Wednesday, 13 June 2007

ബീരാന്‍ വിട പറയുന്നു

ചിരിക്കാനും, ചിരിപ്പിക്കനും മാത്രമയി ഇവിടെ വന്ന ഞാന്‍, ഒന്നിലും ഉറച്ച്‌ നില്‍ക്കാന്‍ മനസ്സിലാത്ത ഞാന്‍, വ്യക്തിപരമായ കാരണങ്ങളാല്‍ (എന്റെ കുമ്പിനിടിച്ചതും, തെറിവിളിച്ചതും, പിന്മൊഴി ഉപയോഗിക്കാന്‍ നീ അരെടാ പുല്ലെ എന്ന് ചോദിക്കുകയും ചെയ്തത്‌ എന്റെ വ്യക്തിപരമല്ലെന്ന്) ബ്ലോഗ്‌ നിര്‍ത്തുന്നു.

എല്ലാര്‍ക്കും, നന്ദി, പിന്മൊഴിക്കും, തനിമലയാളത്തിനും, അക്ഷരം പഠിക്കാത്ത എന്നെ അക്ഷരം പഠിപ്പിച്ച ഗുരുകന്മര്‍ക്കും, എനിക്ക്‌ ചിരിക്കാന്‍ ഞാന്‍ കരയിപ്പിച്ച, ചിരിപ്പിച്ച, അങ്ങനെ അങ്ങനെ... എല്ലാര്‍ക്കും നന്ദി.

ഇസ്സെ പഹലെ കെ യാദ്‌ തൂ അയെ,
മെരി അകോമെ പിര്‍ ലഹു അയെ,
തുജ്‌സെ രിഷ്ട മെ തോട്‌ ജഹുഘ,
മെ തെര സഹര്‌ ചോട്‌ ജഹൂഘ
.........
.........
തൂ ഗുല ചോട്‌ ദെക്ക്‌ ദര്‍വാഷ,
പീര്‍ ഗലത്ത്‌ ഹെ, യെ തെരി അന്ദാജ.

എന്നെങ്കിലും, എപ്പോയെങ്കിലും, എവിടെയെങ്കിലും വെച്ച്‌ കണ്ടുമുട്ടാം എന്ന പ്രതിക്ഷയോടെ.

ബീരാന്‍ കുട്ടി, കൊണ്ടോട്ടി.

20 comments:

  1. ബീരാന്‍ കുട്ടി said...

    എന്നെങ്കിലും, എപ്പോയെങ്കിലും, എവിടെയെങ്കിലും വെച്ച്‌ കണ്ടുമുട്ടാം എന്ന പ്രതിക്ഷയോടെ.

  2. മുസ്തഫ|musthapha said...

    കാണാം, കാണും, കാണണം :)

  3. തറവാടി said...

    നീ പഠിച്ച് പഠിച്ചൊരു ഡോക്റ്ററാകും ,
    ഞാന്‍ ചുമച്ച് ച്ചുമച്ചൊരു രോഗിയും,

    നീ ഡോകറായ ആശുപത്രിയില്‍ ഞാന്‍
    രൊഗിയായി വന്നാല്‍ കാണാത്ത ഭാവം
    കാട്ടരുതേ !!

    ബീരാനേ

  4. ഏറനാടന്‍ said...

    മോനേ മുത്തേ ബീരാനുട്ടീ എന്തിനാടാ വിട ചൊല്ലുന്നത്‌? ഒരു വടയും തിന്ന്‌ സൊറേം പറഞ്ഞ്‌ ഇവിടെയെന്നുമിരിക്കാമെടോ.. വാ കഴിഞ്ഞതൊക്കെ മറന്ന്‌ കഴിയാന്നേയ്‌. (മെഡിമിക്സ്‌ സോപ്പ്‌ പരസ്യം പോലെ: "അതെല്ലാം മറന്നേക്കൂ..")

    ഇനി പോവണം എന്ന്‌ നിര്‍ബന്ധമാണോ എങ്കില്‍ പോയിവരൂ.. താങ്കളുടെ യാഥാര്‍ത്ഥ ബ്ലോഗന്‍ നാമധേയത്തില്‍ തുടര്‍ന്നോളൂ..!!! തുടരില്ലേ? അതും പൂട്ടിക്കെട്ടിപോവാതെ.. (എനിക്കിതേലും ഉപദേശിക്കാനുള്ള ഒരിതൊക്കെ കുട്ടിയോട്‌ ഇല്ലേ? അതാ, വിഷമമുണ്ട്‌)

    ആ സ്വരം കേള്‍ക്കാന്‍ നേരില്‍ സംവദിച്ച്‌ പരിഹാരം ഉരുത്തിരിക്കാന്‍ ഒരു പൂതി. നടക്കുവോ ആവോ?

  5. Kaithamullu said...

    ബീരങ്കുട്ട്യ്യേ,

    “.....പീര്‍ ഗലത്ത്‌ ഹെ, യെ തെരി അന്ദാജ.“

  6. ഉണ്ണിക്കുട്ടന്‍ said...

    പിരിഞ്ഞു പോകുന്ന ബീരാനായി ഞാന്‍ ഒരു പാട്ടു പാടിക്കോട്ടെ..

    "യാത്രയായ് ബീരാങ്കുരം ..(അതങ്ങനെ അല്ലെ?)"

    ബീരാനാ...പോയിട്ടു വാടാ..എന്തിനാടാ നീ എന്നെ ഇങ്ങനെ കരയിക്കുന്നേ..

  7. ബീരാന്‍ കുട്ടി said...

    സോറിട്ടോ, അതെയ്‌,.... പിന്നെയ്‌,,, ഒരു മിന്‌റ്റ്‌, ഞാന്‍ പറയട്ടെ...

  8. ഏറനാടന്‍ said...

    മോനേ മുത്തേ ബീരാനുട്ടീ എന്താ പറയാന്‍ പോണത്‌?

    ഈ നാടന്‍ കാരണമാ വിടചൊല്ലിപിരിയുന്നത്‌ എന്നോ മറ്റോ ആണോ?? മാണ്ടാട്ടോ ഞാന്‍ മണ്ടിപോവൂലാ കുട്ടീ..

  9. ettukannan | എട്ടുകണ്ണന്‍ said...

    തേരെ ജാനേ കെ ബാദ്, കോയി ഭീ തേരാ യാദ് നഹി കരേഗാ..
    പര്‍ അപ്നേ ദില്‍ മേ തും പ്യാര്‍ കം നാ കര്‍നാ...
    ബ്ലോഗ് കാ ജിന്ദഗി തോ രുക് ഗയീ പിന്മൊഴി കി മോത് ആനേ പേ...(ഹ ഹ ഹ)
    പര്‍ ലിഖ്നേ വാലെ ദില്‍ ക്യാ കരേ ജോ മര്‍നേ കേ ബാദ് ഭീ ധഡക്താ രഹേഗാ...

  10. കുട്ടന്‍സ്‌ | S.i.j.i.t.h said...

    “ പിരിഞ്ഞു പോവും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ..“---
    ബീരാട്ടി..ജ്ജിപ്പൊ എന്തിനാണു പിരിയണെ..
    പിന്മൊഴീന്ന് കുറേപ്പേരു മാറി,കുറേപ്പേരു ബ്ലോഗ്ഗീന്നു മാറുന്നൂ..ദിപ്പോ ഒരു ഫാഷനായി ന്ന് നിരീച്ചാണോ യ്യ് പോണെ..???

    എന്തായാലും ഓള്‍ ദി ബെസ്റ്റ്..
    ഏതായാലും പോണ്..പോണേനു മുന്‍പെ യ്യ് ആരാന്ന് പറഞ്ഞിട്ട് പോ...

  11. ഉണ്ണിക്കുട്ടന്‍ said...

    ഞാന്‍ ഇന്നു പോണില്ല..രണ്ടീസം കഴിഞ്ഞിട്ടു പൊകാമെന്നു പറയാനാണോ..
    പ്ലീസ് അങ്ങനെ പറയരുത് ..വീണ്ടും ഒരു യാത്രയയപ്പ് സമ്മേളനത്തിനു മൈക്ക് വാടകക്കെടുക്കാന്‍ മേല ബീരാനേ..എനിക്കിനീം കരയാന്‍ മേല..ബീരനേ..

    [ദൈവമേ എല്ലാരും ഹിന്ദി പറയുകയാണല്ലോ..ഇന്നാ പിടിച്ചോ]

    ബീരാന്‍ ജാത്തി ഹൂം മേ... [നീ പോവുകയാണ്‌]
    ജല്‍ദി ഹെ ക്യാ.... [പതുക്കെ പൊയാല്‍ പോരേ]
    ആദി കാ കണ്ടാളാ..[കാണുമ്പോള്‍ കണ്ടോളാം ]

  12. കുട്ടന്‍സ്‌ | S.i.j.i.t.h said...

    റ്റാറ്റ തരാന്‍ മറന്നൂ...
    :)
    പോയീട്ട് വേഗം വരണംട്ടോ...

  13. കരീം മാഷ്‌ said...

    എന്നെ കരിമീന്‍, കരിമേ എന്നൊക്കെ ഫില്‍റ്റര്‍ വലയിട്ടു വിളിച്ചു വരുത്തി കള്ളമീന്‍ തന്നു സല്‍ക്കരിച്ചു കമണ്ടില്‍ ഞാന്‍ നെന്റെ ഇഷ്ടതോഴനാണേന്നു പ്രസ്ഥാവിച്ചു ഇജ്ജ്‌ പോകാണോ?
    ചങ്ങായീ...
    രണ്ടിലൊരാളാരാണെന്നു വ്യക്തമാകുന്നതു വരെ അന്നോടും ഏരനാടനോടും മിണ്ടൂലാന്നു വിസാരിച്ചതായിരുന്നു. ഇജ്ജ്‌ പോകാണോ?
    പോയിട്ടെന്നാ വരാ...?
    ന്നാ ശരി.

  14. K.P.Sukumaran said...

    GOOD BYE ..SEE YOU !
    TAKE CARE.

  15. SunilKumar Elamkulam Muthukurussi said...

    ബീരാങ്കുട്ട്യേ, അതു വേണോ? മിണ്ട്Tഈട്ടും കണ്ട്‌ട്ടും മത്യായില്ല്യ.
    -സു-

  16. ബീരാന്‍ കുട്ടി said...

    സോറിട്ടോ, അതെയ്‌,.... പിന്നെയ്‌,,, ഒരു മിന്‌റ്റ്‌, ഞാന്‍ പറയട്ടെ...

    എന്താത്‌, എല്ലാരും സെന്റിയാവാണോ, അയ്യെ, ഛെ,

  17. G.MANU said...

    enthinu, engottu ponnu beerane......
    matangi varooo

  18. ബീരാന്‍ കുട്ടി said...

    കണ്‍കെട്ട്‌ വിദ്യകള്‍ കാണിച്ച്‌, അങ്ങാടി മരുന്ന് വില്‍ക്കാന്‍ വന്ന ഒരു ലാടന്റെ വേഷമാണ്‌ ബീരാന്‌.

    ഉദേശലക്ഷ്യം ഇതോന്നുമല്ല. പിന്നെ എന്തിനാ പഹയ ഇജി വന്നത്‌ എന്ന് ചോദിച്ചാല്‍, പറയാം.

  19. ഏറനാടന്‍ said...

    മോനേ മുത്തേ ബീരാനുട്ടീ , :)
    എന്തേയ്‌ ഇതേവരേ പോയില്ലേ? ഇനിയും വെയിറ്റ്‌ ഇട്ട്‌ നില്‍ക്കുന്നതാണോ? ഗമന്റുകള്‍ കൂമ്പാരമാവുന്നതും നോക്കി നിന്ന്‌ കാലുതഴക്കാതെ ഒന്നാ പിന്‍മൊഴി-പിന്നാമ്പുറത്ത്‌ പോയിരിക്ക്‌ കുട്ടീ...ഹിഹി

  20. മുസാഫിര്‍ said...

    ജാനെവാലേ , ഹോ സകേ തോ ലൌട്കേ ആനാ...