123 കരാര്‍, എന്ത്? എന്തിന്?
ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, പക്ഷെ ജനങ്ങള്‍ അറിയുന്നു.
ഏറ്റവും നല്ലത്, മന്‍മോഹന്‍ സിഗ്, ബുഷിന്റെ സെക്രട്ടറിയായി, ഇന്ത്യയുടെ ഭരണം അമേരിക്കക്ക് കൊടുക്കുക.
ഇത് പഠിക്കാന്‍ കമ്മറ്റി വേണോ, അതോ അല്‍പം ബുദ്ധി മതിയോ?.
കിട്ടിയ കമ്മിഷന്‍ കോണ്‍ഗ്രസ് ഷെയര്‍ ചെയ്താല്‍, അടിമപണി ചെയ്യുന്ന ഇടതരോട്, കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.
ഹൈട് അക്ട്ന്റെ പൂര്‍ണ രൂപം PDF ഫയലായി അവശ്യമുള്ളവര്‍ ഇമെയില്‍ അഡ്രസ് കമന്റില്‍ വെച്ചിട്ട് പോവുക.
ഈ ഫയല്‍ എങ്ങനെ ഷെയര്‍ ചെയ്യാമെന്ന് അരെങ്കിലും പറഞ്ഞ് തരൂ, പ്ലീസ്. ഞാന്‍ കയറ്റുമതി ചെയ്യാം. എവിടെ, എങ്ങനെ.
31 comments:
ഇത് പഠിക്കാന്‍ കമ്മറ്റി വേണോ, അതോ അല്‍പം ബുദ്ധി മതിയോ?.
ഹൈട് അക്ട്ന്റെ പൂര്‍ണ രൂപം PDF ഫയലായി അവശ്യമുള്ളവര്‍ ഇമെയില്‍ അഡ്രസ് കമന്റില്‍ വെച്ചിട്ട് പോവുക.
ഈ ഫയല്‍ എങ്ങനെ ഷെയര്‍ ചെയ്യാമെന്ന് അരെങ്കിലും പറഞ്ഞ് തരൂ, പ്ലീസ്. ഞാന്‍ കയറ്റുമതി ചെയ്യാം. എവിടെ, എങ്ങനെ.
ഹൈഡ് ആക്ട് ഈ ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
http://frwebgate.access.gpo.gov/cgi-bin/getdoc.cgi?dbname=109_cong_bills&docid=f:h5682enr.txt.pdf
ഹൈഡ് ആക്ട് അല്‍പ്പം പ്രശ്നക്കാരനാണ്. (എന്റെ കണ്ണില്‍).ഇത് കാണൂ.
Section 103.Statements of policy
4)Secure India's
full and active participation in United States efforts to dissaude, isolate and if necessary sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability and the capability to enrich Uranium or reprocess nuclear fuel and the means to deliver weapons of mass destruction.
പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് സിവിലിയന്‍ ന്യൂക്ലിയര്‍ ടെക്നോളജി കൈമാറുന്ന കോണ്ട്രാക്റ്റിന്റെ ക്വളിഫൈയിങ് ക്ലോസായി എന്തിനാണ് യു എസ് ഇറാനെതിരെ നിലപാടെടുക്കണം എന്ന് പറയുന്നത്? ഹൈഡ് ആക്ട് അമേരിക്കന്‍ പ്രെസിഡന്റിന്റെ മേലാണോ അതോ ഇന്ത്യയുടെ മേലാണോ ബൈന്റിങ് ആവുന്നത്? ഹൈഡ് ആക്ടിലെ കാര്യങ്ങള്‍ കരാര്‍ നിലവില്‍ വന്നാല്‍ പാലിക്കപ്പെടും എന്ന് ബുഷ് സെനറ്റില്‍ ഉറപ്പ് നല്‍കുകയല്ലേ ചെയ്യുക? എങ്കില്‍ കുഴപ്പമില്ല. യേത്? ;-)
(4) Secure India’s full and active participation in United
States efforts to dissuade, isolate, and, if necessary, sanction
and contain Iran for its efforts to acquire weapons of mass
destruction, including a nuclear weapons capability and the
capability to enrich uranium or reprocess nuclear fuel, and
the means to deliver weapons of mass destruction.
(5) Seek to halt the increase of nuclear weapon arsenals
in South Asia and to promote their reduction and eventual
elimination.
ഇന്ത്യക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ സഹായിക്കുന്ന അമേരിക്കക്ക് സ്വാഗതം, പക്ഷെ, ഇറാനെ അടിച്ചമര്‍ത്താന്‍ ഇന്ത്യ സഹായിക്കണമെന്ന വ്യവസ്ഥ എന്തിനണെന്ന് ബീരാന്‍ തലപുകഞ്ഞും, പിന്നെ തല കത്തിച്ചും ചിന്തിച്ചു. നോ രക്ഷ.
ഇന്ത്യയുടെ പുരോഗതിക്ക് ഊര്‍ജജം വേണം . അതിന് യുറേനിയം വേണം . ഇത് ലഭിക്കണമെങ്കില്‍ 123 കരാറില്‍ ഒപ്പ് വെക്കണം .ഇത്രയുമാണ് ഇന്ത്യയുടെ പ്രശ്നം . പക്ഷെ ചിലര്‍ക്ക് ചൈനയുടെ പ്രശ്നവും, മറ്റു ചിലര്‍ക്ക് ഇറാന്റെ പ്രശ്നവും സ്വന്തം പ്രശ്നമാവുമ്പോള്‍ ഇന്ത്യയുടെ പ്രശ്നം പിന്നിലാവുന്നു എന്നതാണ് ഇതിലുള്ള പ്രശ്നം !
തങ്ക്യൂ ദില്‍ഫൂ,
ഇത് എങ്ങനെ ഒന്ന് കയറ്റിവിട്ട് നാല് കാശുണ്ടാക്കാമെന്ന് കരുതിയിരിക്കുവ.
കരാര്‍ റദ്ദാക്കാനുള്ള സാഹചര്യങ്ങളെ പറ്റി ഹൈഡ് ആക്റ്റ് പറയുന്നത് താഴെ കാണൂ. ഇതില്‍ പല മാധ്യമങ്ങളും പറഞ്ഞത് പോലെ ഇന്ത്യ തൊറിയം റിയാക്ടര്‍ വികസിപ്പിക്കുകയോ പുതിയ ആയുധം പരീക്ഷിക്കുകയോ ചെയ്താല്‍ റദ്ദാവും എന്ന് പറയുന്നില്ല. പ്രോലിഫെറേഷന്‍ അഥവാ കൈമാറ്റം എന്നത് മാത്രമാണ് ഇഷ്യൂ എന്നാണ് ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.
(3) TERMINATION OF NUCLEAR TRANSFERS TO INDIA.—
(A) IN GENERAL.—Notwithstanding the entry into force
of an agreement for cooperation with India arranged pursuant
to section 123 of the Atomic Energy Act of 1954 (42
U.S.C. 2153) and pursuant to this title, and except as
provided under subparagraph (B), exports of nuclear and
nuclear-related material, equipment, or technology to India
shall be terminated if there is any materially significant
transfer by an Indian person of—
(i) nuclear or nuclear-related material, equipment,
or technology that is not consistent with NSG guidelines
or decisions, or
(ii) ballistic missiles or missile-related equipment
or technology that is not consistent with MTCR guidelines,
unless the President determines that cessation of such
exports would be seriously prejudicial to the achievement
of United States nonproliferation objectives or otherwise
jeopardize the common defense and security.
(B) EXCEPTION.—The President may choose not to
terminate exports of nuclear and nuclear-related material,
equipment, and technology to India under subparagraph
(A) if—
(i) the transfer covered under such subparagraph
was made without the knowledge of the Government
of India;
(ii) at the time of the transfer, either the Government
of India did not own, control, or direct the Indian
person that made the transfer or the Indian person
that made the transfer is a natural person who acted
without the knowledge of any entity described in
subparagraph (B) or (C) of section 110(5); and
(iii) the President certifies to the appropriate
congressional committees that the Government of India
has taken or is taking appropriate judicial or other
enforcement actions against the Indian person with
respect to such transfer.
ഇതും പറയുന്നുണ്ട്. കരാര്‍ നടപ്പിലായാല്‍ ശരിക്ക് നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി.
180 days after the date on which an agreement for
cooperation with India arranged pursuant to section 123 of
the Atomic Energy Act of 1954 (42 U.S.C. 2153) enters into
force, and annually thereafter, the President shall submit to
the appropriate congressional committees a report including—
(E)(i) an assessment of whether India is fully and
actively participating in United States and international
efforts to dissuade, isolate, and, if necessary, sanction and
contain Iran for its efforts to acquire weapons of mass
destruction, including a nuclear weapons capability
(including the capability to enrich uranium or reprocess
nuclear fuel), and the means to deliver weapons of mass
destruction, including a description of the specific measures
that India has taken in this regard; and
(ii) if India is not assessed to be fully and actively
participating in such efforts, a description of—
(I) the measures the United States Government
has taken to secure India’s full and active participation
in such efforts;
(II) the responses of the Government of India to
such measures; and
(III) the measures the United States Government
plans to take in the coming year to secure India’s
full and active participation;
കരാറിന്റെ ഭാഗമായി ഇറാനെന്തിരെ അമേരിയ്ക്കകൊപ്പം നിലപാടെടുക്കാമെന്ന് ഇന്ത്യാ ഗവണ്മെന്റ് സമ്മതിച്ചിരിക്കുന്നു എന്ന് തീര്‍ച്ചയായി. രണ്ട് വട്ടം ഇറാനെതിരെ വോട്ട് ചെയ്ത് ഇന്ത്യ അത് തെളിയിച്ചതുമാണല്ലോ.
പഴയതൊക്കെ അടച്ച്‌പൂട്ടി, IAEA സീല് വെച്ചാലല്ലെ ഈ കരാര്‍ നടക്കൂ. അപ്പോ പുതിയതിന്റെ പ്രശ്നമില്ലല്ലോ.
ഹൈഡ് ആക്റ്റ് എല്ലാം വെറും പുകമറയാണ് ദില്‍ബാ ... ഇതെല്ലാം വെറും രാക്ഷ്ട്രീയക്കളിയാണ്. ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങളും സാദ്ധ്യതകളും എല്ലാം വിശദമായി പരിശോധിച്ച വിദഗ്ദരാണ് കരാറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് . അല്ലാതെ മന്‍മോഹന്‍സിങ്ങ് തന്നിഷ്ടം പോലെ ഒരു കരാര്‍ പടച്ചുണ്ടാക്കിയതല്ല. കഥയറിയാതെ ആട്ടം കാണുന്നവരാണ് അനുയായികളും അണികളും . ഇടതിനെ കൂട്ടുപിടച്ച് ഭരണം അട്ടിമറിച്ച് , തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താം എന്ന് മനപ്പായസമുണ്ട ബി.ജെ.പി. ഇപ്പോള്‍ കരാറിന്റെ കാര്യത്തില്‍ സ്വരം മാറ്റിയത് ശ്രദ്ധിച്ചില്ലേ ? പിന്നെ ഒരു കരാറാവുമ്പോള്‍ രണ്ട് കൂട്ടരും താന്താങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികം . ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഒരു സമവായത്തിലെത്താന്‍ നമുക്ക് കഴിയുന്നില്ല അതാണ് പ്രശ്നം . കാരണം ചിലര്‍ക്ക് പ്രത്യയശാസ്ത്രത്തിന്റെയും മറ്റു ചിലര്‍ക്ക് മതത്തിന്റെയും അസ്കിതകള്‍ ......
എനിക്ക് തെറ്റി.
SEC. 106. INOPERABILITY OF DETERMINATION AND WAIVERS.
A determination and any waiver under section 104 shall cease
to be effective if the President determines that India has detonated
a nuclear explosive device after the date of the enactment of this
title.
എന്നൊരു ചെറിയ പാരഗ്രാഫിലൂടെ പുതിയ അണുവായുധം പരീക്ഷിച്ചാല്‍ കരാറിന്റെ കാതലായ ഭാഗം റദ്ദാവും എന്ന് ഹൈഡ് ആക്ട് പറയുന്നു. (കൊള്ളാലോ വീഡിയോണ്‍.. ഈ പാരഗ്രാഫ് ആദ്യം കണ്ടില്ല അത്ര ചെറുത്)
ബീരാന്‍ കുട്ടീ,
പഴയത് അടച്ച് പൂട്ടി സീല് വെയ്ക്കാനല്ല പറയുന്നത്. സിവിലിയന്‍ റിയാക്ടറുകളായി തരം തിരിച്ച റിയാക്ടറുകള്‍ IAEA മാനദണ്ഡങ്ങള്‍ക്ക് കീഴെ കൊണ്ട് വരുക എന്നാണ്. അതായത് പൂര്‍ണ്ണമായും സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നത് കൂടാതെ അവയ്ക്ക് മുകളില്‍ അന്താരാഷ്ട്രസമൂഹത്തിന്റെ ഒരു കണ്ണ് ഉണ്ടാവുകയും ചെയ്യും. അത് ഇപ്പോള്‍ തന്നെ എന്‍ പി ടി അംഗരാജ്യങ്ങള്‍ പാലിക്കുന്ന കീഴ്വഴക്കമാണ്.
unknown,
Hyde Act സെനറ്റിന്റെ അനുമതി നേടാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു പുകമറ തന്നെയാണ് എന്നാണ് എന്റെയും അഭിപ്രായം. പുതിയ ആയുധം പരീക്ഷിച്ചാല്‍ എത്ര കേമന്‍ കരാറായാലും അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം ഉപെക്ഷിയ്ക്കേണ്ടി വരും. പുതിയതായി ഹൈഡ് ആക്ട് എന്തെങ്കിലും പറയുന്നുണ്ട് എന്ന് ഇത് വരെയുള്ള വായനയില്‍ തോന്നിയില്ല.ഇറാനുമായുള്‍ല ബന്ധത്തിന്റെ കാര്യം അന്നത്തെ വോട്ടിങ്ങോടെ തീരുമാനമായതാണ്.
ഹൈഡ് ആക്ടില്‍ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം യാതൊരു ബന്ധവുമില്ല എന്ന് തോന്നുമെങ്കിലും ഇടയ്ക്ക് പാകിസ്താന്റെയും റീജിയണല്‍ നോണ്‍ പ്രോലിഫറേഷന്‍ കരാറിനെയും (ചൈനയുള്‍പ്പെടുന്ന!!!) പറ്റി പറയുന്നു. ഇത് യു എസ് കോണ്‍ഗ്രസ്സിന്റെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരിക്കും എന്ന് കരുതുന്നു.
ആണവക്കരാറിനെതിരെ അമേരിക്കയില്‍ ബുഷിനെതിരെ പ്രതിഷേധമുണ്ടാകുന്നു ഇവിടെ മന്‍മോഹനെതിരേയും. ഇറാനെതിരെ ഭാവിയില്‍ എന്ത് നിലപാടെടുക്കാന്‍ പറ്റും എന്ന് നോക്കിവേണം നമ്മള്‍ ഒരു കരാര്‍ ഒപ്പിടാന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈ പ്രതിഷേധങ്ങളുടെ ഒക്കെ മൂലകാരണം മനസിലാകും. നോക്കണേ ജനാധിപാത്യമൊക്കെ കടലാസില്‍ പോലും ഇല്ലാത്ത ഒരു മൌലീക വാദി രാജ്യത്തെക്കുരിച്ചുള്ള ചില ആകുലതകളേ. ഭയങ്കരം തന്നേ
unknown - നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആരും തടസ്സം നില്‍ക്കുന്നില്ല. എല്ലാം നന്നായി ഭവിക്കട്ടെ.
ബിജെപി മാത്രമല്ല, ഇടതും ഇതിനെ അനുകുലിക്കും, കാരണം ഇത് അമേരിക്കന്‍ ഡോളറിന്റെ കളിയ.
ശവപ്പെട്ടി വിറ്റ് പുട്ടടിച്ച ഇന്ത്യക്കാരനെ, ഇരുട്ടില്‍ നിന്നും രക്ഷിക്കുവാന്‍ വരുന്ന അമേരിക്കയെ നമ്മുക്ക് സ്വാഗതം ചെയ്യാം. ജനാധിപത്യം നടപ്പിലാക്കാന്‍ ഇറഖിലെത്തിയ പോലെ.
ചരിത്രത്തില്‍ ഇത്‌വരെ ഒരു കരാറും നടപ്പിലാക്കാത്ത, ഒരു കരാറും അംഗികരിക്കാത്ത, അമേരിക്കക്ക് ഇന്ത്യയെ സഹായിക്കുവാന്‍ എന്തോരുത്സാഹം.
പര്‍വേഷ് മുഷറഫ് പാക്കി ജനങ്ങളെ അടിച്ചമര്‍ത്തിയിരുന്നെങ്കില്‍, ഈ കരാറിന്റെ ഗതിയെന്താകുമായിരുന്നു എന്ന് വരും തലമുറ രേഖപ്പെടുത്തട്ടെ.
കൂട്ടിവായിക്കുവാന്‍ ബുദ്ധിമുട്ടാണ് അല്ലെ unknown. ചരിത്രം അതാണ്.
ദാ, ഇതെന്തിനാണെന്ന് പറയാമോ?
(1) Achieve, at the earliest possible date, a moratorium
on the production of fissile material for nuclear explosive purposes by India, Pakistan, and the People’s Republic of China.
(1) Oppose the development of a capability to produce
nuclear weapons by any non-nuclear weapon state, within or
outside of the NPT.
ബീരാന്‍ കുട്ടി,
ആ പറഞ്ഞ കാര്യങ്ങളെ പറ്റി വേവലാതിപ്പെടേണ്ട കാര്യമുണ്ടോ? ന്യൂക്ലിയര്‍ ടെക്നോളജി ചില്ലറക്കളിയല്ല. അത് ട്രാന്‍സ്ഫര്‍ ചെയ്ത് തരുന്നത് സൌജന്യത്തിലാവില്ല എന്ന് ഉറപ്പാണല്ലോ. നോണ്‍ പ്രൊലിഫെരേഷന്‍ ട്രീറ്റി സൈന്‍ ചെയ്യാത്ത ഇന്ത്യയെ ഹൈഡ് ആക്ടിന്റെയും ആണവഏജന്‍സിയുടെയും കരാറുകള്‍ വഴി നോണ്‍ പ്രൊലിഫറേഷന്‍ ഉറപ്പാക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അതില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നും ഞാന്‍ കാണുന്നില്ല.
കൂടുതല്‍ അണ്വായുധണ്‍ഗളും യുദ്ധസാങ്കേതികവിദ്യയും സൌത്തേഷ്യയില്‍ വ്യാപിയ്ക്കാതിരിക്ക്‍ാനും അമേരിക്ക ശ്രദ്ധിയ്ക്കും. ശ്രദ്ധിയ്ക്കണം. ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവരെ നോണ്‍ പ്രൊലിഫരേഷന്‍ കരാറില്‍ പാര്‍ട്ടികളാക്കാന്‍ ശ്രമിയ്ക്കും എന്ന പോളിസിയില്‍ എന്താണ് പ്രശ്നം? അവര്‍ ശ്രമിയ്ക്കട്ടെ എന്നേ.
ചരിത്രം കൂട്ടിവായിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളും എന്റെ ബീരാന്‍ കുട്ടീ .... 62ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു “ അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന സ്ഥലത്തെക്കുറിച്ചാണ് തര്‍ക്കം“ എന്ന്. സ്വാതന്ത്ര്യത്തിന് മുന്‍പ് കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയുള്ള മുസ്ലീം സഹോദരങ്ങള്‍ “ പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്‍ “ എന്ന് ഐകകണ്ഠ്യേന അലറി വിളിച്ചത് എല്ലാ മുസ്ലീം സമുദായക്കാര്‍ക്കും പാക്കിസ്ഥാനില്‍ പോകാന്‍ വേണ്ടിയായിരുന്നില്ല എന്ന് പില്‍ക്കാല ചരിത്രം തെളിവുണ്ടല്ലോ . ഇന്ന് ഇന്ത്യയെക്കാളും പ്രാധാന്യം ഇറാക്കിനും ഇറാനും ചിലര്‍ കല്‍പ്പിക്കുന്നത് ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് . അമെരിക്ക ഒരു രാജ്യത്തെയും ഇതുവരെയായി കോളനിയാക്കിയിട്ടില്ല. ഈ കരാര്‍ നടപ്പായാല്‍ ഇന്ത്യയെ അമെരിക്ക വിഴുങ്ങുകയൊന്നുമില്ല. ഇന്ത്യ വളരെ ശക്തമായ ഒരു രാജ്യമാണ് . പാക്കിസ്ഥാന് ഇന്ത്യയോടൊപ്പം എത്താന്‍ ഒരിക്കലും കഴിയില്ല. വരുന്ന 25 വര്‍ഷത്തിനകം ഇന്ത്യ ചൈനയെയും പിന്നിലാക്കും എന്നതില്‍ സംശയം വേണ്ട. കരാരിന് അല്പം താമസം നേരിട്ടാലും നടപ്പാവുക തന്നെ ചെയ്യും . മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പെരില്‍ ചിലര്‍ ഇന്ത്യയെ പിറകോട്ട് വലിക്കാന്‍ ശ്രമിക്കുന്നത് വിജയിക്കില്ല . അമെരിക്കയും ഇന്ത്യയും മഹത്തായ ജനാധിപത്യ രാജ്യങ്ങളാണ് . ഈ രണ്ട് രാജ്യങ്ങളിലും ജനങ്ങളാണ് വിധികര്‍ത്താക്കള്‍ . അമെരിക്കയോടുള്ള ബീരാന്‍ കുട്ടിയുടെ വെറുപ്പ് മനസ്സിലാക്കാന്‍ വിഷമമില്ല . എന്നാല്‍ സഹിക്കുകയേ നിവൃത്തിയുള്ളൂ .
ദില്‍ബൂ,
ശ്രമിക്കും എന്നല്ല, എതിര്‍ക്കും എന്നാണ്.
“ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും
വോട്ടു ബാങ്കു താന്‍ ഇടതു പക്ഷത്തിനു കൌതുകം”
Achieve, at the earliest possible date, a moratorium
on the production of fissile material for nuclear explosive purposes by India, Pakistan, and the People’s Republic of China.
ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവരുടെ ആണവായുധ സാമഗ്രികളുടേയും ആയുധങ്ങളുടേയും നിര്‍മ്മാണത്തിന്മേല്‍ മോറട്ടോറിയം കൊണ്ടുവരിക. ഇത് അവരുടെ പോളിസി ആണ്. അതില്‍ എന്താണ് തെറ്റ് എന്നാണ് ഞാന്‍ ചോദിക്കുന്നത്? അമേരിക്ക പത്ത് മുപ്പത് വര്‍ഷമായി ശ്രമിച്ച് കൊണ്ടിരിക്കുന്നതല്ലെ ഇതിന്. ഇനി ഒരു മോറട്ടോറിയം വന്നാല്‍ തന്നെ പാകിസ്താനും ചൈനയ്ക്കും ബാധകമാവുന്ന കാര്യങ്ങള്‍ മാത്രമേ ഇന്ത്യയ്ക്കും ബാധകമാവൂ. നിലവില്‍ അങ്ങനെ ഒരു ചര്‍ച്ച പോലും ഇല്ല എന്ന് ഓര്‍ക്കുക.
Oppose the development of a capability to produce
nuclear weapons by any non-nuclear weapon state, within or
outside of the NPT.
ഇത് അമേരിക്കയുടെ നയം മാത്രമല്ല. നോണ്‍ പ്രൊലിഫെറേഷന്‍ അംഗങ്ങളുടെയും ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പിന്റെയും നയമാണ്. ഇന്ത്യയുടെ ആണവ നിര്‍വ്യാപന നിലപാടും ഇതിന് സമാനമാണ് എന്നാണ് എന്റെ അറിവ്.
ഈ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് ആശങ്കയ്ക്ക് വകയുള്ളത്?
ഞാന്‍ ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവരെ നോണ്‍ പ്രൊലിഫരേഷന്‍ കരാറില്‍ പാര്‍ട്ടികളാക്കാന്‍ ശ്രമിയ്ക്കും എന്ന് പറഞ്ഞതിനോടാണ് ബീരാന്‍ കുട്ടി “ദില്‍ബൂ,
ശ്രമിക്കും എന്നല്ല, എതിര്‍ക്കും എന്നാണ്.“ എന്ന് മറുപടി പറഞ്ഞതെന്ന് വിശ്വസിക്കുന്നു. ഇത് എവിടെയാണ് പറഞ്ഞത് എന്ന് കാണിച്ച് തരാമോ? ഞാന്‍ നോക്കിയിട്ട് കണ്ടില്ല.
ആണവ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്ത്. (ദീപിക ന്യൂസ്)
എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാം.
unknown എന്റെ സത്യങ്ങള്‍ നിങ്ങള്‍ക്ക് സത്യമാവണമെന്നില്ല. ആരുടെയും ഭാഗം ചേര്‍ന്നതോ, കുറ്റം പറഞ്ഞതോ അല്ല്ല, തെറ്റുകള്‍ ചുണ്ടികാണിച്ചു. എന്റെ എളിയ ബുദ്ധിയിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ചു, എന്റെ അഭിപ്രായം പറഞ്ഞു, അത്രമാത്രം.
കണ്ണടച്ച് അമേരിക്കയെ വിശ്വസിക്കാന്‍ എനിക്കാവില്ല, അവരെത്ര നന്മ ചെയ്താലും.
ദില്‍ബനും unknown നും കിരണും നന്ദി, സംയമനത്തോടെ അഭിപ്രായം പറഞ്ഞതിന്, ക്ഷമയോടെ സഹകരിച്ചതിന്.
SEC. 103. STATEMENTS OF POLICY.
(a) IN GENERAL.—The following shall be the policies of the
United States:
(1) Oppose the development of a capability to produce
nuclear weapons by any non-nuclear weapon state, within or
outside of the NPT.
(2) Encourage States Party to the NPT to interpret the
right to ‘‘develop research, production and use of nuclear energy....
A simple question to Dilbu,
Upto now, why America didn’t sign the NPT?, they are just making the laws and others must follow it, even though they can't, right?
123 കരാര്‍ ധാരാളം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ ഇന്ധന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അമേരിക്ക ഈ കരാറിലേക്കു നമ്മെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത്, ഭാവിയിലുള്ള എല്ലാ തരം ആണവായുധ പ്രയോഗങ്ങളില്‍ നിന്നും (സൈനികവും സൈനികേതരവുമായ)നമ്മെ അകറ്റാന്‍ തന്നെയാണ്. മാത്രമല്ല ഒരു സമ്പൂര്‍ണ്ണ അമേരിക്കന്‍ താവളമായി ദക്ഷിണേഷ്യ വികസിപ്പിക്കുക എന്നൊരു ഉദ്ദേശ്യവും ഇതിലുള്‍പ്പെടുന്നു. ഇതിനോടകം തന്നെ, ആ ലക്ഷ്യം അമേരിക്ക ഒരു പരിധി വരെ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ, ഇപ്പോഴത്തെ ഈ പുതിയ പൊയ്‌മുഖത്തിന്റെ ശരിയായ ഉദ്ദേശ്യം, മറ്റു രാജ്യങ്ങളുമായി ഇത്തരം ഒരാവശ്യത്തിലേക്ക് ഇന്ത്യ ഭാവിയില്‍ ഏര്‍പ്പെടാനുള്ള വഴികള്‍ അടക്കുക എന്നതു തന്നെയാണ്. ആണവ നിര്‍വ്യാപന കരാറിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കാനും ഇതുവഴി അവര്‍ക്ക് എളുപ്പത്തിലാകും.
ദില്‍ബന്‍ പറയുന്നു “നോണ്‍ പ്രൊലിഫെരേഷന്‍ ട്രീറ്റി സൈന്‍ ചെയ്യാത്ത ഇന്ത്യയെ ഹൈഡ് ആക്ടിന്റെയും ആണവഏജന്‍സിയുടെയും കരാറുകള്‍ വഴി നോണ്‍ പ്രൊലിഫറേഷന്‍ ഉറപ്പാക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അതില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നും ഞാന്‍ കാണുന്നില്ല“
ആണവ ഏജന്‍സിയില്‍ (എന്തിനേറെ, ഐക്യ രാഷ്ട്രസഭ എന്ന ശിഖണ്ഡി സഭക്കുള്ളില്‍)പോലും അമേരിക്കക്കുള്ള സ്വാധീനത്തെക്കുറിച്ചു ദില്‍ബനു അറിയില്ലെന്ന് കരുതാന്‍ എനിക്കാവില്ല. എന്നിട്ടുമെങ്ങിനെയാണ് ഇത്തരം ഒരു അസ്ഥാനത്തുള്ള ശുഭാപ്തി വിശ്വാസത്തിലേക്ക് അദ്ദേഹം എത്തിയതെന്ന് മനസ്സിലാകുന്നുമില്ല.
പ്രസിദ്ധമായ ജനീവ കരാറടക്കം, അമേരിക്ക ഇതിനകം ലംഘിച്ചിട്ടുള്ള, ഇപ്പോഴും ധാര്‍ഷ്ട്യത്തോടെ ലംഘിച്ചുകൊണ്ടിരിക്കുന്ന കരാറുകള്‍ നിരവധിയാണ്. എണ്ണപ്പാടങ്ങളുടെ മേലുള്ള ചോദ്യം ചെയ്യാനാവാത്ത സര്‍വ്വധികാരം തന്നെയാണ്‍് അമേരിക്കയുടെ ലക്ഷ്യം. ആ ഇന്ധന ഭൂമികയിലുള്ള എല്ലാ രാജ്യങ്ങളേയും വരുതിയില്‍ വരുത്തുക എന്നതും അവരുടെ ദീര്‍ഘകാല ലക്ഷ്യമാണ്.
ആണവായുധങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണെന്ന കാര്യത്തിലൂം, മറ്റു ഉര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതാണെന്ന കാര്യത്തിലും ഒരു സംശയവുമില്ല.
പക്ഷേ ഞങ്ങളുടെ ന്യായമാണ് വലുത് എന്ന മട്ടിലുള്ള അമേരിക്കന്‍ ധാര്‍ഷ്ട്യം വകവെച്ചുകൊടുക്കാന്‍ ആവില്ല.
ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമാണ് അമേരിക്ക (ജനതയെ അല്ല ഇവിടെ വിവക്ഷിക്കുന്നത്, നിരന്തരമായി അവിടെ ഭരണം കയ്യാളുന്ന വര്‍ഗ്ഗത്തെ). ആ രാജ്യം പൊരോഹിത്യം വഹിക്കുന്ന കരാറുകളെല്ലാം, മറ്റു രാജ്യങ്ങളുടെ നാശം മാത്രം ലാക്കാക്കിയുള്ളതാണ് എന്ന തിരിച്ചറിവിലൂടെവേണം ഇന്ത്യ യാത്ര ചെയ്യേണ്ടത്.
ഐക്യ രാഷ്ട്രസഭയടക്കമുള്ള സ്ഥാപനങ്ങളും, ലോകബാങ്ക്, അന്താരാഷ്ട്രനിധി പോലുള്ള ‘ധര്‍മ്മസ്ഥാപനങ്ങ’ളും ഒക്കെ വലിയൊരു കോളൊണൈസേഷന്റെ ഭാഗമാണെന്നണ് ചരിത്രം നമുക്കു നല്‍കുന്ന വിനീതമായ പാഠം.
അമേരിക്കയ്ക്ക് ആണവഏജന്‍സിയിലുള്ള സ്വാധീനം ഒരിക്കലും ഞാന്‍ കുറച്ച് കാണുന്നില്ല. ഇറാക്കിലെയും ഇപ്പോള്‍ ഇറാനിലെയും ഇന്‍സ്പെക്ഷന്‍ നാടകങ്ങളില്‍ അമേരിക്ക ആണവ ഏജന്‍സിയെ ഉപയോഗിച്ചത് എല്ലാവരും കണ്ടതാണല്ലൊ.
ഞാന്‍ സംസാരിക്കുന്നത് അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ചത് ഇന്ത്യ അമേരിക്കന്‍ ആണവ കരാറിന്റെ ധാരണാപത്രം ഒപ്പ് വെച്ച് കഴിഞ്ഞ പശ്ചാത്തലത്തില്‍ ഹൈഡ് ആക്ടിന്റെയും മറ്റ് അനുബന്ധ കരാറുകളുടേയും കുരുക്കുകളും പ്രസക്തിയുമാണ്. അമേരിക്കയില്‍ നിന്ന് ആണവ സാങ്കേതിക വിദ്യ ഇന്ത്യ വാങ്ങുന്ന സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയെ നോണ്‍ പ്രൊലിഫെറേഷന് തുല്യമായ കരാറില്‍ ഏര്‍പ്പെടുത്തുന്നതില്‍ എനിക്ക് തെറ്റ് കാണാനാവില്ല എന്നാണ് പറഞ്ഞത്. ഗിവ് ആന്റ് ടേക്ക്.
കരാറില്‍ ഒപ്പ് വെയ്ക്കുന്നതിന് മുമ്പുള്ള വിലയിരുത്തലാണ് നടക്കുന്നത് എങ്കില്‍ ശരിയാണ് അമേരിക്ക നമ്മള്‍ക്ക് സാങ്കെതിക വിദ്യ തരുന്നതിന് പകരമായി ഭാവിയില്‍ ആണവവികസന്ത്തിനുള്ള പരമാധികാരം കൊടുക്കേണ്ടി വരും. അത് കണക്കിലെടുത്തിട്ട് തന്നെയാവുമല്ലോ ഇന്ത്യ കരാറുമായി മുന്നോട്ട് പോയത്.
നമ്മുടെ ആണവ സാങ്കേതികവിദ്യയും അതിന്റെ വികസനവും ഏത് സ്റ്റേജിലായിരുന്നു എന്നും കൂടി നമ്മള്‍ പരിഗണിയ്ക്കണം. വളരെ പണച്ചെലവുള്ള ഗവേഷണം ശരിയായ ദിശയിലാണെങ്കിലും വളരെ പതുക്കെയും പലപ്പോഴും പരാജയം നേരിട്ടതുമാണ് (ഉദാ:ഫാസ്റ്റ് ബ്രീഡ് റിയാക്ടര്‍ പരീക്ഷണങ്ങള്‍). ഇന്ന് നമ്മള്‍ ഉപയോഗിയ്ക്കുന്ന റിയാക്ടറുകള്‍ മിക്കതും റഷ്യന്‍ നിര്‍മ്മിതമാണ്. സ്വന്തമായി ടെക്നോളജി വികസിപ്പിയ്ക്കുന്നതും ടെക്നോളജി പ്രാവര്‍ത്തികമാക്കുന്നതും രണ്ടും രണ്ടാണ്. ഇന്ത്യാ ആദ്യ സ്റ്റേജ് തന്നെ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളൂ കൂടാതെ ഇതിനും വിദേശത്ത് നിന്നുള്ള സപ്ലൈ ആവശ്യവുമാണ്. ഈ സാഹചര്യത്തില്‍ ഇമ്മീഡിയറ്റ് ടെക്നോളജി ട്രാന്‍സ്ഫര്‍ ഒരു 25 വര്‍ഷത്തെ കുതിച്ച് ചാട്ടമെങ്കിലും ഊര്‍ജ്ജമേഖലയില്‍ ഉണ്ടാക്കും എന്ന് കരുതുന്നു.
രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ട സമയത്ത് സഹായകമാവുമെങ്കില്‍ അത്യാവശ്യം വിട്ട് വീഴ്ചകള്‍ ആവാം എന്നാണ് എന്റെ നിലപാട്. ഇന്ത്യയുടെ പുരോഗതിയ്ക്ക് മുന്നില്‍ പ്രത്യശാസ്ത്രവും ചത്ത കുതിരയായ വിദേശനയവുമൊന്നും തടസമാവരുത്.
well done Dilboo.........
ദില്‍ബൂ
ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ ഇപ്പോള്‍ത്തന്നെ കൈവശമുണ്ട് (നൂറ്റമ്പതോളം ഒറ്റമൂലികള്‍ ഇപ്പോള്‍ത്തന്നെ അലമാറയിലുണ്ട് ദില്‍ബു). ഇനിയൊരു 300 എണ്ണംകൂടി ഉണ്ടാക്കാനുള്ള പരക്കം പാച്ചിലാണ് ഇപ്പോള്‍ ഇന്ത്യ നടത്തുന്നതും. ഏഷയിലെ, ആയുധപ്പന്തയം വളര്‍ത്താനേ ഇതുപകരിക്കൂ. പ്രശ്നം ‘യൂറേനിയം’ എന്നൊരു സാധനത്തിന്റെ ലഭ്യതയെക്കുറിച്ചാണ്. നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഒരു രാജ്യമെന്ന നിലക്ക് ,നമുക്കിതു എവിടെനിന്നും കിട്ടാന്‍ ഇടയില്ലെന്ന ഒരു ‘തോന്നലിനെ’ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ഇതിനു പുറപ്പെട്ടിരിക്കുന്നത്. തീരെ അടിസ്ഥാനമില്ലാത്ത ഒരു തോന്നലാണ് ഇതെന്നു കൂടി മനസ്സിലാക്കുക.
രാജീവേട്ടാ,
ആണവആയുധത്തിനേക്കാള്‍ ഇപ്പോള്‍ ഇന്ത്യ ഊര്‍ജ്ജത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. നിലവിലുള്ള വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനും വരാന്‍ പോകുന്ന infrastructure bottleneck ഒഴിവാക്കാനും ഭീമമായ അളവില്‍ വൈദ്യുതിയും മറ്റും ആവശ്യമുണ്ട്. ഇപ്പോള്‍ തന്നെ ആവശ്യത്തിന് വൈദ്യുതി ഇല്ല താനും. ഊര്‍ജ്ജത്തിനായി അല്ലേ ഇന്ത്യ സത്യത്തില്‍ പരക്കം പായുന്നത്? നിരവധി പേരെ അമ്പരപ്പിച്ച ഇന്ത്യ-പാകിസ്താന്‍-ഇറാന്‍ പൈപ്പ് ലൈന്‍ പദ്ധതി പോലും ഒരു ഡെസ്പറേറ്റ് അട്ടെമ്പ്റ്റ് അല്ലേ?
No first strike പോളിസി ഉള്ള ഇന്ത്യയ്ക്ക് nuclear deterranceന് ആവശ്യമായ ആണവായുദ്ധങ്ങള്‍ നിലവില്‍ ഉണ്ട് എന്നാണ് സൈനിക റിയാക്ടറുകളും സിവില്‍ റിയാക്ടറുകളും വേര്‍തിരിക്കാനുള്ള തീരുമാനം എടുക്കുന്ന വേളയില്‍ സര്‍ക്കാര്‍ തന്നെ പറഞ്ഞത്. പോരാത്തതിന് ഈ കരാറിലൂടെ ഇന്ത്യയ്ക്ക് സൈനികാവശ്യത്തിനുള്ള യുറെനിയം ഒരിക്കലും കിട്ടാനും പൊകുന്നില്ല.
ഗാന്ധിജി പണ്ട് ചോദിച്ച പോലെ സാധാരണക്കാരനായ ഇന്ത്യക്കാരന് പ്രയോജനം ചെയ്യുമെങ്കില്‍ 150 ആണവായുധങ്ങള്‍ക്ക് പകരം എനിക്ക് 10 വൈദ്യുതി നിലയങ്ങള്‍ മതി.
ദില്‍ബുജീ,
രാജ്യത്തിന്റെ പരമാധികാരം പണയം വെച്ച് വികസനം വെണ്ടെന്നാണ് എന്റെ അഭിപ്രായം. സ്വതന്ത്രമായി വെറും കച്ചവടതന്ത്രമാണ് ഇതിനുപിന്നിലെങ്കില്‍ നല്ലത്.
പിന്നെ ഇതിനുപിന്നിലെ ഇന്ത്യക്കാരന്റെ കളി, രാജ്യനന്മയ്കണോ എന്ന് കാലം തെളിയിക്കും. ആണെങ്കില്‍ ധീരമായി മുന്നോട്ട് പോവാന്‍ സര്‍ക്കാറിന് കഴിയണം.
ബീരാങ്കുട്ടി മാഷേ,
രാജ്യത്തിന്റെ പരമാധികാരം എന്ന് പറയുന്നത് ആണവമേഖലയിലെ ഈ കരാറിനെ കുറിച്ചാണങ്കില്‍ തോക്ക് വാങ്ങുമ്പോള്‍ ലൈസന്‍സ് എടുക്കണം എന്ന് പറയുന്നത് പോലെയേ എനിക്ക് തോന്നിയിട്ടുള്ളൂ.
ഇറാന്‍ പ്രശ്നത്തില്‍ നിലപാടെടുക്കുന്നത് പോലെയുള്ള പരമാധികാരത്തിന്റെ കാര്യമാണ് പറയുന്നത് എങ്കില്‍ ഇന്ത്യ സ്വയം എടുത്ത തീരുമാനങ്ങളാണ് എല്ലാം ഇത് വരെയും. അമേരിക്ക മോശക്കാരനാണ് അത് കൊണ്ട് കൂട്ട് കൂടരുത് എന്ന് പറയുന്നത് ഒരു വിഭാഗത്തിന്റെ കാഴ്ച്ചപ്പാടും അഭിപ്രായവുമാണ്. അത് പോലെ വികസനത്തിന് മുന്‍തൂക്കം കൊടുക്കണം എന്നുള്ളത് മറ്റൊരു കാഴ്ച്ചപ്പാടും. യോജിപ്പില്‍ എത്തിക്കോളണമെന്നില്ല, അതിന്റെ ആവശ്യവുമില്ല. അതാണല്ലോ ജനാധിപത്യവും സ്വാതന്ത്ര്യവും.
എല്ലാം നന്നായി വരും എന്ന് പ്രതീക്ഷിയ്ക്കാം. പോസ്റ്റിട്ടതിന് നന്ദി. :)
123 കരാറിനെ ചുറ്റിപറ്റിയുള്ള വിവദങളില്‍ പ്രധാനമായി ഉന്നയിക്കപ്പെടുന്ന ഒരു സംശയം ഈ കരാര്‍ പ്രകാരം ഇന്ത്യയുടെ ആണവ റിയാക്റ്ററുകളില്‍, അമേരിക്കയുടെ / വിദേശ ശക്തികളുടെ/അന്താരാഷ്ട്ര ഏജന്‍സികളുടെ പരിശോധനകള്‍ ഉണ്ടാകും എന്നതാണ്. ഒരു തരത്തില്‍ അത് ഭാഗികമായി ശരിയുമാണ്, കാരണം IAEA യുടെ പരിശോധനകള്‍ക്ക് ഇന്ത്യിലെ സൈനികേതരമായ റിയാക്റ്ററുകള്‍ തുറന്ന് കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്. പക്ഷെ അതിനൊരു മറുവശമുള്ളത്, ഇന്ത്യിലെ 22 ആണവ റിയാക്റ്ററുകളില്‍ 14 എണ്ണം മാത്രമേ (സൈനികേതരം, എന്ന് വേര്‍ തിരിച്ചവ)അങിനെ തുറന്ന് കോടുക്കേണ്ടതുള്ളൂ എന്നാണ്. അവയ്ക്കാണ് ഈ കരാര്‍ പ്രകാരം യുറേനിയവും, ഉപകരണങളും ഇറക്കുമതി ചെയ്യാന്‍ അമേരിക്ക തടസ്സം നില്‍ക്കാതിരിക്കുക. ഈ കരാര്‍ ബധകമല്ലാത്ത ബാക്കി 8 എണ്ണത്തിന് (സൈനികേതരമല്ലാത്തത്)ഓരോ വര്‍ഷവും, 1250 കിലോ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ കഴിയും. (ഇന്ത്യന്‍ ന്യൂക്ലിയര്‍ ബോംബുകള്‍ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് നിരിമ്മിക്കുന്നത്.)അത് കൊണ്ട് തന്നെ ഇന്ത്യക്ക് ഈ പ്ലൂട്ടൊണിയം ഉപയോഗിച്ച് ബോംബുകള്‍ ഉണ്ടാക്കാം, എന്ന് മാത്രമല്ല, അവ ഈ 8 എണ്ണം വരുന്ന ആണവ കേന്രങളില്‍ സൂക്ഷിക്കാനും സാധിക്കും.മാത്രവുമല്ല, വൈദ്യുതി ഉത്പാദനത്തിന് മാത്രം ഉപയോഗിക്കുന്ന 14 റിയാക്റ്ററുകളില്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന യുറേനിയം ഉപയോഗിക്കാം എന്നതിനാല്‍ , ഇന്ത്യകകത്ത് തന്നെ ലഭിക്കുന്ന , ചെറിയ ആളവിലുള്ള യുറേനിയം മുഴുവനായി തന്നെ ആയുധ നിര്‍മ്മാണത്തിന് ഉപയോഗിക്കാം. ഇതിന് 123 കരാര്‍ തടസ്സം നില്‍ക്കുന്നില്ലാ.
മറ്റൊന്ന്, ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ കരാര്‍ അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും എന്ന വ്യവസ്ഥയാണ്. അതും ഭാഗികമായി ശരിയാണ്. പക്ഷെ ആണവ പരീക്ഷണം നടത്താനുള്ള അവകാശം ഇന്ത്യ ഇതു വരെ ഉപേക്ഷിച്ചിട്ടില്ലാ. സി ടി ബിടി യില്‍ ഇന്ത്യ ഇതുവരേ ഒപ്പ് വച്ചിട്ടില്ലാ. മാത്രവുമല്ലാ, “മാറിയ സുരക്ഷാ സാഹചര്യങളില്‍” ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക അത് അംഗീകരിക്കും എന്നും, കരാറില്‍ പറയുന്നുണ്ട് എന്നാണ് ഒരിടത്ത് വായിച്ചറിഞ്ഞത്. ചൈന, പാക്കിസ്ഥന്‍ തുടങിയ രാജ്യങള്‍ ആണവ പരീക്ഷണം നടത്തുന്ന സഹചര്യമാണ് “മാറിയ സുരക്ഷാ സാഹചര്യം ” എന്നത് കൊണ്ട് സൂചിപ്പിക്കപ്പെടുന്നത് എന്നറിയുന്നു. അതായത്, ബുഷ് അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (വലത് പക്ഷം)അധികാരത്തിലിരിക്കുകയാണെങ്കില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയാലും കരാര്‍ തുടരാനാണ് സാധ്യത. (ഡെമോക്രാറ്റുകളാണെങ്കില്‍ ആദ്യം കുറച്ച് ഒച്ചപ്പാടും, embargo യും മറ്റും ഉണ്ടാകുമെങ്കിലും, വീണ്ടും കരാര്‍ തുടരും).
പക്ഷെ ഇതിനൊക്കെ ഒരു മുന്നുപാധി എന്ന് പറയാവുന്ന ഒന്ന്, ഈ കരാറിന് ഇന്ത്യ കൊടുക്കേണ്ടുന്ന വില എന്ന് പറയാവുന്നത്, ഇന്ത്യയുടെ , ഇതു വരേ തുടര്‍ന്ന് പോന്ന സ്വതന്ത്ര വിദേശ നയം , അമേരിക്കന്‍ താത്പര്യമനുസരിച്ച് പൊളിച്ചെഴുതേണ്ടി വരും എന്നത് മാത്രമാണ്. അത് ഇറാനുമായുള്ള ബന്ധത്തിലാവട്ടെ, റഷ്യയുമായുള്ള ബന്ധമാവട്ടേ, എതായാലും, അമേരിക്കന്‍ അനുകൂല നിലപാടിന് താഴെ ഒപ്പ് വയ്ക്കുക എന്നത് മാത്രമാവും ഇന്ത്യയുടെ വിദേശ നയം. മാത്രവുമല്ലാ, ഭാവിയില്‍ നാറ്റോ പോലെ ഏഷ്യയില്‍ അമേരിക്ക നേതൃത്വം കൊടുക്കുന്ന എതേങ്കിലും, സൈനിക-സുരക്ഷാ സംഘടനയുടെ ഭാഗമായി ഇന്ത്യയ്ക്ക് മാറേണ്ടി വരും എന്നതും ഒര് സത്യമാണ്.
വിമതന്‍ (അങ്ങനെ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ക്ഷമിക്കുക) നന്ദി, ദീര്‍ഘമായ അവതരണതിന്.
Post a Comment