ജയിലിനകകത്ത് പോയ മദനിയല്ല പുറത്ത് വന്നത്. ഇന്ത്യന്‍ ജനാധിപത്യത്തേയും മതെത്തരത്വത്തെയും ബഹുമാനിക്കുന്ന, നിതിന്യയ വ്യവസ്ഥകള്‍ അംഗികരിക്കുന്ന, സഹജീവികളോട് കരുണ ഹ്യദയനായ, അക്രമികള്‍ക്ക് മാപ്പ് നല്‍കിയ, മറ്റുമതവികാരങ്ങളെ മാനിക്കുന്ന, വിവേകശാലിയായ മദനിക്ക് സ്വാഗതം.
സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുകയും, അക്ഷേപിച്ചവരെയും തള്ളിപറഞ്ഞവരെയും വെറുക്കാതിരിക്കുകയും ചെയ്ത മദനി.
തന്റെ മുന്നിലിരിക്കുന്ന ജനലക്ഷങ്ങള്‍ മുഴുവന്‍ തന്റെ അനുയായികളല്ലെന്ന് തിരിച്ചറിയുന്നു അങ്ങ്.
അങ്ങയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചവര്‍, അതിനു അങ്ങയെ സഹായിച്ചവര്‍, അങ്ങയെ വളര്‍ത്തിയ ആ വന്മരങ്ങള്‍, ആപല്‍ഘട്ടത്തില്‍ അങ്ങയെ കയ്യൊഴിഞ്ഞ് പുറത്തിരുന്ന് ചിരിക്കുന്നത് അങ്ങ് മനസിലാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
10 വര്‍ഷത്തെ ജയില്‍ ജീവിതം സമ്മാനിച്ചത് അമൂല്യമായ അനുഭവസമ്പത്താവട്ടെ.
ഇടത്തനായാലും, വലത്തനായാലും ലക്ഷ്യം അധികാരം മാത്രമാണ്. ജനസേവനമെന്ന കുറുക്കുവഴിയിലൂടെ എത്തിപിടിക്കുന്ന പണവും പ്രതാപവും ഒപ്പം അഹങ്കാരവും. അതില്‍നിന്ന് വിത്യസ്ഥനാവാന്‍ അങ്ങേക്കും കഴിയില്ലെന്നറിയാം. അത്‌കൊണ്ട് തന്നെ അങ്ങ് ഏത് രാഷ്ട്രിയ പാര്‍ട്ടിയിലാണെന്നത് ജനങ്ങള്‍ക്ക് പ്രശ്നമെയല്ല. രാഷ്ട്രിയ നയങ്ങളും പ്രശ്നമല്ല.
മുന്നിലിരുന്ന് കയ്യടിക്കുന്ന ജനലക്ഷങ്ങളുടെ വികാരം മനസിലാക്കുവാന്‍ അങ്ങേക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. അങ്ങ് പ്രസംഗിച്ചതല്ല അവര്‍ തലോലിച്ചതെന്ന് മനസിലാക്കുക.
അങ്ങയെ സഹായിച്ച, മുസ്ലിം സഹോദരങ്ങളെക്കാള്‍ അങ്ങയെ സഹായിച്ച, മറ്റുമതസ്ഥരുടെ വികാരം അങ്ങ് മനസിലാക്കും എന്ന് പ്രത്യശിക്കുന്നു.
മതം ഒരു സ്വകാര്യ സ്വത്താണെന്ന് തിരിച്ചറിവ്, ഉജ്വല വാക്മിയായ അങ്ങയുടെ അത്യുജല വിജയത്തിന്റെ ആദ്യത്തെ ചുവട്ടുപടിയാവട്ടെ.
അങ്ങയെ നിഷ്‌കരുണം ജയിലടച്ച, അധികാരമോഹികളായ അഹങ്കാരികള്‍ക്ക് മാപ്പ് നല്‍ക്കുക.
എളിയവനായി, മനുഷ്യസ്നേഹിയായി മാറിയ അബ്ദുല്‍ നാസര്‍ മദനിയെന്ന മഹാനുഭാവന് സ്വാഗതം, അങ്ങേക്ക് വേണ്ടി കണ്ണുനിര്‍ മാത്രം സമര്‍പ്പിച്ച ജനലക്ഷങ്ങള്‍ക്കൊപ്പം ഞാനും ഒരിക്കല്‍ കൂടി സ്വാഗതമോതുന്നു.