Tuesday, 12 June 2007

ഏറനാടന്‍ വാക്കുകള്‍ സുക്ഷിക്കുക

എന്റെ ഒരു പ്രേമലേഖനം എന്ന കഥക്ക്‌ എറനാടന്‍ എഴുതിയ കമന്റ്‌ ഇങ്ങനെ:-

"ബീരാനെ ഇപ്പോ നോക്കിയാല്‍ വേഗം ഭേതപ്പെടും. ഇല്ലേല്‍ ചങ്ങലക്കും കലിപ്പാകും"

എന്നെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രം എഴുതിയ കമന്റ്‌.
എന്നോട്‌ ബ്ലോഗ്‌ പൂട്ടി വിട്ടിലിരിക്കണം എന്ന ഒരു ധ്വനി ഞാന്‍ ഇതില്‍ കാണുന്നു.
ഞാന്‍ എന്തെഴുതണം എന്ന് തിരുമാനിക്കുന്നത്‌ ഞാനാണ്‌, അല്ലതെ നിങ്ങളല്ല.
നിങ്ങള്‍ വായിക്കണം എന്നെനിക്കില്ല. (പിന്നെ ഞാന്‍ എന്തിനാ എഴുതുന്നത്‌ എന്ന് ചോദിക്കരുത്‌).

എന്നോക്കെ എനിക്ക്‌ പറയാം, ഇതാണ്‌ ഇപ്പോഴത്തെ ബൂലോകത്ത്‌ നടക്കുന്നത്‌. പക്ഷെ എറനാടന്‍ എന്ന എന്റെ പ്രിയ സുഹൃത്തെ, ഇതിന്‌ എന്റെ നിഘണ്ടുവിലെ അര്‍ഥം ഇങ്ങനെയാണ്‌.

"ബീരാനെ നന്നായി, ആരും പറയാന്‍ മടിക്കുന്ന കാര്യമാണ്‌ നീ പറഞ്ഞത്‌, ഞമ്മക്ക്‌ അന്നെ പെരുത്ത്‌ ഇഷ്ടായി" എന്നോക്കെയാണ്‌.
(എല്ലാരുടെ കൈയിലും ഈ നിഘണ്ടു ഇല്ലെന്നറിയാം, അവശ്യമുള്ളവര്‍ എറനാടനുമായി ബന്ധപ്പെടുക).

ഇനി ഇപ്പോ അതല്ല, ഒരു അനോനി വന്നിട്ട്‌ എന്നെ ചീത്ത പറഞ്ഞാലും, ഞാന്‍ ക്ഷമിക്കും, കാരണം അവന്‌ എന്നെ വേദനിപ്പിക്കനാവില്ല. ഒരു കമന്റ്‌ കണ്ട്‌ വേദനിച്ച്‌ ബ്ലോഗ്‌ പൂട്ടാന്‍ മത്രം വിഡിയല്ല ഇവിടെ വരുന്ന ആരും.

എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരുടെ ലിസ്റ്റില്‍ എവ്വൂരാന്‍ മുതല്‍, കരീം മാഷ്‌, അഗ്രജന്‍, കൈതമുള്ള്‌, തറവാടി, കെ.മെനോന്‍, അരീക്കോടന്‍, ഇരിങ്ങല്‍, ഇട്ടിമാളു, കുറുമാന്‍, ഉണ്ണി, ഇടിവാള്‍, ഇത്തിരി, ദീപ്പു, കൈപ്പള്ളി, സിയ, സൂല്ല്, നിക്ക്‌, സുജിത്‌, അഞ്ചരകണ്ടി, സുഹൃത്ത്‌, അപ്പു, ദേവന്‍, ശിവപ്രസാദ്‌, വക്കാരി, അരവിന്ദ്‌, അതുല്ല്യ, അപ്പൂസ്‌, അത്തിക്കുര്‍ശി, കുഞ്ഞാപ്പു, ബെന്യാമിന്‍, സ്വപ്ന, എതിരവന്‍, ദ്രൗപതിവര്‍മ്മ, രാജു, സുദീപ്പ്‌, സ.മനസ്‌ക്കന്‍, വി.മനസ്‌ക്കന്‍, നെയ്യന്‍, രധെയന്‍, ആവനാഴി, ഇക്കാസ്‌, പെരിങ്ങോടന്‍, ആഷ, റാല്‍മിനോവ്‌, വനജ, വല്യമ്മായി, ശോണിമ, നറാണിപുഴ, പത്മനാദന്‍, കിരണ്‍സ്‌, ഇഞ്ചി, വികടന്‍, സുനിഷ്‌ തോമസ്‌, കുട്ടിചാത്തന്‍, വെണു, സുനില്‍ മാഷ്‌, വില്യൂസ്‌, ഫാര്‍മാര്‍, രാജന്‍, ലക്ഷ്മി, കുട്ടന്‍, അനിലന്‍, സാദിഖ്‌, സന്തോഷ്‌, ഗന്ധര്‍വന്‍, കണ്ണൂരാന്‍, മനു, ദില്‍ബു, ഹരി, പൊതുവാള്‌, മിന്നമിനുങ്ങ്‌,സോന, മുസഫിര്‍, സിജൂ, ധ്വനി, പ്രിന്‍സി, ഡിങ്കന്‍, സാജന്‍, ...... (പൂര്‍ണമല്ല, പൂര്‍ണമാവില്ല) അങ്ങനെ ഒരുപാട്‌ ഒരുപാട്‌ എഴുതുക്കാര്‍. എല്ലാം വഴിക്കും, ചിലത്‌ ഇഷ്ടമാവില്ല. ഞാന്‍ മിണ്ടാതിരിക്കും. എറ്റവും കൂടുതലിഷ്ടം .... (ബാക്കിയുള്ളോര്‍ക്ക്‌ എന്നെ തല്ലാനല്ലെ, നടക്കൂല)

അപ്പോ, പറഞ്ഞ്‌ വന്നത്‌, ഒരു സമൂഹതില്‍ ജീവിക്കുന്ന നാം, ഒന്നോ, രണ്ടോ, വികൃതികളെ കണ്ടെക്കാം, ക്ഷമിക്കു സോദരെ, കല്ലി, വല്ലി (അതിന്‌ എന്തെങ്കിലും ബാഡ്‌ അര്‍ഥമുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദി അല്ല) എന്ന് മനോഭാവമാണ്‌ നല്ലത്‌. എലിയെ പേടിച്ച്‌ ഇല്ലം ചുടരുത്‌.

ഒരു സംശയം ചോദിച്ചോട്ടെ, പ്രഫഷണലായി, ഞാന്‍ എഴുത്തുന്ന പോലെ ഒരു കവിത, ഒരു കഥ എഴുതാന്‍ കഴിവുള്ള ആരെങ്കിലും ഇവിടെ ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞാന്‍ അവരെ നമിക്കുന്നു (മുണ്ടിട്ട്‌ പിടിക്കാന്‍ എറനാടന്‌ ക്വട്ടേഷന്‍ കൊടുത്തുന്ന ദൂഫായ്‌ ന്യൂസ്സ്‌) അല്ലാതെ ഒരു മാരുതി സെന്റിയടിച്ച്‌ എന്നെ കോഞ്ഞാനം കുത്തി, എന്നെ പിച്ചി എന്നോക്കെ പറയാന്‍ തുടങ്ങിയാല്‍, എന്റെ റബ്ബെ.ബീരാന്‍ ഇവിടെ വരുന്നത്‌ ചിരിക്കാന, ചിരിപ്പികാനും.

(എറനാടോ, നിനക്കിട്ട്‌ ഒന്ന് കൊട്ടാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു മോനെ, ക്ഷമീടാ, അഫ്രിക്കയുടെ മുതല്‍ അമേരിക്കയുടെ, അന്റര്‍ട്ടികയുടെ,... അങ്ങനെ ആലിക്കുന്നിന്റെ വരെ മാപ്പ്‌ ഇന്ന് ഞാന്‍ കൊടുത്തയക്കം ട്ടാ എറൂ)

37 comments:

  1. ബീരാന്‍ കുട്ടി said...

    എന്നെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രം എഴുതിയ കമന്റ്‌.
    എന്നോട്‌ ബ്ലോഗ്‌ പൂട്ടി വിട്ടിലിരിക്കണം എന്ന ഒരു ധ്വനി ഞാന്‍ ഇതില്‍ കാണുന്നു.
    ഞാന്‍ എന്തെഴുതണം എന്ന് തിരുമാനിക്കുന്നത്‌ ഞാനാണ്‌, അല്ലതെ നിങ്ങളല്ല.
    നിങ്ങള്‍ വായിക്കണം എന്നെനിക്കില്ല.

  2. അത്തിക്കുര്‍ശി said...

    ഹ ഹ ഹാ..

  3. യരലവ~yaraLava said...

    ബീരാനേ .. നീ തുടങിയിട്ടേയുള്ളൂ അല്ലേ.. ഇതെബിടം കൊണ്ടവസാനിക്കും...തുടങിയവരൊക്കെ കയരും കൊണ്ടു പാഞ്ഞുനടക്കുന്നതാ കാണുന്നേ..ഏതയാലും ജ്ജ് കയറ് ബിടണ്ടാ.

  4. Unknown said...

    ട്രെന്റ് തുടക്കത്തിലേ പിടികിട്ടി അല്ലേ? ഭാവിയുണ്ട് ബീരാങ്കുട്ടിയ്ക്ക്.

    qw_er_ty

  5. റാന്തല്‍ said...

    ബീരാനേയ്......... കലക്കീ.....?

  6. തറവാടി said...

    :))

  7. ഉണ്ണിക്കുട്ടന്‍ said...

    എല്ലാരും ബീരനേ നിന്നെ പോലെ ചിന്തിച്ചിരുന്നെങ്കില്‍ ...!!
    (ബൂലോകം ഒരു ഭ്രാന്താശുപത്രി ആയേനെ ഹിഹി :))

    ഇനി "എന്നെ വത്തിഹത്തിച്ചേ ഈ ഞരമ്പു രോഗി" എന്നുമ്പറഞ്ഞു നമ്മുടെ ഏറനാടന്‍ വരുവോ..? [ഏറനാടന്‍ അങ്ങനെ ഒന്നും പറഞ്ഞു വരില്ല എന്നറിയാം ..എന്നാലും അങ്ങനേണല്ലോ പൊതുവേ..]

    സ്മൈലി വേണ്ടോര്‍ക്കൊക്കെ എടുക്കാം ..:):):):)

  8. Rasheed Chalil said...

    ന്റെ ബീരാനേ... :)

  9. കുട്ടന്‍സ്‌ | S.i.j.i.t.h said...

    ബീരാട്ടി..ജ്ജ് കലക്കി..
    ഇന്ന് കമന്റെണ്ടാ കമന്റെണ്ടാന്നു ബിജാരിച്ചിരിക്കായ്നീ..ഈയ് എന്നെക്കൊണ്ട് കമന്റീടീച്ച്..

    (ഇയിനും മാത്രം ഇബിടിപ്പൊൂഎന്താ കൊയപ്പം..ന്നലെ ആ കു:ചാത്തന്‍ കരേണതും കണ്ടും -- എന്റെ ഒരു നിഷ്കളങ്കത, എന്റമ്മോ..)
    ഏറനാടാ സൂക്ഷിച്ചോ..ബീരാങ്കുട്ടി ആഞ്ഞടിച്ചിരിക്കുന്നൂ..
    :)

  10. ആവനാഴി said...

    “ഒരു സംശയം ചോദിച്ചോട്ടെ, പ്രഫഷണലായി, ഞാന്‍ എഴുത്തുന്ന പോലെ ഒരു കവിത, ഒരു കഥ എഴുതാന്‍ കഴിവുള്ള ആരെങ്കിലും ഇവിടെ ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞാന്‍ അവരെ നമിക്കുന്നു ”

    എന്റെ ബീരാന്‍ കുട്ടിയാശാനേ, അങ്ങിനെ ഒരാളില്ലല്ലോ. പിന്നെ എങ്ങിന്യാ നമിക്വാ.

  11. Vanaja said...

    ഹ ഹ ഹ ഹ ഹ ഹ ....ഹാഹാഹാ....ഹീഹീഹീ....ഹൂയ്‌ ഹൂയ്‌ ...
    സ്സെടാ, ഇതിപ്പാ നമ്മള്‍ hi ഇട്ടു കയിഞ്ഞിട്ട്‌ ഹീ ഇടാവെന്നു ബച്ചിട്ട്‌ ഈ വരമൊയി പഹയന്‍ ചമ്മതിക്കുന്നില്ലല്ലോ. hi ന്ന്‌ അടിച്ചിട്ട്‌ അവന്‍ ഹായ്‌ ആണു പറയുന്നത്‌.എടാ ..നിക്കവിടെ.. നിനക്കു ഞാന്‍ വച്ചിട്ടൊണ്ട്‌...

  12. Siju | സിജു said...

    എന്നാലും ബീരാനേ..
    ആ പ്രിയപെട്ട എഴുത്തുകാരുടെ കൂട്ടത്തില്‍ ഒരു സിജു..
    അതൊരു ഒന്നൊന്നര വ്യക്തിഹത്യയായിപ്പോയി.. ഇത്രേം വേണ്ടാരുന്നു..

  13. ഏറനാടന്‍ said...

    ബീരാങ്കുട്ടി അവര്‍കള്‍ക്ക്‌ ഒരു തുറന്ന കത്ത്‌:

    താങ്കള്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ഈ മണലാരണ്യത്തില്‍ കഷ്‌ടപ്പെട്ട്‌ എത്തിയതും പടച്ചവന്റെ അനുഗ്രഹത്താല്‍ തരക്കേടില്ലാത്തൊരു ജോലി കിട്ടി, അതിനാല്‍ രണ്ടറ്റവും കൂട്ടിമുട്ടിച്ച്‌ ജീവിക്കുന്നവനാണ്‌ ഞാനും. അതിനിടയില്‍ വീണുകിട്ടുന്ന ഒഴിവുവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക്‌ വായിക്കാനുതകുന്ന കഥ എന്നു പറയാവുന്ന അന്‍പതോളം സൃഷ്‌ടികള്‍ ബ്ലോഗിലും ആനുകാലികങ്ങളിലുമായി പൂര്‍ത്തിയാക്കുവാനും സാധിച്ചു.

    അല്ലാതെ, പ്രവാസിഭൂമിയില്‍ വന്ന്‌ വിലപ്പെട്ട ജോലിസമയത്ത്‌ സത്വം വെളിപ്പെടുത്താതെ ഒരു മലബാറുനാമത്തില്‍ വന്ന്‌ വായീതോന്നിയതെല്ലാം കുറിച്ചിട്ട്‌ എല്ലായിടത്തും വലിഞ്ഞുകേറി അതുമിതും 'കോമഡി' എന്നു സ്വയം ബോധിക്കുന്ന വിഢിത്തരങ്ങള്‍ കുറിച്ചിട്ട്‌ ഏതോ വല്യ ബുജി എന്ന വ്യഥാവികാരം തലയില്‍ മൂത്ത്‌ സ്വനിയന്ത്രണം വിട്ട്‌ തൊഴില്‍ദാതാവിനോ ആശ്രിതര്‍ക്കോ ഉപകാരമില്ലാത്ത ചുമ്മാ മാസശമ്പളം കൈപറ്റുന്ന ഒരു 'കുട്ടി' അല്ല ഈ 'നാടന്‍' എന്നിനിയെങ്കിലും ബീരാങ്കുട്ടിക്ക മനസ്സിലാക്കുമല്ലോ. അതിനുള്ള മൂളയെങ്കിലും ആ മഹനീയശിരസ്സിനുള്ളില്‍ ഉണ്ടെന്ന്‌ ആശിച്ചോട്ടെ.

    ഇത്രേം ഉപദേശിച്ചതല്ല. എങ്കിലും ഇനിയെങ്കിലും താങ്കളുടെ പിച്ചും പേയും പറച്ചില്‍ ഉപകാരകരമായ വചനങ്ങളുടെ അണുവെങ്കിലും ധ്യുതിക്കുന്നവ ഭാവിയില്‍ പ്രതീക്ഷിച്ചതിനാല്‍ മാത്രമാണ്‌.

    ബീരാങ്കുട്ടിയെ ഞാന്‍ വെല്ലുവിളിക്കുന്നു, ഒരേയൊരു കാര്യത്തിനായിട്ട്‌ - ചുണയുള്ള ധൈര്യശാലിയെങ്കില്‍ ഇനിയെങ്കിലും ഉടനെതന്നെ ബീരാങ്കുട്ടിയുടെ യഥാര്‍ത്ഥമായ വല്ലതും വെളിപ്പെടുത്താമോ? ഒത്തിരിക്കാലമായില്ലേ ഈ പേരില്‍ ഒളിഞ്ഞിരുന്ന്‌ വിലസുന്നത്‌! എന്തിനുവേണ്ടി? എനിക്കറിയാം താങ്കള്‍ ഈ എമറാത്തിലെ ഒരു വിഖ്യാത ബൂലോഗന്‍ തന്നെയെന്നത്‌. അതാ വെല്ലുവിളിച്ചത്‌. വരൂ സധൈര്യം വന്ന്‌ അറിയിക്കൂ.. (അതിനുള്ള ചങ്കൂറ്റമില്ലേ?)

    ഇവിടെയുള്ള എന്റെ പ്രിയബൂലോഗസുഹൃത്തുക്കള്‍ സംശയം നേരില്‍ പലതവണ ആരാഞ്ഞപ്പോള്‍ സ്വതവേ സില്ലിയായ എന്റെ മനം ഒത്തിരി വിഷമിച്ചു. എനിക്കും ഞാനാരാധിക്കുന്ന എന്റെ പടച്ചതമ്പുരാനും അറിയാം. ഞാനല്ല അവനെന്നതും അവനല്ല ഞാനെന്നതും.. എന്തിനാ ഈ "ഡ്യുവല്‍ പേഴ്‌സണാലിറ്റി' വെച്ച്‌ ബീരാങ്കുട്ടി വിലസുന്നത്‌ എന്നത്‌ പിടികിട്ടാചോദ്യമാണ്‌. അല്ലെങ്കില്‍ ഞാന്‍ ഊഹിച്ചതുപോലെ താങ്കള്‍ക്ക്‌ ഗുരുതരമായ മാനസികവൈകല്യം പിടിപ്പെട്ടിരിക്കുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചോളാം. എല്ലാം ഭേതപ്പെടുവാനായിട്ട്‌..

    ഞാനൊരു പുലിയോ മൂടുതാങ്ങിയോ അല്ലാത്തതിനാല്‍ ഈ വരുന്ന 22-ന്‌ എന്റെ ബ്ലോഗിലെ ഒന്നാം വാര്‍ഷികം സാദാദിനം പോലെ സമാഗമമായതില്‍ കൃതാര്‍ത്ഥതയുണ്ട്‌. എന്നെ ഒരുപാട്‌ അഭിനന്ദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ചെയ്യുന്ന ഒരു ചെറിയ വലയം ഉണ്ട്‌. അവരെ ഞാനെന്നും സ്മരിക്കും. അവരോടെനിക്കെന്നും കടപ്പാടുമുണ്ട്‌.

    ഒരു ബീരാങ്കുട്ടിയോ അല്ലേല്‍ ഇനി വരുന്ന കുട്ടികളോ വിചാരിച്ചാല്‍ എന്റെ ബ്ലോഗുരചനയും മറ്റ്‌ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളും തടയിടാനോ പാര വെക്കാനോ സാധ്യമല്ല എന്നെനിക്കുറപ്പുണ്ട്‌. അതിനാല്‍ ഇനിയെങ്കിലും ബീരാങ്കുട്ടിയവര്‍കള്‍ പോരവസാനിപ്പിക്കുക. ഉദാത്തമായവ സൃഷ്‌ടിച്ച്‌ സമയം ഉപകാരപ്രദമാക്കുക. വായിക്കാനും അഭിനന്ദിക്കാനും ആളുകളുണ്ട്‌, ഞാനും അതിലുണ്ടാവും..

    എന്ന്‌ പ്രാര്‍ത്ഥനയോടെ,

    ഏറനാടന്‍.

  14. സുല്‍ |Sul said...

    ഭീരൂ
    കൊള്ളാം ഏറനാടനിട്ടുള്ള &^%& വിളി. :)

    -സുല്‍

  15. SunilKumar Elamkulam Muthukurussi said...

    സാധാരണ ഞാനിത്തരം പോസ്റ്റുകളില്‍ ഇടപെടാറില്ല. ഇന്നെന്തോ അങനെ തോന്നി. നല്ലതോ ചീഥ്തയോ അറിയില്ല്യ. കാലം തെളിയിക്കും.

    ഏറനാടാ, ദയവായി വികാരം കൊള്ളാതെ. എനിക്കീ പോസ്റ്റ് വായിച്ച്‌ ഏറനാടനോട്‌ ബീരാന്‍ കുട്ടി ബഹുമാനമില്ലാതെ ഒന്നും പറഞു എന്നു തോന്നിയിട്ടില്ല. മാത്രമല്ല, ഏറനാടന്‍ എന്ന് പേര് ഒരു വിഷയാവതരണത്തിന് ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂ.
    അതിലിത്ര വികാരം കൊള്ളണോ? കൊള്ളണ്ട, ഇത്‌ ബ്ലോഗല്ലേ?
    താങ്കളും ബീരാന്‍ കുട്ടിയും ഒന്നല്ല എന്ന് പലര്‍ക്കുമറിയാം. പലരും പലതും പറയും. അതിനൊക്കെ എന്തിനാ ചെവി കൊടുക്കന്നത്? സാരല്യാടോ. വിട്ടുകള. വ്യക്തി ഹത്യ നടത്തിയെങ്കില്‍ അതുമാത്രം പറഞ്‌~ അഭിപ്രായ ഭിന്നതകള്‍ തീര്‍ക്കൂ. -സു-

  16. ഉണ്ണിക്കുട്ടന്‍ said...

    കളി കാര്യമായി അല്ലേ ബീരാനേ.. ഞാനിതു പ്രതീക്ഷിച്ചു. ഞാനിനി കുറച്ചു നാള്‍ ഓഫീസ് ജോലി ഒക്കെ ഒന്നു ശ്രദ്ധിക്കട്ടെ. അതെങ്കിലും നടക്കുമല്ലോ.

  17. ബീരാന്‍ കുട്ടി said...

    ഏറനാടോ,
    നിങ്ങളെ എന്റെ പ്രിയ സുഹൃത്തായി മത്രെ ഞാന്‍ കണ്ടുള്ളു. നിങ്ങള്‍ ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചൂ എന്ന് വിശ്വസിക്കാന്‍ പ്രയാസം. എന്റെ സോദരാ, പ്ലീസ്‌, മുഴുവന്‍ മനസ്സിരുത്തി വായിക്കൂ.

    നിങ്ങളുടെ വെല്ലുവിളി എറ്റെടുക്കുന്നതിനു മുന്‍പ്‌ ഒരു കാര്യം.

    1. നിങ്ങള്‍ക്കെന്നെ മനസ്സിലാവും എന്ന് ഞാന്‍ വിശ്വസിച്ചത്‌ തെറ്റ്‌ (ഒരു വിഷയം തുടങ്ങാന്‍ നിങ്ങളെ കിട്ടി എന്ന് മത്രമെ സുഹൃത്തെ ഞാന്‍ ഉദേശിച്ചുള്ളു) മാപ്പ്‌
    2. ബീരാന്‍കുട്ടി, ബീരാന്‍ തനെ മോനെ, ഞാന്‍ സൗദിയിലാണ്‌, നിങ്ങളെ വിഷമിപ്പിക്കെണ്ടിവന്നത്തില്‍ ക്ഷമ ചോദിക്കുന്നു. ഒരു നല്ല സുഹൃത്തിനെ കിട്ടി എന്നാണ്‌ നിങ്ങളുടെ സമിപ്യം എനിക്ക്‌ നല്‍ക്കിയത്‌, തെറ്റായിരുന്നോ???
    3. ഞാന്‍ അദ്യമായി ബ്ലോഗ്‌ തുടങ്ങിയത്‌ മെയ്‌ 31-നാണ്‌, പക്ഷെ നിങ്ങളുടെ എല്ലാവരുടെയും ചിത്രം പെട്ടെന്ന് ക്യച്ചാന്‍ എനിക്കായി.
    4. സൗദിയിലെ ബ്ലോഗ്‌ സുഹൃത്തുകള്‍ക്ക്‌ എന്നെ അറിയാം. ത്രൂ ഫോണ്‍ മാത്രം.

    ഒരിക്കല്‍ കൂടി, എറനാടന്‍ സുഹൃത്തെ, ഒരുതരത്തിലും നിങ്ങളെ വേദനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, ഈ പോസ്റ്റ്‌ക്‍കൊണ്ട്‌ അങ്ങനെ തൊന്നിയാല്‍ ഉടനെ അറിയിക്കുക, ഞാന്‍ ഈ പോസ്റ്റ്‌ നീക്കാം. അതിനുമുന്‍പ്‌ നിങ്ങള്‍ ഇത്‌ മനസ്സിരുത്തി വായിക്കണം.

    ചക്കിന്‌ വെച്ചത്‌ എന്റെ നെഞ്ചില്‍ തനെ കൊണ്ടല്ലോ റബ്ബെ.
    (ഒരിക്കല്‍ കൂടി, സുഹൃത്തെ എന്നും നിങ്ങള്‍ എന്റെ നല്ല സുഹൃത്തായിരിക്കും, നിങ്ങളുടെ വിഷമം എനിക്ക്‌ മനസ്സിലായി, അല്‍പ്പം ബുദ്ധി ഉപയോഗിച്ചാല്‍ ദുബൈ ബ്ലോഗ്‌ മീറ്റ്‌ ആര്‍ക്കും മനസ്സിന്റെ കണ്ണാടിയില്‍ കാണാം, അതില്‍ ഞാന്‍ നിങ്ങളാണെന്ന് പറഞ്ഞവരോട്‌, കഷ്ടം എന്നല്ലാതെ എന്ത്‌ പറയാന്‍, എറനാടന്‍ ജീ മ്യാപ്പ്‌)

  18. ബീരാന്‍ കുട്ടി said...

    Sorry, its not in May 31, April 30, 2007.

    Eranaadan, please i am sorry, if i hurt you.

  19. വിചാരം said...

    ഏറനാടാ.. എന്തപ്പത്.
    എന്റെ ചങ്ങാതി.. എനിക്ക് തോന്നുന്നത് ബീരാന്‍ കുട്ടിയെന്ന ബ്ലോഗര്‍, നിന്റെ ഏറ്റവും നല്ല ചങ്ങാതിമാരിലൊരാളാണന്നാ. നിന്നെ ഒന്ന് എരിവു കൂട്ടാന്‍ തമാശ പറഞ്ഞതല്ലേ. അതിനിത്ര ചൂടാവണോ? സത്യത്തില്‍ അവനിരുന്ന് ചിരിക്കുന്നുണ്ടാവും. ബീരാന്‍ ഒരു ദിവസം നിന്നോടെല്ലാം പറയും. അപ്പോള്‍ ഈ എഴുതിയ വങ്കത്തരായി പോയല്ലോന്ന് നീ ചിന്തിക്കും. Take it easy yaar...

  20. ബീരാന്‍ കുട്ടി said...

    ഏന്റെ കൈയിന്ന് പൊയി,

  21. കുട്ടു | Kuttu said...

    ഏറനാടനെ ബീരാങ്കുട്ടി ഒന്നും പറഞ്ഞില്ലല്ലോ. അതു മാത്രമല്ല. നല്ല കാര്യങ്ങള്‍ പറയുകയും ചെയ്തു.

    പക്ഷെ എറനാടന്‍ എന്ന എന്റെ പ്രിയ സുഹൃത്തെ, ഇതിന്‌ എന്റെ നിഘണ്ടുവിലെ അര്‍ഥം ഇങ്ങനെയാണ്‌.

    "ബീരാനെ നന്നായി, ആരും പറയാന്‍ മടിക്കുന്ന കാര്യമാണ്‌ നീ പറഞ്ഞത്‌, ഞമ്മക്ക്‌ അന്നെ പെരുത്ത്‌ ഇഷ്ടായി" എന്നോക്കെയാണ്‌.
    (എല്ലാരുടെ കൈയിലും ഈ നിഘണ്ടു ഇല്ലെന്നറിയാം, അവശ്യമുള്ളവര്‍ എറനാടനുമായി ബന്ധപ്പെടുക).


    ഇതിലും കൂടുതലായി എങ്ങനെയാണു ഏറനാടാ ബീരാങ്കുട്ടി മനസ്സ് തുറക്കുന്നത് ? ഇനി അതു മുഴുവന്‍ വായിച്ചില്ലെന്നുണ്ടൊ ? അതോ കമന്റുകള്‍ മാത്രമേ വായിച്ചുള്ളോ ?


    ബീരാങ്കുട്ട്യേ....അത് ശുദ്ധമായ ഹാസ്യമായിരുന്നു.

    അന്റെ കയ്യീന്നു പോയി...മാത്രല്ല, കൊള്ളരുതാത്തിടത്തു കൊള്ളൂകയും ചെയ്തു

    സാരല്ല.

    ഒരുനാള്‍ ഏറനാടന്‍ ആ സ്നേഹം തിരിച്ചറിയും.

    ആശംസകളോടെ.

    കുട്ടു

  22. Kaithamullu said...

    :)
    (:
    -ഒന്നു ബീരാങ്കുട്ട്യെടുത്തോ, മറ്റത് ഏറനാടന്.
    (ഏതു കൊടുക്കണം, ഏത് എടുക്കണംന്ന്‌ള്ളത് നിങ്ങ രണ്ടാളും കൂടി അടിച്ച് തീരുമാനിച്ചോ)

  23. asdfasdf asfdasdf said...

    ഇനി ആര്‍ക്കെങ്കിലും മാപ്പ് വേണമെങ്കില്‍ വേഗമാവണം ജൂണ്‍ 30 വരെയെ സമയമുള്ളൂ. അതിനു മുമ്പ് ടിക്കറ്റ് കിട്ടിയാല്‍ ഭാഗ്യം. മിക്കവാറും എമ്പസിക്കാരു ഷിപ്പ് വിളിക്കേണ്ടി വരും. ഇറാന്റെ ചുറ്റുവട്ടത്ത് അമേരിക്കകാര് കുറെ ഷിപ്പ് കൊണ്ടുവന്നിട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു. അതില്‍ രണ്ടെണ്ണം വാടകയ്ക്ക് കൊടുക്കുമോ ആവോ.രവീനെ വിളിച്ചിട്ട് ഒരു കാര്യവുമില്ല. അങ്ങേരിപ്പോ ഒരു ജാതി ഒരു മതം എന്നു പറഞ്ഞ് പറഞ്ഞ് ഒരു ജാതി അവസ്ഥയിലായിട്ടിരിപ്പാ. ബീരാങ്കുട്ടീ,, അപ്പോള്‍ എന്താ പറഞ്ഞു വന്നത് ?

  24. Kaithamullu said...

    കൊട് കൈ കുട്ടമ്മേന്‍‌ന്നേ!

  25. മുസാഫിര്‍ said...

    ബീരാനെ,

    സീരിയസ്സ് സിനിമ കാണുമ്പോള്‍ ഇടക്കു കൊമ്മെഴ്സ്യല്‍ ബ്രേക്കു വന്ന പോലെ - ഇതും ആവശ്യമാണ്.ധൈര്യമായി ഇരിക്കുക.

  26. തറവാടി said...

    ദെ ന്താ ദ് , ബീരാനെ , ഏറനാടാ ,

    രണ്ടുപേരും കയ്യ് കൊടുത്തേ!

    ( അതോ ഇതും രണ്ടാളുംകൂടിയുള്ള ഒത്തുകളിയാണോ ? :) )

  27. Unknown said...

    ബീരാങ്കുട്ട്യേ:)

    ഇജ്ജാടാ ആങ്കുട്ടി...
    അനക്ക് ഇജ്ജിനെ പെരുത്ത് ഇസ്‌ടപ്പെട്ടീക്ക്‍ണ് ട്ടാ:)

  28. മുസ്തഫ|musthapha said...

    ബീരാന്‍ കുട്ടി said...
    ഏന്റെ കൈയിന്ന് പൊയി,


    ഹഹഹഹഹ... ബീരാന്‍ കുട്ട്യേ ഇത് കണ്ട് ചിരിച്ചൊരു പരുവമായി :))

  29. ബീരാന്‍ കുട്ടി said...

    തറവാടി മാഷെ, അഗ്രജന്‍ മാഷെ,

    ഇരുതല മൂര്‍ച്ചയുള്ള മലപ്പുറം കത്തിയാണ്‌ ഹാസ്യം എന്ന് ഇപ്പോ മനസ്സിലായി. ഞാന്‍ എറനാടനല്ല, അദേഹത്തിന്റെ വാക്കുകള്‍ എന്നെ തെല്ലും വേദനിപ്പിക്കുന്നില്ല. എന്റെ വിഷമം ഞാന്‍ കാരണം എറനാടന്‍ വിഷമിക്കുന്നല്ലോ എന്നാണ്‌.

    മാഷ്‌ ചിരിക്കുബോ ഞാന്‍ കരയുകയാണ്‌, എന്റെ ഒരു നല്ല സുഹൃത്തിന്റെ മാനസിക വിഷമം മനസ്സിലാക്കി, കാരണക്കാരന്‍ ഞാനണല്ലോ എന്നോര്‍ത്ത്‌.

  30. Anonymous said...

    എട ബീരാനെ അന്റെ പോസ്റ്റിനെപ്പറ്റി ഏറനാടന്‍ പറഞ്ഞത് സരിയല്ലേ? അത് ഇയ്യ് ഒന്നൂടെ തെളീച്ചില്ലെ? അനക്കൊന്നും പറഞ്ഞിട്ടുള്ളതല്ലടോ ഈ പരിപാടി. അതുകൊണ്ട് രണ്ടാളോടും കൂടി ഞമ്മക്കൊന്നേ പറയാണൊള്ളൂ, "ഇപ്പോ നോക്കിയാല്‍ വേഗം ഭേതപ്പെടും. ഇല്ലേല്‍ ചങ്ങലക്കും കലിപ്പാകും"

    :)

  31. ഏറനാടന്‍ said...

    ബീരാങ്കുട്ടീനോട്‌ ഇനിക്കൊരു വിരോധോം ഇല്ല. കൈ കൊടുത്ത്‌ ഒന്നു കുലുക്കീട്ട്‌ രമ്യ-തയിലാവണം എന്നുണ്ട്‌. പക്ഷെ, ഈ ചെങ്ങായി ദുനിയാവിന്റെ ഏത്‌ പാതാളത്തിലാ വിലസുന്നതെന്നോ ഇനിയിപ്പോ നമ്മുടെ തൊട്ടപ്പുറത്തെന്നേണോ ഒന്നും വ്യക്തമല്ലാലോ??? പിന്നെ കൈ പോയിട്ട്‌ "കൂയ്‌" എന്ന്‌ വിളിക്കാനും പറ്റാതായില്ലേ??

    കുറച്ചുനാളുകളായിട്ട്‌ രാവുകളില്‍ ഉറക്കമില്ലാതെ വരാന്‍ പോവുന്ന മെഗാസീരിയലിലെ 'തരികിട സുലൈമാന്‍' എന്ന 'സുലു' കഥാപാത്രത്തിന്‌ നമ്മടെ നാടന്‍ ശബ്‌ദം കൊടുത്ത്‌ പിപ്പിരിയായി പകലു ജോലിയുമായി ആകെ അലുക്കുല്‍ക്കായി ഇരിക്കുമ്പഴാ 'ഏറനാടന്‍ വാക്കുകള്‍ സൂക്ഷിക്കുക' "Mind your Words!!" എന്നു കാണുന്നതേയ്‌. അതാ അമ്മാതിരി ഇന്നലെ നടന്നത്‌.

    അപ്പോള്‍ ബീരാങ്കുട്ടി-ഏറനാടന്‍ എപ്പിഡോസ്‌ 'ഇദ്ധര്‍ കദ്ധം ഹുവാഹൈയ്‌'. എന്റെ കലിപ്പു അലിഞ്ഞില്ലാണ്ടായി. ഒരു ഇസ്മൈയിലി ന്നാപിടി. ഹിഹി..

  32. Vish..| ആലപ്പുഴക്കാരന്‍ said...

    :)

  33. അഞ്ചല്‍ക്കാരന്‍ said...

    ഏറനാടനും ബീരാന്‍ കുട്ടിയും രണ്ടും ഒന്നു തന്നെ. ഒന്നല്ലായെന്ന് ആര്‍ക്കു തെളിയിക്കാന്‍ കഴിയും? ഇവിടേ നിന്നും ബീരാന്‍ കുട്ടി പിരിയുന്നു. ഇനി മുതല്‍ ഏറനാടന്‍ മാത്രം. കൊള്ളാം അല്ലേ?

  34. കുറുപ്പന്‍ said...

    മോനെ ബീരനേ നിനക്കൊന്നും അറിയില്ലാ..എന്തെന്നാല്‍ നീ വെറും കുട്ടിയാണു

  35. കുറുപ്പന്‍ said...

    ഏറനാടനെ വ്യക്ത്തിപരമായി അറിയാവുന്ന ഒരാളെന്ന നിലയില്‍ ബീരാന്‍ കുട്ടിയുടെ പ്രവചനങ്ങള്‍ എനിക്കിഷ്ടപെട്ടില്ല..
    ഓളിഞ്ഞിരുന്നു അംബെയ്യുന്നവര്‍ ഭീരുക്കളാണു ബീരാനെ....
    ബ്ബ്ലൊഗ്‌ കൊണ്ടുള്ള കുരുക്ഷേത്ര യുധ്ധത്തിനായി കാത്തിരിക്കുക...
    പടച്ചട്ടയണിഞ്ഞു ..ഈ കുറുപ്പനും യുധ്ധഭൂമിയില്‍...ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി

  36. ശോണിമ said...

    ആകെ രണ്ടു പൊസ്റ്റുകളും വളരെ അപൂര്‍വ്വമായി കമന്റുകളും (കമതിടേണ്ടതാണ്‌ എന്ന് തൊന്നുന്ന ഇടങ്ങിളില്‍ മാത്രം) ഇടുന്ന എന്നെയും ഇഷ്ട ബോഗ്ഗേര്‍സിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തിയതില്‍ സന്തോഷം....

    അതോ വേറേ ശോണിമ യുണ്ടോ ഈ അപരലോകത്ത്‌(ബൂലോകത്ത്‌)

  37. അങ്കിള്‍ said...

    ബീരാന്‍ കുട്ടി എന്റെ ഈ പോസ്റ്റും അതിന്‌ കിട്ടിയിട്ടുള്ള കമന്റുകളും ഒന്ന്‌ വായിക്കാന്‍ തല്‍പര്യപ്പെടുന്നു