള ലോകത്തിന്റെ ഒരു കണ്ണടി കാഴചയല്ലേ ബ്ലോഗും? ..ഇവിടം മാവേലി വാണ നാടായി നിലകൊള്ളും എന്നു കരുതിയോ?

    നല്ല പാലട പ്രഥമന്‍ കഴിക്കുമ്പോള്‍ ഇടക്ക് ഇത്തിരി ഇന്ചിക്കറി അല്ലങ്കില്‍ എരിയും കൈപ്പും ഉള്ള നാരങ്ങ കറി തൊട്ടു കൂട്ടുന്ന മലയാളീ വായനയിലും അതു തന്നെ കാണിക്കും ..
    അതു കണ്ട് 'അയ്യോ ഇനി ഞാന്‍ സദ്യ ഉണ്ണില്ല' എന്നു പറയുമോ? എന്തിനേയും ഏതിനേയും പറ്റി അഭിപ്രയമുള്ളവന്‍ മലയാളി..
    ഒറ്റക്ക് നിന്നതു വിളിച്ചു പറയാന്‍ അത്ര ധൈര്യമില്ലതാനും ഒന്നുകില്‍ കൂട്ടമായി -
    കലുങ്കില്‍ ഇരുന്ന് കമന്റടിക്കുന്ന പഴയകാല വിരുതന്മാരെ പോലെ അല്ലങ്കില്‍ ഇരുളിലും മറവിലും നിന്ന് മറപ്പുരയിലേക്ക് എത്തി നോക്കുന്നവനെ പോലെ അനോണിയായി വന്ന് ...

    പറയട്ടെ അഭിപ്രായം വരട്ടെ.ഒന്നും പറയാനില്ലതെ വരുമ്പോള്‍ താനെ നിര്‍ത്തും.
    മറുപടി അര്‍ഹിക്കാത്തവയെ അവഗണിക്കുക... അതാണു ഏറ്റവും നല്ലത്,
    "വിടുവായ്ക്ക് പൊട്ടുചെവി" അല്ലാതെ ബ്ലോഗെഴുത്ത് മടുത്തു എന്ന് പറയുന്നതല്ല ശരി...

    പുതിയ കുട്ടികള്‍ പിറന്നു വീണു കരയുകയും പിന്നെ സംസാരിക്കുകയും ചെയ്യുമ്പോള്‍ "ഓ!ഇനി ഞാന്‍ മിണ്ടുന്നില്ലാ,എന്നോ അല്ലങ്കില്‍
    "ഡാ നീ മിണ്ടരുത്"എന്നോ പറയില്ലല്ലൊ ....

    എല്ലാവര്‍ക്കും ജീവിക്കാനും അവരവരുടെ ചിന്തകള്‍ അഭിപ്രായങ്ങള്‍ കുറിച്ചിടാനും ഇടയുണ്ട് ഈ ബൂലോകത്ത്...

    ഭൂലോകത്ത് പോലും ഒരുത്തനേയും സര്‍വ്വകാല നേതാവായി മലയാളി ഇന്നു വരെ അംഗീകരിച്ചിട്ടില്ല, പിന്നല്ലെ ബൂലോകത്ത് .. ....

    അഭിവാദനങ്ങള്‍ ....

    ഈദ് മുബാറക്

  8. Kvartha Test said...

    @ശ്രീ ബീരാന്‍കുട്ടി:

    "ആരോടും പരാതിയില്ല. പരിഭവമില്ല. ഒരു ഒറ്റയാല്‍ പട്ടാളമായി പടപൊരുതാനുള്ള ബാല്യം എനിക്കില്ല. അതെന്നെ."

    അങ്ങനെ പറയരുതേ, നമുക്ക് കൂട്ടായി ഒറ്റയാള്‍ പട്ടാളമായി പൊരുതാം! ഹി ഹി ഹി :-)

    ഭൂലോകത്തിന്‍റെ ഒരു വിര്‍ച്വല്‍ ആവിഷ്കാരമായി ബൂലോകത്തെ കണ്ടാല്‍, എല്ലാം ബൂലോകത്തും വേണമല്ലോ. പിന്നെ എന്തിന് നാം പരിതപിക്കണം? ഇനിയും പരിതപിക്കാതെ എഴുതൂ, ഒരു കമ്പനിക്ക്!

  9. bhoolokajalakam said...

    അയ്യോ അച്ഛാ പോവല്ലേ
    അയ്യോ അച്ഛാ പോവല്ലേ
    അയ്യോ അച്ഛാ പോവല്ലേ
    അയ്യോ അച്ഛാ പോവല്ലേ
    അയ്യോ അച്ഛാ പോവല്ലേ :)

  10. chithrakaran:ചിത്രകാരന്‍ said...

    ഹഹഹ.............
    ബീരാന്‍ കുട്ടിയെ സങ്കടപ്പെടുത്തിയ
    വസ്തുതകള്‍ എതൊക്കെയെന്ന് വ്യക്തമായി പറയാത്തസ്ഥിതിക്ക് നോ രക്ഷ !!!
    ധൈര്യം ലഭിക്കുംബോള്‍
    കാര്യ കാരണ സഹിതം പോസ്റ്റിടുക.
    മുണ്ടുപൊക്കുന്നവരെയൊക്കെ നമുക്ക്
    ചികിത്സിച്ച് ശരിയാക്കാം !
    ആശംസകളോടെ.... :)

  11. കരീം മാഷ്‌ said...

    ബീരാങ്കുട്ടി ഒരു പരിഭവം പറഞ്ഞു പോസ്റ്റിട്ടപ്പോഴേക്കു നന്നായി വായിക്കാത്ത വായനക്കാര്‍ അതൊരു യാത്രപറച്ചിലാനെന്നും കരുതി.
    യാത്രയയപ്പും,ചിന്താവിഷ്ടയാകലുമായി ഒരാള്‍ കൂടി ഒഴിഞ്ഞു കിട്ടിയെന്ന ആശ്വാസം കൊള്ളുകയാണെന്നു തോന്നി.
    നീ എഴുതെന്റെ ബീരാന്‍ കുട്ടീ..!
    പക്ഷെ കമന്റു കാക്കേണ്ട.
    എല്ലാരും വന്നു വായിക്കുന്നുണ്ട്.(ഹിപ്പോക്രസിയാണു ഇന്നു ബ്ലോഗില്‍ വാഴുന്നത്.അതൊക്കെ മാറും.
    എന്റെ കമന്റ് ആ പോസ്റ്റില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ കുറഞ്ഞവനായിപ്പോകുമല്ലോ എന്നു കരുതി മറഞ്ഞിരിക്കുന്ന പലരും കമണ്ടിടുന്നുണ്ട്.

  12. OAB/ഒഎബി said...

    എന്റെ കമന്റ് ആ പോസ്റ്റിൽ കണ്ടില്ലെങ്ക്മിൽ....
    കരീം മാഷ് പറഞ്ഞതാണ് ശരി.

    മറ്റൊരാൾ എന്തു ചെയ്യുന്നു എന്ന് ശ്രദ്ധിക്കുമ്പോഴാണ് ഞാനെന്തു ചെയ്യുന്നില്ല എന്ന് മനസ്സിലാവുന്നത്.
    ബീരാൻ കുട്ടി ബീരാൻ കുട്ടിയാവുക.
    ഇവിടെ എന്നെപ്പോലെ ഒന്നിനും സമയം തികയാത്ത(രാവിലെ 8 മുതൽ രാത്രി 10 വരെ ഡ്യ്യൂട്ടി. നോമ്പിന് പകലും രാത്രിയും) ബ്ലോഗർമാരുമുണ്ട്. അപ്പോൾ തിരഞ്ഞെടുത്ത/ഇഷ്ടപ്പെട്ട/കിട്ടിയ സമയത്ത് വായിച്ച ചില പോസ്റ്റുകൾക്ക് മാത്രം കമന്റെഴുതാനെ പറ്റു.

    പിന്നെ, ഇനിയില്ല എന്ന് താങ്കൾ മുമ്പും പറഞ്ഞിരുന്നു?

  13. ANITHA HARISH said...

    dont be regret

  14. ബീരാന്‍ കുട്ടി said...

    കാലൻ
    എന്തിനാ എന്നെ ഇതിലേക്ക്‌ വലിച്ചിയക്കുന്നത്‌ സുഹൃത്തെ.

  15. നരിക്കുന്നൻ said...

    ബീരാനിക്കാ.. ഇങ്ങനെ ഒരു പോസ്റ്റിട്ട് പോയത് അറിഞ്ഞില്ല കെട്ടോ.. ഉങ്ങളിബ്ടെ ബേഗം ബരീന്ന്.. ഒരു ഒന്നൊന്നര പോസ്റ്റിട്ട് ഒന്ന് ഒച്ചപ്പാട്ണ്ടാക്കീന്ന്..

  16. ഗൗരിനാഥന്‍ said...

    ഇവിടെ ആദ്യായീട്ടാന്ന് തോന്നുന്നു വന്നത്, വന്നപ്പോള്‍ കണ്ടതോ ഈ പോസ്റ്റ്..ഇനിയും തുടരണം എന്നെ പറയാനൊള്ളു..ഇത് സൌഹൃതങ്ങളുടെയും ഒരു ഇടമാണന്നത് മറന്ന് കളയരുത്..

  17. poor-me/പാവം-ഞാന്‍ said...

    ബിരാന്‍ കുട്ടി ജി പ്ലീസ് ബി ഹിയര്‍...

  18. Unknown said...

    തനിക്കൊക്കൊ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ... നിറുത്തി പോകാന്‍ പറ്റുമോ.

  19. poor-me/പാവം-ഞാന്‍ said...

    ബീരു
    കര്‍മ്മം ചെയ്യു ഫലം
    ഇച്ഛിക്കാതെ!

  20. ഒഴാക്കന്‍. said...

    chumma manasu thurakkuka kelkkan chevi ullavar kelkkatte

  21. Naseef U Areacode said...

    എന്താണ് നിങ്ങള്‍ ഒക്കെ ഇങ്ങനെ പറഞ്ഞാല്‍..
    മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ അധിലധികമാളുകള്‍ പ്രോല്‍സാഹിപ്പിക്കാനുണ്ടാകും...
    വിമര്‍ശനങ്ങളെ , ഗാന്ധിജി ചെയ്തപോലെ മൊട്ടു സൂചി ഊരിയെടുത്ത് ബാക്കി ഒഴിവക്കിക്കൂടെ?