Saturday, 3 April 2010

ഗംഗദേവിക്ക്‌ ലൗ ലെറ്റർ

യമുന ചാനലിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുന്ന സത്യവതി.

ക്രിക്കറ്റ്‌ കളിക്കുവാൻ ബാറ്റും സ്റ്റമ്പും ഇല്ലാതെ വരുന്ന പരാശരമുനി.

ഭാരത സ്ത്രികൾ, ചന്തയിൽനിന്നും മത്തി വിൽക്കുന്ന ലാഘവത്തോടെ, സ്വന്തം കന്യകത്വം വിൽക്കുവാൻ തയ്യറാവുന്ന സത്യവതി.

ഒരു ഈർക്കിളെടുത്ത്‌, സ്വന്തം കന്യകത്വം തുന്നിചേർക്കുന്നു. വിത്തൗട്ട്‌ ഒപ്പറേഷൻ, സക്സസ്‌.

ഗംഗദേവിക്ക്‌ ലൗ ലെറ്റർ കൊടുത്തു എന്ന ദ വൺ ആൻഡ്‌ ഒൺലി കാരണത്താൽ, ബ്രഹമാവിന്റെ കൈയീന്ന് മുക്കാലഫ കിട്ടിയ മഹാഭിഷേക്‌.

ബ്രഹ്മമുഹൂർത്തതിലുണർന്ന്, ബ്ലാക്ക്‌ ലേബൽ, രണ്ടെണ്ണം, ഒരു ബുൾ ഫ്രൈ, എരുമപാലിൽ രണ്ട്‌ ഡവറ കോൺഫ്ലേക്ക്‌, മുട്ടനും മുട്ട കറിയും, എന്നിത്യാധി ലൈറ്റ്‌ വിഭവങ്ങളുമായി പ്രാതലിന്‌ സേവിച്ചിരുന്ന ശാന്തനുമഹാരാജാവ്‌.

ഒരാൾ (കുനിഞ്ഞിരുന്നാൾ) ഉയരത്തിലുള്ള വേലിപ്പത്തൽ ഗേറ്റ്‌, ചാടി കടന്ന്, ദാശമുഖ്യന്റെ കൊട്ടാരത്തിലേക്ക്‌ കുനിഞ്ഞ്‌ കയറിചെന്ന്, "അങ്ങയുടെ മകളുടെ ബയോളജി എന്റെ ബോഡിഷേപ്പിന്‌ സ്യൂട്ടാവും" എന്നോരോറ്റ കാച്ചലിന്‌ തയ്യറെടുക്കുന്ന ശന്താനു രാജാവ്‌.

സ്വന്തമായിട്ട്‌ വിസ ഇല്ലാത്തവൻ, ഫാമിലിവിസയുണ്ടെന്ന് പറഞ്ഞ്‌, കല്യാണം കഴിക്കുന്ന പോലെ, ഉംറ വിസകാരനാണ്‌ ഞാൻ എന്ന തിരിച്ചറിവിനാൽ, കൈയിലുള്ളതും, ഉത്തരത്തിലുള്ളത്‌, കപ്ലീറ്റ്‌ നഷ്ടപ്പെട്ട രാജാവ്‌.

ഫാദറിന്റെ വിവാഹത്തിന്‌ ദല്ലാളായി, അറബിയുടെ വീട്ടിലെ ഡ്രൈവറെ പോലെ, ദാശമുഖ്യനെ മീറ്റാൻ പോകുന്ന ഗംഗാദത്തൻ.

------------

ഇവരോക്കെ ആരാന്നറിയോ?.

തലയിൽ മുണ്ടിട്ട്‌, വലത്തോട്ട്‌ ചെരിഞ്ഞ്‌, (അത്‌ കൈയിലെ സഞ്ചീടെ കനം കൊണ്ടാണ്‌) ഡയ്‌ലി കൊടകര റ്റു ജബൽ അലി ട്രിപ്പടിക്കണ പഹയനുണ്ടല്ലോ,

അതെന്നെ,

ദ, വൺ ആൻഡ്‌ ഒൺലി, വിശാലൻ,

വിശാല മനസ്കന്റെ, പുതിയ കഥപത്രങ്ങളാണ്‌.

ചിരിച്ച്‌ മരിക്കുവാൻ തയ്യറാണെങ്കിൽ, ഒരു ഇൻഷുറൻസ്‌ പോളിസിയുമെടുത്ത്‌,

ദാ ഇവിടെ കയറിക്കോള്ളൂ.

ഗുരോ,ബ്ലോഗിൽനിന്നും പ്രസാവാവധിയെടുത്ത കാരണം, നിങ്ങ വന്നതും, പരിപടി ഇത്രേം നടന്നതും, അമ്മച്ചിയാണെ ഞാൻ അറിഞ്ഞില്ല.അറിഞ്ഞ സ്ഥിതിക്ക്‌, ഒരു പണിതരാമെന്ന് കരുതി.

സ്നേഹത്തോടെ സ്വീകരിച്ചാലും.

7 comments:

  1. ബീരാന്‍ കുട്ടി said...

    ഗംഗദേവിക്ക്‌ ലൗ ലെറ്റർ കൊടുത്തു എന്ന ദ വൺ ആൻഡ്‌ ഒൺലി കാരണത്താൽ, ബ്രഹമാവിന്റെ കൈയീന്ന് മുക്കാലഫ കിട്ടിയ മഹാഭിഷേക്‌.

    ---

    ഗുരോ,ബ്ലോഗിൽനിന്നും പ്രസാവാവധിയെടുത്ത കാരണം, നിങ്ങ വന്നതും, പരിപടി ഇത്രേം നടന്നതും, അമ്മച്ചിയാണെ ഞാൻ അറിഞ്ഞില്ല.അറിഞ്ഞ സ്ഥിതിക്ക്‌, ഒരു പണിതരാമെന്ന് കരുതി.

    സ്നേഹത്തോടെ സ്വീകരിച്ചാലും.

  2. Anonymous said...

    പോസ്റ്റ് ഇഷ്ടായി

  3. Unknown said...

    അതൊക്കെ വായിച്ചതാ മാഷേ,

    അതൊക്കെ വായിച്ചു ആരുടേയും മത വികാരം വ്രണ പെട്ടില്ലലോ ഭാഗ്യം. :) :)

    അല്ല ഇപ്പോള്‍ വ്രണ പെടലിന്റെ കാലാണേ :) :)

  4. കണ്ണനുണ്ണി said...

    ഹഹ മാഷിനു മിസ്സ്‌ ആയെങ്കിലും ഞങ്ങളൊക്കെ വായിക്കണുണ്ട്‌ അത്

  5. Unknown said...

    സ്വീകരിചിരിക്കുന്നു

  6. Radhika Nair said...

    :-)

  7. പട്ടേപ്പാടം റാംജി said...

    എന്താ ഇത്?
    അതൊക്കെ കാനാണ്ടിരിക്കോ...