Thursday, 13 September 2007

നോമ്പ്‌കാലത്തെ ഭക്ഷണക്രമം.

നോമ്പ്‌ തുറക്കുന്നത്‌ ഈന്തപ്പഴം കൊണ്ട്‌തന്നെയാക്കുക.
നോമ്പ്‌ തുറക്കുന്ന സമയത്ത്‌ അധികം ഭക്ഷണം കഴിക്കാതിരിക്കുക.
പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക, ചെറുനാരങ്ങ ജ്യൂസ്‌ വളരെ നല്ലതാണ്‌.
എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കുറച്ചുപയോഗിക്കുക.

കുട്ടികളെ നോമ്പെടുക്കാന്‍ പരിശീലിപ്പിക്കുക (ഒരു ദിവസം രണ്ടും മൂന്നും നോമ്പ്‌ എന്റെ മകള്‍ക്കുണ്ട്‌) നിര്‍ബന്ധിക്കരുത്‌, മത്രമല്ല, അവര്‍ ഭക്ഷണം അവശ്യപ്പെട്ടാല്‍ നല്‍ക്കുകയും ഉടനെ നോമ്പ്‌ മുറിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുക.

10 comments:

  1. ബീരാന്‍ കുട്ടി said...

    നോമ്പ്‌കാലത്തെ ഭക്ഷണക്രമം.

  2. അപ്പു ആദ്യാക്ഷരി said...

    ബീരാന്‍ കുട്ടീ, പകല്‍ സമയം നോമ്പെടുക്കുന്നവര്‍, അതിനു പകരമാംവണ്ണം രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കേണ്ടതുണ്ടോ? സാധാരണം നാം കഴിക്കാറുള്ള ആഹാരരീതികള്‍ തന്നെ പോരേ, നോമ്പു കാലത്ത് (രാത്രിയില്‍. ഇങ്ങനെ ആവശ്യത്തിലധികം വലിച്ചുവാരിത്തിന്നുത് ഉപവാസംകൊണ്ടുള്ള ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യൂ? (എനിക്കു തോന്നുന്നത്, പകലത്തെ ഉപവാസത്തെ കോമ്പന്‍സേറ്റ് ചെയ്യാനെന്നവണ്ണം രാത്രിയില്‍ അമിതഭക്ഷണം വേണ്ട എന്നു തന്നെയാണ്)

  3. ബീരാന്‍ കുട്ടി said...

    അപ്പൂ, നോമ്പിന്റെ രാത്രികാലങ്ങളിലെ ഭക്ഷണം വെറും ഒരു മിത്തായി മറുകയാണ്‌. നോമ്പ്‌ തുറന്നാല്‍ കഴിക്കുന്ന രണ്ടോ മുന്നോ പഴകഷ്ണങ്ങള്‍ക്കപ്പുറം, നമസ്കരശേഷം കുടിക്കുന്ന ഒരല്‍പം ജീരക കഞ്ഞിയുമായാല്‍ ഒരു ദിവസം കുശാല്‍, അത്തായം പിന്നെം പേരിന്‌ മാത്രം. ഇത്‌ നമ്മുടെ (പ്രവസികളുടെ) അവസ്ഥ, പക്ഷെ നാട്ടില്‍ അങ്ങനെയല്ല, പത്തിരിയും കോഴിയും, അടയും, തരികഞ്ഞിയും, പിന്നെ ജീരകകഞ്ഞിയും.

    എന്റെ കഴ്ചപാട്‌, അവശ്യാനുസരണം ഭക്ഷണം കഴിക്കുക, അമിതമാവരുതെന്നെയുള്ളു. ഭക്ഷണത്തിന്‌ പ്രതേകിച്ച്‌ നിബദ്ധനകള്‍ ഒന്നും ഇല്ല.

  4. ബീരാന്‍ കുട്ടി said...

    പ്രവാസികള്‍ പ്രതേകം ശ്രദ്ധിക്കുക, നോമ്പ്‌ തുറന്ന ഉടനെ, അധികം തണുത്ത വെള്ളം, (പ്രതേകിച്ച്‌ ഐസ്സിട്ട വെള്ളം) കുടിക്കരുത്‌, ഇത്‌ ശരീരത്തെ സാരമായി ബാധിക്കും.

  5. മന്‍സുര്‍ said...

    ബീരാന്‍കുട്ടി ലാക്‌ടറെ

    എന്താ അറിയില്ല നോബ്‌ തൊറന്ന് കൊര്‍ച്ച കയിഞാ...ഒനും കയിച്ചാന്‍ തോണ്‌ന്നില്ലാ....
    പിന്നെ നോബ്‌ തൊറക്‌ണ സമയം അരകോഴിയും,കൊര്‍ച്‌ കബ്‌സയും കയ്‌ചും കൂടെ കിട്ടിയാല്‌ രണ്ട്‌റിയാലിന്‍റെ ഒരു ലഭനും,പിന്നെ കുറച്ച്‌ ഫ്രൂട്ട്‌സും ..ഇത്‌ കയിചാ പിന്നെ ഞമ്മക്ക്‌ ഒന്നും കയിചാന്‍ തൊണൂല്ലാ...
    ഇത്‌ ഒര്‌ രോഗാ....??
    ഇനി ഇപ്പോ...എത്‌ പള്ളിയിലാണവോ അല്‍ബൈക് കൊടുകുന്നത്‌...അതും ഞാന്‍ തന്നെ കണ്ടുപിടികണം ..അറിയാവുന്നവര്‍ ലൊകേഷന്‍ അറിയികുക.

  6. ബീരാന്‍ കുട്ടി said...

    മണ്‍സൂറെ, പഹയാ,
    ഭക്ഷണം എതെങ്കിലും അറബിന്റെതാണെങ്കിലും, പള്ള അന്റതല്ലെ. അത്‌ ഇജി ശ്രദ്ധിച്ചാ അനക്ക്‌ നല്ലത്‌, അന്റെ പള്ളക്കും നല്ലത്‌.

    (മണ്‍സൂര്‍, അര്‍ഹതപ്പെട്ടത്‌ മാത്രം കഴിക്കുക, പാവപ്പെട്ടവന്റെ ഓഹരി ഉപയോഗിക്കാതിരിക്കുക, ഇനി ബുദ്ധിമുട്ടാണെങ്കില്‍, അത്രയും വില, പാവപ്പെട്ടവന്‌ ധാനം ചെയ്യുക, അശ്രദ്ധകൊണ്ട്‌ സംദവിക്കുന്ന ഇത്തരം തെറ്റ്‌ കുറ്റങ്ങള്‍, എല്ലാം അറിയുന്ന അല്ലാഹു പൊറുത്ത്‌തരട്ടെ. ആമീന്‍)

  7. K.V Manikantan said...

    കുട്ടികളേ നോമ്പ് എടുക്കാന്‍ നിര്‍ബന്ധിക്കണം?

  8. ബീരാന്‍ കുട്ടി said...

    സങ്കൂ,
    കുട്ടികളേ നേമ്പെടുക്കാന്‍ സിര്‍ബന്ധിക്കരുത്‌. പക്ഷെ പരിശീലിപ്പിക്കുക.

  9. Areekkodan | അരീക്കോടന്‍ said...

    Very good , beeran

  10. ea jabbar said...

    നോമ്പിനെ പ്പറ്റി...
    സ്നേഹസംവാദം ബ്ലോഗ് കാണുക.