Tuesday 11 September 2007

മതപണ്ഡിതരോട്‌ ഒരപേക്ഷ

എല്ലാവിധ ബഹുമാനങ്ങളും വിനയവും നിലനിര്‍ത്തികൊണ്ട്‌ തന്നെ ഇസ്ലാം മതപണ്ഡിതരോട്‌ ഒരപേക്ഷ.

പടിവാതിലില്‍ എത്തിനില്‍ക്കുന്ന പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണ്‌ നാം.വിനിതനായി ഒരപേക്ഷയുണ്ട്‌, മാസപിറവി എല്ലാഗ്രൂപ്പും കൂടി എകോപിച്ച്‌, കേരളമാകെ ഒരു ദിവസം നോമ്പും, പെരുന്നാളും അചരിക്കുവാനും അഘോഷിക്കുവാനും അഗ്രഹമുണ്ട്‌.

നിങ്ങള്‍ സുന്നിയായിരുന്നോ, മുജാഹിദായിരുന്നോ, ജമാആത്തായിരുന്നോ എന്ന ചോദ്യം മലക്കുകള്‍ ചോദിക്കില്ലെന്ന് കരുതുന്നു. അല്ലാഹുവിന്റെ ചോദ്യം നീ നോമ്പ്‌കാരനായിരുന്നോ എന്നായിരിക്കും, ദിവസങ്ങളുടെ വിത്യസങ്ങള്‍ക്ക്‌, അതെന്തിന്റെ പേരിലായാലും കണക്ക്‌ പറയേണ്ടത്‌ നിങ്ങളാവും.

എന്റെ അയല്‍പക്കത്തുള്ളവര്‍ നേമ്പെടുക്കുകയും, ഞാന്‍ പെരുന്നാള്‍ അഘോഷിക്കുകയും ചെയ്യുന്ന് ദുരവസ്ഥ, സംസ്കാര സമ്പന്നരായ നമ്മുക്ക്‌ ഒരിക്കല്‍ കൂടി വന്ന് ഭവിക്കാതിരിക്കട്ടെ.

സൗദിയും എമിറേറ്റും, ഖത്തറും, കുവൈത്തും ഇജിപ്റ്റുമടക്കം ഒരു ഭൂഘണ്ഡം മുഴുവന്‍ ഒരു ദിവസം മാസ പിറവി കാണുബോള്‍, 600 കി.മി. ദൂരത്ത്‌ മാസപിറവി കാണുന്നത്‌ 24 -48 മണിക്കുറിന്റെ വിത്യാസത്തിലാണെന്നത്‌ അശ്ചര്യത്തോടെ വിക്ഷിച്ചിരുന്ന പഴയ തലമുറ മറഞ്ഞ്‌ പോയി, ഇന്ന് ഈ രഹസ്യങ്ങളുടെ കലവറ മുഴുവന്‍ അറിയുന്ന ജനങ്ങളാണ്‌ നിങ്ങളുടെ അനുയായികള്‍ എന്ന സത്യം മറക്കാതിരിക്കുക.

നോമ്പിന്റെ മഹത്ത്വം നിങ്ങളായിട്ട്‌ കളഞ്ഞ്‌ കുളിക്കരുതെ, അതെന്തിന്റെ പേരിലായാലും. നിങ്ങള്‍ ഭയപ്പെടുന്നത്‌ അല്ലാഹുവിനെയണോ, അതോ ഇഹലോകത്തെ പണവും പ്രശസ്തിയുമാണോ???

11 comments:

  1. ബീരാന്‍ കുട്ടി said...

    സൗദിയും എമിറേറ്റും, ഖത്തറും, കുവൈത്തും ഇജിപ്റ്റുമടക്കം ഒരു ഭൂഘണ്ഡം മുഴുവന്‍ ഒരു ദിവസം മാസ പിറവി കാണുബോള്‍, 600 കി.മി. ദൂരത്ത്‌ മാസപിറവി കാണുന്നത്‌, 24 -48 മണിക്കുറിന്റെ വിത്യാസത്തിലാണെന്നത്‌ അശ്ചര്യത്തോടെ വിക്ഷിച്ചിരുന്ന പഴയ തലമുറ മറഞ്ഞ്‌ പോയി. ഇന്ന് ഈ രഹസ്യങ്ങളുടെ കലവറ മുഴുവന്‍....

  2. മന്‍സുര്‍ said...

    ബീരാന്‍ കുട്ടി.....അടിപൊളി....

    തീര്‍ച്ചയായും വളരെ അനുയോജ്യമായ സന്ദര്‍ഭത്തില്‍ തന്നെ ഇത്തരം ഒരു വിവരണം ഉചിതമായ്‌.
    നോബിനേക്കാല്‍ പ്രാധാന്യം ഞങ്ങള്‍ പറയുന്ന വാക്കുകള്‍ക്കാണ്‌ എന്ന് വാശി പിടികുന്ന ഇത്തരം പണ്ടിതരോട്‌ എന്താ പറയാ..???
    ഒന്നും പറയാനില്ല...അല്ലെങ്കില്‍ പറഞിട്ട്‌ കാര്യമില്ല..
    ഞങ്ങള്‍ ജയികണം എന്നല്ലേ എല്ലാരുടെയും ആഗ്രഹം
    അത്‌ പോലെ നടക്കട്ടെ....

    പിന്നെ നോബ്....വൈകുന്നേരം വരെ പട്ടിണി കിടന്നിട്ട്‌ വൈകുന്നേരം
    വയറ്‌ പൊട്ടുവോളം ഭക്ഷണം കഴികുന്നതാണോ....ഇതിനെ കുറിച്ചും ഒന്നു എഴുതുന്നത്‌ നന്നായിരിക്കും ബീരാന്‍ കുട്ടി.

    നന്‍മകളും ,റംസാന്‍ ആശംസകളും

    മന്‍സൂര്‍,നിലംബൂര്‍

  3. ഏ.ആര്‍. നജീം said...

    ബീരാന്‍ സാഹിബ്,
    മന്‍സൂര്‍ഭായ് പറഞ്ഞത് പോലെ അവസരോചിതമായ പോസ്റ്റ്.
    രാത്രി ഒരുമണിക്കും ചന്ദ്രനെ കാത്ത് കടുംചായയും കുടിച്ച് ഇരുന്നിട്ട് രണ്ടുമണിക്ക് പള്ളിയില്‍ വിളിച്ചു പറയുന്നവര്‍ക്കറിയുമോ ചന്ദ്രന്‍ ഉദിക്കുന്നത് സന്ധ്യയോടടുത്തായിരിക്കുമെന്ന്

  4. അപ്പു ആദ്യാക്ഷരി said...

    നജീമിന്റെ കമന്റ് സൂപ്പര്‍!!

  5. ബീരാന്‍ കുട്ടി said...

    മന്‍സൂര്‍ ഭായ്‌,

    മതപരമായ കര്യങ്ങളില്‍ കൈവെക്കാന്‍ പറയല്ലെ ഭായി, അത്‌ മ്മടെ റൈഞ്ചില്‍ കിട്ടില്ല. അറിയാതെ എന്തെങ്കിലും തെറ്റ്‌ വന്ന് ഭവിച്ചാല്‍ അതിനുത്തരം അല്ലാഹുവിനോട്‌ ഞാന്‍ പറയണ്ടെ, അഗ്രഹമുണ്ട്‌, പക്ഷെ പേടിയാണ്‌. നിതിമാനും കാരുണ്യവനുമായ നാഥന്‍ അനുഗ്രഹിക്കുമെന്ന് കരുതുന്നു.

  6. ബീരാന്‍ കുട്ടി said...

    കേരളത്തിലെ മുസ്ലിം വിഭാഗിയതക്ക്‌ കാരണം മര്‍മ്മ പ്രധനമായ, ഇസ്ലമിന്റെ വിശ്വാസ പ്രമാണങ്ങളെ പാടെ തകിടം മറിക്കുന്ന ചില അടിസ്ഥാനപരമായ പ്രശ്നങ്ങളാണ്‌.

    1. മുസ്ലിങ്ങളില്‍ തന്നെ, ഇതര വിഭാഗങ്ങളോട്‌ സലാം പറയാന്‍ പാടില്ല. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിനക്കുണ്ടാവട്ടെ എന്ന് പറയരുത്‌. (എങ്ങാനും അവന്‍ നന്നായി പോയാലോ)

    2. കൂട്ടപ്രാര്‍ഥന (10-20 ആളുകള്‍ ഒരുമിച്ച്‌ അല്ലാഹുവിനെ വിളിച്ച്‌ പ്രാര്‍ഥിക്കുന്ന സമയത്ത്‌ എങ്ങാനും അത്‌ സ്വികരിക്കപ്പെട്ടാല്‍ പിന്നെ എന്താവും കഥ)

    3. മിലാദു-നബി, മൗലൂദ്‌ എന്നിവ അഘോഷിക്കരുത്‌ (പണ്ട്‌, വയറ്‌ നിറയെ തേങ്ങ ചോറും, പോത്തിറച്ചി വരട്ടിയതും പാവപ്പെട്ടവന്‍ വര്‍ഷത്തിലോരിക്കലെങ്കിലും കഴിച്ചിരുന്നത്‌ ഇങ്ങനെയായിരുന്നു, അതിന്റെ രുചി ഇപ്പഴും എന്റെ നാവിലുണ്ട്‌, ഇന്ന് ഇതിനോക്കെ ആര്‍ക്കാ നേരം)

    ഇത്രയും വലിയ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണ്ഡിതന്മാര്‍ പഠിച്ച, ഖുര്‍ആനും ഹദീസും തികയുന്നില്ല. (അവര്‍ പുതിയത്‌ വരാന്‍ കാത്തിരിക്കുകയാവും)

    മാപ്പ്‌, അരെയും കുറ്റം പറഞ്ഞതല്ല, തമ്മിലടിച്ച്‌, തെറിവിളിച്ച്‌ കവലകള്‍ തോറും രക്തം ചിന്തുന്നവര്‍, ഇതാണോ ഇസ്ലം എന്ന് അന്യമതസ്ഥര്‍ പുഛിക്കുന്ന കഥയറിയാതെ യതിംഖാനകള്‍ നട്ട്‌ നനച്ച്‌ വളര്‍ത്തുന്നവര്‍, ഇതോക്കെ ചെയ്യുന്നത്‌, അറിവും അഹങ്കാരവുമുള്ള പണ്ഡിതരാണെന്ന നഗ്നസത്യത്തിനു മുന്നില്‍ ലജ്ജിച്ച്‌ തലകുനിക്കുന്നു. സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ.

  7. chithrakaran:ചിത്രകാരന്‍ said...

    ബീരാങ്കുട്ടി,
    നല്ല കാഴ്ച്ചപ്പാട്.
    ഉചിതമായ സമയം.
    നല്ല ചിന്ത.
    താങ്കളുടെ ബ്ലൊഗിന്റെ റ്റെമ്പ്ലറ്റ് ചിത്രകാരനു വായിക്കാനാകുന്നില്ല. കമന്റ് ബൊക്സില്‍ കോപ്പി പേസ്റ്റിയാണ് പൊസ്റ്റ് വായിച്ചത്.

  8. Mubarak Merchant said...

    ബീരാക്കുട്ട്യാക്ക പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് 100% അനുകൂലിക്കുന്നു. ഇത് നാലാളുടെ മുന്നില്‍ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

  9. ബീരാന്‍ കുട്ടി said...

    അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നോമ്പ്‌ കേരളമാകെ ഒരു ദിവസം തുടങ്ങുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

    നമ്മുടെ പ്രാര്‍ഥനക്കുത്തരം തന്ന സര്‍വ്വശക്തന്‌ സ്തുതി.

  10. Unknown said...

    അന്തം കമ്മിയാണെന്‍റെ ബീരാന്‍ കുട്ട്യ ഞമ്മളെ കൌമിന്‍റെ കൊയപ്പം .അതോണ്ടാണ്‌ ലോകത്തിന്‍റെ ഏത് കൊണിലും മുസ്‌ലീങ്ങള്‍ വേട്ടയാടപ്പെടുന്നതും .

  11. ചെറിയപാലം said...

    പൌരോഹിത്യം നിലനില്‍ക്കുന്നിടത്തോളം കാലം ബീരാങ്കുട്ടി മേല്‍ പറഞ്ഞതും പറയാത്തതുമായ ഒരു പാട് അഭിപ്രായ വ്യത്യാസങ്ങളും മതത്തിലെ വിഭാഗീയതയും ഖിയാമന്നാള്‍ വരെ നിലനില്‍ക്കും...എല്ലാരും നന്നായല്‍ പരലോകത്ത് പടച്ചോന്‍ പിന്നെ ആരെയാ കൊസ്റ്റ്യന്‍ ചെയ്യാ...!

    കേരളത്തില്‍ നോമ്പ് ഒരുമിച്ച് തുടങ്ങാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ച ബീരാങ്കുട്ടീനെ പ്പോലത്തെ കുട്ടികളെയാണു മുസ്ലിം ബഹുജനസ്മൂഹത്തിനാവശ്യം..

    പടച്ചോന്‍ അനുഗ്രഹിക്കട്ടെ.