Tuesday, 11 September 2007

റമദാന്‍ മാസത്തിന്‌ സ്വാഗതം


അന്‍പതിയാറ്‌ വര്‍ഷം മുന്‍പുള്ള കഅബാലയം.


അത്മസമര്‍പ്പണത്തിന്റെയും
ത്യഗത്തിന്റെയും
സഹന ശക്തിയുടെയും
പ്രതീകമായി കടന്ന് വരുന്ന
റമദാന്‍ മാസത്തിന്‌ സ്വാഗതം.

അറിഞ്ഞോ അറിയതെയോ,
ഞാന്‍ ചെയ്തതും എന്നോട്‌ ചെയ്തതുമായ
എല്ലാ അപരാധങ്ങളും പോറുത്ത്‌ തരണെ നഥാ.

എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

20 comments:

  1. ബീരാന്‍ കുട്ടി said...

    എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

  2. സുല്‍ |Sul said...

    അള്ളാഹുവിനോടുള്ള പ്രാര്‍ത്ഥനയെങ്കിലും സ്വന്തം ഐ ഡിയില്‍ പോരെ.
    അനോണി പ്രാര്‍ത്ഥന എന്തിനാ?

    -സുല്‍

  3. ബീരാന്‍ കുട്ടി said...

    സുല്ലെ,
    പ്രാര്‍ഥന അനോനിയണെലും അള്ളാഹു സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നവനാണ്‌ ഞാന്‍. അത്മാര്‍ഥമായി ഞാന്‍ ചോദിച്ചതൊക്കെ തന്ന സര്‍വ്വശക്തനായ അള്ളാഹുവിന്‌ സ്തുതി.

    വിചാര, വികാരങ്ങളുള്ള, സഹജീവികളോടുള്ള, ആശയവിനിമയത്തിന്‌ നല്ലത്‌ (എന്റെ എല്ലിന്റെ എണ്ണം കൂടാത്തിരിക്കാനും, പല്ലിന്റെ എണ്ണം കുറയാത്തിരിക്കാനും) അനോനിയണെ, പേര്‌ മറച്ചു, എന്നത്‌ ഒരു സത്യം. തെറ്റാണെന്ന് വിശ്വസിക്കാത്തിടത്തോളം എനിക്കത്‌ തുടരാം. പെട്ടെന്നുള്ള എക്സ്‌പോസര്‍ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കണമെന്നാണ്‌ ഞാന്‍ പഠിച്ചത്‌, എന്നാലും ചിലതോക്കെ കണ്ടില്ല, കേട്ടില്ലാന്ന് നടിച്ച്‌ ചാടികടന്ന് പോവാന്‍ വിഷമം.

    മുഖംമൂടിയണിഞ്ഞത്‌ അരെയും വേദനിപ്പിക്കാനായിരുന്നില്ല, സത്യങ്ങള്‍ വിളിച്ച്‌ പറയുന്നത്‌ കേള്‍ക്കാന്‍ കാതില്ലാത്തവരാണ്‌ നമ്മള്‍. 98 മുതല്‍ നെറ്റിലുണ്ട്‌, പലതും കണ്ടും കേട്ടും, കൊണ്ടും കൊടുത്തും ഈ വലയുടെ മസ്മരികത ആവോളം അസ്വദിച്ചും തന്നെയാണ്‌ വന്നത്‌, ചതികുഴികള്‍ സ്വയം നിര്‍മ്മിച്ചിട്ടില്ലെങ്കിലും, പല രൂലത്തിലും ഭാവത്തിലും പലതും കണ്ടു.

    ഇപ്പോ മുഖംമൂടിയുടെ സ്‌കെച്ച്‌ മാത്രമെ ബാക്കിയുള്ളു. ബാക്കിയോക്കെ എക്സ്‌പോസ്‌ ആയി. അതും അഴിക്കണം. സമയമായി, അല്ലെ.

    ഒരിക്കല്‍ ഞാന്‍ ശ്രമിച്ചതാ, കഴിഞ്ഞില്ല. കാരണങ്ങള്‍ പലതാണ്‌, എന്തായാലും ആകെ രണ്ട്‌ പേരെ വിഷമിപ്പിച്ചു, ബുദ്ധിമുട്ടാക്കി എന്ന് പൂര്‍ണ വിശ്വാസമുണ്ട്‌, ഒന്ന് എറനാടനും മറ്റോന്ന് കൈപ്പളിയും. വ്യക്തിപരമായിട്ടാല്ലെങ്കിലും ആശയപരമായിട്ടായിരുന്നു യുദ്ധം. രണ്ട്‌ പേരോടും മപ്പ്‌ ചോദിക്കുന്നു. പിന്നെ അറിയാതെ ഞാന്‍ കാരണം വിഷമം നേരിടെണ്ടിവന്ന എല്ലാവരോടും മാപ്പ്‌.

    ചിരിക്കാന്‍, ചിരിക്കാന്‍ മാത്രം ഇവിടെയെത്തിയവനാണ്‌ ഞാന്‍. അതും വളരെ വൈകി. ഓര്‍ത്ത്‌ ചിരിക്കാന്‍ ഒത്തിരി കഥകള്‍, ചിന്തിക്കുവാന്‍ ഇത്തിരി ചിന്തകള്‍, അമുല്യ നിധിപോലെ വീണ്‌ കിട്ടിയ അറിവുകള്‍, എല്ലാം ഞാന്‍ കൊണ്ട്‌ പോവുന്നു എന്നോടോപ്പം.

    സുല്ലെ, കാത്തിരിക്കുകയായിരുന്നു ഒരവസരത്തിന്‌, കാരണകാരന്‍ നിങ്ങളായതില്‍ സന്തോഷം. സന്തോഷം മാത്രം. പരിഭവങ്ങളും, പരാതികളും അരോടുമില്ല. നന്ദി എല്ലാവരോടും, എല്ലാറ്റിനും.

  4. ബയാന്‍ said...

    സുല്ലും ബീരാ‌ങ്കുട്ടിയും അറിയാന്‍;

    അള്ളാഹു എന്നതിനു പകരം ‘അല്ലാഹു” എന്നെഴുതുന്നതായിരിക്കും നമ്മുടെ മാതൃഭാഷയില്‍- അറബിയിലുള്ള അതിന്റെ മൂല പദത്തോടു ഏറെ നീതിപുലര്‍ത്തുക. അല്ലെങ്കില്‍ അറബിയിലുള്ള ഈ പ്രത്യേക അക്ഷരത്തിനു സമാനമായതു മലയാളത്തില്‍ ഉണ്ടാക്കിയേടുക്കണം.

    ഖവാലിയില്‍ ‘ അല്ലാഹു അല്ലാഹു’ എന്നു പാടുന്നതു - അള്ളാഹു അള്ളാഹു എന്നു പാടിനോക്യേ; എന്തോ പന്തികേടില്ലേ.

    QW_ER_TY

  5. Areekkodan | അരീക്കോടന്‍ said...

    ബയാനേ...എത്താ ഇത്‌ ഗ്രാമര്‍ ക്ലാസ്സോ?

  6. Areekkodan | അരീക്കോടന്‍ said...
    This comment has been removed by the author.
  7. Areekkodan | അരീക്കോടന്‍ said...
    This comment has been removed by the author.
  8. തറവാടി said...

    ബീരാനേ , അനക്കും‌ പിന്നെ മറ്റെല്ലാവര്‍ക്കും , എന്‍‌റ്റെയും കുടുംബത്തിന്‍‌റ്റെയും റമദാന്‍ ആശം‌സകള്‍ ,

  9. Murali K Menon said...

    ആശംസകള്‍

  10. മന്‍സുര്‍ said...
    This comment has been removed by the author.
  11. മന്‍സുര്‍ said...
    This comment has been removed by the author.
  12. മന്‍സുര്‍ said...

    പ്രിയ സ്നേഹിതരേ....

    ദൈവം ....അല്ലാഹു...അള്ളാഹു...പടചവന്‍ ..റബ്ബ്...ഭഗവാന്‍ ,സ്രഷ്ടാവ്‌,
    എല്ലാം ഒരേ അര്‍ത്ഥം ആണ്‌ സൂചിപ്പികുന്നത്‌...അല്ലെങ്കിലും ദൈവ നാമങ്ങളിലും ,ദൈവ രൂപത്തിലുമാണല്ലോ നമ്മല്‍ പരസ്‌പരം പോരടികുന്നത്‌.....ഇവിടെ ദൈവനാമത്തിനല്ല പ്രസക്തി..മറിച്ച്‌...നമ്മുടെ മനസ്സുകളിലെ നന്‍മയും ,പ്രാര്‍ത്ഥനകളുമാണ്‌.
    തൊട്ടതിനും ,പിടിചതിനുമല്ല ദൈവ നാമങ്ങള്‍ ഉപയോകികേണ്ടത്‌...
    നമ്മുടെ പ്രവര്‍ത്തികളണ്‌ നമ്മുടെ നന്‍മകള്‍ ആ നന്‍മകളുടെ ഫലമാണ്‌ നമ്മുടെ പ്രാര്‍ത്ഥനകള്‍
    സംസാരികാന്‍ കഴിവുള്ളവന്‍ ദൈവത്തെ നാമം ചൊല്ലി വിളികുന്നു..ഒരു ഊമയായ ഒരു മനുഷ്യന്‍ എങ്ങിനെയായിരിക്കും ദൈവത്തെ വിളിച്ച്‌ പ്രാര്‍ത്ഥികുന്നത്‌ എന്ന്‌ കൂടി ചിന്തികുന്നത്‌ നന്നായിരിക്കും .

    നന്‍മകളും ,റംസാന്‍ ആശംസകളും

    മന്‍സൂര്‍,നിലംബൂര്‍

  13. ബയാന്‍ said...

    മന്‍സൂര്‍:

    ദൈവത്തെ എന്തു വിളിക്കുന്നു എന്നതിനെ കുറിച്ചോ ; വിളിക്കാതിരിക്കുന്നതിനെ കുറിച്ചോ ഞാന്‍ പറഞ്ഞിട്ടില്ല.

    ഒരു ഭാഷയില്‍ നിന്നു മറ്റുഭാഷയിലേക്കു മാ‍റുമ്പോഴുള്ള ഒരക്ഷരത്തിന്റെ ഉച്ചാരണത്തിലുള്ള അഭംഗി ചൂണ്ടിക്കാണിച്ചൂ എന്നേയുള്ളൂ.

    അറബി ഭാഷയിലുള്ള “അല്ലാഹു” എന്ന വാക്കിന്റെ മലയാളീകരണമാണു ‘ദൈവം” ; അല്ലാതെ “ അല്ലാഹു “ എന്നത്; ‘മുസ്ലിം ദൈവത്തിന്റെ പേരല്ല - മുസ്ലിംകള്‍ക്കു മാത്രമായി ഒരു ദൈവത്തെ ഇസ്ലാം പരിചയപ്പെടുത്തിയിട്ടില്ല. പരിചയപ്പെടുത്തുകയുമില്ല.

    ഊമയെന്നല്ല; ഈ പ്രകൃതി മുഴുവന്‍ ദൈവത്തെ വിളിക്കുന്നു, അവനെ നമിക്കുകയും ചെയ്യുന്നു, ചുരുക്കം ചില മനുഷ്യരും ജിന്നുകളും ഒഴിച്ചു.

  14. vimathan said...

    ബീരാന്‍ കുട്ടി, താങ്കള്‍ സൌദിയിലിരുന്നു കൊണ്ട് ബ്ലൊഗ് എഴുതുമ്പോള്‍ സ്വന്തം പേരും അഡ്രസും വെളിപ്പെടുത്താതിരിക്കുന്നതാണ് ബുദ്ധി. ജെദ്ദയിലാണല്ലേ? ഞാനും കുറെ നാള്‍ ജെദ്ദയില്‍ ഉണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട ഒര് നഗരമാണ് ജെദ്ദ. ശറഫിയയിലും, ബലദും ഒക്കെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. റമദാന്‍ ആശംസകള്‍.

  15. ബീരാന്‍ കുട്ടി said...

    ബയാന്‍ ഭായ്‌, നന്ദി, അത്മസംയമനം പാലിച്ച്‌ മറുപടി പറഞ്ഞതിന്‌.

    മന്‍സൂര്‍, ഇവിടെ പ്രശ്നം ഉച്ചാരണത്തിന്‌ സമമായ അക്ഷരങ്ങളായിരുന്നു.

    വിമതന്‍, വന്നതിലും കണ്ടതിലും സന്തോഷം, ഞാന്‍ ഷറഫിയയിലാണ്‌.

  16. Rasheed Chalil said...

    ബീരാന്‍ കുട്ടി ആശംസകളുണ്ട് ട്രാ... സുഖം തന്നെയല്ലേ (ചാറ്റവുമോന്നൊരു പേടി. പിന്നെ കരുതി ബീരാങ്കുട്ടിടേ ബ്ലോഗല്ലേ... കെടക്കട്ടേന്ന്.. യേത്)

    റമദാന്‍ ആശംസകള്‍.

    സ്നേഹപൂര്‍വ്വം
    ഇത്തിരി

  17. ബീരാന്‍ കുട്ടി said...

    ഇത്തിരി,
    മ്മക്ക്‌ ചാറ്റ്‌ല്ലട്ടാ, ഒരുപാട്‌ ഫയലുകള്‍ മുന്നില്‍ മുന്നില്‍ തുറന്ന്‌വെച്ച്‌ അതിനിടയില്‍ മ്മടെ മലയാളം വരമൊഴിയില്‍ അടിച്ച്‌ കമന്‍ട്രാന്‍ മാത്രമെ സാധിക്കൂ. സോറിട്ടോ,
    പിന്നെ കമന്റ്‌ ഒരു ഒന്ന് ഓന്നര കമന്റ മോനെ, ഇതിലും വല്യ ഒരു അംഗീകാരം മ്മക്ക്‌ കിട്ടാല്ല്യ. വായിക്കുന്നവര്‍ക്ക്‌ ഇഷ്ടമുള്ളതെന്തും എഴുതാനാണല്ല മ്മള്‌ ഇത്‌ തുറന്ന് വെച്ച്‌ കാത്തിരിക്കണെ.
    (കോട്ടക്കല്‍ എന്റെ മ്മാടെ നാടാണ്‌, സൂപ്പി ബസാര്‍) അവരുടെ സ്റ്റെയിലില്‍ പറഞ്ഞാല്‍, ഊതല്ലെ മോനെ, കാറ്റ്‌ണ്ട്‌ ട്ടാ. യേത്‌.

  18. Unknown said...
    This comment has been removed by the author.
  19. Unknown said...

    ന്തൂട്ടാ ബീരാനെ ഇത്... ഞാന് ഉദ്ദേശിച്ചത് കമന്റ് ചാറ്റാവുന്നു... ചാറ്റാവുന്നു എന്നൊരു നിലവിളി പോലെയുള്ള മുറവിളിയില്ലേ... അതേകുറിച്ചാ ഷ്ടാ...

    :)

    ithirivettathinu vendi.

  20. ബീരാന്‍ കുട്ടി said...

    കത്തിയെടുക്കണ്ട, ഞാന്‍ സുല്ലിട്ടു (സുല്ലിനെ പിടിച്ച്‌ മുന്നിലിട്ടു എന്നര്‍ഥം)
    ഒരു കമന്റും ഇന്ന് വരെ അബോര്‍ഷന്‍ ചെയ്തിട്ടില്ല. മെയില്‍, ചാറ്റ്‌ എന്നിവ എനിക്കില്ല. അത്‌കൊണ്ട്‌ ഇവിടെ തന്നെ എഴുതാം എന്ന് പറഞ്ഞതാ.
    വിഷമം തോന്നിയെങ്കില്‍ മാപ്പ്‌.