തമ്മില്‍ പോരടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ബ്ലൊഗര്‍മാരോട്
തമ്മില്‍ പോരടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ബ്ലൊഗര്‍മാരോട്, ദയവായി ഒരപേക്ഷ.
വിലപ്പെട്ട സമയവും കായിയകാധ്വാനവും വെറുതെ കളയാതെ, കഴിഞ്ഞ സംഭവങ്ങള്‍ ഒരു നേര്‍ത്ത മഞ്ഞുതുള്ളിയായി മനസ്സില്‍ സൂക്ഷിക്കുവാന്‍ കഴിവുള്ള, സരസ്വതിവരം അവോളം ലഭിച്ച ബ്ലോഗര്‍മാരെ, നിങ്ങളുടെ പ്രയത്നം നല്ല രീതിയില്‍, പൂര്‍വ്വാധികം ശക്തിയോടെ തുടരുവാന്‍ ദൈവം അനുഗ്രഹിക്കുമറക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഒരു വലിയ ജനക്കുട്ടത്തെ പൊട്ടിച്ചിരിപ്പിക്കുന്ന നിങ്ങളില്‍ പലരും ഇന്ന് പല വഴിയിലാണ്, ചിലരോക്കെ ഒരു തുറന്ന യുദ്ധത്തിലുമാണ്. ഹാസ്യം വിളമ്പുന്ന നിങ്ങള്‍ക്ക്‌തനെ അതിന്റെ കൂട്ട് മനസിലാവതെ പോയതില്‍ ഖേദം തോന്നുന്നു.
നര്‍മ്മത്തിന്റെ ഭാഷ കൈമുതലായുള്ള നിങ്ങള്‍ എന്തിനീവിധം പെരുമാറുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ, നിങ്ങളുടെ കഴിവുകള്‍ കെട്ട്‌പോവതെ സുക്ഷിക്കുക. വിചാരങ്ങളെയും, വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ ശ്രമിക്കാതെ, പച്ചയായ നിങ്ങളുടെ കൃതികള്‍ക്ക് പത്തരമാറ്റ് തങ്കത്തിന്റെ തിളകമാണെന്ന് അനുഭവിച്ചറിഞ്ഞ ആയിരങ്ങളില്‍ ഒരുവനാണ് ഞാന്‍. തുറന്ന് പറയാന്‍ മടികാണിച്ച്, നിസങ്കോചം കൈയും കെട്ടിനില്‍ക്കുന്ന പരിചയസമ്പനത അവകാശപ്പെടുന്ന, പലരുടെയും അവസ്ഥകണ്ട് "ഹ, കഷ്ടം" എന്നല്ലതെ ഞാന്‍ എന്ത് പറയണമെന്നറിയതെ തളര്‍ന്ന് പോവുന്നു.
ഉദാത്തമായ കൃതികള്‍ വളരെ വിരളമായ ഈ ബൂലോകത്ത്, ഹാസ്യംകൊണ്ട് ഒരു സമ്രാജ്യം കെട്ടിപോക്കിയ നിങ്ങള്‍ക്ക് മുന്നില്‍ എന്നും മലയാള ബ്ലോഗ് ശിരസ്സ് നമിക്കും. ഇത്‌വരെയുള്ള മലയാള ബ്ലോഗിന്റെ വളര്‍ച്ച, ഹാസ്യ സാഹിത്ത്യത്തിന്റെ മാത്രം സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വളര്‍ച്ചയില്‍ നെടുംതൂണായി നിന്ന നിങ്ങളില്‍ പലരും പലവഴി തിരഞ്ഞെടുത്തത്ത്, വ്യക്തിപരമായ കരണങ്ങള്‍ക്കപ്പുറം, മറക്കുവാനും പൊറുക്കുവാനും കഴിയണം.
തെറ്റുകള്‍ ചൂണ്ടികാണിച്ച്, നേര്‍വഴി കാണിച്ച്, ശാസിച്ച്, വളര്‍ത്തെണ്ടത് തറവാട്ടിലെ കാരണവന്മാരാണ്.
ബ്ലോഗിലെ ബന്ധങ്ങള്‍ ക്ഷണികമാണ്, എരിയുന്ന വിളക്കിനു ചുറ്റും ചുവട്‌വെക്കുന്ന അതിന്റെ ആയുസ്സ് എത്രയാണെന്നും നിങ്ങള്‍ക്കറിയാം. വന്ന്‌പോയ തെറ്റുകള്‍ പരസ്പരം ക്ഷമിച്ച്, സഹിച്ച്, മലയാള ബ്ലോഗിനെ കൈപിടിച്ചുയര്‍ത്തുവാന്‍ എല്ലാവരും കുട്ടായി ശ്രമിക്കുക.
സാഗരം പോലെ പരന്ന് കിടക്കുന്ന ജനക്കുട്ടത്തിനുമുന്നില്‍ പ്രസംഗിക്കുകയാണ് എതോരു പ്രസംഗികനും നിര്‍വൃതിയുള്ള കാര്യം. അടച്ചിട്ട മുറിയിലിരുന്ന് ആരും പ്രസംഗിക്കാറില്ല.
ക്ഷണികമായ ന്യായങ്ങള്‍നിരത്തി ഇതിനെ തകര്‍ക്കാതിരിക്കുക. മരുഭൂമിയിലെ ചുട്ട്‌പോള്ളുന്ന അവസ്ഥയില്‍ ഒരുകുളിരായ് കടന്ന്‌വരുന്ന നിങ്ങളുടെ സൃഷ്ടികളുടെ മാഹത്മ്യം വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്ക് പുതുജീവന്‍ നല്‍ക്കുമാറാക്കട്ടെ. എല്ലാവരും ഒരുമിച്ച്, പ്രാര്‍ഥിക്കുക. എല്ലാ എഴുത്തുകാരും ഒരുമിച്ചിരുന്ന് പരസ്പര ബഹുമനത്തോടെ, പകരംവെക്കാനില്ലാത്തെ ഈ കൂട്ടായ്മയില്‍ നിന്നുയരുന്ന അല്‍ഭുത സൃഷ്ടിക്കായി.
ഒപ്പം ബന്ധപ്പെട്ടവര്‍ അനുഭാവപൂര്‍വം പരിഗണിക്കും എന്ന പ്രതിക്ഷയോടെ.
(ആരെയും വേദനിപ്പിക്കനല്ല, നന്മ കാണാന്‍ അഗ്രഹിക്കുന്ന ഒരു കുഞ്ഞു മനസ്സിന്റെ തെങ്ങലാണ്)
16 comments:
ബ്ലോഗിലെ ബന്ധങ്ങള്‍ ക്ഷണികമാണ്, എരിയുന്ന വിളക്കിനു ചുറ്റും ചുവട്‌വെക്കുന്ന അതിന്റെ ആയുസ്സ് എത്രയാണെന്നും നിങ്ങള്‍ക്കറിയാം. വന്ന്‌പോയ തെറ്റുകള്‍ പരസ്പരം ക്ഷമിച്ച്, സഹിച്ച്, മലയാള ബ്ലോഗിനെ കൈപിടിച്ചുയര്‍ത്തുവാന്‍ എല്ലാവരും കുട്ടായി ശ്രമിക്കുക.
അങ്ങനെ ഒടുവില്‍ ബീരാങ്കുട്ടി സത്യം മനസ്സിലാക്കി. എന്റെ കണ്ണുകള്‍ ആനന്ദാശ്രുമണികളാല്‍ തൂങ്ങിനിറഞ്ഞുതുളുമ്പുന്നു..! നീ എനിക്ക് കാണാതെപോയ അനുജനാടോ പൊന്നുങ്കുട്ടീ നീ.. ഇനി നമ്മളെ തമ്മിതല്ലുകൂടിക്കാന്‍ ആരെങ്കിലും വരട്ടെ.. നടക്കില്ല.. അല്ലേ അനിയങ്കുട്ടീ?
(ജയന്‍-നസീര്‍ പടങ്ങളിലെ ക്ലൈമാക്‌സ് ഇതാ ഞങ്ങളിലൂടെ പുനരാവിഷ്‌കൃതമായിരിക്കുന്നൂ..!)
അസലായി
http://www.eyekerala.com
അവരവര്‍ സ്വയം നന്നായാല്‍ ബൂലോഗം വളരെ വേഗം നേരെയാകും. നല്ലതിനൊപ്പം ഞാനുണ്ടാകും മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്കായി.
കേട്ടല്ലോ ഇനി ബൂലോഗം രക്ഷപ്പെടും....
ബ്ലൊഗില്‍ വിമര്‍ശനങ്ങളില്ലേ എന്ന തലക്കെട്ടില്‍ മുന്‍പ് ഞാനൊരു പോസ്ടിട്ടിരുന്നു.അന്നു പലരും അഭിപ്രായപ്പെട്ടത് "ബൂലോകത്തിന്റെ മനസ്സ് വിമര്‍ശനങ്ങള്‍ക്ക് പാകമായിട്ടില്ല" എന്നായിരുന്നു.
ഇപ്പോള്‍ ബൂലോകത്തിലെ കോലാഹലങ്ങളും കുതൂഹലങ്ങളും കേള്‍ക്കുമ്പോള്‍ ആ നിരീക്ഷണം ശരിയായിരുന്നു എന്ന് തോന്നുന്നു. വളരെ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ പോലും സഹിഷ്ണുതയോടെ ഉള്‍കൊള്ളുന്നതിനു പകരം വിമര്‍ശനത്തെ വ്യക്തിപരാമായി കാണുകയും പോര്‍വിളികൊണ്ടും വെല്ലുവിളികളെ കൊണ്ടും അവയെ നേരിടുക എന്നാതായിരിക്കുന്നു ബൂലോകത്തിന്റെ പൊതു മനസ്സ്.
അതേ സമയം അക്ഷരതെറ്റുകളുടെ എണ്ണമെടുക്കലും വ്യക്തിഹത്യയുമാണ് ശക്തമായ വിമര്‍ശനം എന്ന് ധരിച്ചു വെച്ചവരും ഈ ലോകത്തുണ്ട്.
ആരോഗ്യപരവും ക്രിയാത്മകവുമായ വിമര്‍ശനങ്ങള്‍ ബൂലോകത്ത് ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു.അവയെ ഉള്‍കൊള്ളാന്‍ പാകപ്പെട്ട ഒരു മനസ്സും
ബീരാങ്കുട്ടി അവസറൊചിതം ഈ പോസ്റ്റ്
ബീരാനെ ,
ജ്ജ് പുലിയാടാ അതോണ്ട് ഞാനൊന്നും പറയുന്നില്ല അന്റെ പോസ്റ്റിനെക്കുറിച്ച്.
:)))
:):):)........
ബീരാന്‍ കുട്ട്യേ..
അസ്സലായിട്ടോ
ബീരാനേ, പോസ്റ്റെല്ലാം വായിച്ചു. നര്‍മ്മം അനക്കും നല്ലോണം വഴങ്ങും. നല്ല എഴുത്ത്.
ഒന്നുമില്ലാത്തതായ് ആരുമില്ലല്ലോ മാഷെ.!!
താങ്കളുടെ വരികളില്‍ ഉദിച്ചുയരുന്ന സൂര്യകിരണത്തിന്‍റെ രശ്മി തെളിയുന്നു.!!വര്‍ഷങ്ങള്‍ അകന്നുമാറുംമ്പൊള്‍ ഓരോ ഓര്‍മകളും ഓരോ സ്വപ്നമായി മാറുന്നു എന്നിരുന്നാലും.ഓര്‍മകള്‍ ഒരിക്കലും മരിക്കില്ലല്ലൊ..?
കാലം മറക്കാത്ത ഓര്‍മകളില്‍ അക്ഷരങ്ങള്‍ കൊണ്ട് മനസ്സില്‍ കുറിച്ചിട്ട ഓര്‍മകള്‍ പലതുണ്ട് മാഷെ മനസ്സില്‍..!!
‘പലപ്പോഴായ് എന്‍റെ ഡയറിക്കുറിപ്പുകളും മാനം കാണുന്നു’
http://swapnangale.blogspot.com/
ഹു...ഹുറെയ്...
ബീരാനുട്ട്യേ ബൂലോഗം അനക്ക് നല്ലോം പിന്തുണ തന്നിരിക്കുന്നു. ഇനിക്കൂം ഉണ്ട് :)) ഇജ്ജ് സൂദിയേല് ഏത് കവലയിലെ ഏത് കെട്ടിടത്തിനകത്താ അനിയാ? ഒന്ന് നേരില്‍ കണ്ട് കൈതരാന്‍ കൈ തരിക്കുന്നു. എല്ലാം തമ്മില്‍ പറഞ്ഞ് രമ്യതയിലായിട്ട് ഞമ്മള്‍ക്ക് ബൂലോഗത്തൂടെ നെഞ്ഞും വിരിച്ച് കോള്‍ ഗേറ്റ് ചിരിയും ഫിറ്റാക്കി ഒന്ന് ഉലാത്തണ്ടേ? ഇനിയെങ്കിലും പ്രത്യക്ഷപ്പെടൂ..
(എന്റെ നടക്കാത്ത ഈ ആഗ്രഹമിനിയാരും വ്യക്തിഹത്യ മാനഹാനി എന്നൊക്കെ വിളിച്ചുകൂവരുതേ സോദരരേ...)
വ്യക്തിബന്ധങ്ങള്‍ക്ക് അവശ്യത്തിലധികം നിര്‍വചനം കൊടുത്തതാണ് പലരുടെയും പ്രശ്നം. വിട്ട്‌വിഴ്ച മനോഭാവം എല്ലാവര്‍ക്കും എല്ലാറ്റിനും നല്ലതാണ്.
ഒരു മനുഷ്യന്റെ എറ്റവും വലിയ വിജയം ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവാണ്. പലര്‍ക്കും അതില്ലാത്തതാണ് നമ്മുടെ പരാജയ കാരണവും. "ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു" എന്ന് പറയാന്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല, കഴിയില്ല.
ഉത്തമ കൃതികള്‍ നിമിഷനേരംകൊണ്ട് നിര്‍മ്മിക്കാന്‍ കഴിവുള്ള പലരും ഇന്ന് നിശബ്ദരാണ്. അവരെ ഉണര്‍ത്താന്‍ നമ്മുക്ക് കഴിയണം, കഴിയും.
--------------------------
എറനാടനിക്കാ,
ഞാന്‍ നിങ്ങളെ വേദനിപ്പിച്ചു എന്ന കുറ്റബോധത്തിലാണ് ഞാന്‍. നിങ്ങള്‍ എനിക്ക് തന്ന സ്വതന്ത്രം ഞാന്‍ ദുരുപയോഗം ചെയ്തോ എന്ന സംശയവും. എല്ലാം മാറി, എന്നും നന്മയുടെ വഴിയില്‍ ഞാന്‍ കുട്ടുണ്ടാവും, എല്ലാര്‍ക്കുമോപ്പം. നര്‍മ ഭാവങ്ങള്‍ കാണുമ്പോള്‍ മറ്റോന്നും ചിന്തിക്കാറില്ല, അത്‌കൊണ്ട് വന്ന എന്റെ കൈപിഴ ക്ഷമിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. ഞാന്‍ ജിദ്ധയിലാണ്.
കണാം, കണണം, കാണും.
(എനിക്കിഷ്ടം ക്ലോസ്-അപ്പാണ് എന്ന് പറയില്ല)
ഇതിനെ വല്ല്ലാതെ സീരിയസ്സായി കാണുന്നതിന്റെ പ്രശ്നങ്ങളാ ബീരാനേ ..
എല്ലാം ഒരു തമാശയായി എടുത്തു നോക്കൂ .. ഇതൊന്നും ഒരു പുല്ലുമല്ലെന്നു മനസ്സിലാവും ;)
qw_er_ty
എനിക്കു ഇപ്പോള്‍ ചിരിക്കാന്‍ പറ്റുന്നുണ്ട്. ആദ്യമായി ബ്ലൊഗാന്‍ തുടങ്ങിയപ്പോള്‍ വിമര്‍ശക പരാക്രമം കണ്ട് അന്തം വിട്ടുപോയി... തിരിഞ്ഞു പാഞ്ഞു കയിച്ചലായതാ ഒരിക്കല്‍. പിന്നെയാ ബ്ലൂഖണ്ഡ്ത്തിലുള്ള നല്ലവരെ കാണുന്നത്...
ഐഷീബീ രാവിലെതന്നെ ചിരിപ്പിച്ചുകളഞ്ഞല്ലോ! "ബ്ലൂഖണ്ഡ്ത്തിലുള്ള"- ബ്ലൂഖണ്‍ടമോ? അതെന്താ വസ്തു? ഹ ഹ ഹ..
ഐഷീബീ ബീരാങ്കുട്ടിയുടെ ബന്ധുവാണോ? അറിയാനൊരു വൃഥാഗ്രഹം!
Post a Comment