Monday, 5 April 2010

ബീരാനെ പോലീസ്‌ പിടിച്ചു.

ബീരാനെ പോലീസ്‌ പിടിച്ചു.

കൊണ്ടോട്ടി പഞ്ചയത്തിന്റെ മുക്കും മൂലയും ആ വർത്തയറിഞ്ഞ്‌ ഞെട്ടി.

കേട്ടവർ കേട്ടവർ, മൂക്കിൽനിന്നും ഈച്ചയെ ഓടിച്ച്‌, അവിടെ വിരൽ വെച്ചു.

ഒരു പണിയുമില്ലാതെ, ഹാജിയാരുടെ ചായ കടം കുടിച്ചവർ, ചർച്ച ആരംഭിച്ചിരുന്നു. "അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ?"

നാടോട്ടുക്കും സംസാര വിഷയം ബീരാൻ മാത്രം.

ബീരാനെ പോലിസുകർകൊണ്ട്‌ പോവുന്നത്‌കണ്ട്‌, മെബർ നാരയണൻ, ഫോണെടുത്തു.

"ഹാലോ, മഞ്ചേരി ജനറൽ ആശുപത്രിയല്ലെ. എനിക്ക്‌ നാളെ ഒരാബുലൻസ്‌ വേണം, ചിലപ്പോൾ ഒരു ബോഡി ഡെഡാവാൻ സാധ്യതയുണ്ട്‌".

ഖബർ കുഴിക്കുന്ന, ഇബ്രാഹീം കാക്ക, മൺവെട്ടിയും പിക്കാസുമെടുത്ത്‌ പണിതുടങ്ങി. നേരം വൈകരുതല്ലോ.

എന്താണ്‌ കാരണമെന്ന് മാത്രം ആരും അറിഞ്ഞില്ല. എന്നാൽ പലരും പലതും പറഞ്ഞു.

"അവൻ അത്രക്ക്‌ ചീപ്പല്ല, അതോണ്ട്‌, പെൺകേസാവില്ല"

"കുറച്ച്‌ കാലം ഗൾഫിലായിരുന്നു. അറബിയെ യത്തിംഖാനയിൽ ചേർത്താണോ പോന്നത്‌?"

"വിസ കച്ചവടം ഉണ്ടായിരുന്നു"

അങ്ങനെ ഒരായിരം ചോദ്യങ്ങൾ എങ്ങും ഉയർന്ന് കേൾക്കുന്നു.

ചെറുപ്പക്കാർ അടക്കം പറഞ്ഞു

"അതാണ്‌ലെ, അവൻ ഇടക്കിടെ ബ്ലോഗിന്റെ വരാന്തയിലൂടെ മാത്രം വന്ന്‌പോയിരുന്നത്‌"

പോലീസ്‌ സ്റ്റേഷൻ,

കട്ടിമീശ പിരിച്ച്‌, അതിന്റെ കട്ടികുറക്കുവാൻ ശ്രമിക്കുന്ന ഇൻസ്പെക്റ്റർ.

ഭയഭക്തി ബഹുമാനത്തോടെ, മുതുകിൽ കിട്ടിയതിന്റെ ഭാരം താങ്ങാനാവാതെ, കുമ്പിട്ട്‌ നിൽക്കുന്ന ബീരാൻ.

"സത്യം പറ ബീരാനെ. ഈ ലിസ്റ്റ്‌ എന്താണ്‌. സത്യം പറഞ്ഞാൽ നിനക്ക്‌ കൊള്ളാം, ഇല്ലെങ്കിൽ നിനക്ക്‌ കൊള്ളും"

"സാർ ഞാൻ പറഞ്ഞില്ലെ. ഇത്‌ നിങ്ങൾ പറയുന്ന പോലെ, ഭീകരവാദത്തിനുള്ള പണം തന്നവരല്ല"

"അബൂ, ഇടിക്കട്ട, സൈക്കിൾ ചെയിൻ, കമ്പിപാര, എല്ലാം റെഡിയല്ലെ"

"പടച്ചോനെ" ഒരു ഹജ്ജ്‌ കൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്‌. അതിനുള്ള ചാൻസ്‌ മിസ്സാവനാണ്‌ സാധ്യത. ബീരാൻ മനസിലോർത്തു. നാട്ടിൽ വന്നിട്ട്‌ ഒരു മാസമായി. ഇനി എതാനും ഭിവസങ്ങൾ മാത്രമേ ലീവുള്ളൂ. ഇവരുടെ കൈയീന്ന്, ജീവനോടെ രക്ഷപ്പെട്ടാലും, പാർട്ട്‌സുകൾ എല്ലാം വർക്ക് ചെയ്യണമെങ്കിൽ ഇനിയും കാലം കുറെ പിടിക്കും.

"പറയെടാ, ഈ ലിസ്റ്റ്‌ എന്താണ്‌, ഇവരോക്കെ എവിടെയാണ്‌?. ഭീകരവിരുദ്ധ സ്ക്വാഡ്‌ ഇപ്പോൾ വരും, അതിന്‌ മുൻപ്‌ സത്യം പറഞ്ഞാൽ, നിനക്ക്‌ കേരളത്തിലെ കഞ്ഞി കുടിച്ച്‌ കഴിയാം'

"സർ ഞാൻ സത്യമാ പറയുന്നത്‌" ബീരാൻ ഉയർത്താൻ കഴിയാത്ത തല അൽപ്പം ചെരിച്ചിട്ട്‌ പറഞ്ഞു

എസ്‌ ഐ തന്റെ കൈയിലിരുന്ന ലിസ്റ്റ്‌ വായിച്ചു.

കുറുമാൻ-31000
ഇന്ത്യഹെറിറ്റേജ്ജ്‌-14000
കൈപ്പള്ളി - 10000
നിരക്ഷരൻ-12000
എറനാടൻ-13000
അരുൺ കായംകുളം-14000
ദേവൻ - 17000
ഇത്തിരിവെട്ടം-12000
വല്ല്യമ്മായി-22000
സുൽ-11000
അതുല്ല്യാമ്മ-25000
ഇടിവാൾ-11000


ഇതോക്കെ, കോഡ്‌ ഭാഷയാണല്ലോ ബീരാനെ, ഇത്‌ നീ ഡികോഡ്‌ ചെയ്യുന്നോ, അതോ നിന്നെ ഞാൻ ഡികോഡ്‌ ചെയ്യണോ.

സാർ, ഇതോക്കെ, ബ്ലോഗർമാരുടെ പ്രോഫൈൽ വ്യൂവിന്റെ ലിസ്റ്റാണ്‌.

ബ്ലോഗെന്ന് കേട്ടതും, ഇൻസ്പെക്റ്റർ ഒന്നയഞ്ഞു. "ഇതിലെവിടെ കൊടകര"

"അവനിപ്പോൾ ലക്ഷത്തിന്‌ മുകളിലാ ക്ലിക്ക്‌"

"ഇനിയുമുണ്ടല്ലോ, ഇഞ്ചിപ്പെണ്ണ്‌, വിശ്വപ്രഭ, സിബു, അഗ്രജൻ, തറവാടി, അഞ്ചൽക്കാരൻ....അങ്ങനെ പഴക്കവും തഴക്കവുമുള്ള പഴയകാല ബ്ലോഗർമാർ. അവരുടെ പേരോന്നും ഇതിലില്ല."

"സാർ, അതിന്‌ ഞാൻ ഇത്‌ എഴുതികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇതെന്റെ കൈയീന്ന് പോയതും, സാറിന്റെ കൈയിൽ ഞാനടക്കം പെട്ടതും"

"ഹും. എനിക്ക്‌ ഒരു ബ്ലോഗുണ്ടായത്‌ നിന്റെ ഭാഗ്യം. വേഗം പോയി മുഴുവൻ വിവരവും ശേഖരിക്ക്‌. എന്നിട്ടത്‌ പോസ്റ്റാക്ക്‌?"

"ഹാ, പിന്നെ, പതിനായിരത്തിന്‌ മുകളിൽ പ്രോഫൈൽ വ്യൂ ഉള്ളവരുടെ ലിസ്റ്റ്‌ മതി തൽക്കാലം. ഇന്ന് വൈകുന്നേരം അതിവിടെ എത്തിക്കണം"

"ശരി സാർ" പോലീസ്‌ സ്റ്റേഷനിൽനിന്നും ജീവനോടെ പുറത്തിറങ്ങുന്ന ആദ്യത്തെ പ്രതിയായി ഞാൻ.

-----------
ഇനി കാര്യത്തിലേക്ക്‌.

എറ്റവും കൂടുതൽ പ്രോഫൈൽ വ്യൂ കിട്ടിയ വ്യക്തികളെ കണ്ടെത്തുക, വളരെ പ്രയാസമാണ്‌. എന്റെ പരമാവധി ഞാൻ ശ്രമിച്ചു. ഇനി നിങ്ങൾ ഒരോരുത്തരും ശ്രമിച്ചാൽ. അതാരാണെന്ന് നമ്മുക്കറിയാം. ബൂലോകത്തെ വളർത്തിയവർക്ക്‌, ഇരിക്കട്ടെ അങ്ങനെയും നമ്മുടെ ഉപഹാരം.

അപ്പോൾ എല്ലാവരും റെഡിയല്ലെ. ഒത്ത്‌പിടിച്ചാൽ ഐലസാ.

നിങ്ങൾക്ക്‌ പരിചയമുള്ള ബ്ലോഗറുടെ പ്രോഫൈൽ വ്യൂ 10,000 നു മുകളിലാണെങ്കിൽ, ആ മഹാന്റെ പേര്‌, ഇവിടെ കമന്റായി നൽക്കുക. നമ്മുക്ക്‌ നല്ല ഒരു ലിസ്റ്റുണ്ടാക്കാം.


.

4 comments:

  1. ബീരാന്‍ കുട്ടി said...

    ബീരാനെ പോലീസ്‌ പിടിച്ചു.

    കൊണ്ടോട്ടി പഞ്ചയത്തിന്റെ മുക്കും മൂലയും ആ വർത്തയറിഞ്ഞ്‌ ഞെട്ടി.

    കേട്ടവർ കേട്ടവർ, മൂക്കിൽനിന്നും ഈച്ചയെ ഓടിച്ച്‌, അവിടെ വിരൽ വെച്ചു.

    ഒരു പണിയുമില്ലാതെ, ഹാജിയാരുടെ ചായ കടം കുടിച്ചവർ, ചർച്ച ആരംഭിച്ചിരുന്നു. "അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ?"

    നാടോട്ടുക്കും സംസാര വിഷയം ബീരാൻ മാത്രം.

  2. ബീരാന്‍ കുട്ടി said...

    സിബു - 19000
    ഇഞ്ചിപ്പെണ്ണ്‌ - 34000
    അരവിന്ദ് - 27000
    Sapna Anu B.George-18000
    Reshma Jannath - 17000
    സു | Su - 33000


    എന്റമ്മച്ചി, ഇത്‌ മിക്കവാറും ഞാൻ പടമാവുന്ന ലക്ഷണമുണ്ട്‌.

  3. jayanEvoor said...

    ആഹ!
    സന്തോഷമായി ബീരാനിക്കാ!
    ഇതാരുചെയ്യും എന്നു ചൊദിച്ചു ഞാൻ രണ്ട് പോസ്റ്റിട്ടിരുന്നു.

    http://jayandamodaran.blogspot.com/2010/03/blog-post.html(വിശാലമനസ്കനൊക്കെ എന്തും ആവാലോ...!)

    http://jayanevoor1.blogspot.com/
    (വിശാലമനസ്കൻ കീ ജയ്!)

    കണ്ടില്ലെങ്കിൽ ഒന്നു നോക്കണേ!

    അപ്പോൾ രാത്രി ലിസ്റ്റുമായി വരാം!



    ഇനിയിപ്പോ ഞാനും ഇതിൽ പങ്കാളിയാകാം.

    അല്പം കഴിഞ്ഞ് ലിസ്റ്റുമായി വരാം!

  4. ബീരാന്‍ കുട്ടി said...

    ജയേട്ടാ,

    300 ഹിറ്റുകളുണ്ട്‌, മൂന്ന് കമന്റും.

    ഇത്തരം കാര്യത്തിലോക്കെ, മലയാള ബ്ലോഗർമാർ ഭയങ്കരമായ ഉത്സാഹത്തിലാണെന്ന് മനസ്സിലായല്ലോ.

    തമ്മിൽ തല്ലാനും ചോറിയാനുമാണെങ്കിൽ, ഇവിടെ ഒരു യുദ്ധം നടന്നേനെ.

    കഷ്ഠം.

    എന്തായാലും കിട്ടിയ വിവരങ്ങൾ ഞാൻ അപ്ഡേറ്റ്‌ ചെയ്യാം.

    അവിടെം പ്രശ്നങ്ങളുണ്ട്‌.

    ഒന്ന്, ബെർളിയുടെ ഹിറ്റ്‌ 13000 മാത്രമാണ്‌. അതിനുള്ള കാരണം.

    സ്വന്തമായി സൈറ്റുള്ളവരുടെ പ്രോഫൈൽ ഹിറ്റ്‌ കൂടുവാൻ സധ്യതയില്ല. അവരുടെ പ്രോഫൈൽ ആരും കാണുന്നില്ലല്ലോ.

    സോ, ഇത്‌ അധികാരികമായ ഒരു രേഖ എന്ന് അവകാശപ്പെടുവാൻ കഴിയില്ല. കുറ്റങ്ങളും കുറവുകളുമുണ്ട്‌. ന്യൂനതകളും. എങ്കിലും.