മാഷിന് കൺഗ്രജിക്കുജെലൻസ്
"മാഷെ, മാഷെ, ഒന്ന് നിന്നെ"
അരീക്കോട് അങ്ങാടിയിൽ നിന്നും കോട്ടും സൂട്ടുമിട്ട്, മൂന്ന് മത്തിയും തൂക്കിപിടിച്ച്, അതിന്റെ ഭാരംകൊണ്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് നടക്കുന്ന, മാഷ്, ധൃതിയിൽ ഓടാനുള്ള ശ്രമത്തിലാണ്, മാർക്കറ്റിന്റെ വലത്തെമൂലയിൽനിന്നും ബീരാൻ നീട്ടി വിളിച്ചത്.
"എങ്ങട്ടാ മാഷെ, വാലിന് തീ പിടിച്ച പോലെ ഓടുന്നത്?"
"താടിക്ക് തീ പിടിച്ചപ്പോൾ ബീഡി കത്തിക്കല്ലെ ബീരാനെ. പോരെല്ല് ഓള് മാത്രാണ്, ഞമ്മക്ക് നേരല്ല, അന്നോട് സംസാരിച്ചിരിക്കാൻ"
"പോരെല്ല് എന്നും ഇത്താത്ത ഒറ്റക്കാണല്ലോ, ഇന്ന് എന്ത് പറ്റി"
"ആയ കാലത്ത് കല്യാണം കഴിക്കാത്ത അന്നോട് ഞാൻ എങ്ങനെ അത് പറയും ബീരാനെ. ഇജി ഒരു കാര്യം ചെയ്യ്, ആദ്യം പോയി കല്യാണം കഴിച്ചിട്ട് വാ" മാഷ് ബീരാനെ തള്ളിമാറ്റി നടന്ന്‌തുടങ്ങി.
"എന്തിനാ ഇങ്ങള് ഇങ്ങനെ ബേജ്ജാറാവണത് മാഷെ, ഇങ്ങള് കാര്യം പറയീ"
"ബീരാനെ ഇന്റെ ഓള് പ്രസവിക്കാൻ കെടക്കാണ്. ഡോക്ടാർ ഡേറ്റ് പറഞ്ഞത് അടുത്തയാഴ്ചാണെങ്കിലും, ഞമ്മള് കണക്ക് കൂട്ടിയിട്ട്, മിക്കവാറും ഇന്ന് രണ്ടും രണ്ട് വഴിക്കാവും"
കണക്കിൽ മാഷിനെ തോൽപ്പിക്കാൻ വെറെ മാഷ്‌മാരെ അവശ്യമില്ലെന്നറിയാവുന്ന ബീരാൻ ഒന്നുറപ്പിച്ചു. അപ്പോ ഇന്ന് ഉറപ്പ്.
"ഇന്നാ പിന്നെ ഞാനും കൂടി വെര മാഷെ, ഇങ്ങക്ക് എന്തെങ്കിലും ഒരു കൈസഹായം..."
"ഇജി വന്നാ, അന്നെ സഹായിക്കാൻ ഞാൻ നിക്കണല്ലോ ബീരാനെ. ഇന്നാലും ഇജി വാ"
ബീരാനും മാഷും, ഓടിയും നടന്നും, നടന്നോടിയും മാഷിന്റെ വീട്ടിലെത്തി. ഒട്ടത്തിനിടയിലും മാഷ് പറയുന്നത് കേൾക്കാമായിരുന്നു. "പടച്ചോനെ, രണ്ടിനെം കാക്കണെ"
മുറ്റത്തേക്ക് കാല് കുത്തിയതും, ഇത്താത്തന്റെ ഉമ്മ, പുറത്തേക്കിറങ്ങി വന്നു
"അന്റെ ഫോണ് എന്ത്യേ മോനെ. എത്ര നേരായി ആന്നെ വിളിക്ക്‌ണ്. ആ . ഓള് പ്രസവിച്ചു. ഇതും പെൺകുട്ടിയാ"
"അംദുലില്ല"
ഇത്‌വരെ എന്റെ സഹായം ആവശ്യമില്ലെങ്കിലും, ഇനി എന്റെ സഹായം ആവശ്യമാവും എന്ന് തോന്നിയ ബീരാൻ പതിയെ റീവേഴ്സ് ഗീറിട്ടു.
"ഞാൻ ഇപ്പോ വരട്ടോ മാഷെ, പോരേക്ക് മീൻ വാങ്ങീല്ല"
--------
സെഞ്ചുറിയടിക്കുവാൻ ശ്രമിക്കുന്ന മാഷിനും, ഇത്താക്കും കൺഗ്രജിക്കുലേഷൻസ്.
ഈ മാഷ്, ബ്ലോഗിലും, ജീവിതത്തിലും മാഷ് തന്നെയാണ്.
--------
മാഷെ, ക്ഷമിക്കുക. അവിവേകമാണെങ്കിൽ.
സന്തോഷത്തിൽ പങ്ക്‌ചേരുന്നു. ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
കുട്ടികളെ കാത്തിരിക്കുന്നവർക്ക്, അതിന് ശ്രമിക്കുന്നവർക്ക്, വിവാഹിതർക്ക്, അതിന് ശ്രമിക്കുന്നവർക്ക്, അങ്ങനെ എല്ലാവർക്കുമുള്ള നല്ലോരു മുന്നറിയിപ്പും, ഒരു നല്ല ഉപദേശവും ദാ, മാഷ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
3 comments:
"മാഷെ, മാഷെ, ഒന്ന് നിന്നെ"
അരീക്കോട് അങ്ങാടിയിൽ നിന്നും കോട്ടും സൂട്ടുമിട്ട്, മൂന്ന് മത്തിയും തൂക്കിപിടിച്ച്, അതിന്റെ ഭാരംകൊണ്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് നടക്കുന്ന, മാഷ്, ധൃതിയിൽ ഓടാനുള്ള ശ്രമത്തിലാണ്, മാർക്കറ്റിന്റെ വലത്തെമൂലയിൽനിന്നും ബീരാൻ നീട്ടി വിളിച്ചത്.
ആശുപത്രിയില്‍ അല്ലാതെ വീട്ടില്‍ വെച്ച് പ്രസിവിക്കുക എന്നു എനിക്ക് കേട്ടു കേള്‍വി പോലും ഇല്ലാ
ഇന്നിതാ അതു കേട്ടിരിക്കുന്നു, സന്തോഷം..!!
മാഷിനും ഭാര്യക്കും 3 പിള്ളേര്‍ക്കും എന്റെ ആശംസകള്‍...
ബീരാന്‍ മാമാ...എന്റെ ഉപ്പയെക്കുറിച്ച് പറഞ്ഞത് വായിക്കാന്‍ നല്ല രസമുണ്ട്.പിന്നെ ഒരു കാര്യം,ഉമ്മയുടെ എല്ലാ പ്രസവവും സിസേറിയനാ.
Post a Comment